കോഴിക്കോട്: ദേശീയപാത ബൈപാസിലെ നിര്‍മാണ പ്രവൃത്തികള്‍ മഴ എത്തിയതോടെ വിവാദത്തില്‍. പണി പൂര്‍ത്തിയാക്കുന്ന തിരക്കില്‍ അപ്രോച്ച് റോഡുകളില്‍ ഉള്‍പ്പെടെ നിര്‍മാണ പ്രവൃത്തികള്‍ നല്ല രീതിയിലല്ല നടന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നുസ്ഥലങ്ങളിലാണ് റോഡ് തകര്‍ന്നത്. ഇന്നലെ വൻ കോൺക്രീറ്റ് ഭിത്തി സ്ഫോടക ശബ്ദത്തോടെ തകർന്നുവീണു. പന്തീരാങ്കാവ് രാമനാട്ടുകര ദേശീയപാത ബൈപാസിലെ കൊടൽ സടക്കാവ് ചിറക്കൽ കാവിനു സമീപത്തെ സർവീസ് റോഡ് പാർശ്വ ഭീമൻ ഭിത്തിയാണ് രാത്രി നിലംപതിച്ചത്. കോൺക്രീറ്റ് കഷണം തെറിച്ചുവീണു ചിറക്കൽ മോഹനന് (62) തലയ്ക്ക് പരിക്കേറ്റു. വൃക്ഷങ്ങളും പൊട്ടിവീണു. ഒരു വാഹനം വന്നാല്‍ റോഡ് തകര്‍ന്നുവീഴുമെന്ന അവസ്ഥയാണ്. ഇന്നലെ രാത്രി ആംബുലന്‍സ് പോലും റോഡില്‍ കുടുങ്ങുന്ന അവസ്ഥയിലായി. സമീപത്ത് തന്നെ അങ്കണവാടികളും നിരവധി വീടുകളുമുണ്ട്. ചെവ്വാഴ്ച രാത്രി കൊടല് നടക്കാവില്‍ നിന്ന് ഈരാട്ടുകുന്ന് ഭാഗത്തേക്ക് പോകുന്ന വഴിയില്‍ റോഡ് തകര്‍ന്ന് ലോറി മറിഞ്ഞിരുന്നു.…
Read MoreDay: May 23, 2024
കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട പീഡനക്കേസ് പ്രതി പിടിയിൽ
പത്തനംതിട്ട: അറസ്റ്റ് ചെയ്ത് കൊണ്ടുവരുംവഴി പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട പീഡനക്കേസ് പ്രതിയെ സൈബർ പോലീസ് പിടികൂടി. പത്തനംതിട്ട സൈബർ പോലീസ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ റാന്നി വടശേരിക്കര പേഴുമ്പാറ ഉമ്മാമുക്ക് നെടിയകാലായിൽ വീട്ടിൽ സച്ചിൻ രവി(27)യാണ് അറസ്റ്റിലായത്. തമിഴ്നാട് കാവേരി പട്ടണത്തിൽ വച്ച് പോലീസ് കസ്റ്റഡിയിൽനിന്നു ചാടിപ്പോയ പ്രതിയെ ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിർദേശത്തെത്തുടർന്ന് വ്യാപകമാക്കിയ അന്വേഷണത്തിൽ ബംഗളൂരുവിൽനിന്നാണ് പിടികൂടിയത്.ഒളിവിൽ കഴിയുന്നതറിഞ്ഞു ബംഗളൂരുവിലെത്തിയ സൈബർ പോലീസ് സംഘം അവിടത്തെ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പത്തനംതിട്ടയിൽ ഇന്നലെ എത്തിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പ്രായപൂർത്തിയായിട്ടില്ലാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി വശീകരിച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ ഫോണിൽ ചിത്രമെടുത്തു സൂക്ഷിക്കുകയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുണ്ടാക്കുകയും ചെയ്തു. 2023…
Read Moreകനത്ത മഴ; കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ വെള്ളം കയറി
കോഴിക്കോട്: കനത്ത മഴയില്‍ മെഡിക്കല്‍ കോളജ് ഐസിയുവിനും രക്ഷയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക് ഐസിയുവാണ് വെള്ളം കയറിയത്. ഐസിയുവില്‍ ഒട്ടേറെ ഉപകരണങ്ങള്‍ സ്ഥാപിച്ച മുറിയിലെ വെള്ളം ഒടുവില്‍ ജീവനക്കാര്‍ കോരിക്കളയുകയായിരുന്നു. ഇതോടനുബന്ധിച്ചുള്ള ഐസൊലേഷന്‍ വാര്‍ഡുകളിലും വെള്ളം കയറി. ഇവിടെ ചികില്‍സയിലുണ്ടായിരുന്ന കുട്ടികളെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റി. ആശുപത്രിക്ക് പിന്നിലുള്ള ഡ്രെയ്നേജിലേക്ക് മലിന ജലത്തോടൊപ്പം മഴവെള്ളം കൂടി കുത്തി ഒലിച്ചുവന്നതാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം സംഭവം വലിയ വിവാദമായിട്ടുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് ഇത്തരമൊരു അവസ്ഥ വന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഗൈനക്കോളജി വാര്‍ഡുകള്‍, സ്ത്രീകളുടെ ഐസിയു, ലിഫ്റ്റുകള്‍ എന്നിവിടങ്ങളിലും മഴവെള്ളം പ്രതിസന്ധിക്കിടയാക്കി.
Read More‘ഇത് ടർബോ പഞ്ച്’ കൈ പിടിച്ചതിന്, ചേര്‍ത്ത് നിര്‍ത്തിയതിന് എല്ലാവര്ക്കും നന്ദി; സംവിധായകൻ വൈശാഖ്
തീയറ്ററുകൾ പൂരപ്പറന്പാക്കി മമ്മൂട്ടിയുടെ ടര്‍ബോ. സിനിമയുടെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് സംവിധായകൻ വൈശാഖ്. ഫേസ്ബുക്കിലാണ് എല്ലാ പ്രേക്ഷകർക്കും അദ്ദേഹം നന്ദി പറഞ്ഞത്. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് വൈശാഖ് പങ്കുവച്ചിരിക്കുന്നത്. എല്ലാവര്ക്കും നന്ദി. കൂടെ നിന്നതിന്, കൈ പിടിച്ചതിന്, ചേര്‍ത്ത് നിര്‍ത്തിയതിന്, എന്നാണ് അദ്ദേഹം കുറിച്ചത്. ടര്‍ബോയുടെ റിലീസിനു പിന്നാലെ ആവേശകരമായ അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. 2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
Read Moreമീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണു മരിച്ചു
കോട്ടയം: ഓണംതുരുത്ത് പാടശേഖരത്ത് മീൻ പിടിക്കാൻ പോയ യുവാവ് വയലിനു സമീപമുള്ള തോട്ടിൽ കാൽവഴുതിവീണു മരിച്ചു. ഓണംതുരുത്ത് മുട്ടത്തിൽ വിമോദ് (42) ആണു മരിച്ചത്. ഇന്നലെ രാത്രി 11നു ആയിരുന്നു സംഭവം. സുഹൃത്തക്കളോടൊപ്പം മീൻപിടിക്കാൻ പോയി തിരിച്ചുവരുമ്പോൾ വയലിലെ വെള്ളക്കെട്ടിലേക്കു കാൽവഴുതി വീഴുകയായിരുന്നു. രാത്രിതന്നെ ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടുകിട്ടിയില്ല. ഇന്നു രാവിലെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിനു വീട്ടുവളപ്പിൽ.
Read Moreകനത്ത മഴ; മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു
തൊടുപുഴ: കനത്ത മഴയില്‍ ജല നിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു. രണ്ട്, നാല്, അഞ്ച്, ആറ് ഷട്ടറുകളാണ് തുറന്നത്. കഴിഞ്ഞ ദിവസം രണ്ടു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്കൊഴുക്കിയിരുന്നു. ഡാമില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്നാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്നത്. തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 42 മീറ്ററാണ് മലങ്കര ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവില്‍ 40.50 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. മഴ ശക്തിപ്പെട്ടതും മലങ്കര പവര്‍ഹൗസില്‍ വൈദ്യുതോത്പാദനം കൂട്ടിയതുമാണ് ഇപ്പോള്‍ ജലനിരപ്പുയരാന്‍ കാരണം. എന്നാല്‍ ജലനിരപ്പ് ബ്ലൂ ലെവലിലും താഴെയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എംവിഐപി അധികൃതര്‍ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreമറ്റുള്ളവര്‍ എന്നെ നിര്ഭാഗ്യവതിയായിട്ടാണ് കണ്ടിരുന്നത്; രാഘവേന്ദ്രയാണ് എനിക്ക് ഒരു വിജയം തന്നത്; രമ്യ കൃഷ്ണൻ
തെന്നിന്ത്യയിലെ മുന്നിരനായികമാരില് ഒരാളായിരുന്നു രമ്യാ കൃഷ്ണന്. തെലുങ്കിലും തമിഴിലും മലയാളത്തിലും അഭിനയിച്ച നടിക്ക് തെന്നിന്ത്യ മുഴുവന്‍ ആരാധകരുണ്ട്. രമ്യാ കൃഷ്ണന് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് പടയപ്പയിലെ നീലാംബരി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്. കരിയറില്‍ നായികയായി തിളങ്ങുന്ന കാലത്ത് തന്നെയാണ് രമ്യ രജിനികാന്തിനെതിരേ ശക്തമായ വില്ലൻ കഥാപാത്രം ചെയ്തത്. നിരവധി ഷേഡുകളിലുള്ള കഥാപാത്രങ്ങള്‍ ചെയ്ത നടി ഇന്ന് വളരെ സെലക്ടീവ് ആയാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. അടുത്തിടെ വന്ന സിനിമകളില്‍ രമ്യയ്ക്ക് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ചിത്രം ബാഹുബലിയാണ്. ചിത്രത്തിലെ ശിവകാമി ദേവി എന്ന വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെ ആളുകള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അതേസയമം രമ്യയുടെ കരിയര്‍ അത്ര സുഖമമായ പാതയിലൂടെയായിരുന്നില്ല. കരിയറില്‍ ഏറ്റക്കുറച്ചിലുകള്‍ ഒരു പോലെ നേരിട്ട നടികൂടിയാണ് രമ്യ കൃഷ്ണന്. നേരം പുലരുമ്പോള്‍ എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി രമ്യ കൃഷ്ണന്…
Read Moreയുകെ കെയർ വർക്കർ വിസ: നിയമങ്ങൾ കർശനമാക്കി
ലണ്ടൻ: ഹെൽത്ത് കെയർ വർക്കർ വിസകൾക്കുള്ള നിയമങ്ങൾ കർശനമാക്കി യുകെ. ഇതോടെ കുടുംബത്തെ കൊണ്ടുവരുന്നതിൽ നിയന്ത്രണങ്ങളുണ്ടാകും. ഹെൽത്ത് ആൻഡ് കെയർ വിസ അപേക്ഷകളിൽ 76 ശതമാനം കുറവ് രേഖപ്പെടുത്തി. നിരവധി ഇന്ത്യക്കാർ യുകെയിൽനിന്ന് മടങ്ങേണ്ട സാഹചര്യമാണു നിലവിലുള്ളത്. യുകെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഹെൽത്ത് കെയർ വർക്കർ വിസ അപേക്ഷകളിൽ 76 ശതമാനം കുറവും കുടുംബത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ 58 ശതമാനം കുറവും ഉണ്ടായിട്ടുണ്ട്. 2023 ലെ ഹെൽത്ത് ആൻഡ് കെയർ വിസ ഗ്രാൻഡുകളിൽ ഇന്ത്യൻ പൗരന്മാരായിരുന്നു ഒന്നാമത്.യുകെയിൽ കുടുംബമായി താമസിക്കുന്നവരുൾപ്പെടെ നിരവധി ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ നാടുകടത്തൽ നേരിടുന്ന സാഹചര്യമാണു നിലവിലുള്ളത്. വിസ നിയമങ്ങൾക്ക് അനുയോജ്യമായ പുതിയ ജോലികൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നാടുകടത്തപ്പെടും.
Read Moreമൂന്നാര്‍ പെരിയവരൈ എസ്റ്റേറ്റില്‍ കടുവ; രണ്ടു പശുക്കളെ കൊന്നു
മൂന്നാര്‍: പെരിയവരൈ എസ്റ്റേറ്റില്‍ രണ്ടു പശുക്കളെ കടുവ ആക്രമിച്ചു കൊന്നു. പെരിയവരൈ ലോവര്‍ ഡിവിഷനില്‍ നേശമ്മാളിന്റെ പശുക്കളെയാണ് കടുവ കൊലപ്പെടുത്തിയത്. തോട്ടത്തില്‍ മേയാന്‍ വിട്ടിരുന്ന പശുക്കള്‍ മടങ്ങി വരാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് ഇവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇവിടെ കടുവയെ കണ്ടതായി ചില നാട്ടുകാരും നേരത്ത വിവരം നല്‍കിയിരുന്നു. വനംവകുപ്പധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനു സമീപത്തെ കന്നിമല എസ്റ്റേറ്റിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തോട്ടത്തിലൂടെ നടന്നു പോകുന്ന കടുവകളുടെ ചിത്രവും ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12 പശുക്കളാണ് പെരിയവരൈ എസ്റ്റേറ്റില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്നാര്‍ ടൗണില്‍ നിന്നു രണ്ടര കിലോമീറ്റര്‍ മാത്രം അകലെയാണ് പെരിയവരൈ എസ്റ്റേറ്റ്. ഒരു മലയ്ക്കപ്പുറമുള്ള പെരിയവരൈയില്‍ കടുവയുടെ ആക്രമണമുണ്ടായത് മൂന്നാര്‍ നിവാസികളെയു ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പടയപ്പയെ പോലെയുള്ള കാട്ടാനകളുടെ ഭീഷണി തുടരുന്നതിനിടെയാണ് കടുവയുടെ ഭീതിയും ഉയര്‍ന്നിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Read Moreകേജരിവാളിനെതിരേ ഭീഷണി; അറസ്റ്റിലായ യുവാവിനു ജാമ്യം
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) അധ്യക്ഷനുമായ അരവിന്ദ് കേജരിവാളിനെ ഭീഷണിപ്പെടുത്തി ഡൽഹി മെട്രോ സ്റ്റേഷനുകളിലും ട്രെയിൻ കോച്ചുകളിലും സന്ദേശങ്ങൾ എഴുതിയതിന് അറസ്റ്റിലായ യുവാവിനു ജാമ്യം. ഉത്തർപ്രദേശിലെ ബറേലിയിൽനിന്ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത അങ്കിത് ഗോയൽ എന്ന 33കാരനാണ് കോടതി ജാമ്യം അനുവദിച്ചത്. ഡൽഹിയിലെ പട്ടേൽ നഗർ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനുകളിലാണ് ഭീഷണി സന്ദേശങ്ങൾ കണ്ടെത്തിയത്. ബറേലിയിലെ ബാങ്കിൽ ഉദ്യോഗസ്ഥനായ ഗോയൽ ഡൽഹിയിലെത്തി ഭീഷണി സന്ദേശങ്ങൾ എഴുതിയതിനു ശേഷം സ്വന്തം നാട്ടിലേക്കു മടങ്ങുകയായിരുന്നു. താൻ നേരത്തെ എഎപി അനുഭാവിയായിരുന്നുവെന്ന് പ്രതി പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പാർട്ടിയിലെ അടുത്തിടെയുള്ള സംഭവവികാസങ്ങൾ കാരണം താൻ അസംതൃപ്തനാണെന്നും അദ്ദേഹം പോലീസിനു മൊഴി നൽകി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പോലീസ് അങ്കിതിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് എഎപി ആരോപിച്ചു. ഇപ്പോൾ നടക്കുന്ന ലോക്സഭാ…
Read More