വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ര​ണ്ടു​മാ​സം തി​ക​ഞ്ഞി​ല്ല; പ​ഠ​ന​സൗ​ക​ര്യാ​ർ​ഥം ഹോ​സ്റ്റലി​ൽ താ​സി​ച്ച യു​വ​തി മ​രി​ച്ച നി​ല​യി​ൽ; നടുക്കുന്ന സംഭവം കോട്ടയത്ത്

കോ​​ട്ട​​യം: ന​​ഗ​​ര​​ത്തി​​ലെ ലേ​​ഡീ​​സ് ഹോ​​സ്റ്റ​​ലി​​ല്‍ യു​​വ​​തി​​യെ മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി.സി​​എ വി​​ദ്യാ​​ര്‍​ഥി​​നി​​യാ​​യ മു​​ണ്ട​​ക്ക​​യം വ​​ലി​​യ​​പു​​ര​​യ്ക്ക​​ല്‍ ശ്രു​​തി​​മോ​​ളെ (26)യാ​​ണ് ഹോ​​സ്റ്റ​​ലി​​ലെ മു​​റി​​യി​​ല്‍ തൂ​​ങ്ങിമ​​രി​​ച്ച​ നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്.

ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി 10 നാ​​യി​​രു​​ന്നു ശ്രു​​തി​​യു​​ടെ വി​​വാ​​ഹം. ക​​ഴി​​ഞ്ഞ മാ​​സം ഒ​​ന്‍​പ​​തി​​നാ​​ണ് യു​​വ​​തി ഹോ​​സ്റ്റ​​ലി​​ല്‍ എ​​ത്തി​​യ​​ത്. യു​​വ​​തി​​യു​​ടെ ഭ​​ര്‍​ത്താ​​വ് ചെ​​ന്നൈ​​യി​​ലാ​​ണ്. ഇ​​വി​​ടെ​നി​​ന്നു ഫോ​​ണ്‍ വി​​ളി​​ച്ചെ​​ങ്കി​​ലും ശ്രു​​തി ഫോ​​ണ്‍ എ​​ടു​​ത്തി​​ല്ല.

തു​​ട​​ര്‍​ന്ന് ഇ​​ന്നു രാ​​വി​​ലെ ഇ​​യാ​​ള്‍ ഹോ​​സ്റ്റ​​ലി​​ലെ​​ത്തി. തു​​ട​​ര്‍​ന്നു വാ​​ര്‍​ഡ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മു​​റി​​യി​​ലെ​​ത്തി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ള്‍ ഉ​​ള്ളി​​ല്‍നി​​ന്നു പൂ​​ട്ടി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്നാ​​ണ് മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്.

Related posts

Leave a Comment