സം​സ്ഥാ​ന​ത്ത് 2,77,49,159 വോ​ട്ട​ർ​മാ​ർ; ആ​കെ വോ​ട്ട​ർ​മാ​രി​ൽ 1.43 കോ​ടി സ്ത്രീ​ക​ൾ; ക​ന്നി​വോ​ട്ട​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താൻ 5,34,394 പേ​ർ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സം​സ്ഥാ​ന​ത്തെ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 2,77,49,159 വോ​ട്ട​ർ​മാ​ർ. ജ​നു​വ​രി 22ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് 6,49,833 വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി. അ​തേ​സ​മ​യം, വോ​ട്ട​ർ പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ​ത്തി​ൽ 2,01,417 പേ​ർ ഒ​ഴി​വാ​യി. പ​ട്ടി​ക​യി​ലു​ള്ള 18-19 പ്രാ​യ​ക്കാ​രാ​യ ക​ന്നി​വോ​ട്ട​ർ​മാ​ർ 5,34,394 പേ​രാ​ണ്.

ആ​കെ വോ​ട്ട​ർ​മാ​രി​ൽ 1.43 കോ​ടി സ്ത്രീ​ക​ളും 1.34 കോ​ടി പു​രു​ഷ​ന്മാ​രു​മാ​ണ്. സ്ത്രീ ​വോ​ട്ട​ർ​മാ​രി​ൽ 3,36,770 പേ​രു​ടെ​യും പു​രു​ഷ വോ​ട്ട​ർ​മാ​രി​ൽ 3,13,005 പേ​രു​ടെ​യും വ​ർ​ധ​ന​യു​ണ്ട്. ആ​കെ ഭി​ന്ന​ലിം​ഗ വോ​ട്ട​ർ​മാ​ർ-367. സ്ത്രീ-​പു​രു​ഷ അ​നു​പാ​തം 1,000: 1,068.

കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള ജി​ല്ല മ​ല​പ്പു​റ​മാ​ണ്- 33,93,884. കു​റ​വ് വ​യ​നാ​ട്ടി​ലും- 6,35,930. ആ​കെ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ-89,839. പ്ര​വാ​സി വോ​ട്ട​ർ​മാ​ർ കൂ​ടു​ത​ലു​ള്ള ജി​ല്ല- കോ​ഴി​ക്കോ​ട്-35,793. 80 വ​യ​സി​ന് മു​ക​ളി​ലു ള്ള 6,27,045 ​വോ​ട്ട​ർ​മാ​രു​ണ്ട്.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​വ​ർ​ക്ക് മാ​ർ​ച്ച് 25 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. വോ​ട്ട​ർ പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്പെ​ഷ​ൽ സ​മ്മ​റി റി​വി​ഷ​ൻ കാ​ല​യ​ള​വി​ൽ സോ​ഫ്റ്റ്‌​വേ​ർ മു​ഖേ​ന ക​ണ്ടെ​ത്തി​യ സ്ഥ​ല​പ​ര​മാ​യി സ​മാ​ന​ത​യു​ള്ള എ​ൻ​ട്രി​ക​ൾ, സ​മാ​ന​മാ​യ ഫോ​ട്ടോ എ​ൻ​ട്രി​ക​ൾ എ​ന്നി​വ ബി​എ​ൽ​ഒ മാ​ർ വ​ഴി പ​രി​ശോ​ധി​ച്ച് ഒ​ഴി​വാ​ക്കി​യി​രു​ന്നു.

അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും പ​രി​ഹ​രി​ച്ചും മാ​ർ​ച്ച് 25വ​രെ ല​ഭി​ച്ച വി​വി​ധ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചു​മാ​ണ് അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക്സ​ഭാ മ​ണ്ഡ​ലം തി​രി​ച്ചു​ള്ള വോ​ട്ട​ർ​മാ​രു​ടെ വി​വ​രം

തി​രു​വ​ന​ന്ത​പു​രം- 14,30,531
ആ​റ്റി​ങ്ങ​ൽ- 13,96,807
കൊ​ല്ലം- 13,26,648
പ​ത്ത​നം​തി​ട്ട-14,29,700
മാ​വേ​ലി​ക്ക​ര-13,31,880
ആ​ല​പ്പു​ഴ-14,00,083
കോ​ട്ട​യം-12,54,823
ഇ​ടു​ക്കി-12,50,157
എ​റ​ണാ​കു​ളം-13,24,047
ചാ​ല​ക്കു​ടി-13,10,529
തൃ​ശൂ​ർ-14,83,055
ആ​ല​ത്തൂ​ർ-13,37,496
പാ​ല​ക്കാ​ട്-13,98,143
മ​ല​പ്പു​റം-14,79,921
കോ​ഴി​ക്കോ​ട്-14,29,631
വ​യ​നാ​ട്-14,62,423
വ​ട​ക​ര-14,21,883
ക​ണ്ണൂ​ർ-13,58,368
കാ​സ​ർ​ഗോ​ഡ്-14,52,230

Related posts

Leave a Comment