കോ​ളി​ച്ചാ​ലി​ൽ യു​വാ​വി​നെ കാ​ട്ടാ​ന എ​ടു​ത്തെ​റി​ഞ്ഞു; ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വിനെ ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു

കാ​സ​ർ​ഗോ​ഡ്: പ​റ​മ്പി​ലേ​ക്ക് വെ​ള്ള​മെ​ത്തു​ന്ന പൈ​പ്പ് ശ​രി​യാ​ക്കാ​ൻ പോ​യ യു​വാ​വി​നെ കാ​ട്ടാ​ന എ​ടു​ത്തെ​റി​ഞ്ഞു. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ കോ​ളി​ച്ചാ​ൽ മൊ​ട്ട​യം​കൊ​ച്ചി​യി​ലെ ദേ​വ​രോ​ലി​ക്ക​ൽ ബേ​ബി​യു​ടെ മ​ക​ൻ ഉ​ണ്ണി (31) യെ​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ൾ​ക്കുശേ​ഷം പ​രി​യാ​രം ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റും. ഇ​ന്ന് രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. വ​നാ​തി​ർ​ത്തി​ക്കു സ​മീ​പ​മാ​ണ് പൈ​പ്പ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. തൊ​ട്ട​ടു​ത്ത റ​ബ​ർ തോ​ട്ട​ത്തി​ൽ ടാ​പ്പിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സു​കു എ​ന്ന യു​വാ​വാ​ണ് പ​രി​ക്കേ​റ്റു കി​ട​ന്ന ഉ​ണ്ണി​യെ ക​ണ്ട​ത്. തു​ട​ർ​ന്ന് കൂ​ടു​ത​ൽ ആ​ളു​ക​ളെ വി​ളി​ച്ചു​കൂ​ട്ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. റാ​ണി​പു​രം വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​നും ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​ക്കും അ​ടു​ത്തു കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് നാ​ളു​ക​ളാ​യി കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച സം​ഭ​വ​ങ്ങ​ൾ വ്യാ​പ​ക​മാ​ണെ​ങ്കി​ലും മ​നു​ഷ്യ​ർ​ക്കു​നേ​രെ നേ​രി​ട്ട് ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്.  

Read More

സുരേഷ് ഗോപിയുടേത് നടക്കാത്ത ആഗ്രഹം; തൃ​ശൂ​രെ​ടു​ക്കാ​ൻ പോ​കു​ന്ന​ത് കെ. ​മു​ര​ളീ​ധ​ര​നെന്ന് ചാ​ണ്ടി ഉ​മ്മ​ൻ

തൃ​ശൂ​ർ: ഇ​ത്ത​വ​ണ തൃ​ശൂ​രെ​ടു​ക്കാ​ൻ പോ​കു​ന്ന​ത് കെ. ​മു​ര​ളീ​ധ​ര​നാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. തൃ​ശൂ​ർ എ​ടു​ക്കു​മെ​ന്ന സു​രേ​ഷ്ഗോ​പി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ക്കാ​ത്ത ആ​ഗ്ര​ഹ​മാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. ഓ​രോ ആ​ളു​ക​ൾ​ക്കും ആ​ഗ്ര​ഹങ്ങൾ കാ​ണും. എന്നാൽ, അ​തെല്ലാം ന​ട​പ്പാ​ക​ണ​മെ​ന്നി​ല്ലെ​ന്നു ചാ​ണ്ടി ഉ​മ്മ​ൻ പ​രി​ഹ​സി​ച്ചു. തൃ​ശൂ​രി​ൽ മ​ത്സ​രം ആ​രൊ​ക്കെ ത​മ്മി​ലാ​യാ​ലും കെ.​ മു​ര​ളീ​ധ​ര​ൻ ജ​യി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. അ​നി​ൽ കെ.​ ആ​ന്‍റ​ണി​ക്കും, പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നും പി​ന്നാ​ലെ ചാ​ണ്ടി ഉ​മ്മ​നും ബി​ജെ​പി​യി​ൽ പോ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തോ​ടും അദ്ദേ ഹം പ്ര​തി​ക​രി​ച്ചു. താ​ൻ ബി​ജെ​പി​യി​ലേ​ക്ക് പോ​കു​മെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ അ​തി​ൽ ആ​ന​ന്ദം ക​ണ്ടെ​ത്ത​ട്ടെ​യെ​ന്നും ജീ​വ​നു​ള്ളി​ട​ത്തോ​ളം കാ​ലം കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യി തു​ട​രു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി. പി​താ​വ് കാ​ണി​ച്ചു​ത​ന്ന പാ​ത​യി​ലൂ​ടെ ആ​യി​രി​ക്കും താ​ൻ സ​ഞ്ച​രി​ക്കു​ക എ​ന്നുംഅദ്ദേഹം വ്യക്തമാക്കി. വി​വാ​ദ സി​നി​മ​യാ​യ കേ​ര​ള സ്റ്റോ​റി പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഇ​ടു​ക്കി രൂ​പ​തയ്ക്കുണ്ടെന്നും ഏ​ത് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്നും ചാ​ണ്ടി ഉ​മ്മൻ പ്ര​തി​കരിച്ചു.

Read More

രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ റോ​ഡ് ഷോ​ക്കി​ടെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ ഇ​റ​ക്കിവി​ട്ടോ…സംഭവിച്ചതെന്ത്‍?

കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ലെ രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന റോ​ഡ് ഷോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം തീ​രു​ന്നി​ല്ല. മു​സ്‌​ലിം ലീ​ഗ് പ​താ​ക റോ​ഡ് ഷോ​യി​ല്‍ ഒ​ഴി​വാ​ക്കി​യ​ത് ഏ​റ്റു​പി​ടി​ച്ച് സി​പി​എം നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ രം​ഗ​ത്തെ​ത്തി​യിരുന്നു. ഇ​തി​നി​ടെ​യാ​ണ് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ റോ​ഡ് ഷോ​ക്കി​ടെ രാ​ഹു​ല്‍ ഗാ​ന്ധി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ല്‍നി​ന്ന് ഇ​റ​ക്കി​വി​ട്ടെ​ന്ന രീ​തി​യി​ല്‍ സൈ​ബ​ര്‍ ലോ​ക​ത്ത് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​ച്ച​ത്. പ്ര​ചാ​ര​ണം ശ​ക്ത​മാ​യ​തോ​ടെ കോ​ഴി​ക്കോ​ട് മു​ക്കം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​യാ​ണ് യൂ​ത്ത് ലീ​ഗ്. പ​രാ​തി ല​ഭി​ച്ച​താ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​പ്രി​ല്‍ മൂ​ന്നി​ന് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ക​ല്‍​പ​റ്റ​യി​ലെ റോ​ഡ് ഷോ​യ്ക്കി​ടെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം കാ​ര​ണം പാ​തി വ​ഴി​യി​ല്‍ ഇ​റ​ങ്ങേ​ണ്ടി വ​ന്നി​രു​ന്നു. രാ​ഹു​ല്‍ ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ വാ​ഹ​ന​ത്തി​ന് താ​ഴെ​യി​റ​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.​ എ​ന്നാ​ല്‍…

Read More

ഇ​ന്ത്യ​ൻ ദേ​ശീ​യ​ പ​താ​ക​യെ അ​പ​മാ​നി​ച്ച​തി​ൽ മു​ൻ മാ​ലി​ദ്വീ​പ് മ​ന്ത്രി മാ​പ്പു പ​റ​ഞ്ഞു

മാ​ലി: ഇ​ന്ത്യ​ൻ ദേ​ശീ​യ​പ​താ​ക​യെ അ​നാ​ദ​രി​ക്കു​ന്ന ഒ​രു ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തി​നെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട മാ​ലി​ദ്വീ​പ് മ​ന്ത്രി മ​റി​യം ഷി​യൂ​ന ക്ഷ​മാ​പ​ണം ന​ട​ത്തി. മാ​ല​ദ്വീ​പി​ലെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യ എം​ഡി​പി​യോ​ടു​ള്ള എ​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗി​ച്ച ചി​ത്രം ഇ​ന്ത്യ​ൻ പ​താ​ക​യു​മാ​യി സാ​മ്യ​മു​ള്ള​താ​ണെ​ന്നു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​ത് മ​നഃ​പൂ​ർ​വ​മാ​യി​രു​ന്നി​ല്ല. ഇ​തു​മൂ​ല​മു​ണ്ടാ​യ തെ​റ്റി​ദ്ധാ​ര​ണ​യി​ൽ ആ​ത്മാ​ർ​ഥ​മാ​യി ഖേ​ദി​ക്കു​ന്നു- അ​വ​ർ എ​ക്സി​ൽ കു​റി​ച്ചു. ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ മാ​ലി​ദ്വീ​പ് ആ​ഴ​ത്തി​ൽ വി​ല​മ​തി​ക്കു​ന്ന​താ​യും രാ​ജ്യ​ത്തെ ബ​ഹു​മാ​നി​ക്കു​ന്ന​താ​യും ഷി​യൂ​ന കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​ലി​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​യി​സു​വി​ന്‍റെ ഭ​ര​ണ​ക​ക്ഷി​യി​ൽ പെ​ട്ട​യാ​ളാ​ണു മ​റി​യം ഷി​യൂ​ന.

Read More

പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്നുവെന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: വി​ഷു, റം​സാ​ന്‍ ച​ന്ത​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന് ക​ത്ത് ന​ല്‍​കി. പൊ​തു​വി​പ​ണി​യി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ഷു, റം​സാ​ൻ ച​ന്ത​ക​ള്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​കു​മെ​ന്നും ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മ​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ല്‍​നി​ന്നും ഒ​ളി​ച്ചോ​ടു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ പേ​രി​ല്‍ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത അ​വ​സ്ഥ ഇ​പ്പോ​ഴും തു​ട​രു​ന്നു. പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ പേ​രി​ല്‍ വി​പു​ല​മാ​യ ഉ​ത്സ​വ​കാ​ല ച​ന്ത​ക​ള്‍ ഒ​ഴി​വാ​ക്കാ​നാ​ണ് സ​പ്ലൈ​കോ​യും ശ്ര​മി​ച്ച​ത്. സ​പ്ലൈ​കോ ആ​രം​ഭി​ച്ച വി​ഷു, റം​സാ​ന്‍ ച​ന്ത​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും പേ​രി​ന് മാ​ത്ര​മാ​ണ്. നി​കു​തി ഭീ​ക​ര​ത​യി​ലും വി​ല​ക്ക​യ​റ്റ​ത്തി​ലും ന​ട്ടം​തി​രി​യു​ന്ന പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നോ ചേ​ര്‍​ത്ത് പി​ടി​ക്കാ​നോ തി​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പോ​ലും ഈ ​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍…

Read More

തിരുവനന്തപുരത്ത് പോലീസുകാരനെ ലഹരിമാഫിയ ആക്രമിച്ചു ; ഹെൽമറ്റ് കൊണ്ട് മുഖത്തടിച്ചു

തി​രു​വ​ന​ന്ത​പു​രം: ചാ​ല​യി​ൽ പോ​ലീ​സു​കാ​ര​നു​നേ​രേ ആ​ക്ര​മ​ണം. ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സി​ജു​തോ​മ​സി​നാ​ണ് മ​ർ​ദന​മേ​റ്റ​ത്. ല​ഹ​രി​മാ​ഫി​യ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി പ​ത്തു മ​ണി​യോ​ടെ ചാ​ല മ​ര​ക്ക​ട റോ​ഡി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച പോ​ലീ​സു​കാ​ര​ന്‍റെ കാ​ലി​ൽ അ​ക്ര​മിസം​ഘം സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ചു. ഇ​തേച്ചൊ​ല്ലി വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും പി​ന്നീ​ട് ഇ​വ​ർ മ​ട​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു. കു​റ​ച്ച് സ​മ​യ​ത്തി​നുശേ​ഷം സി​ജു​തോ​മ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​നെ പി​ന്തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ലും മ​റ്റ് വാ​ഹ​ന​ത്തി​ലു​മെ​ത്തി​യ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഡ്യൂ​ട്ടി​ക്കാ​യി പോ​കു​ന്ന സ​മ​യ​ത്താ​ണ് സി​ജു​വി​നെ മ​ര്‍​ദി​ച്ച​ത്. സം​ഭ​വ സ​മ​യം സി​ജു സി​വി​ല്‍ ഡ്ര​സി​ലാ​യി​രു​ന്നു. അ​ക്ര​മി സം​ഘം ഹെ​ല്‍​മെ​റ്റ് കൊ​ണ്ട് സി​ജു​വി​ന്‍റെ മു​ഖ​ത്ത​ടി​ച്ചു. ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. മ​ർ​ദന​ത്തി​ൽ പ​രി​ക്കേ​റ്റ സി​ജു തോ​മ​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും…

Read More

വൈ​റ​ലാ​കാ​ൻ എ​ന്തും ചെ​യ്യു​ന്ന കാ​ലം; ചി​പ്സ് പാ​ക്ക​റ്റ് കൊ​ണ്ട് അ​ല​ങ്ക​രി​ച്ച കാ​റി​ല്‍ എ​ത്തു​ന്ന വ​ര​ന്‍; കൗ​തു​കം

വി​വാ​ഹം എ​ന്ന​ത് വ്യ​ത്യ​സ്ത​മാ​ക്കി ശ്ര​ദ്ധ​നേ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന ഒ​രു കാ​ല​മാ​ണ​ല്ലൊ ഇ​ത്. പ​ല​രും ഇ​ത്ത​രം വേ​റി​ട്ട എ​ന്‍​ട്രി​ക​ളും നൃ​ത്ത​ങ്ങ​ളും പ​ക​ര്‍​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഹി​റ്റാ​കാ​റു​ണ്ട്. പി​ന്നീ​ട് അ​വ​രി​ല്‍ ചി​ല​ര്‍ ട്രോ​ളു​ക​ള്‍​ക്ക് പാ​ത്ര​മാ​കാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​താ ഒ​രു വ​ര​ന്‍റെ “വി​വാ​ഹ​വേ​ദി എ​ന്‍​ട്രി’​യി​യും തു​ട​ര്‍​ന്നു​ള്ള പു​ലി​വാ​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൗ​തു​കം പ​ട​ര്‍​ത്തു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​ദ്ദേ​ഹം താ​ന്‍ സ​ഞ്ച​രി​ച്ച കാ​ര്‍ മൊ​ത്തം ചി​പ്സ് പാ​ക്ക​റ്റ് കൊ​ണ്ട് അ​ല​ങ്ക​രി​ച്ചു. കാ​റി​ന്‍റെ മു​ന്നി​ലും പി​ന്നി​ലും ഇ​ത്ത​ര​ത്തി​ല്‍ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. വ​ര​നെ കാ​ത്തു​നി​ന്ന​വ​രി​ല്‍ ഒ​ക്കെ ഇ​ത് വ​ലി​യ കൗ​തു​കം ജ​നി​പ്പി​ച്ചു. സ​ത്പാ​ല്‍ യാ​ദ​വ് എ​ന്ന ഉ​പ​യോ​ക്താ​വ് പ​ങ്കി​ട്ട വീ​ഡി​യോ 77 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ ക​ണ്ടു. നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ളും ഈ ​ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. “വി​വാ​ഹം ഗൗ​ര​വ​ക​ര​മാ​ക​ണം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ പ്ര​ഹ​സ​നം’ എ​ന്നാ​ണൊ​രാ​ള്‍ വി​മ​ര്‍​ശി​ച്ച​ത്. “വേ​റി​ട്ട അ​ല​ങ്കാ​രം; വി​വാ​ഹ ജീ​വി​ത​വും വേ​റി​ട്ട​താ​കാ​ട്ടെ. വി​ജ​യാ​ശം​സ​ക​ള്‍’ എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.    …

Read More

വ്യ​ത്യ​സ്ത​നാ​മൊ​രു പെ​യി​ന്‍റ​റാം മു​രു​ക​ൻ; ഒ​റ്റ​യ്ക്ക് പ​ണി​യെ​ടു​ത്ത് ഇ​തു​വ​രെ വെ​ളു​പ്പി​ച്ച​ത് ആ​യി​ര​ത്തോ​ളം വീ​ടു​ക​ൾ

വീ​ടു​ക​ൾ പെ​യി​ന്‍റ് ചെ​യ്യു​ന്ന​ത് ഭൂ​രി​ഭാ​ഗം വീ​ട്ടു​കാ​ർ​ക്കും ത​ല​വേ​ദ​ന ഉ​ണ്ടാ​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ്. എ​ന്നാ​ൽ എ​ത്ര വ​ലി​യ കെ​ട്ടി​ട​മാ​യാ​ലും ഒ​റ്റ​യ്ക്ക് പെ​യി​ന്‍റ് ചെ​യ്ത് സു​ന്ദ​ര​മാ​ക്കി ന​ൽ​കു​ന്ന​ത് വ​ള്ളി​കു​ന്നം ദീ​പാ​ല​യ​ത്തി​ൽ മു​രു​ക​നു ഒരു ഹ​ര​മാ​ണ്. 1996 ൽ ​ബാം​ഗ്ലൂ​രി​ൽ ജോ​ലി തേ​ടി പോ​യ​പ്പോ​ഴാ​ണ് പെ​യി​ന്‍റിം​ഗ് ജോ​ലി​യി​ൽ എ​ത്ത​പ്പെ​ട്ട​ത്. പി​ന്നീ​ട് 1999 മു​ത​ൽ സ്വ​ന്ത​മാ​യി ജോ​ലി എ​ടു​ത്തു ചെ​യ്തു തു​ട​ങ്ങി. ഇ​തു​വ​രെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം വീ​ടു​ക​ൾ ഒ​റ്റ​ക്ക് പെ​യി​ന്‍റ് ചെ​യ്തു​ന​ൽ​കി. വീ​ടു​ക​ൾ മാ​ത്ര​മ​ല്ല നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളു​ടെ ജോ​ലി​യും വി​ജ​യ​ക​ര​മാ​യി മു​രു​ക​ൻ പൂ​ർ​ത്തീ​ക​രി​ച്ചു. കോ​വി​ഡും ലോ​ക്ഡൗ​ണു​മെ​ല്ലാ​മാ​യി നാ​ട് നി​ശ്ച​ല​മാ​യ നാ​ളു​ക​ളി​ൽ പോ​ലും മു​രു​ക​ൻ വെ​റു​തെ​യി​രു​ന്നി​ല്ല. ഭി​ത്തി​ക​ളി​ൽ പൂ​ട്ടി​യി​ട്ട് പേ​പ്പ​ർ പി​ടി​ച്ചാ​ണ് പെ​യി​ന്‍റ് ചെ​യ്യു​ന്ന​ത്. 2,000 സ്ക്വ​യ​ർ ഫീ​റ്റ് വീ​ട് പെ​യി​ന്‍റ് ചെ​യ്യാ​ൻ ഒ​ന്ന​ര​മാ​സം വ​രെ വേ​ണ്ടി​വ​രും. എ​ന്നാ​ൽ സാ​ധാ​ര​ണ വീ​ടി​ന്‍റെ പ​ണി 30 ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യും. വീ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഫ​ർ​ണീ​ച്ച​റു​ക​ളും…

Read More

“ഏ​റെ കൗ​തു​ക​ക​രം, അ​ദ്ഭു​താ​വ​ഹം; വ്യ​ത്യ​സ്ത​രാ​ണ് ഗ്രീ​സി​ലെ എ​വ്‌​സോ​ണു​ക​ള്‍; മാ​ര്‍​ച്ച് വൈ​റ​ല്‍

ഓരോരോ രാജ്യത്തിനും അവരുടെ പട്ടാളത്തിന് വേഷവിധാനങ്ങളും മറ്റ് രീതികളുമൊക്കെ ഒന്നില്‍നിന്നും ഒന്ന് വ്യത്യസ്തമായിരിക്കും.   സമൂഹ മാധ്യമങ്ങളില്‍ പല രാജ്യങ്ങളുടെയും മാര്‍ച്ചും മറ്റും ഹിറ്റായി മാറാറുണ്ട്. അത്തരം കാഴ്ചകള്‍ നെറ്റിസനില്‍ കൗതുകം ഉളവാക്കാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ഏറെ നേടിയിരിക്കുകയാണ് ഗ്രീസിന്‍റെ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ്സായ എവ്‌സോണുകള്‍. സമ്പന്നമായ ചരിത്രമുള്ള ഗ്രീസിലെ എലൈറ്റ് സൈനികരാണ് എവ്‌സോണുകള്‍. യഥാര്‍ഥത്തില്‍, അവര്‍ ഗ്രീക്ക് ആര്‍മിയിലെ ലൈറ്റ് ഇന്‍ഫന്‍ട്രിയും പര്‍വത യൂണിറ്റുകളുമായിരുന്നു. ഇന്ന്, ഈ പദം പ്രത്യേകിച്ച് പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിലെ അംഗങ്ങളെ സൂചിപ്പിക്കുന്നു. ഇന്ന് ഈ എവ്‌സോണുകളെല്ലാം ഹെല്ലനിക് ആര്‍മിയുടെ ഇന്‍ഫന്‍ട്രി കോര്‍പ്‌സില്‍ നിന്ന് സൂക്ഷ്മമായി തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരാണ്. ഇവരുടെ യൂണിഫോമും വ്യത്യസ്തമാണ്. ഓട്ടോമന്‍ അധിനിവേശത്തിനെതിരേ പോരാടിയ ഗ്രീക്ക് പ്രതിരോധ പോരാളികളായ ക്ലെഫ്റ്റുകള്‍ ധരിച്ച വസ്ത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എവ്‌സോണുകള്‍ക്ക് വസ്ത്രങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ഈ വേറിട്ട വസ്ത്രധാരണം എവ്സോണുകളെ അന്താരാഷ്ട്ര പ്രേക്ഷകര്‍ക്കിടയില്‍…

Read More

ക​ര​ടി വ​സ്ത്രം കൊ​ള്ളാം, പ​ക്ഷേ ആ​ർ​ക്കും വേ​ണ്ട!

ഒ​രാ​ളു​ടെ വ​സ്ത്ര​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു മ​റ്റൊ​രാ​ൾ​ക്ക് ഇ​ഷ്ട​മാ​ക​ണ​മെ​ന്നി​ല്ല. ഒ​രേ വ​സ്ത്ര​ധാ​ര​ണം വ്യ​ത്യ​സ്ത ആ​ളു​ക​ൾ വ്യ​ത്യ​സ്ത രീ​തി​യി​ലാ​യി​രി​ക്കും കാ​ണു​ക. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭ​യ​ന്ദ​ർ വെ​സ്റ്റി​ലെ തെ​രു​വി​ലൂ​ടെ ഫാ​ഷ​ൻ റാം​പു​ക​ളി​ൽ​പോ​ലും കാ​ണാ​ൻ ക​ഴി​യാ​ത്ത അ​പൂ​ർ​വ വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ യു​വാ​വ്‌ ഏ​വ​രു​ടെ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. “ടെ​ഡി ഹൂ​ഡി’ എ​ന്നു വി​ളി​ക്കു​ന്ന വ​സ്ത്ര​മാ​ണു യു​വാ​വ് ധ​രി​ച്ച​ത്. സാ​ധാ​ര​ണ ഹൂ​ഡി​യി​ൽ നി​റ​യെ ചെ​റി​യ ടെ​ഡി​ക​ൾ തു​ന്നി​പ്പി​ടി​ച്ചി​രി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​വ​സ്ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. യു​വാ​വ് “ടെ​ഡി ഹൂ​ഡി’ ധ​രി​ച്ചു തെ​രു​വി​ലൂ​ടെ ന​ട​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണു വീ​ഡി​യോ ക​ണ്ട​ത്. ഇ​തി​നെ പു​ക​ഴ്ത്തി​യും ഇ​ക​ഴ്ത്തി​യും ധാ​രാ​ളം പ്ര​തി​ക​ര​ണ​ങ്ങ​ളും ല​ഭി​ച്ചു. എ​ന്നാ​ൽ, ഈ ​വി​ചി​ത്ര വ​സ്ത്രം വാ​ങ്ങാ​ൻ താ​ത്പ​ര്യം കാ​ണി​ച്ച​വ​ർ തു​ലോം കു​റ​വാ​യി​രു​ന്നു.

Read More