ആർത്തവത്തെ കുറിച്ച് പറഞ്ഞ് കൊടുക്കുന്നതിന് ആൺ-പെൺ വ്യത്യാസം കാണിക്കേണ്ട കാര്യമില്ല. പ്രത്യേകിച്ച് ഇന്നിന്റെ തലമുറയിലെ കുട്ടികളോട്. പണ്ടത്തെ കാലത്ത് ഒരു പെൺകുട്ടിക്ക് ആർത്തമുണ്ടായെന്ന് പറയുന്നത് പോലും നാണക്കേടായിരുന്നു. എന്നാൽ കാലം അധികം കടന്നു പോയപ്പോൾ ഇതൊക്കെ ഒരു സ്വാഭാവിക പ്രക്രിയയായി ആളുകൾ കരുതുന്നു. അതിനുദാഹരണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബറിടങ്ങളിൽ വൈറലാകുന്ന സഹോദരങ്ങളുടെ വീഡിയോ. ഒരു ചേട്ടൻ തന്റെ അനുജനോട് ആർത്തവത്തെ കുറിച്ച് പറഞ്ഞു കൊടുക്കുകയാണ്. പന്ത്രണ്ട് വയസായ നിനക്ക് എന്താണ് ആർത്തവമെന്ന് അറിയുമോ എന്ന ചേട്ടന്റെ ചോദ്യത്തോടെയാണ് വീഡിയോയുടെ തുടക്കം. തന്റെ അനുജനോട് ആർത്തവത്തിന്റെ എല്ലാകാര്യങ്ങളും ചേട്ടൻ വിശദമായി പറഞ്ഞു കൊടുക്കുന്നുണ്ട്. പെൺകുട്ടികൾക്ക് എല്ലാ മാസവും ഇങ്ങനെ സംഭവിക്കുന്പോൾ അത്യധികം വേദനയുണ്ടാകില്ലേ എന്ന് അനിയൻ ചോദിക്കുന്നു. സഹിക്കാൻ സാധിക്കാത്തത്ര വേദനയെന്നാണ് ചേട്ടന്റെ മറുപടി. ഇതെല്ലാം കേട്ട ശേഷം അനുജനെ കൊണ്ട് സാനിറ്ററി പാഡ് വാങ്ങിപ്പിക്കുകയും, എല്ലാ…
Read MoreDay: May 22, 2024
എയർപോക്കറ്റ് അപകടം; ക്ഷമാപണം നടത്തി സിംഗപുർ എയർലൈൻസ്
സിംഗപുർ: ലണ്ടനിൽനിന്ന് സിംഗപുരിലേക്കുള്ള വിമാനം എയർപോക്കറ്റിൽപ്പെട്ട് ഒരു യാത്രക്കാരൻ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോ ചൂൻ ഫോംഗ്. എസ്ക്യു 321 എന്ന വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കടന്നുപോയ ആഘാതകരമായ അനുഭവത്തിൽ തങ്ങൾ വളരെ ഖേദിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തിൽ ഫോംഗ് പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും സിംഗപുർ എയർലൈൻസിന് വേണ്ടി എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അനുഭവിച്ച ആഘാതകരമായ അനുഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകാൻ സിംഗപുർ എയർലൈൻസ് പ്രതിജ്ഞാബദ്ധമാണെന്നും അന്വേഷണത്തിനു ബന്ധപ്പെട്ട അധികാരികളുമായി തങ്ങൾ പൂർണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്നു യാത്ര തുടങ്ങിയ ബോയിംഗ് 777-300 ഇആർ വിമാനമാണ് എയർ പോക്കറ്റിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.…
Read Moreയുഎസില്‍ വാഹനാപകടം; ഇന്ത്യന്‍ വംശജരായ മൂന്നു വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം
വാഷിംഗ്ഡണ്‍ ഡിസി: ജോര്‍ജിയയിലെ അല്‍ഫാരെറ്റയിലുണ്ടായ കാറപകടത്തില്‍ ഇന്ത്യന്‍ വംശജരായ മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ടുപേര്‍ക്കു പരിക്കേറ്റു. ആര്യന് ജോഷി, ശ്രിയ അവസരള, അന്‍വി ശര്‍മ എന്നിവരാണു മരിച്ചത്. ആര്യനും ശ്രിയയും സംഭവസ്ഥലത്തും അന്‍വി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്. പരിക്കേറ്റ റിത്വക് സോമേപള്ളി, മുഹമ്മദ് ലിയാക്കത്ത് എന്നിവര്‍ അല്‍ഫറെറ്റയിലെ നോര്‍ത്ത് ഫുള്‍ട്ടണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അല്ഫറെറ്റ ഹൈസ്കൂളിലെയും ജോര്‍ജിയ സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. യുജിഎ ശിക്കാരി ഡാന്‍സ് ടീമിലെ അംഗമായിരുന്നു ശ്രീയ. ഗായികയായിരുന്നു അന്‍വി ശര്‍മ. ഈ മാസം 14ന് ആണു സംഭവം. അമിതവേഗത്തെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നെന്ന് പോലീസ് പറയുന്നു.കഴിഞ്ഞ മാസം, അരിസോണയിലെ ലേക് പ്ലസന്റിനു സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് തെലങ്കാനയില്‍ നിന്നുള്ള രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു.
Read Moreചെറ്റക്കണ്ടി രക്തസാക്ഷി മന്ദിരം ഉദ്ഘാടനം ഇന്ന്; എം.വി. ഗോവിന്ദൻ പങ്കെടുക്കുമോ ? രക്തസാക്ഷികൾ തന്നെയെന്ന് പി. ജയരാജൻ
കണ്ണൂര്‍: ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളാക്കി സിപിഎം നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്. പാനൂർ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് രക്തസാക്ഷി സ്മാരക മന്ദിരം നിർമിച്ചിരിക്കുന്നത്. ഉദ്ഘാടനം വൈകുന്നേരം ആറിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർവഹിക്കുമെന്ന് പ്രാദേശിക നേതൃത്വം പറയുന്പോഴും പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരെ എം.വി.ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം എം.വി.ഗോവിന്ദൻ ഒഴിഞ്ഞു മാറിയിരുന്നു. ഇത് പ്രാദേശിക തലത്തിലുള്ള വിഷയമാണെന്നും പരിപാടിയിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബോംബ് നിർമാണത്തിനിടയിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമിക്കുന്നതിൽ തെറ്റില്ലെന്ന് സിപിഎം നേതാവ് പി.ജയരാജൻ പറഞ്ഞിരുന്നു. രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെയാണെന്നും പാനൂര്‍ ചെറ്റക്കണ്ടിയില്‍ ജീവസമര്‍പ്പണം നടത്തിയവര്‍ക്കായുള്ള അനുസ്മരണ പരിപാടി തുടരുമെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു. 2015 ജൂൺ ആറിനായിരുന്നു സ്ഫോടനത്തിൽ ഇരുവരും…
Read Moreചേട്ടന് ട്രാഫിക് നിയമങ്ങളെപ്പറ്റി വല്യ ധാരണ ഇല്ലല്ലേ… നടുറോഡിൽ കെഎസ്ആർടിസി ബസ് പാർക്ക് ചെയ്ത് ഡ്രൈവർ യാത്രക്കാരുമായി ഭക്ഷണം കഴിക്കാൻ പോയി
വാഹനം ഓടിക്കുന്പോൾ നമ്മൾ പല കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തേണ്ടിയതായുണ്ട്. ഓടിക്കുന്പോഴും, പാർക്ക് ചെയ്യുന്പോഴും, ആളുകളെ കയറ്റുന്നതിനിടയിലുമെല്ലാം അത്യധികം ശ്രദ്ധ വേണ്ട കാര്യമാണ്. ഡ്രൈവറുടെ ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് പല അപകടങ്ങളും ക്ഷണിച്ച് വരുത്തുന്നു. നടുറോഡിൽ ബസ് നിർത്തിയിട്ട് ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയാൽ എന്താകും അവസ്ഥ. ചിരിച്ച് തള്ളേണ്ട. യഥാർഥത്തിൽ നടന്ന സംഭവമാണ്. കഴിഞ്ഞദിവസം പത്തനംതിട്ട കോന്നി ജംഗ്ഷനിലാണ് കെഎസ്ആർടിസി ബസ് നിർത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. അപകടം പതിവായ മേഖലയിലാണ് ബസ് അലക്ഷ്യമായി പാർക്ക് ചെയ്തത്. കട്ടപ്പന ഡിപ്പോയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസാണ് നടുറോഡിൽ നിർത്തിയിട്ടത്. അനധികൃത പാർക്കിംഗിനെ ചൊല്ലി സ്ഥലത്തെ ഓട്ടോ ഡ്രൈവർമാർ ബസ് ജീവനക്കാരോട് സംസാരിച്ചു. ബസ് മാറ്റി പാർക്ക് ചെയ്യണമെന്നും അവ ആവശ്യപ്പെട്ടു. എന്നാൽ ഇവർ പറഞ്ഞത് മുഖവിലയ്ക്കെടുക്കാതെ…
Read Moreകാത്തുകാത്തിരുന്ന മഴയെത്തി… സഞ്ചാരികളെ ആകർഷിച്ച് കല്യാണത്തണ്ടിലെ കോടമഞ്ഞും കാറ്റും
കട്ടപ്പന: കാത്തുകാത്തിരുന്ന് മഴ പെയ്തപ്പോൾ പിന്നെ മഴയോട് മഴ, ആ മഴയ്ക്കുമുണ്ട് ഒരു സൗന്ദര്യം.രണ്ടാഴ്ച മുമ്പ് ഉണങ്ങിക്കരിഞ്ഞ പുൽമേടുകളും വരണ്ടുണങ്ങിയ പാറക്കെട്ടുകളും ചുട്ടുപ്പൊള്ളുന്ന ചൂടുമായിരുന്നെങ്കിൽ, ഇപ്പോൾ കഥയെല്ലാം മാറി. സദാ സമയവും കോരിച്ചൊരിയുന്ന മഴയത്ത് കനത്ത മഞ്ഞും കുളിരും കൂടിയായി കല്യാണത്തണ്ടിപ്പോൾ കാഴ്ചകളുടെ കുളിരുള്ള അനുഭവമാണ് സമ്മാനിക്കുന്നത്.കാഴ്ചകളുടെ ഒരു കല്യാണസദ്യ തന്നെയാണ് ഓരോ സഞ്ചാരിക്കും കല്യാണത്തണ്ടിലെ മലനിരകൾ സമ്മാനിക്കുന്നത്. മല കയറി എത്തുന്നവർക്ക് കാഴ്ചകളുടെ ഒരു കലവറയാണ് പ്രകൃതി തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നത്.പച്ചപ്പ് പുതച്ച മലഞ്ചെരുവിൽ മാനം നിറഞ്ഞ് പെയ്യുന്ന മഴ, ഇടയ്ക്കിടയ്ക്ക് വന്നു പോകുന്ന കോടമഞ്ഞും കുളിർക്കാറ്റും. ചുറ്റും ചെറുതും വലുതുമായ പാറക്കൂട്ടങ്ങൾ, ഇതെല്ലാം പോരാത്തതിന് അങ്ങു ദൂരെ താഴ്വാരത്ത് വനങ്ങൾക്കിടയിലൂടെ ഇടുക്കി ഡാമിലേയ്ക്കൊഴുകുന്ന നീലജലാശയവും. ഇങ്ങനെ കാഴ്ചകളുടെ ധാരാളിത്തം തന്നെയാണ് കല്യാണത്തണ്ടിനെ വേറിട്ടതാക്കുന്നതും.കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലനിരകളാണ് കല്യാണത്തണ്ടിന്റെ പ്രധാന സവിശേഷത.അതുകൊണ്ടു തന്നെ…
Read Moreരാജ്യത്ത് റബര്‍ ഉത്പാദനം 8.57 ലക്ഷം ടണ്‍; കേരളത്തില്‍ കുത്തനെ കുറഞ്ഞു
കോട്ടയം: കാലം തെറ്റിയ കഴിഞ്ഞ വര്‍ഷവും റബര്‍ ഉത്പാദനത്തില്‍ ഗണ്യമായ വര്‍ധനയെന്ന് റബര്‍ ബോര്‍ഡ്. 2023-2024 സാമ്പത്തിക വര്‍ഷം 8.57 ലക്ഷം ടണ്‍ സ്വാഭാവിക റബറിന്റെ ഉത്പാദനം നടന്നതായാണ് റബര്‍ ബോര്‍ഡ് തയാറാക്കിയ കണക്ക്. മുന്‍ സാമ്പത്തിക വര്‍ഷം 8.39 ടണ്ണായിരുന്നു ഉത്പാദനം. ജൂണ്‍, ജൂലൈ മാസങ്ങളില്‍ വരള്‍ച്ചയും തുടര്‍ന്ന് ആറു മാസം മഴയും ലഭിച്ച കഴിഞ്ഞ വര്‍ഷവും ഉത്പാദനത്തില്‍ വര്‍ധനവുള്ളതായാണ് റബര്‍ ബോര്‍ഡ് വ്യക്തമാക്കുന്നത്. ഏതു കാലാവസ്ഥയിലും കേരളത്തില്‍ പ്രതിമാസ ഉത്പാദനം നാല്പതിനായിരം ടണ്ണില്‍ കൂടുതലാണെന്ന് ബോര്‍ഡ് അവകാശപ്പെടുന്നു. ടാപ്പിംഗ് പൂര്‍ണമായി മുടങ്ങുന്ന സീസണിലും സ്ഥിതി ഇതുതന്നെ. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്നു ലക്ഷം ടണ്ണില്‍ കൂടുതല്‍ ഉത്പാദനം നടന്നിട്ടില്ലെന്നാണ് ആര്‍പിഎസുകള്‍ വിലയിരുത്തുന്നത്. റബര്‍ ബോര്‍ഡ് പറയുന്നത് ശരിയെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപനവും ഉത്പാദനവും കേരളത്തേക്കാള്‍ ഏറെ മുന്നിലെത്തിയിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ അടുത്ത…
Read Moreഎന്റെ ജാതിപ്പേര് ഞാൻ എവിടെയും പറഞ്ഞിട്ടില്ല; വിവാദമുണ്ടാകാൻ കാരണമായ വീഡിയോ എഡിറ്റ് ചെയ്തതാണ്; മഹിമ നമ്പ്യാർ
എന്റെ പേരിൽ വിവാദമുണ്ടാകാൻ കാരണമായ വീഡിയോ എഡിറ്റ് ചെയ്തതാണ്. എന്നെ വിമർശിച്ച് എത്തിയവരൊക്കെ ആ വീഡിയോ മുഴുവനായി കണ്ടോയെന്ന് അറിയില്ല. എന്നോട് ചോദിച്ചത് പേര് മാറ്റാനുള്ള കാരണം എന്താണെന്നാണ്. ഞാൻ അതിന് പറഞ്ഞത് ന്യൂമറോളജി നോക്കിയപ്പോൾ ഈ അക്ഷരമാണ് എനിക്ക് ചേരുന്നത് അവർ പറഞ്ഞു. അതുപോലെ പേരിന് ഒരു വാലുണ്ടെങ്കിൽ അതായത് ന്യൂമറോളജിക്കലി പേരിന് ഒരു വാല് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ എന്റെ ജാതിപ്പേര് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. പക്ഷെ ഇത് റിപ്പോർട്ട് ചെയ്തപ്പോൾ ന്യൂമറോളജി എന്ന കാര്യം ഞാൻ പറഞ്ഞതും രണ്ട് പേരു വേണമെന്നു പറഞ്ഞതുമെല്ലാം പോയി. അവസാനം അത് എത്തിയപ്പോൾ പേരിന് ഒരു വാലുണ്ടെങ്കിൽ അവസരം ലഭിക്കുമെന്ന് മഹിമ പറഞ്ഞുവെന്നും അതുകൊണ്ടാണ് നമ്പ്യാർ എന്നു ചേർത്തതും എന്ന തരത്തിലായി. എന്റെ ഗ്രാന്റ് ഫാദറിന്റെ സർ നെയിം ചേർത്തതാണ് അല്ലാതെ ജാതിയും മതവുമില്ലെന്ന്…
Read Moreകൈയിലെ പരിക്ക്; ഐശ്വര്യ റായ്ക്ക് ശത്രക്രിയ
ഇക്കഴിഞ്ഞ ദിവസം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യ റായ്യുടെ ലുക്കിനേക്കാളേറെ ശ്രദ്ധ നേടിയത് താരത്തിന്റ കൈയിലെ പരിക്കായിരുന്നു. മകള്‍ ആരാധ്യയുടെ കൈപിടിച്ചു കൊണ്ടാണ് ഐശ്വര്യ കാനില്‍ എത്തിയത്. കാനില്‍ നിന്നും തിരിച്ചെത്തുന്നതിനു പിന്നാലെ ശസ്ത്രക്രിയയ്ക്കു വിധേയാവാന് ഒരുങ്ങുകയാണ് ഐശ്വര്യ. കഴിഞ്ഞയാഴ്ചയാണ് ഐശ്വര്യയുടെ കൈ ഒടിഞ്ഞത്. എന്നാല്‍ താന്‍ അംബാസിഡറായ ബ്രാൻഡിനു വേണ്ടി ഐശ്വര്യ കാനില്‍ എത്തുകയായിരുന്നു. ഡോക്ടര്‍മാരുമായും ചര്‍ച്ച ചെയ്തതിനു ശേഷമാണ് താരം ഫ്രാന്സിലേക്കുപോയത്. തിരിച്ചെത്തിയാലുടന്‍ തന്നെ താരത്തിന്റെ കൈയ്ക്ക് ശസ്ത്രക്രിയ ചെയ്യുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് ചിത്രങ്ങളുടെ സ്ക്രീനിംഗില്‍ പങ്കെടുക്കാനാണ് ഐശ്വര്യ എത്തിയത്. എല്ലാ വര്‍ഷവും കാന്‍ ഫിലിം ഫെസ്റ്റിവലിന് എത്തുന്ന ബോളിവുഡ് താരം കൂടിയാണ് ഐശ്വര്യ. മുമ്പ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായിരുന്നു ഐശ്വര്യ. എന്നാല്‍ ഈ വര്‍ഷത്തെ താരത്തിന്റെ രണ്ട് റെഡ്…
Read Moreബിജെപി മൂന്ന് സീറ്റുകള്‍ നേടും; അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ; പത്തനംതിട്ടയിൽ അനിൽ ആന്റണി ജയിക്കുമെന്ന് പി.സി. ജോര്‍ജ്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍നിന്നു ബിജെപി മൂന്ന് സീറ്റുകള്‍ നേടുമെന്ന് പി.സി. ജോര്‍ജ്. പ്രസ് ക്ലബില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ ബിജെപി വിജയം നേടുമെന്നാണ് പ്രതീക്ഷ.നരേന്ദ്രമോദിതന്നെ അടുത്ത പ്രധാനമന്ത്രിയായി തുടരുമെന്നും 350നു മുകളില്‍ സീറ്റുകള്‍ ബിജെപി നേടുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. എല്‍ഡിഎഫ് മൂന്ന് സീറ്റും യുഡിഎഫ് പത്തിലധികം സീറ്റുകളും നേടുമെന്നും നാലിടങ്ങളില്‍ ഫലം പ്രവചനാതീതമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
Read More