മേയറേ കണ്ടുള്ളു… മേയർ മാത്രമേ കണ്ടുള്ളൂ…ഡ്രൈ​വ​ര്‍ ലൈം​ഗി​കാ​ധി​ക്ഷേ​പം ന​ട​ത്തു​ന്ന​ത് ക​ണ്ടി​ല്ലന്ന് ക​ണ്ട​ക്ട​ർ സുബിൻ

തി​രു​വ​ന​ന്ത​പു​രം : മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​നും കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ർ യ​ദു​വും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ യ​ദു ലൈം​ഗി​കാ​ധി​ക്ഷേ​പം ന​ട​ത്തി​യ​താ​യി താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്ന് ക​ണ്ട​ക്ട​ർ സു​ബി​ൻ.

സു​ബി​ന്‍റെ മൊ​ഴി ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. താ​ൻ ബ​സി​ന്‍റെ പി​ൻ​സീ​റ്റി​ലാ​ണ് ഇ​രു​ന്ന​ത്. അ​തി​നാ​ൽ ഒ​ന്നും ക​ണ്ടി​ട്ടി​ല്ല. മേ​യ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തെ ബ​സ് മ​റി​ക​ട​ന്നോ എ​ന്ന് വ്യ​ക്ത​ത​യി​ല്ലെ​ന്നും സു​ബി​ൻ മൊ​ഴി ന​ൽ​കി. ബ​ഹ​ള​മു​ണ്ടാ​യ​പ്പോ​ൾ മാ​ത്ര​മാ​ണ് താ​ൻ അ​റി​ഞ്ഞ​തെ​ന്നും ഇ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ് ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് ഇ​തു​വ​രെ ഒ​രു തു​മ്പും ല​ഭി​ച്ചി​ട്ടി​ല്ല. മെ​മ്മ​റി കാ​ർ​ഡ് ന​ഷ്ട​മാ​യ​തി​നാ​ൽ കേ​സി​ൽ ഏ​റെ നി​ർ​ണാ​യ​ക​മെ​ന്ന് ക​രു​തി​യ​താ​യി​രു​ന്നു ക​ണ്ട​ക്ട​ർ സു​ബി​ന്‍റെ മൊ​ഴി.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​നും കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ർ യ​ദു​വും ത​മ്മി​ല്‍ ന​ടു​റോ​ഡി​ല്‍ വ​ച്ച് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​ത്. ത​ങ്ങ​ൾ​ക്ക് നേ​രേ ഡ്രൈ​വ​ർ അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ച്ചു എ​ന്നാ​രോ​പി​ച്ച് മേ​യ​ർ പ​രാ​തി ന​ൽ​കി​യ​തോ​ടെ വി​ഷ​യം വി​വാ​ദ​മാ​വു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment