കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സ്വീകരണത്തിനിടെ പ്രവർത്തകന്റെ കൈതട്ടി കൊല്ലം എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണ കുമാറിന് കണ്ണിന് പരിക്കേറ്റു. കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടമുണ്ടായത്. ഉടൻതന്നെ അദ്ദേഹത്തെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി. ഡോക്ടർ വിശ്രമം നിർദേശിച്ചെങ്കിലും ആശുപത്രിയിൽ നിന്ന് സ്ഥാനാർഥി വീണ്ടും പരിപാടികളിൽ പങ്കെടുത്തു. തനിക്കെതിരേ ഉണ്ടായത് ബോധപൂര്‍വമായ അക്രമണമാണെന്ന് കൃഷ്ണ കുമാർ പറഞ്ഞു. തിക്കും തിരക്കുമുണ്ടാക്കി ആരോ അപ്രതീക്ഷിതമായി കൂര്‍ത്ത എന്തോ വസ്തുകൊണ്ട് തന്നെ കണ്ണില്‍ കുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സ്ഥിരം പരിപാടിയാണെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നുവെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Read MoreDay: April 21, 2024
മുഖ്യധാരാ മാധ്യമങ്ങള്‍ എല്‍ഡിഎഫിനെതിരായ നുണകള്‍ ആഘോഷിക്കുന്നു; നുണകൾക്കെതിരേ നാടിന്റെ നാവാകുന്നവർക്ക് അഭിവാദ്യങ്ങൾ; പിണറായി വിജയൻ
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങൾക്ക് ഇടതുപക്ഷ പ്രവര്‍ത്തകരെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുപക്ഷപ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പോരാട്ടത്തിന് വലിയ മാനവും വ്യാപ്തിയും കൈവന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നുണക്കോട്ടകളെ തകർത്ത് നേരിന്റെ പതാക പാറിക്കാൻ സ്വയം സന്നദ്ധരായി സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ മുന്നോട്ടുവരുന്ന എല്ലാ വ്യക്തികളെയും കൂട്ടായ്മകളെയും അദ്ദേഹം അഭിനന്ദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുകയാണ്. പകരം എൽഡിഎഫിനെതിരായ നുണകളും വാർത്തകളും ആഘോഷിക്കുന്നു. ചെറിയ സംഭവങ്ങൾ പോലും പർവ്വതീകരിച്ച് തുടർവാർത്തകളാക്കുന്നു. വലതുപക്ഷം ഉയർത്തുന്ന വിലകുറഞ്ഞ ആക്ഷേപങ്ങൾ പോലും മുഖ്യവാർത്തകളായി ചില പ്രധാന മാധ്യമങ്ങളുടെ ഒന്നാം പേജിൽ സ്ഥാനം നേടുന്നു. എൽഡിഎഫ് നേതാക്കളുടെ വാർത്താ സമ്മേളനങ്ങളോ പ്രസംഗത്തിൽ ഉന്നയിക്കുന്ന കാതലായ വിഷയങ്ങളോ ഈ മാധ്യമങ്ങൾ അവഗണിക്കുന്നു. ജനാധിപത്യത്തിന്റെ…
Read Moreകൊച്ചിക്കാരേ ഇതിലേ… ഇതിലേ… കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്കൊച്ചി സര്‍വീസ് ആരംഭിച്ചു
എറണാകുളം: കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്കൊച്ചി സര്‍വീസ് ആരംഭിച്ചു. രാവിലെ പത്തിന് ഹൈക്കോര്‍ട്ട് പരിസരത്തുനിന്നാണ് ആദ്യ സര്‍വീസ് തുടങ്ങിയത്. 40 രൂപയാണ് ടിക്കറ്റ് ചാർജ്. ഫോര്‍ട്ട്കൊച്ചിയുടെ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്ക് വാട്ടര്‍ മെട്രോ സര്‍വീസ് ഗുണകരമാണെന്നാണ് പ്രതീക്ഷ. ഹൈകോര്‍ട്ട് മുതല്‍ ഫോര്‍ട്ട് കൊച്ചിവരെ 20 മുതല്‍ 30 മിനിറ്റുകളുടെ ഇടവേളകളിലായിരിക്കും വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 14 ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്കുള്ളത്. നിലവില്‍ അഞ്ച് റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 2023 ഏപ്രിലിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. അന്ന് മുതല്‍ത്തന്നെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സര്‍വീസ് ചര്‍ച്ചയിലുണ്ടായിരുന്ന വിഷയമായിരുന്നു. കഴിഞ്ഞ മാസം വാട്ടര്‍ മെട്രോ സര്‍വീസ് ചേരാനെല്ലൂരിലേക്കും വ്യാപിപ്പിച്ചിരുന്നു.
Read Moreസംവിധായകന് ജോഷിയുടെ വീട്ടിലെ മോഷണം; പ്രതി പിടിയില്‍
ബംഗളൂരു: സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. കര്‍ണാടകയിലെ ഉടുപ്പിയില്നിന്നാണ് മുംബൈ സ്വദേശിയായ പ്രതി പിടിയിലായത്. കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം ഇവിടെയെത്തി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും. ശനിയാഴ്ച പുലര്‍ച്ചെയാണ് ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ മോഷണം നടന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷന് ഉള്ള വാഹനത്തിലാണ് പ്രതി ഇവിടെനിന്ന് കടന്നതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ കാറിന്റെ വിശദാംശങ്ങള്‍ കര്‍ണാടക പോലീസിന് കൈമാറിയതോടെയാണ് ഇയാള്‍ ഉടുപ്പിയില്വച്ച് പിടിയിലായത്. ജോഷിയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ അടക്കം പ്രതിയുടെ വാഹനത്തില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുംബൈയില്‍നിന്ന് ഒറ്റയ്ക്ക് വാഹഗനമോടിച്ചാണ് പ്രതി ഇവിടെയെത്തിയത്. ഇയാള്‍ക്ക് പ്രാദേശികമായ എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് ജോഷിയുടെ വീട്ടിൽ മോഷണം നടന്നത്. അടുക്കള ഭാഗത്തെ ജനൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്.ഇരു നില വീടിന്റെ…
Read Moreകേരളത്തെയും ബിഹാറിനെയും മോദി അപമാനിച്ചു; നേട്ടങ്ങളെ നുണകൊണ്ട് മൂടാനാണ് പ്രധാനമന്ത്രിയുടെ ശ്രമം; പിണറായി വിജയൻ
കാസര്‍ഗോഡ്: അഴിമതിയില്‍ ബിഹാറിലെ രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് പിണറായി സര്‍ക്കാരിന്റെ അവസ്ഥയെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. മോദി കേരളത്തെയും ബിഹാറിനെയും അപമാനിച്ചെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് വിഖ്യാതമാണ്. നേട്ടങ്ങളെ നുണകൊണ്ട് മൂടാനാണ് മോദിയുടെ ശ്രമം. കേരളത്തില്‍നിന്ന് ഒരു സീറ്റ് പോലും കിട്ടില്ലെന്നതിന്റെ വെപ്രാളമാണ് മോദിക്ക്. ഏത് ആധികാരിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ആക്ഷേപമെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിനെതിരേ സംസാരിക്കുമ്പോള്‍ മോദിക്കും രാഹുലിനും ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും കള്ളം പറയുകയാണ്. ബിജെപിയെ പേടിച്ച് പാര്‍ട്ടി പതാക ഒളിപ്പിച്ച രാഹുല്‍ സംഘപരിവാറില്‍നിന്ന് ഒളിച്ചോടുകയാണ്. ഉത്തരേന്ത്യയില്‍നിന്ന് ഒളിച്ചോടിയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത്. എതിരാളിയെന്ന് രാഹുല്‍ അവകാശപ്പെടുന്ന മോദിയെ എതിര്‍ക്കാനുള്ള ശ്രമം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Read Moreസൈബർ ആക്രമണ ആരോപണങ്ങൾക്കിടെ എതിർ സ്ഥാനാർഥി സത്യം പറഞ്ഞതിൽ സന്തോഷം; ഷാഫി പറമ്പിൽ
കോഴിക്കോട്: സൈബർ ആക്രമണ ആരോപണങ്ങൾക്കിടെ എതിർ സ്ഥാനാർഥിതന്നെ സത്യം പറഞ്ഞതിൽ സന്തോഷമെന്ന് വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറന്പിൽ. ഞങ്ങളാരും മോർഫ് ചെയ്ത വീഡിയോ നിർമിച്ചിട്ടില്ല. അത്തരമൊരു വീഡിയോ ഞങ്ങൾ കണ്ടിട്ടുമില്ല. അങ്ങനെയൊരു സംഭവമേയില്ലെന്നു ഞങ്ങൾ ആദ്യം മുതലേ പറഞ്ഞിരുന്നു. തല വെട്ടിമാറ്റി ഒട്ടിച്ച പോസ്റ്ററും പ്രചരിപ്പിച്ചിട്ടില്ല. അങ്ങനെയൊരു പോസ്റ്ററും ഇല്ലാതിരിക്കട്ടെ. എതിർ സ്ഥാനാർഥിയെ മോശമാക്കി ചിത്രീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത് തന്റെ രീതിയല്ലെന്നും ഷാഫി പറന്പിൽ പറഞ്ഞു.
Read More