നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും മരണം 210 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22 പേർ മരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 90 പേരെ കാണാതായെന്നും 1,65,000 പേർ ഭവനരഹിതരായെന്നും സർക്കാർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി സൈന്യവും രംഗത്തുണ്ട്. ഒരു മാസമായി തുടരുന്ന മഴക്കെടുതിയിലും ഉരുൾപൊട്ടലിലുമായി വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. പ്രളയക്കെടുതിക്കു പുറമെ ടാൻസാനിയൻ തീരം ലക്ഷ്യമാക്കി വീശിയടിച്ചേക്കാവുന്ന ‘ഹിദായ’ ചുഴലിക്കൊടുങ്കാറ്റ് മറ്റൊരു ഭീഷണിയാകുന്നു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ചുഴലിക്കൊടുങ്കാറ്റ് വീശിയടിച്ചേക്കാമെന്നാണു മുന്നറിയിപ്പ്. കഴിഞ്ഞ തിങ്കളാഴ്ച നയ്റോബിയിൽനിന്ന് 60 കിലോമീറ്റർ വടക്കുള്ള മായ് മാഹിയുവിൽ താത്കാലിക ഡാം തകർന്ന് നിരവധി ഗ്രാമീണർ മരിച്ചിരുന്നു. ഈ ദുരന്തത്തിൽപ്പെട്ട 52 പേരുടെ മൃതദേഹം കണ്ടെത്തി. 49 പേരെ ഇനിയും കണ്ടെത്താനുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ 178 ഡാമുകളുടെ പരിസരത്തുള്ള…
Read MoreDay: May 4, 2024
മേയറേ കണ്ടുള്ളു… മേയർ മാത്രമേ കണ്ടുള്ളൂ…ഡ്രൈവര്‍ ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലന്ന് കണ്ടക്ടർ സുബിൻ
തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവർ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ യദു ലൈംഗികാധിക്ഷേപം നടത്തിയതായി താൻ കണ്ടിട്ടില്ലെന്ന് കണ്ടക്ടർ സുബിൻ. സുബിന്റെ മൊഴി കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തി. താൻ ബസിന്റെ പിൻസീറ്റിലാണ് ഇരുന്നത്. അതിനാൽ ഒന്നും കണ്ടിട്ടില്ല. മേയർ സഞ്ചരിച്ച വാഹനത്തെ ബസ് മറികടന്നോ എന്ന് വ്യക്തതയില്ലെന്നും സുബിൻ മൊഴി നൽകി. ബഹളമുണ്ടായപ്പോൾ മാത്രമാണ് താൻ അറിഞ്ഞതെന്നും ഇദ്ദേഹം വ്യക്തമാക്കി. അതേസമയം, കെഎസ്ആർടിസി ബസിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നഷ്ടമായ സംഭവത്തിൽ പോലീസിന് ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. മെമ്മറി കാർഡ് നഷ്ടമായതിനാൽ കേസിൽ ഏറെ നിർണായകമെന്ന് കരുതിയതായിരുന്നു കണ്ടക്ടർ സുബിന്റെ മൊഴി. ശനിയാഴ്ച രാത്രിയായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവർ യദുവും തമ്മില്‍ നടുറോഡില്‍ വച്ച് വാക്കുതർക്കമുണ്ടായത്. തങ്ങൾക്ക് നേരേ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്നാരോപിച്ച് മേയർ പരാതി…
Read Moreഐസിസി ട്വന്റി-20 ലോകകപ്പ് പ്ലാനുകൾ വെളിപ്പെടുത്തി രോഹിത്തും അഗാർക്കറും
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ പ്ലാനുകളുടെ ഏകദേശ രൂപം വെളിപ്പെടുത്തി ക്യാപ്റ്റൻ രോഹിത് ശർമ. പ്ലാൻ എ, ബി, സി എന്നിങ്ങനെ പലത് തന്റെ മനസിൽ ഉണ്ടെന്നും അതിനനുസരിച്ചുള്ള ടീമിനെയാണ് ആവശ്യപ്പെട്ടതെന്നും സൂചിപ്പിക്കുന്നതായിരുന്നു രോഹിത് ശർമയുടെ വെളിപ്പെടുത്തലുകൾ. ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുശേഷം ക്യാപ്റ്റൻ രോഹിത് ശർമയും ബിസിസിഐ മുഖ്യ സെലക്ടർ അജിത് അഗാർക്കറും ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയപ്പോൾ നടത്തിയ പ്രതികരണങ്ങളിൽനിന്നാണ് പ്ലാനുകൾ വെളിപ്പെട്ടത്. ലോകകപ്പിനായി ഇന്ത്യയുടെ 15 അംഗ ടീമിനെ തെരഞ്ഞെടുത്തപ്പോൾ എന്തെല്ലാം കാര്യങ്ങളാണ് പരിഗണിച്ചതെന്ന് രോഹിതും അഗാർക്കറും വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലുമായി നടക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ച് രാത്രി എട്ടിന് അയർലൻഡിന് എതിരേയാണ്. നാല് സ്പിന്നർമാരെ ആവശ്യമുണ്ട് നാല് സ്പിന്നർമാരെ 15 അംഗ ടീമിൽ ഉൾപ്പെടുത്താൻ കാരണമുണ്ടെന്ന് രോഹിത് ശർമ വ്യക്തമാക്കി. ആ…
Read Moreഐഎസ്എൽ ഫൈനൽ ഇന്ന്; തുടർച്ചയായി രണ്ടു തവണ കപ്പ് നേടുന്ന ചാമ്പ്യരാകാൻ ബഗാൻ
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023-24 സീസണ് ഫൈനൽ ഇന്ന് കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ. മോഹൻബഗാൻ സൂപ്പർ ജയന്റ്സ് സ്വന്തം കാണികളുടെ മുന്നിൽ മുംബൈ സിറ്റി എഫ്സിയുമായി ഏറ്റുമുട്ടും. ഈ സീസണിലെ ഐഎസ്എൽ ഷീൽഡ് നേടിയ ബഗാൻ തുടർച്ചയായ രണ്ടാം ഐഎസ്എൽ കപ്പാണ് ലക്ഷ്യമിടുന്നത്. കപ്പ് നേടിയാൽ തുടർച്ചയായി രണ്ടു തവണ ഐഎസ്എൽ ചാന്പ്യന്മാരാകുന്ന ആദ്യടീമാകും ബഗാൻ. കൂടാതെ മുംബൈ സിറ്റിക്കുശേഷം ഷീൽഡും ഐഎസ്എൽ കപ്പും നേടുന്ന രണ്ടാമത്തെ ക്ലബ്ബെന്ന നേട്ടവും ബഗാനെ കാത്തിരിക്കുന്നു. 2023 ഡ്യൂറന്റ് കപ്പും നേടിയ ബഗാൻ ട്രിപ്പിൾ നേട്ടമാണ് ലക്ഷ്യമിടുന്നത്. മൂന്നാഴ്ച മുന്‍പ് മുംബൈ സിറ്റി എഫ്സി കോൽക്കത്തയിൽ ഐഎസ്എൽ ഷീൽഡ് ലക്ഷ്യമിട്ട് എത്തിയിരുന്നു. ഷീൽഡിനായി മുംബൈ സിറ്റിക്ക് സമനില മാത്രം മതിയായിരുന്നു. എന്നാൽ, 2-1ന് തോറ്റു. ഒരിക്കൽക്കൂടി സാൾട്ട് ലേക്കിലെത്തുന്ന മുംബൈ സിറ്റി 2021നുശേഷം ഐഎസ്എൽ കപ്പ്…
Read More‘ഞാൻ മാത്രമല്ല’; യദുവിനെതിരായ നടി റോഷ്നയുടെ ആരോപണത്തിൽ പ്രതികരിച്ച് ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ നടി റോഷ്ന ആൻ റോയ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി ആര്യ രാജേന്ദ്രൻ. “ഞാൻ മാത്രമല്ല” എന്ന ഒറ്റവരിയാണ് ആര്യ ഫേസ്ബുക്കിൽ കുറിച്ചത്. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആര്യ പ്രതികരണം അറിയിച്ചത്. കെഎസ്ആർടിസി ഡ്രൈവർ യദുവുമായി ഉണ്ടായ തർക്കത്തിൽ ആര്യയ്ക്ക് നേരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതിനിടെയാണ് നടി റോഷ്ന ആൻ റോയ് തനിക്കും സമാനമായ അനുഭവം ഉണ്ടായതായി വെളിപ്പെടുത്തി രംഗത്തെത്തിയത്. മലപ്പുറത്ത് നിന്ന് എറണാകുളത്തേക്കുള്ള യാത്രയിൽ ഡ്രൈവർ യദുവിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് റോഷ്ന ഫേസ്ബുക്കിൽ കുറിച്ചു. യദു ഓടിച്ച കെഎസ്ആർടിസി റോഷ്നയും സഹോദരനും സഞ്ചരിച്ച കാറിന് പിന്നിൽ വന്ന് ഹോണടിച്ച് ബഹളം ഉണ്ടാക്കിയെന്നും ഇത് ചോദ്യം ചെയ്തപ്പോൾ യദു അസഭ്യം പറഞ്ഞെന്നുമാണ് നടിയുടെ ആരോപണം. ഈ വിഷയം ഉടൻ തന്നെ…
Read Moreഐപിഎൽ 2024 സീസണിൽ 200ഉം 250ഉം വെറും സംഖ്യമാത്രം
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ 300 റണ്‍സ് പിറക്കുന്ന സമയം അതിവിദൂരമല്ലെന്ന് ആരാധക പക്ഷം. ഒരുകാലത്ത് 200 കടന്നാൽ ടീം ജയിച്ചെന്നു കരുതിയിരുന്നിടത്തുനിന്ന് കാര്യങ്ങൾ മാറിമറിഞ്ഞു. 200ഉം 250ഉം ഒന്നും സുരക്ഷിതമല്ലാത്ത ഐപിഎൽ കാലത്തിലൂടെയാണ് ഇപ്പോൾ നാം സഞ്ചരിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരത്തിൽ രണ്ട് ടീമും 200+ സ്കോർ നേടുന്ന റിക്കാർഡ് 2024 സീസണിൽ തിരുത്തപ്പെടുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. 2023 സീസണിൽ 12 മത്സരങ്ങളിൽ ഇരുടീമും 200+ സ്കോർ കടന്നതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. 2024 സീസണിൽ രാജസ്ഥാൻ റോയൽസും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന മത്സരത്തോടെ ആ റിക്കാർഡിന് ഒപ്പം എത്തി. ഇനി ഒരു തവണകൂടി ഇരുടീമും 200+ സ്കോർ നേടിയാൽ ചരിത്രത്താളിൽ 2024 സീസണ് ഇടംപിടിക്കും. വൈകാതെ അത് സംഭവിക്കുമെന്നുവേണം കരുതാൻ. കാരണം, ഈ സീസണിലെ 50-ാം മത്സരമായിരുന്നു സണ്‍റൈസേഴ്സും രാജസ്ഥാൻ റോയൽസും തമ്മിൽ…
Read Moreഇങ്ങു തരാമായിരുന്നില്ലേ ആ കുഞ്ഞിനെ…! പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ട ജീതിൻ വാക്കുകൾ ഇങ്ങനെ…
കൊച്ചി: പിറന്നുവീണ് ആദ്യകരച്ചിൽ മായുംമുന്‍പേ ജീവൻ നിലച്ചുപോയൊരു ചോരക്കുഞ്ഞ്… നടുറോഡിൽ ചോരയിൽ കുളിച്ച്, ചേതനയറ്റ് കിടക്കുന്നു. അമ്മയെയല്ലാതെ മറ്റാരെയും കാണാതെയാകും ഈ ഭൂമിയിലേക്കു വന്നയുടൻ അവന്റെ മടക്കം.ജനിച്ചു നിമിഷങ്ങൾക്കപ്പുറം ജീവിതം നിഷേധിക്കപ്പെട്ട അവൻ, കൊച്ചിയുടെയും കേരളത്തിന്റെയാകെയും തീരാസങ്കടമാകുന്നു. നൊന്തു പ്രസവിച്ച അമ്മതന്നെ പൊക്കിൾക്കൊടി മുറിച്ച് ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽനിന്നു വലിച്ചെറിഞ്ഞ ആ പിഞ്ചുശരീരം ചെന്നുപതിച്ചത് മലയാളി മനഃസാക്ഷിയുടെ മടിയിലേക്കുകൂടിയാണ്.പനന്പിള്ളി നഗറിലെ വിദ്യാനഗർ ലിങ്ക് റോഡിലൂടെ എല്ലാ ദിവസവും കാറുമായി പോകുന്ന ടാക്സി ഡ്രൈവർ പീരുമേട് സ്വദേശി ജിതിൻ കുമാറാണ്, പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം ഇന്നലെ ആദ്യം കണ്ടത്. ആ കാഴ്ചയെക്കുറിച്ചു പറയുന്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. “”സമീപത്ത് വേസ്റ്റുകൾ കൂട്ടിയിടുന്ന ഭാഗമുണ്ട്. അതിലേക്ക് ആരെങ്കിലും വലിച്ചെറിഞ്ഞ കവറാകുമെന്നാണ് ആദ്യം കരുതിയത്. സൂക്ഷിച്ചു നോക്കിയപ്പോൾ ചോരയിൽ കുളിച്ച് കുഞ്ഞിന്റെ ശരീരം… മുന്‍പ് മൃതദേഹങ്ങൾ പലതു…
Read Moreഏഴ് മാസം ഗർഭിണിയായ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു; അപകടം വളകാപ്പ് ചടങ്ങിനായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ
ചെന്നൈ: വളകാപ്പ് ചടങ്ങിനായി സ്വന്തം വീട്ടിലേക്ക് പോകവേ ഏഴ് മാസം ഗർഭിണിയായ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ചെന്നൈ എഗ്മൂർ- കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്ത തെങ്കാശി സ്വദേശി കസ്തൂരിയാണ് മരിച്ചത്. രാത്രി 8 മണിയോടെ ചർദിക്കാനായി ടോയ്ലറ്റിൽ പോയ കലസ്തൂരി വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. കള്ളക്കുറിച്ചി ജില്ലയിലെ ഉളന്തൂർപേട്ടിനും വിരുദാചലത്തിനും ഇടയിൽ പൂമാമ്പാക്കമെന്ന ഗ്രാമത്തിൽവച്ചായിരുന്നു അപകടം. സംഭവം കണ്ട ബന്ധുക്കൾ ബഹളം വച്ച് ബോഗിയിലെ ചങ്ങല വലിച്ചു. എന്നാൽ മിനിറ്റുകൾ കഴിഞ്ഞിട്ടും ട്രെയിനിലെ അപായ ചങ്ങല പ്രവർത്തിക്കാത്തതിനാൽ മറ്റൊരു ബോഗിയിൽ എത്തി ബന്ധുക്കൾ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. 12 കിലോമീറ്റർ ദൂരം അപകടസ്ഥലത്ത് നിന്ന് ട്രെയിൻ പിന്നിട്ടിരുന്നു. ഒടുവിൽ മൂന്ന് മണിക്കൂറോളം തിരഞ്ഞതിന് ശേഷമാണ് യുവതിയെ കണ്ടെത്തിയത്. വീഴ്ചയുടെ ആഘാതത്തിൽ അപകട സ്ഥലത്ത് വച്ചുതന്നെ യുവതി മരിച്ചിരുന്നു. മൃതദേഹം വിരുദാചലം…
Read Moreകുട്ടികരയുമെന്ന് കരുതി വായും മൂക്കും പൊത്തിപ്പിടിച്ചു; വായിൽ തുണിതിരുകിയശേഷം താഴെക്ക് വലിച്ചെറിഞ്ഞു; കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ പ്രതിയായ അമ്മയുടെ മൊഴിയെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യുവതി. ഇതിനിടെ ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അർധരാത്രി തന്നെ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. പ്രസവം നടന്നതിന്റെ പരിഭ്രാന്തിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുഞ്ഞ് കരഞ്ഞാൽ പുറത്തറിയുമെന്നതിനാൽ കുഞ്ഞിന്റെ വായും മൂക്കും പൊത്തിപ്പിടിച്ചു. പിന്നീട് വായിൽ തുണി തിരുകി. ഈ സാഹചര്യത്തിൽ തന്നെ കുഞ്ഞ് മരിച്ചെന്നാണ് നിഗമനം. തുടർന്ന് രാവിലെ എട്ടോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തി കാരണം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ ഫ്ലാറ്റിൽനിന്ന് താഴേക്കിടുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
Read Moreജീവനോടെ പെട്രോൾ ഒഴിച്ച് തീകൊളുത്തി: ദുർമന്ത്രവാദികളെന്ന് ആരോപിച്ച് രണ്ടുപേരെ ചുട്ടുകൊന്നു; 15 പേർ അറസ്റ്റിൽ
ഗഡ്ചിരോലി: ദുർമന്ത്രവാദികൾ എന്നാരോപിച്ച് രണ്ട് പേരെ ചുട്ടുകൊന്നു. മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയിലാണ് സംഭവം. ഒരു സ്ത്രീയെയും പുരുഷനേയുമാണ് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ 15 പേരെ അറസ്റ്റ് ചെയ്തു. ബർസെവാഡ ഗ്രാമത്തിൽ മെയ് ഒന്നിന് പഞ്ചായത്ത് ചേരുകയും രണ്ട് പേർ ദുർമന്ത്രവാദം നടത്തുന്നതായി നാട്ടുകാർ ആരോപിക്കുകയും ചെയ്തു. മൂന്ന് വയസ് പ്രായമുള്ള കുട്ടിയുടെ മരണത്തിന് പിന്നിൽ ഇവരാണെന്നാണ് ഗ്രാമവാസികൾ ആരോപിച്ചത്. തുടർന്ന് കുട്ടിയുടെ മരണത്തിൽ പ്രകോപിതരായ നാട്ടുകാർ ദുർമന്ത്രവാദികൾ എന്ന് ആരോപിച്ച് രണ്ട് പേരെ മർദിക്കുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ജംനി ദേവജി(52), ദേഷു അറ്റ്ലാമി(57) എന്നിവരാണ് കൊല്ലപ്പെട്ടത്.
Read More