400 സീറ്റ് നേടുമെന്ന ബിജെപിയുടെ പ്രവചനം; വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​ല്ലെ​ങ്കി​ൽ ബി​ജെ​പി 180 സീ​റ്റി​ല​ധി​കം നേ​ടി​ല്ലെ​ന്ന് പ്രി​യ​ങ്ക

ല​ക്നോ: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ക്കാ​തെ രാ​ജ്യ​ത്ത് നീ​തി​പൂ​ര്‍​ണ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ ബി​ജെ​പി​ക്ക് 180 സീ​റ്റി​ല്‍ അ​ധി​കം നേ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി.

400 സീ​റ്റി​ല്‍ അ​ധി​കം നേ​ടു​മെ​ന്ന ബി​ജെ​പി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ പ്രി​യ​ങ്ക ചോ​ദ്യം​ചെ​യ്തു. എ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 400-ല്‍ ​അ​ധി​കം സീ​റ്റ് നേ​ടു​മെ​ന്ന് അ​വ​ര്‍ പ​റ​യു​ന്ന​ത്? അ​വ​ര്‍ ജോ​ത്സ്യ​ന്മാ​രാ​ണോ എ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു.

ഒ​ന്നു​കി​ല്‍ അ​വ​ര്‍ നേ​ര​ത്തെ​ത​ന്നെ എ​ന്തെ​ങ്കി​ലും ചെ​യ്തി​ട്ടു​ണ്ടാ​ക​ണം. അ​തു​കൊ​ണ്ടാ​കാം നാ​നൂ​റി​ല്‍ അ​ധി​കം സീ​റ്റ് നേ​ടു​മെ​ന്ന് പ​റ​യു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം, എ​ങ്ങ​നെ​യാ​ണ് നാ​നൂ​റ് സീ​റ്റ് നേ​ടു​മെ​ന്ന് അ​വ​ര്‍​ക്ക് പ​റ​യാ​ന്‍ ക​ഴി​യു​മെ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു.

ക്ര​മ​ക്കേ​ട് ന​ട​ന്നി​ല്ലെ​ങ്കി​ൽ 180-ല്‍ ​കു​റ​വ് സീ​റ്റു​ക​ളേ അ​വ​ര്‍​ക്ക് നേ​ടാ​നാ​കൂ​വെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment