ഇ​തി​ൽ ഒ​പ്പി​ട​ണം ! ബാ​ങ്ക് ലോ​ൺ ത​ട്ടി​യെ​ടു​ക്കാ​ൻ മൃ​ത​ദേ​ഹ​വു​മാ​യി എ​ത്തി യു​വ​തി; ഒ​ടു​വി​ൽ സം​ഭ​വി​ച്ച​തി​ങ്ങ​നെ…

ജീ​വ​നു​ള്ള വ്യ​ക്തി​യെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മൃ​ത​ദേ​ഹം വീ​ൽ​ച്ചെ​യ​റി​ൽ കൊ​ണ്ടു​വ​ന്ന് 3200 ഡോ​ള​ർ ബാ​ങ്ക് ലോ​ൺ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച് യു​വ​തി. പൗ​ളോ റോ​ബ​ർ​ട്ടോ(68) എ​ന്ന​യാ​ൾ മ​രി​ച്ച് ഏ​താ​നും മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹ​വു​മാ​യി അ​ന​ന്തി​ര​വ​ൾ ലോ​ൺ ത​ട്ടി​യെ​ടു​ക്കാ​ൻ ബാ​ങ്കി​ലെ​ത്തി​യ​ത്.

ബ്ര​സീ​ല്‍ ത​ല​സ്ഥാ​ന​മാ​യ റി​യോ ഡി ​ജ​നീ​റോ​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. എ​റി​ക ഡി ​സൂ​സ നു​നെ​സ് എ​ന്ന യു​വ​തി​യാ​ണ് ത​ട്ടി​പ്പി​നെ തു​ട​ർ​ന്ന് പി​ടി​യി​ലാ​യ​ത്. എ​റി​ക വീ​ൽ​ച്ചെ​യ​റി​ലി​രി​ക്കു​ന്ന ആ​ളു​ടെ ത​ല നേ​രെ​യാ​ക്കി വ​യ്ക്കു​ന്ന​ത് ക​ണ്ട​തോ​ടെ​യാ​ണ് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​ത്.

മൃ​ത​ദേ​ഹ​ത്തോ​ട് യു​വ​തി സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. “നി​ങ്ങ​ൾ കേ​ൾ​ക്കു​ന്നു​ണ്ടോ? ഇ​തി​ൽ ഒ​പ്പി​ട​ണം. നി​ങ്ങ​ൾ​ക്കാ​യി എ​നി​ക്ക് ഒ​പ്പി​ടാ​നാ​വി​ല്ല’ എ​ന്നാ​ണ് ജീ​വ​നി​ല്ലാ​ത്ത ആ​ളോ​ട് യു​വ​തി പ​റ​ഞ്ഞത്.

തു​ട​ർ​ന്ന് വി​ദഗ്​ധ പ​രി​ശോ​ധ​ന​യി​ൽ ഏ​താ​നും മ​ണി​ക്കൂ​ർ മു​ൻ​പ് ഇ​യാ​ൾ മ​രി​ച്ച​താ​യി ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ യു​വ​തി ത​നി​ച്ചാ​ണോ ബാ​ങ്ക് ലോ​ൺ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നും പി​ന്നാ​ൽ മ​റ്റാ​രെ​ങ്കി​ലു​മു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​കയാണ്.

Related posts

Leave a Comment