ചുവപ്പിനെ തുടച്ചുമാറ്റി ഇനി ”കാ​വി ദ​ർ​ശ​ൻ”… ഡി​ഡി ന്യൂ​സി​ന്‍റെ ലോ​ഗോ ഇ​നി കാ​വി നി​റ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: പ്ര​സാ​ർ ഭാ​ര​തി​യു​ടെ കീ​ഴി​ലു​ള്ള ദേ​ശീ​യ വാ​ർ​ത്താ ചാ​ന​ലാ​യ ഡി​ഡി ന്യൂ​സി​ന്‍റെ ലോ​ഗോ ഇ​നി കാ​വി നി​റ​ത്തി​ൽ. ചു​വ​പ്പു നി​റ​ത്തി​ലു​ള്ള ലോ​ഗോ മാ​റ്റി​യാ​ണു കാ​വി നി​റ​ത്തി​ലു​ള്ള ലോ​ഗോ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ന്യൂ​സ് എ​ന്ന ഹി​ന്ദി​യി​ലു​ള്ള എ​ഴു​ത്തും കാ​വി നി​റ​ത്തി​ലാ​ണ്.

ദൂ​ര​ദ​ര്‍​ശ​ൻ ഇം​ഗ്ലീ​ഷ്, ഹി​ന്ദി വാ​ര്‍​ത്താ ചാ​ന​ലു​ക​ളു​ടെ ലോ​ഗോ​യി​ലാ​ണ് നി​റം​മാ​റ്റം വ​ന്നി​രി​ക്കു​ന്ന​ത്. പു​തി​യ നി​റ​ത്തി​ലു​ള്ള ലോ​ഗോ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

മോ​ദി സ​ർ​ക്കാ​റി​ന് അ​നു​കൂ​ല​മാ​യ വാ​ര്‍​ത്ത​ക​ളും പ​രി​പാ​ടി​ക​ളും മാ​ത്ര​മാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം നി​ല​നി​ല്‍​ക്കെ​യാ​ണ് ലോ​ഗോ​യു​ടെ നി​റ​ത്തി​ലും മാ​റ്റം വ​രു​ന്ന​ത്.

Related posts

Leave a Comment