ലക്നൗ: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ വഴിയോരത്തെ കടയിൽനിന്നു ഒരു പോലീസുകാരൻ മാങ്ങാ മോഷ്ടിച്ചത് കേരളാ പോലീസിനാകെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു. ഈ പോലീസുകാരനെ പിന്നീടു സർവീസിൽനിന്നു പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ സിക്കന്ദർപുരിലും പോലീസുകാർക്ക് അപമാനമുണ്ടാക്കുന്ന സംഭവമുണ്ടായി. രാത്രി ഡ്യൂട്ടിക്കിടെ ഒരു പോലീസുകാരൻ ഇലക്ട്രിക് പോസ്റ്റിൽനിന്നു ബൾബ് മോഷ്ടിക്കുകയായിരുന്നു. മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയുംചെയ്തു. ദൃശ്യങ്ങളുടെ തുടക്കത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ചെത്തുന്ന പോലീസുകാരൻ ഇലക്ട്രിക് പോസ്റ്റ് നിരീക്ഷിക്കുന്നതു കാണാം. എന്തോ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതായാണ് ആദ്യം തോന്നുക. എന്നാൽ പ്രകാശിച്ചുനിൽക്കുന്ന ബൾബ് ഹോൾഡറിൽനിന്ന് ഊരിയെടുത്ത് പോക്കറ്റിലാക്കി പോലീസുകാരൻ സ്ഥലംവിടുന്നതാണു പിന്നീടു കാണുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസുകാരനെതിരേ നടപടി സ്വീകരിച്ചു.
Read MoreDay: April 30, 2024
വിവാഹക്ഷണക്കത്തിൽ ‘മോദി’; വരനെതിരേ കേസ്
ബംഗുളൂരു: കർണാടകയിൽ വിവാഹക്ഷണക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും മോദി അനുകൂല വാചകങ്ങളും അച്ചടിച്ച വരനെതിരേ കേസെടുത്ത് പോലീസ്. വിവാഹ ക്ഷണക്കത്തിലെ ടാഗ്ലൈൻ “ദമ്പതികൾക്കു നിങ്ങൾ നൽകുന്ന ഏറ്റവും മികച്ച സമ്മാനം മോദിയെ ഒരിക്കൽ കൂടി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുക’ എന്നതായിരുന്നു. ഇതുസംബന്ധിച്ച് വരന്റെ ബന്ധുവാണു തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് മാർച്ച് ഒന്നിനാണ് ക്ഷണക്കത്ത് അച്ചടിച്ചതെന്നു വരൻ വിശദീകരിച്ചു. മോദിയോടുള്ള ആരാധനയെത്തുടർന്നാണ് ടാഗ്ലൈനിൽ അപ്രകാരം എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 18നായിരുന്നു വിവാഹം. എന്നാൽ വരന്റെ വിശദീകരണം വകവയ്ക്കാതെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
Read Moreആര്‍ത്രോസ്കോപ്പി ഉപയോഗിച്ചുള്ള ശസ്ത്രക്രിയകള്‍
ചെറിയ സുഷിരങ്ങളിലൂടെ നേര്‍ത്ത ക്യാമറ പ്രവേശിപ്പിച്ച് സന്ധികളുടെ ഉള്‍ഭാഗം (joint cavity) സ്ക്രീനില്‍ കണ്ട് ചെയ്യുന്ന ശസ്ത്രക്രിയയാണ് ആര്‍ത്രോസ്കോപ്പി. ഏതൊക്കെ സര്‍ജറികള്‍ ആര്‍ത്രോസ്കോപ്പിയിലൂടെ സാധ്യമാകുന്നു? സന്ധികള്‍ക്കുള്ളിലെ സൂക്ഷ്മമായ ശസ്ത്രക്രിയകള്‍ക്ക് അനുയോജ്യമായ രീതിയാണ് ആര്‍ത്രോസ്കോപ്പി. പൊട്ടിയ ലിഗമെന്റുകള്‍ പുനര്‍നിര്‍മിക്കാനും പരിക്കുപറ്റിയ മറ്റു ഘടനകള്‍ യോജിപ്പിക്കുവാനുമുള്ള മികച്ച മാര്‍ഗമാണ് ആര്‍ത്രോസ്കോപ്പി. ഇതു കൂടാതെ സന്ധികള്‍ക്കുള്ളില്‍ നിന്നു ബയോപ്സി എടുക്കാനും ചെറിയ ട്യൂമറുകള്‍ നീക്കംചെയ്യാനും ആര്‍ത്രോസ്കോപ്പി പ്രയോജനകരമാണ്. സന്ധിയുടെ അനക്കത്തെ തടസപ്പെടുത്തുന്ന ലൂസ് ബോഡി, സൈനോവിയത്തിന്റെ അമിത വളര്‍ച്ച എന്നിവ നീക്കം ചെയ്യാനും ഈ രീതി ഉപയോഗിക്കാം. തരുണാസ്ഥിയില്‍ (cartilage) രൂപപ്പെടുന്ന ചെറിയ തേയ്മാനങ്ങള്‍ക്കും പരുക്കുകള്‍ക്കും അര്‍ത്രോസ്കോപ്പി ഉപയോഗിച്ചുള്ള പരിഹാരമാര്‍ഗങ്ങളുണ്ട്. കൂടാതെ സന്ധികളോടു ചേര്‍ന്ന സിസ്റ്റുകള്‍ നീക്കം ചെയ്യുവാനും പഴുപ്പ് കഴുകി കളയാനും ഈ ശസ്ത്രക്രിയാരീതി ഉപയോഗിച്ചുവരുന്നു. ഏതൊക്കെ സന്ധികളില്‍ ആര്‍ത്രോസ്കോപ്പി പ്രയോജനപ്പെടുത്താം? കാല്‍മുട്ടിലും തോളിലുമാണ് ആര്‍ത്രോസ്കോപ്പി വിപുലമായി ഉപയോഗിക്കാറുള്ളത്. ഈ…
Read Moreതീക്കൊള്ളികൊണ്ട് തലചൊറിയുന്നത് തുടർന്നാൽ ദുഖിക്കേണ്ടിവരും; ബിജെപി പ്രവർത്തകരെ ആക്രമിച്ച സിപിഎം പ്രവർത്തകരെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
ഹരിപ്പാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റത്തിൽ വിറളിപിടിച്ച സിപിഎം ഗുണ്ടകൾ പോലീസ് സംരക്ഷണയിൽ ബിജെപി പ്രവർത്തകർക്കെതിരേ ആക്രമണം അഴിച്ചുവിടാൻ നോക്കിയാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ശോഭാ സുരേന്ദ്രൻ. ബിജെപി ഹരിപ്പാട് മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ്, ഭാര്യയും ബിജെപി കുമാരപുരം പഞ്ചായത്ത് സമിതി പ്രസിഡന്റുമായ രാജി സുമേഷ് എന്നിവർക്കെതിരേ നടന്ന സിപിഎം ആക്രമണത്തിൽ പ്രതിഷേധിച്ച് കുമാരപുരത്തുവച്ച് നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ. അക്രമികൾക്ക് പരോക്ഷ പിന്തുണ നൽകുകയും ഇരകൾക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്ന കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംവിധാനം, തീക്കൊള്ളികൊണ്ട് തലചൊറിയുന്നത് തുടർന്നാൽ ദുഃഖിക്കേണ്ടിവരുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സുമേഷിനെയും രാജിയെയും കൈയേറ്റം ചെയ്യുകയും വീടും ഉപജീവനമാർഗമായ വാഹനവും അടിച്ചുതകർക്കുകയും ചെയ്ത സിപിഎം – ഡിവൈഎഫ്ഐ അക്രമികളെ സംരക്ഷിക്കാതെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പോലീസ് ശ്രമിക്കാത്ത പക്ഷം അതിശക്തമായ…
Read More‘ആയിരത്തോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചയാളുമായി മോദി വേദി പങ്കിട്ടു’; പ്രിയങ്ക ഗാന്ധി
ബംഗളൂരു: ലൈംഗിക പീഡന പരാതി ഉയര്‍ന്ന ദേവഗൗഡയുടെ കൊച്ചുമകനും കര്‍ണാടക ഹസൻ ലോക്സഭാ മണ്ഡലം ജെഡിഎസ് സ്ഥാനാര്‍ഥിയുമായ പ്രജ്വൽ രേവണ്ണക്കെതിരേയും കേന്ദ്രസർക്കാരിനെതിരേയും ആഞ്ഞടിച്ചു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ആയിരത്തോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ആളാണ് പ്രജ്വൽ എന്നു പ്രിയങ്ക ആരോപിച്ചു. അയാളുമായി വേദി പങ്കിട്ട് അയാൾക്കു വേണ്ടി വോട്ട് ചോദിച്ച ആളാണ് നരേന്ദ്ര മോദി. പ്രജ്വലിന്റെ കാര്യത്തിൽ മോദിയും അമിത് ഷായും നിശബ്ദരായി തുടരുന്നതെന്തുകൊണ്ടെന്നും പ്രിയങ്ക ചോദിച്ചു. കുറച്ച് ദിവസം മുൻപേ താൻ കുട്ടികളെ കാണാൻ മൂന്നു ദിവസം മാറി നിന്നപ്പോൾ വിദേശത്തേക്ക് രക്ഷപ്പെട്ടു എന്ന് ആരോപിച്ചവരാണ് മോദിയും അമിത് ഷായും. അവരുടെ മൂക്കിന് താഴെനിന്ന് പ്രജ്വലിനെപ്പോലെ ഒരു കുറ്റവാളി ഓടിരക്ഷപ്പെട്ടിട്ടും ഇവർ അറിഞ്ഞില്ലേ? പ്രജ്വൽ രാജ്യം വിട്ടത് കേന്ദ്രസർക്കാരിന്റെ അറിവോടെ അല്ലെന്ന് എങ്ങനെ വിശ്വസിക്കുമെന്നും പ്രിയങ്ക ചോദിച്ചു. അതേസമയം. വിദേശത്തേക്കു കടന്ന പ്രജ്വൽ രേവണ്ണയോടു…
Read Moreഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വൻ ആയുധശേഖരം പിടിച്ചു; ഒരാൾ അറസ്റ്റിൽ
ന്യൂഡൽഹി: നാഗാലാൻഡിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സൈന്യം നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്നു മോൺ ജില്ലയിൽ അസം റൈഫിൾസ് നടത്തിയ പരിശോധനയിലാണു തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തതെന്ന് അധികൃതർ പറഞ്ഞു. പിടിച്ചെടുത്തവയിൽ സാറ്റലൈറ്റ് ഫോണും ഉൾപ്പെടുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ നാഗാലാൻഡ് പോലീസിന് കൈമാറി. രണ്ടു വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് ആക്രമണം നടത്താൻ ചില സംഘങ്ങൾ ആയുധങ്ങൾ ശേഖരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Read Moreഅമ്മയോട് അപമര്യാദയായി പെരുമാറി; ഓട്ടോഡ്രൈവറെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ
കോഴിക്കോട്: ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ധനീഷാണ് (33) പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്ത്(47) വെട്ടേറ്റ് മരിച്ചത്. ധനീഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രി മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ശ്രീകാന്തിനെ പിന്തുടര്ന്നുവരികയായിരുന്നുവെന്നും ശ്രീകാന്ത് മദ്യലഹരിയിലാണെന്ന് മനസിലാക്കിയാണ് കൊല നടത്തിയെതെന്നും പ്രതി പോലീസിന് മൊഴി നല്കി. നേരത്തേ പരിചയക്കാരാണ് ധനീഷും ശ്രീകാന്തും. സംഭവം നടന്ന പണിക്കര്‍ റോഡിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ പുലര്‍ച്ചെ സംശയാസ്പദമായ സാഹചര്യത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പണിക്കർ റോഡിൽ വച്ചാണ് കൊലപാതകം നടന്നത്. ശ്രീകാന്തും…
Read Moreസ്പെഷൽ ട്രെയിനില്ല, എല്ലാവരും വെയ്റ്റിംഗ് ലിസ്റ്റിൽ ; കേരളത്തിന് പുറത്തേക്കുള്ള മലയാളികളുടെ മടക്കം സ്വകാര്യ ബസുകളില്‍ കൊള്ളനിരക്ക് നല്കി
കോട്ടയം: വോട്ട് ചെയ്യാന്‍ വന്നവരും പോകേണ്ടവരുമെല്ലാം വെയ്റ്റിംഗ് ലിസ്റ്റിലാണ്. പോളിംഗ് സീസണില്‍ റെയില്‍വേ വേണ്ടത്ര സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കാതെ വന്നതിനാല്‍ മലയാളികള്‍ക്കാണ് ഏറെ ദുരിതം. ബംഗളൂരു, ചെന്നൈ, മംഗലാപുരം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ക്ലേശിച്ച് നാട്ടിലെത്തിയ ശേഷം മടങ്ങാന്‍ ഏറെപ്പേര്‍ക്കും ടിക്കറ്റില്ല.സ്വകാര്യ ബസുകളില്‍ കൊള്ളനിരക്ക് നല്‍കിയാണ് മലയാളികളുടെ മടക്കയാത്ര. മിക്ക ട്രെയിനുകളിലും വെയ്റ്റിംഗ് ലിസ്റ്റ് മൂന്നൂറിനു മുകളിലാണ്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ ഒന്നടങ്കം വോട്ടു ചെയ്യാന്‍ മാസങ്ങള്‍ക്കു മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. നിലവില്‍ അഡ്മിഷനും പഠനത്തിലും ജോലിക്കും മലയാളികള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ പോയി വരാന്‍ ടിക്കറ്റില്ല. ബംഗാള്‍, ആസാം, ബിഹാര്‍, മഹാരാഷ്ട്ര, ഹൈദരാബാദ് വണ്ടികളില്‍ നൂറിനു മുകളിലാണ് സ്ലീപ്പര്‍ വെയിറ്റിംഗ് ലിസ്റ്റ്. കോല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഒരു സ്പെഷല്‍ വണ്ടി അനുവദിക്കാന്‍ സര്‍ക്കാരും ജനപ്രതിനിധികളും താത്പര്യം കാണിക്കുന്നില്ല. കേരളത്തില്‍ ജോലി ചെയ്യുന്ന…
Read Moreദിവസ കൂലിക്ക് പണിയെടുക്കുന്ന കെഎസ്ആർടിസിയിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു, അമ്മയും പെങ്ങളും സ്ത്രീയും അല്ലാതെയാവുന്നു; ഹരീഷ് പേരടി
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരേ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിർമാണി മനോജിന്റേയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി എന്ന് ഹരീഷ് പറഞ്ഞു. മേയർ ചെയ്ത പ്രവർത്തി ഗുണ്ടായിസമായി പോയെന്നും അദ്ദേഹം വിമർശിച്ചു. കുടുംബം പോറ്റാൻ വേണ്ടി ദിവസ കൂലിക്ക് പണിയെടുക്കുന്ന കെഎസ്ആർടിസിയിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു,അമ്മയും പെങ്ങളും സ്ത്രീയും അല്ലാതെയാവുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പ്രിയപ്പെട്ട ആര്യാ. നിങ്ങൾ ചെറിയ പ്രായത്തിൽ തിരുവനന്തപുരം എന്ന തലസ്ഥാനനഗരിയുടെ മേയറമ്മയായി മാറിയപ്പോൾ ഒരുപാട് സന്തോഷിച്ച ഒരു ജനാധിപത്യ വിശ്വാസിയാണ് ഞാൻ. പക്ഷെ ഇന്നലത്തെ നിങ്ങളുടെ പ്രവൃത്തി അതിന്റെ തലേന്ന് വോട്ട് ചെയ്യാൻ രണ്ട് മണിക്കൂർ വരി നിന്ന എന്നെ വല്ലാതെ തളർത്തി. ഞാനൊക്കെ…
Read Moreഭോപ്പാൽ എയർപോർട്ടിൽ ബോംബ് ഭീഷണി; സുരക്ഷാ നടപടികൾ ശക്തമാക്കി
ഭോപ്പാൽ: മധ്യപ്രദേശിലെ രാജാഭോജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബു വച്ചിട്ടുണ്ടെന്ന അജ്ഞാതസന്ദേശത്തെത്തുടർന്നു പോലീസ് പരിശോധന നടത്തി. ഇ മെയിലിലാണു ഭീഷണി ലഭിച്ചതെന്ന് വിമാനത്താവളത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ വിശാൽ കുമാർ ശർമ നൽകിയ പരാതിയിൽ പറയുന്നു. ബോംബ് ഭീഷണിയെത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ എയർപോർട്ടിൽ എത്തിയിരുന്നു. അതിനിടെ ഗോവയിലെ ദബോലിം വിമാനത്താവളത്തിനും ബോംബുവച്ചിട്ടുണ്ടെന്ന ഭീഷണിയെത്തുടർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കി.
Read More