ബാഴ്സലോണ: എഫ്സി ബാഴ്സലോണയെ അവരുടെ സ്വന്തം കളത്തിൽ തോൽപ്പിക്കാനാകുമെന്ന് പാരീസ് സെന്റ് ജെർമയിൻ വീണ്ടും തെളിയിച്ചു. യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ കിലിയൻ എംബപ്പെയുടെ ഇരട്ട ഗോൾ മികവിൽ പിഎസ്ജി 4-1ന് ബാഴ്സലോണയെ തകർത്ത് സെമി ഫൈനലിൽ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി 6-4ന്റെ ജയമാണ് പിഎസ്ജി നേടിയത്. ചാന്പ്യൻസ് ലീഗ്/യൂറോപ്യൻ കപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഹോം മത്സരത്തിൽ ബാഴ്സലോണ രണ്ടാം തവണയാണ് നാലോ അതിനു മുകളിലോ ഗോൾ വഴങ്ങുന്നത്. രണ്ടും പിഎസ്ജിക്കെതിരേയായിരുന്നു (2021 ഫെബ്രുവരിയിൽ പ്രീക്വാർട്ടറിൽ 4-1ന്). പാരീസിൽ നടന്ന ആദ്യപാദ മത്സരത്തിൽ ബാഴ്സലോണ 3-2ന് ജയിച്ചിരുന്നു. 61’ പെനാൽറ്റി, 89 മിനിറ്റുകളിലാണ് എംബപ്പെയുടെ ഗോളുകൾ. ഔസ്മാൻ ഡെംബെലെ (40’), വിതിഞ്ഞ (54’) എന്നിവരാണ് മറ്റ് ഗോൾ നേട്ടക്കാർ. ബാഴ്സലോണയെ റാഫിഞ്ഞ 12-ാം മിനിറ്റിൽ മുന്നിലെത്തിച്ചതാണ്. 29-ാം മിനിറ്റിൽ റൊണാൾഡ് അരൗജൂ നേരിട്ട്…
Read MoreDay: April 18, 2024
ഇതിൽ ഒപ്പിടണം ! ബാങ്ക് ലോൺ തട്ടിയെടുക്കാൻ മൃതദേഹവുമായി എത്തി യുവതി; ഒടുവിൽ സംഭവിച്ചതിങ്ങനെ…
ജീവനുള്ള വ്യക്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് മൃതദേഹം വീൽച്ചെയറിൽ കൊണ്ടുവന്ന് 3200 ഡോളർ ബാങ്ക് ലോൺ തട്ടിയെടുക്കാൻ ശ്രമിച്ച് യുവതി. പൗളോ റോബർട്ടോ(68) എന്നയാൾ മരിച്ച് ഏതാനും മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ഇയാളുടെ മൃതദേഹവുമായി അനന്തിരവൾ ലോൺ തട്ടിയെടുക്കാൻ ബാങ്കിലെത്തിയത്. ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എറിക ഡി സൂസ നുനെസ് എന്ന യുവതിയാണ് തട്ടിപ്പിനെ തുടർന്ന് പിടിയിലായത്. എറിക വീൽച്ചെയറിലിരിക്കുന്ന ആളുടെ തല നേരെയാക്കി വയ്ക്കുന്നത് കണ്ടതോടെയാണ് ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നിയത്. മൃതദേഹത്തോട് യുവതി സംസാരിക്കുകയും ചെയ്തിരുന്നു. “നിങ്ങൾ കേൾക്കുന്നുണ്ടോ? ഇതിൽ ഒപ്പിടണം. നിങ്ങൾക്കായി എനിക്ക് ഒപ്പിടാനാവില്ല’ എന്നാണ് ജീവനില്ലാത്ത ആളോട് യുവതി പറഞ്ഞത്. തുടർന്ന് വിദഗ്ധ പരിശോധനയിൽ ഏതാനും മണിക്കൂർ മുൻപ് ഇയാൾ മരിച്ചതായി കണ്ടെത്തി. സംഭവത്തിൽ യുവതി തനിച്ചാണോ ബാങ്ക് ലോൺ തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും പിന്നാൽ മറ്റാരെങ്കിലുമുണ്ടോ എന്നും…
Read More400 സീറ്റ് നേടുമെന്ന ബിജെപിയുടെ പ്രവചനം; വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നില്ലെങ്കിൽ ബിജെപി 180 സീറ്റിലധികം നേടില്ലെന്ന് പ്രിയങ്ക
ലക്നോ: വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടക്കാതെ രാജ്യത്ത് നീതിപൂര്‍ണമായ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബിജെപിക്ക് 180 സീറ്റില്‍ അധികം നേടാന്‍ കഴിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 400 സീറ്റില്‍ അധികം നേടുമെന്ന ബിജെപിയുടെ അവകാശവാദത്തെ പ്രിയങ്ക ചോദ്യംചെയ്തു. എന്തിന്റെ അടിസ്ഥാനത്തിലാണ് 400-ല്‍ അധികം സീറ്റ് നേടുമെന്ന് അവര്‍ പറയുന്നത്? അവര്‍ ജോത്സ്യന്മാരാണോ എന്നും പ്രിയങ്ക ചോദിച്ചു. ഒന്നുകില്‍ അവര്‍ നേരത്തെതന്നെ എന്തെങ്കിലും ചെയ്തിട്ടുണ്ടാകണം. അതുകൊണ്ടാകാം നാനൂറില്‍ അധികം സീറ്റ് നേടുമെന്ന് പറയുന്നത്. അല്ലാത്തപക്ഷം, എങ്ങനെയാണ് നാനൂറ് സീറ്റ് നേടുമെന്ന് അവര്‍ക്ക് പറയാന്‍ കഴിയുമെന്നും പ്രിയങ്ക ചോദിച്ചു. ക്രമക്കേട് നടന്നില്ലെങ്കിൽ 180-ല്‍ കുറവ് സീറ്റുകളേ അവര്‍ക്ക് നേടാനാകൂവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Read Moreഅക്ബർ ഇനി സൂരജും, സീത തനയയും; സിംഹങ്ങൾക്ക് പുതിയ പേര് ശിപാർശ ചെയ്ത് ബംഗാൾ സർക്കാർ
പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളായ അക്ബറും സീതയും ഇനി മുതൽ സൂരജും തനയയും ആയേക്കും. സിംഹങ്ങളുടെ അക്ബർ, സീത എന്നീ പേരുകളെ ചൊല്ലിയും അവർ ഒന്നിച്ച് താമസിക്കുന്നതിനെ ചൊല്ലിയും വിവാദം ഉണ്ടായതിന് പിന്നാലെയാണ് ബംഗാൾ സർക്കാർ സെൻട്രൽ സൂ അതോറിറ്റിക്ക് മുൻപിൽ പുതിയ പേര് നിർദേശിച്ചിരിക്കുന്നത്. അക്ബർ, സീത എന്ന പേര് സിംഹങ്ങൾക്ക് നൽകിയത് ശരിയായില്ലെന്നാണ് കൽക്കട്ട ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നത്. മൃഗങ്ങൾക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങൾക്ക് ദേശീയ നായകന്മാരുടെ പേരുകൾ നൽകുമോയെന്നും കോടതി ചോദിച്ചിരുന്നു. സിംഹങ്ങളുടെ പേരും, അവയെ ഒന്നിച്ച് താമസിപ്പിക്കുന്നതിനെയും ചൂണ്ടിക്കാണിച്ച് വലിയ പ്രതിഷേധമാണ് വിശ്വഹിന്ദു പരിഷത്തിൽ നിന്നും ഉയർന്നു വന്നത്. ഈ രണ്ട് സിംഹങ്ങളെ ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് ബംഗാളിലേക്ക് കൊണ്ടുവന്നത്. അക്ബർ എന്ന സിംഹത്തിന് ഏഴ് വയസും സീതയ്ക്ക് അഞ്ച് വയസുമാണ് പ്രായം.
Read Moreചുവപ്പിനെ തുടച്ചുമാറ്റി ഇനി ”കാവി ദർശൻ”… ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ
ന്യൂഡൽഹി: പ്രസാർ ഭാരതിയുടെ കീഴിലുള്ള ദേശീയ വാർത്താ ചാനലായ ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ. ചുവപ്പു നിറത്തിലുള്ള ലോഗോ മാറ്റിയാണു കാവി നിറത്തിലുള്ള ലോഗോ അവതരിപ്പിച്ചിരിക്കുന്നത്. ന്യൂസ് എന്ന ഹിന്ദിയിലുള്ള എഴുത്തും കാവി നിറത്തിലാണ്. ദൂരദര്ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലാണ് നിറംമാറ്റം വന്നിരിക്കുന്നത്. പുതിയ നിറത്തിലുള്ള ലോഗോ കഴിഞ്ഞ ദിവസം മുതലാണ് പ്രത്യക്ഷപ്പെട്ടത്. മോദി സർക്കാറിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും മാത്രമാണ് സംപ്രേഷണം ചെയ്യുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്.
Read Moreസാമ്പിള്‍ കസറി: നാളെ കണ്‍നിറയെ പൂരം; 30 ഗജവീരന്മാർ അണിനിരക്കും
തൃശൂര്‍: ഇതൊക്കെ എന്ത്… വെറും സാമ്പിള്‍. അപ്പോള്‍ യഥാര്‍ഥ പൂരം വെടിക്കെട്ട് എന്താവും? സാമ്പിള്‍ വെടിക്കെട്ട് ഇത്ര കേമമെങ്കില് വരാനിരിക്കുന്ന വെടിക്കെട്ട് എന്താവുമെന്ന ചര്‍ച്ചയോടെ നഗരം പൂരനാളുകളിലേക്കു കടന്നു. നാളെയാണു ചരിത്രപ്രസിദ്ധമായ തൃശൂർ പൂരം. നഗരം ജനസാഗരമാകും. ഇടച്ചങ്ങലയുടെ കിലുക്കവും ആടയാഭരണങ്ങളും നെറ്റിപ്പട്ടവുമായി തലയെടുപ്പോടെ കരിവീരന്മാരും സുകൃതം ചെയ്ത വിരലുകള്‍ തീര്‍ക്കുന്ന മേളവിസ്മയങ്ങളും കുടകളുടെ സൗന്ദര്യമത്സരവും തൃശൂരില്‍ വർണോത്സവം ഒരുക്കും. കൊട്ടും കുരവയുമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ഗജരാജന്‍ എറണാകുളം ശിവകുമാര്‍ ഇന്നു രാവിലെ 10ന് അടഞ്ഞുകിടക്കുന്ന തെക്കേഗോപുരവാതില്‍ തുറക്കുന്നതോടെ പൂരം വിളംബരമായി. പ്രതിസന്ധികളൊഴിഞ്ഞതോടെ ആനപ്രേമികളും പൂരപ്രേമികളുമൊക്കെ പൂരം കൂടാന്‍ നഗരത്തിലേക്കു തിരിച്ചുകഴിഞ്ഞു. കുളിച്ചു കുറിതൊട്ട കൊമ്പന്മാരെ കാണാന്‍ നൂറുകണക്കിനാളുകളാണ് ഇന്നു തടിച്ചുകൂടുക. പൂരത്തിനെത്തുന്നവര്ക്കു സുരക്ഷയൊരുക്കാന്‍ പോലീസും സര്‍വസജ്ജരായി എല്ലായിടത്തും നിലയുറപ്പിച്ചുകഴിഞ്ഞു. പൂരത്തിന് ആനപ്പുറമേറുന്ന പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ചമയപ്രദര്‍ശനം ഇന്നലെ ആരംഭിച്ചു. സാമ്പിള്‍ വെടിക്കെട്ടിനെത്തിയവര് രാത്രി…
Read Moreനമ്മൾ 144 കോടി; ജനസംഖ്യയിൽ ഒന്നാം സ്ഥാനം തുടർന്ന് ഇന്ത്യ
രാജ്യത്തെ ജനസംഖ്യ 144 കോടി ആയെന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട്സ്(യുഎൻഎഫ്പിഎ) റിപ്പോർട്ട്.ജനസംഖ്യയിൽ 24 ശതമാനം പേർ 0-14 പ്രായപരിധിയിലുള്ളവരാണ്. ലോകത്ത് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 142.5 കോടി ജനസംഖ്യയുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിൽ അവസാനമായി സെൻസസ് നടത്തിയ 2011ൽ ഇന്ത്യയിലെ ജനസംഖ്യ 121 കോടിയായിരുന്നു. ഇന്ത്യയിലെ ജനസംഖ്യയിൽ ഏഴു ശതമാനം പേരാണ് 65നു മുകളിലുള്ളവർ. രാജ്യത്തെ 68 ശതമാനം പേരും 15-64 പ്രായപരിധിയിലുള്ളവരാണ്. പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 71 വർഷവും സ്ത്രീകളുടേത് 74 വർഷവുമാണ്.
Read Moreപായ്ക്കറ്റ് പൊറോട്ടയ്ക്ക് അധിക ജിഎസ്ടി വാങ്ങരുത്; 18 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള തീരുമാനം റദ്ദാക്കി
കൊച്ചി: പകുതി വേവിച്ച് പായ്ക്കറ്റിലാക്കിയ പൊറോട്ടയ്ക്ക് അഞ്ച് ശതമാനത്തിലധികം ജിഎസ്ടി വാങ്ങരുതെന്ന് ഹൈക്കോടതി. പായ്ക്കറ്റ് പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ചുമത്തിയ ഉത്തരവ് ചോദ്യം ചെയ്ത് മോഡേണ്‍ ഫുഡ് എന്റർപ്രൈസസ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദിനേശ് കുമാര്‍ സിംഗിന്റെ ഉത്തരവ്. 18 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള തീരുമാനം കോടതി റദ്ദാക്കി. ക്ലാസിക് മലബാര്‍ പൊറോട്ടയ്ക്കും ഓള് വീറ്റ് മലബാര്‍ പൊറോട്ടയ്ക്കും ജിഎസ്ടി ആക്ട് പ്രകാരം 18 ശതമാനം നികുതി ചുമത്തിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ജിഎസ്ടി അപ്പലേറ്റ് അഥോറിറ്റിയില്‍ നല്കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പൊറോട്ട റൊട്ടിയായി കണക്കാക്കാനാകില്ലെന്നതടക്കം വിലയിരുത്തിയായിരുന്നു 18 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള തീരുമാനം അപ്പലേറ്റ് അഥോറിറ്റി നേരത്തേ ശരിവച്ചത്. ധാന്യപ്പൊടികൊണ്ടുണ്ടാക്കുന്ന പൊറോട്ട, റൊട്ടി ഇനത്തില്‍ വരുന്ന ഉത്പന്നമായതിനാല്‍ അഞ്ച് ശതമാനം ജിഎസ്ടി മാത്രമേ ബാധകമാവൂ എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അതേസമയം, ചപ്പാത്തിക്കും…
Read More