തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി. ജയരാജനു ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള ബന്ധം സിപിഎം നേരത്തേതന്നെ അറിഞ്ഞു. എന്നാൽ ഈ രഹസ്യ ബന്ധം പുറത്തു വിടാതിരിക്കാൻ മുഖ്യമന്ത്രി പണറായി വിജയൻ കഴിവതും ശ്രമിച്ചു. ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിക്കു ഇവർ തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം നേരത്തേ ലഭിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി മാത്രം ഇക്കാര്യം സംസാരിച്ച മുഖ്യമന്ത്രി ഇപ്പോൾ ഈ അതീവരഹസ്യം പുറത്തുപോയതിൽ അതൃപ്തനാണ്. ഇപിക്കെതിരേ അച്ചടക്ക നടപടി വേണമെന്ന നിലപാടിലാണ് എം.വി. ഗോവിന്ദൻ. പക്ഷേ ഇക്കാര്യത്തിൽ പിണറായി വിജയന്റെ നിലപാടായിരിക്കും സിപിഎം കേന്ദ്ര നേതൃത്വം പരിഗണിക്കുക. കേരളത്തിൽനിന്നുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷവും ഇ.പി. ജയരാജനെതിരേ നടപടി വേണമെന്ന നിലപാടിലാണ്. ജയരാജന്റെ വഴിവിട്ട വ്യക്തിബന്ധങ്ങളെപ്പറ്റി സിപിഎം നേരത്തേ ചർച്ച ചെയ്തിരുന്നതാണ്. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ സംരക്ഷകനായി നിന്നതു മുഖ്യമന്ത്രി…
Read More