തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരേ നടി റോഷ്നയുടെ വിമർശനം ശരിയാണെന്ന് ധരിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ജൂണ്‍ 19 ന് ആർപിഇ 492 ബസ് ഓടിച്ചത് യദു ആണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം തമ്പാനൂരിലെ സെന്‍ട്രല്‍ ഡിപ്പോയിലെ ഷെഡ്യൂളിലാണ് യദു ഈ ബസ് ഓടിച്ചത് എന്ന വിവരമുള്ളത്. തിരുവനന്തപുരത്ത് നിന്ന് വഴിക്കടവിലേക്കുള്ള യാത്ര ജൂണ്‍ 18നായിരുന്നു. തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-എറണാകുളം-തൃശൂര്‍-പെരിന്തല്‍മണ്ണ-മഞ്ചേരി – നിലമ്പൂര്‍-വഴിക്കടവ് എന്നതായിരുന്നു റൂട്ട്. മടക്കയാത്ര ജൂണ്‍ 19നും. ജൂണ്‍ 19ന് കുന്നംകുളത്ത് വെച്ച് യദു മോശമായി പെരുമാറിയെന്നാണ് ചലച്ചിത്ര താരം റോഷ്നയുടെ ആരോപണം. സംഭവത്തില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി. മലപ്പുറത്തു നിന്നും എറണാകുളത്തേക്കുള്ള യാത്രാ മാധ്യേ കുന്നംകുളത്ത് വച്ചുണ്ടായ ദുരനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി റോഷ്ന പറഞ്ഞത്. റോഷ്ന പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം… ഇവിടെ രാഷ്ട്രീയം ചർച്ച ആക്കാനോ. അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ നിൽക്കുന്നില്ല.. പക്ഷേ…
Read MoreDay: May 4, 2024
അടിമാലിക്കു സമീപം മിനിബസ് മറിഞ്ഞ് 17 പേര്‍ക്കു പരിക്ക്; അപകടത്തിൽപ്പെട്ടത് തമിഴ്നാട് സ്വദേശികൾ
ഇടുക്കി: അടിമാലിക്കു സമീപം തോക്കുപാറയില്‍ വിനോദസഞ്ചാരികളുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞ് 17 പേര്‍ക്കു പരിക്കേറ്റു. തമിഴ്നാട് സേലം സ്വദേശികള്‍ സഞ്ചരിച്ച മിനി ബസാണ് ഇന്നു രാവിലെ തോക്കുപാറ വളവിൽ അപകടത്തില്‍പ്പെട്ടത്. മൂന്നാർ സന്ദര്‍ശനം നടത്തിയ ശേഷം തൃശൂരിലേക്കു പോകുകയായിരുന്നു വാഹനം.ബസ് മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൂന്നാറിക്കു പോകുകയായിരുന്ന ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി. പരിക്കേറ്റവരെ ആംബുലന്‍സുകളിലും മറ്റു വാഹനങ്ങളിലും വിവിധ ആശുപത്രികളിലെത്തിച്ചു. പോലീസും ഫയര്‍ഫോഴ്സും മോട്ടോര്‍വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് തേനി സ്വദേശികള്‍ സഞ്ചരിച്ച വാഹനം മാങ്കുളത്തിനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു നാലുപേര്‍ മരിച്ചിരുന്നു.
Read Moreഇ.പി. ജയരാജൻ പിണറായിയുടെ രഹസ്യങ്ങൾ അറിയുന്നയാൾ; നടപടിയെടുത്താൽ സിപിഎം തകരുമെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: പിണറായി വിജയന്റെ എല്ലാ രഹസ്യങ്ങളും അറിയുന്നയാളാണ് ഇ.പി.ജയരാജനെന്നും ഇ.പി.ജയരാജനെതിരെ നടപടി എടുത്താൽ സിപിഎം തകർന്നടിയുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അതുകൊണ്ട് തന്നെ പാർട്ടി ഒരിക്കലും ഇപിക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഇ.പി.ജയരാജന്റെ ഗൂഢാലോചന പരാതിയിൽ ശോഭ സുരേന്ദ്രനൊപ്പം തന്നെ രണ്ടാം കക്ഷിയാക്കിയതോടെ തന്നെ കേസ് പൊളിഞ്ഞെന്നും ഒരു ബന്ധവും ഇല്ലാത്ത രണ്ട് പേരെ കൂട്ടിക്കെട്ടാൻ ശ്രമിച്ചാൽ ഒരിക്കലും നടക്കില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേര്‍ത്തു. അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് ബിജെപിയിലേക്കെന്ന ആരോപണത്തില്‍ തന്റെ കയ്യില്‍ കൂടുതല്‍ തെളിവില്ലെന്ന് കെ.സുധാകരൻ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് കിട്ടിയ വിവരമാണ് താൻ പറഞ്ഞത്. കടല്‍ കണ്ട തന്നെ കൈത്തോട് കാണിച്ച് പേടിപ്പിക്കരുതെന്നും ഇ.പിയുടെ വക്കീല്‍ നോട്ടിസിന് മറുപടിയായി സുധാകരൻ പറഞ്ഞു.
Read Moreചുട്ട് പൊള്ളുകയല്ലേ; ഈ വെയിലത്ത് ഓംലെറ്റ് ഉണ്ടാക്കാൻ തീ എന്തിന്..!
പ്രതികൂലസാഹചര്യങ്ങളെയും അനുകൂലമാക്കുന്ന ചിലരുണ്ട്. രാജ്യമെങ്ങും കടുത്ത ചൂട് അനുഭവപ്പെടുന്പോൾ തീയില്ലാതെ മുട്ട ഓംലെറ്റ് ഉണ്ടാക്കാമെന്നു കാണിക്കുകയാണു കർണാടകയിലെ ഒരു യുവാവ്. റായ്ചൂർ ജില്ലയിലെ ലിംഗസഗുരു പട്ടണത്തിലാണ് ഇയാളുടെ കൗതുകകരമായ പാചകം അരങ്ങേറിയത്. വെയിലത്ത് ഇരുന്പുചട്ടി വച്ചായിരുന്നു പാചകം. കനത്ത വെയിലിൽ പെട്ടെന്നുതന്നെ ചട്ടി ചൂടായി. തുടർന്നു മുട്ട പൊട്ടിച്ചു ചട്ടിയിലേക്കൊഴിച്ചു, കൂടെ ചേരുവകളും. നിമിഷങ്ങൾക്കുള്ളിൽ അടിപൊളി ഓംലെറ്റ് റെഡി. കേരളത്തിലേതുപോലെ കർണാടകയും വേനൽച്ചൂടിൽ ചുട്ടുപൊള്ളുകയാണ്. ചിലയിടങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടൊപ്പം കർണാടകയിലെ പല ഭാഗങ്ങളിലും ജലക്ഷാമവും നേരിടുന്നു. വെയിൽച്ചൂടിൽ ഓംലെറ്റ് തയാറാക്കിയ റായ്ചൂരിൽ 44 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണു താപനില.
Read Moreലോഡ് ഷെഡിംഗ് അനിവാര്യം; മേഖല തിരിച്ചുള്ള നിയന്ത്രണം ഗുണകരമായെന്ന് വൈദ്യുതി മന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. പാലക്കാട് മണ്ണാർക്കാട് മേഖലയിൽ ഇന്നലെ ഏർപ്പെടുത്തിയ നിയന്ത്രണം ഫലം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി നിയന്ത്രണത്തിന്റെ പുരോഗതി ഇന്നും നാളെയും വിലയിരുത്തും. അതിന് ശേഷം വൈദ്യുതി നിയന്ത്രണം തുടരണോയെന്ന് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. താനും വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി വൈദ്യുതി ഉപയോഗം കുറച്ചു. ഓഫീസിലെ 2 എ സി ഒന്നായി കുറച്ചു. ഉപഭോക്താക്കൾ രാത്രി സ്വയം നിയന്ത്രണം ഏർപ്പെടുത്തണം. തിരുവനന്തപുരം: സംസ്ഥാനത്ത്…
Read Moreതുടർച്ചയായി വ്യക്തിഹത്യ നടത്തിയത്കൊണ്ടൊന്നും ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ല; ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും നിരന്തരം വ്യക്തിഹത്യ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ. തുടർച്ചയായി വ്യക്തിഹത്യ നടത്തിയത്കൊണ്ടൊന്നും ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ലന്നും മേയർ അറിയിച്ചു. തന്റെ ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച വ്യക്തിക്കെതിരേ പരാതി നൽകിയിരുന്നു. അയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആര്യാ രാജേന്ദ്രൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തുടർച്ചയായി വ്യക്തിഹത്യ നേരിടുകയാണ്. ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച വ്യക്തിയ്ക്ക് എതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ആ വ്യക്തിയെ അറസ്റ്റ് ചെയ്തു എന്ന് അറിയാൻ കഴിഞ്ഞു. ഇത്തരത്തിൽ തുടർച്ചയായി വ്യക്തിഹത്യ നടത്തിയത്കൊണ്ടൊന്നും ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ല.
Read Moreവൈദ്യുതി പ്രതിസന്ധി; കൂടുതൽ മേഖലകളിൽ നിയന്ത്രണം: ഉത്തരവ് ഇന്നിറങ്ങും
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലെ സബ് സ്റ്റേഷനുകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയതിനു പിന്നാലെ സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം വരുന്നു. ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവിറങ്ങും. അതാത് സ്ഥലങ്ങളിലെ ചീഫ് എൻജിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയാറാക്കി ഉത്തരവിറക്കുന്നത്. വൈകിട്ട് ഏഴ് മുതൽ പുലർച്ചെ ഒരു മണി വരെയുള്ള സമയത്താണ് ഇടവിട്ട് നിയന്ത്രണം ഏർപ്പെടുത്തുക. ഇന്നലെ മുതലാണ് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം കെഎസ്ഇബി നടപ്പിലാക്കിയത്. ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത് പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ, ഒലവക്കോട്, പൊന്നാനി, പെരിന്തൽമണ്ണ സബ്സ്റ്റേഷനുകളിലാണ്. പീക്ക് ആവശ്യകത കൂടിയ സ്ഥലങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. നിലവിൽ മലബാറിലാണ് വൈദ്യുതി ഉപയോഗം കൂടുതലായി ഉണ്ടാകുന്നത്.അതേസമയം, അപ്രഖ്യാപിത…
Read Moreകിം ജോംഗ് ഉന്നിന് 25 കന്യകകളുടെ ‘പ്ലഷർ സ്ക്വാഡ്’: സന്തോഷിപ്പിക്കാൻ പാട്ട്, നൃത്തം, സെക്സ്; വെളിപ്പെടുത്തലുമായി യുവതി
ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെ സന്തോഷിപ്പിക്കാൻ 25 കന്യകകളെ ഓരോ വർഷവും തെരഞ്ഞെടുക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി. ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട യെയോൻമി പാർക്ക് എന്ന യുവതിയാണ് കിം ജോംഗ് ഉന്നിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്. കിം ജോംഗ് ഉൻ തൻ്റെ “പ്ലഷർ സ്ക്വാഡിനായി” ഓരോ വർഷവും 25 കന്യകകളായ പെൺകുട്ടികളെ തെരഞ്ഞെടുക്കാറുണ്ടെന്ന് പാർക്ക് പറഞ്ഞു. സൗന്ദര്യവും വിശ്വാസ്യതയും രാഷ്ട്രീയവും നോക്കിയാണ് പെൺകുട്ടികളെ തെരഞ്ഞെടുക്കുന്നത്. തന്നെയും രണ്ട് തവണ ഓഡിഷന് വിളിച്ചുവെന്നും എന്നാൽ കുടുംബനില കാരണം തെരഞ്ഞെടുക്കപ്പെട്ടില്ലെന്നും യുവതി വെളിപ്പെടുത്തി. എല്ലാ ക്ലാസ് മുറികളും സന്ദർശിക്കുകയും സുന്ദരിയായ പെൺകുട്ടികളെ കണ്ടെത്തിയാൽ അവരുടെ പശ്ചാത്തലം അന്വേഷിക്കുകയും ചെയ്യുമെന്നും പാർക്ക് വ്യക്തമാക്കി. ഉത്തര കൊറിയയിൽ നിന്ന് രക്ഷപ്പെട്ട അല്ലെങ്കിൽ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ള കുടുംബാംഗങ്ങളുള്ള പെൺകുട്ടികളെ ഇല്ലാതാക്കുന്നുണ്ടെന്നും യുവതി പറഞ്ഞു. തെരഞ്ഞെടുക്കുന്ന പെൺകുട്ടികൾ കന്യകകളാണെന്ന് ഉറപ്പാക്കാൻ അവരെ…
Read Moreകേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫി; പാലക്കാട് സോഫ്റ്റ് ഹിന്ദുത്വവും വടകരയിൽ മതന്യൂനപക്ഷ വർഗീയതയുമാണ് ഷാഫിയുടേത്; എ. എ. റഹീം
കോഴിക്കോട്: വടകര യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരേ രൂക്ഷ വിമർശനവുമായി എ. എ. റഹീം. ഷാഫി പറമ്പിലിനെ പൊളിറ്റിക്കൽ പോയ്സൻ എന്നാണ് റഹീം വിശേഷിപ്പിച്ചത്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫി എന്ന് റഹീം ആരോപിച്ചു. ഡിവൈഎഫ്ഐ ‘യൂത്ത് അലർട്ട് ‘പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് സോഫ്റ്റ് ഹിന്ദുത്വവും വടകരയിൽ മതന്യൂനപക്ഷ വർഗീയതയുമാണ് ഷാഫി പിന്തുടരുന്നത്. ഇങ്ങനെ രാഷ്ട്രീയ കുമ്പിടി ആവുകയാണ് ഷാഫിയെന്ന് റഹീം കുറ്റപ്പെടുത്തി. വടകര പലതവണ വർഗീയതയെ അതിജീവിച്ച മണ്ണാണ്. ഇതും അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗിനുമേൽ ചാരി നിൽക്കുന്ന തെരുവ് ചട്ടമ്പിയായി കോൺഗ്രസ് മെലിഞ്ഞു. ലീഗിന്റെ പെടലിക്ക് ചാരി നിന്ന് വീരസ്യം പറയുന്ന മെലിഞ്ഞ ഗുണ്ടയാണ് കോൺഗ്രസെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലെ ലൈക്കിലൂടെ അതിനെ ജീവിപ്പിക്കാനാണ് രാഷ്ട്രീയ വിഷങ്ങളുടെ ശ്രമം. എന്നാൽ അതിന് കഴിയില്ല. തരം പോലെ…
Read Moreകെപി റോഡിൽ യുവാക്കളുടെ അഭ്യാസപ്രകടനം; കാർ കസ്റ്റഡിയിലെടുത്ത് പോലീസ്; ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ കേസ്
ചാരുംമൂട്: കെപി റോഡിലൂടെ ഭീതിപരത്തി യാത്ര നടത്തിയ സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നൂറനാട് പോലീസിനു കൈമാറി. വാഹന ഉടമയ്ക്കും ഡ്രൈവർക്കുമെതിരേ മോട്ടോർ വാഹനനിയമ പ്രകാരമുള്ള നടപടി സ്വീകരിച്ചു. പാലമേൽ ആദിക്കാട്ടുകുളങ്ങര എള്ളുവിള കിഴക്കേതിൽ ആഷിഖിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 24- എൻ. 8838 നമ്പർ വാഹനമാണ് വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തത്. സ്ഥലവാസിയായ ഖാലിബായിരുന്നു വാഹനമോടിച്ചിരുന്നത്. സജാസ്, അത്തൂസ് ബിലാൽ, റയിഹാൻ, നജാത്, അഷ്കർ, നാസിം എന്നിവരായിരുന്നു യാത്രക്കാരായി ഉണ്ടായിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. കൂട്ടുകാരന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം കാറിന്റെ നാലു ഡോറിലൂടെയും പുറത്തേക്കു തള്ളിനിന്ന് അഭ്യാസം കാട്ടി ആഘോഷപൂർവമായിരുന്നു യാത്ര. അശ്രദ്ധമായി വാഹനമോടിച്ചു വന്നത് റോഡിലൂടെയുള്ള മറ്റ് യാത്രക്കാർക്ക് ഭീതിയുളവാക്കിയിരുന്നു. മാധ്യമ വാർത്തയെത്തുടർന്ന് ആലപ്പുഴ ആർടിഒ എ.ആർ. ദിലു, മാവേലിക്കര ജോയിന്റ് ആർടിഒ എം.ജി. മനോജ് എന്നിവരുടെ…
Read More