തീ​ക്കൊ​ള്ളി​കൊ​ണ്ട് ത​ല​ചൊ​റി​യു​ന്ന​ത് തു​ട​ർ​ന്നാ​ൽ ദു​ഖി​ക്കേ​ണ്ടി​വ​രും; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​രെ വെ​ല്ലു​വി​ളി​ച്ച് ശോ​ഭാ സു​രേ​ന്ദ്ര​ൻ


ഹരിപ്പാ​ട്: ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെപി ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തി​ൽ വി​റ​ളിപി​ടി​ച്ച സിപിഎം ഗു​ണ്ട​ക​ൾ പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ ബിജെപി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടാ​ൻ നോ​ക്കി​യാ​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ശോ​ഭാ സു​രേ​ന്ദ്ര​ൻ.

ബി​ജെ​പി ഹ​രി​പ്പാ​ട് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ്, ഭാ​ര്യ​യും ബി​ജെ​പി കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റുമാ​യ രാ​ജി സു​മേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രേ ന​ട​ന്ന സിപിഎം ​ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​മാ​ര​പു​ര​ത്തുവ​ച്ച് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശോ​ഭാ സു​രേ​ന്ദ്ര​ൻ.

അ​ക്ര​മി​ക​ൾ​ക്ക് പ​രോ​ക്ഷ പി​ന്തു​ണ ന​ൽ​കു​ക​യും ഇ​ര​ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന കാ​യം​കു​ളം ഡി​വൈഎ​സ്പിയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​വി​ധാ​നം, തീ​ക്കൊ​ള്ളി​കൊ​ണ്ട് ത​ല​ചൊ​റി​യു​ന്ന​ത് തു​ട​ർ​ന്നാ​ൽ ദു​ഃഖി​ക്കേ​ണ്ടിവ​രു​മെ​ന്നും ശോ​ഭാ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സു​മേ​ഷി​നെ​യും രാ​ജി​യെ​യും കൈ​യേറ്റം ചെ​യ്യു​ക​യും വീ​ടും ഉ​പ​ജീ​വ​ന​മാ​ർ​ഗമാ​യ വാ​ഹ​ന​വും അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്ത സിപിഎം – ഡി​വൈ​എ​ഫ്ഐ അ​ക്ര​മി​ക​ളെ സം​ര​ക്ഷി​ക്കാ​തെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ പോ​ലീ​സ് ശ്ര​മി​ക്കാ​ത്ത പ​ക്ഷം അ​തി​ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​ ബി​ജെ​പി ദ​ക്ഷി​ണ മേ​ഖ​ല അ​ധ്യ​ക്ഷ​ൻ കെ. ​സോ​മ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം പാ​റ​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ യോ​ഗ​ത്തി​ന് അ​ധ്യക്ഷ​ത വ​ഹി​ച്ചു.

ബി​ജെ​പി ഹ​രി​പ്പാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ. ​ദി​ലീ​പ് കു​മാ​ർ, കാ​ർ​ത്തി​ക​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​മ​ഹേ​ഷ്കു​മാ​ർ, ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ മ​ഠ​ത്തി​ൽ ബി​ജു, പാ​ല​മു​റ്റ​ത്ത് വി​ജ​യ​കു​മാ​ർ, ന്യൂ​ന​പ​ക്ഷ​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment