കാസര്‍ഗോഡ്: കാഞ്ഞങ്ങാട്ട് പത്തുവയസുകാരിയെ പീഡിപ്പിച്ച് ആഭരണം കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ആന്ധ്രയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതി വീട്ടിലേക്ക് വിളിച്ചത് നിര്‍ണായകമായി. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ മറ്റൊരു ഫോണിലാണ് വീട്ടിലേക്ക് വിളിച്ചത്. ഇയാളെ വൈകാതെ കേരളത്തിലെത്തിക്കും. ഇക്കഴിഞ്ഞ 15നാണ് കേസിനാസ്പദമായ സംഭവം. പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ സ്വര്‍ണാഭരണം കവര്‍ന്ന ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ടുപോയതെന്ന് കുട്ടി മൊഴി നല്‍കിയിരുന്നു. കേസിലെ പ്രതി കുടക് സ്വദേശി സലീമിനെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. നേരത്തെ, പ്രദേശത്തു നടന്ന മോഷണവുമായി ബന്ധപ്പെട്ട് സലീമിന്റെ രേഖാചിത്രം പോലീസ് വരച്ചിരുന്നു. ഏതാനും വര്‍ഷങ്ങളായി അതിജീവിതയായ കുട്ടിയുടെ വീടിന് സമീപം താമസിക്കുകയാണ് ഇയാളും കുടുംബവും.…
Read MoreDay: May 24, 2024
ദിനേശ് കാർത്തിക് ഐപിഎല്ലോടുകൂടി കളംവിടുന്നു
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ ദിനേശ് കാർത്തിക് വിരമിക്കുന്നു. രാജസ്ഥാൻ റോയൽസിനെതിരായ 2024 സീസണ് എലിമിനേറ്റർ പോരാട്ടത്തിനുശേഷം ദിനേശ് കാർത്തികിന് ആർസിബി സഹതാരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി. അതുപോലെ മത്സരശേഷം സ്റ്റേഡിയം വലംവച്ച് കാർത്തിക് ആരാധകർക്ക് നന്ദിയറിയിച്ചു. ഈ ഐപിഎല്ലോടുകൂടി കളംവിടുകയാണെന്ന് നേരത്തേ കാർത്തിക് അറിയിച്ചിരുന്നു. ഐപിഎല്ലിൽ ആറ് ടീമുകൾക്കായി കാർത്തിക് കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പുറത്താക്കലുള്ള രണ്ടാമത് വിക്കറ്റ് കീപ്പറാണ് കാർത്തിക്. 257 മത്സരങ്ങളിൽനിന്ന് 4842 റണ്‍സ് ഐപിഎല്ലിൽ ഈ തമിഴ്നാട് സ്വദേശി സ്വന്തമാക്കി. മുപ്പത്തെട്ടുകാരനായ താരം ഐപിഎല്ലിൽ 22 അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്. 2008 ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ് (ഇപ്പോഴത്തെ ഡൽഹി ക്യാപ്പിറ്റൽസ്) ടീമിലായിരുന്നു. പിന്നീട് പഞ്ചാബ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ലയണ്‍സ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കുവേണ്ടിയും കളിച്ചു. 2024 സീസണിൽ 15…
Read Moreഅനാര്‍ക്കലിയില്‍ അതീവ സുന്ദരിയായി നിഖില; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
മലയാളിപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് നിഖില വിമല്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മാത്രമല്ല, തുറന്ന നിലപാടുകളിലൂടെയും താരം പലപ്പോഴും ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരം കൂടിയാണ് നിഖില. തന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ ബ്ലാക്ക് അനാര്ക്കലയില് അതിസുന്ദരിയായ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ചിത്രങ്ങളിൽ അനാർക്കലിയാണ് താരം ധരിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള അനാർക്കലിയിൽ നിഖില അതീവ സുന്ദരിയായിരിക്കുന്നൂ എന്നാണ് ആരാധകർ പറയുന്നത്.
Read Moreആയിരം ഇതളുകൾ ഉള്ള താമര; വീട്ടുമുറ്റത്ത് സഹസ്രദളപത്മം വിരിഞ്ഞു
പൊൻകുന്നം: താമര എല്ലാവരും കണ്ടിട്ടുണ്ടാവും. എന്നാൽ ആയിരം ഇതളുകൾ ഉള്ള താമര കണ്ടിട്ടുണ്ടാകുമോ ? സാധ്യത കുറവാണ്. സഹസ്രദള പത്മം എന്നറിയപ്പെടുന്ന ആയിരം ഇതളുകളുള്ള താമര വീട്ടുമുറ്റത്ത് വിരിഞ്ഞു. ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥൻ ചിറക്കടവ് പറപ്പള്ളിക്കുന്നേൽ പി.എൻ. സോജന്റെ വീട്ടിലാണ് പത്മം വിരിഞ്ഞിരിക്കുന്നത്. നഴ്സറിയിൽ നിന്നു വാങ്ങിയ ട്യൂബർ ആണ് നട്ടത്. ഇപ്പോൾ രണ്ടു തൈ പൂത്തു. ദേവീദേവൻമാരുടെ ഇരിപ്പിടമായി പുരാണങ്ങളിൽ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിന്റെ കാലാവസ്ഥയിൽ അപൂർവമായാണ് വിരിഞ്ഞുകാണാറുള്ളത്. ട്യൂബർ നട്ട് ഒന്നര മാസം കഴിഞ്ഞപ്പോഴാണ് മൊട്ടിട്ടത്. പൂമൊട്ട് വന്ന് പതിനഞ്ച് ദിവസത്തോളമെത്തുമ്പോഴാണ് പൂവിരിയുന്നത്. വിരിഞ്ഞ് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഇതളുകൾ കൊഴിഞ്ഞുതുടങ്ങും. അനുകൂല സാഹചര്യവും മികച്ച പരിപാലനവുമുണ്ടെങ്കിൽ ഒരു പൂവിൽ 800 മുതൽ 1,600വരെ ഇതളുകൾ ഉണ്ടാകുമെന്ന് സോജൻ പറഞ്ഞു. കെ.എ. അബ്ബാസ്
Read Moreജെസ്ന തിരോധാനം: സിബിഐ വരുന്നു; അന്വേഷണം രഹസ്യസ്വഭാവത്തോടെ
കോട്ടയം: ജെസ്ന ജയിംസ് തിരോധാനക്കേസില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ പുനരന്വേഷണം അടുത്ത മാസം തുടങ്ങും. തിരുവനന്തപുരം സിജെഎം കോടതിയില്‍ ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫ് സമര്‍പ്പിച്ച രേഖകള്‍ കോടതി സിബിഐക്ക് കൈമാറിയിരുന്നു. ഇതിനു പുറമെ ജയിംസ് തനിക്ക് അറിയാവുന്നതും സംശയിക്കുന്നതുമായ രഹസ്യ വിവരങ്ങള്‍ സിബിഐ എസ്പിക്കു മുന്നില്‍ രഹസ്യമൊഴിയായി കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വര്‍ഷ ബികോമിന് പഠിക്കുമ്പോള്‍ 2018ലാണ് ജെസ്നയെ കാണാതാകുന്നത്. മറ്റാരും അറിയാതെ ജെസ്നയ്ക്കുണ്ടായ സൗഹൃദം, സന്ദര്‍ശനം, ഫോട്ടോകള്‍ ഉള്‍പ്പെടെ നിര്‍ണായകമായ തെളിവുകളും സൂചനകളും സിബിഐക്ക് കൈമാറിയിട്ടുണ്ട്. പോലീസും ക്രൈം ബ്രാഞ്ചും പിന്നീട് സിബിഐയും അന്വേഷണ വിധേയമാക്കാത്ത തലങ്ങളിലായിരിക്കും സിബിഐയുടെ തുടരന്വേഷണം.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ടീം രഹസ്യസ്വഭാവത്തോടെയായിരിക്കും അന്വേഷണം നടത്തുക.
Read Moreആറാട്ടണ്ണൻ ഇടയ്ക്ക് വിളിക്കാറുണ്ട്, ഫോൺ എടുത്തില്ലെങ്കിൽ പിന്നെയും പിന്നെയും വിളിക്കും; അനാർക്കലി മരിക്കാർ
സോഷ്യൽ മീഡിയയിൽ സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. സിനിമ തിയേറ്ററുകളിൽ നിന്ന് റിവ്യൂ പറയുന്നതിന് പുറമേ തന്റെ സെലിബ്രിറ്റി ക്രഷ് തുറന്ന് പറഞ്ഞും ആറാട്ടണ്ണൻ ട്രോളുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ നടി അനാർക്കലി മരിക്കാർ സന്തോഷ് വർക്കിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. എനിക്ക് പുള്ളിയിൽ തെറ്റായാെന്നും ഫീൽ ചെയ്തിട്ടില്ല. പുള്ളി ഒരു 20 സെക്കന്റിൽ കൂടുതൽ സംസാരിക്കില്ല. ഇടയ്ക്ക് ബുദ്ധിമുട്ടിക്കും. എന്തെങ്കിലും പരിപാടിയിലാണെങ്കിൽ ഫോൺ എടുക്കില്ല. എടുത്തില്ലെങ്കിൽ പിന്നെയും പിന്നെയും വിളിക്കും. ഞാൻ ബ്ലോക്കൊന്നും ചെയ്തില്ല. എനിക്ക് പാവം തോന്നാറുണ്ട്. പുള്ളി ഇടയ്ക്ക് വിളിച്ച് ഹലോ, അനാർക്കലി വളരെ സുന്ദരിയാണ്, ബോൾഡാണ് എന്നൊക്കെ പറയും. അപ്പോൾ ഓക്കെ എന്ന് പറഞ്ഞ് ഞാൻ ഫോൺ വയ്ക്കും’ എന്നാണ് അനാർക്കലി പറഞ്ഞത്.
Read Moreസ്റ്റാറേ ബ്ലാസ്റ്റേഴ്സ് പരിശീലകന്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകന് മിക്കേല്‍ സ്റ്റാറേ കരാര്‍ ഒപ്പിട്ടു. 17 വര്‍ഷത്തോളം പരിശീലക അനുഭവസമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബോള്‍ ലീഗുകളില്‍ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 48 വയസുകാരനായ സ്റ്റാറേ 2026 വരെയാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. സ്വീഡിഷ് ക്ലബ്ബായ വാസ്ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ല്‍ സ്വീഡിഷ് ക്ലബ്ബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. സ്വീഡിഷ് ലീഗായ ഓള്‍സ്വെന്‍സ്കാന്‍, കപ്പ് മത്സരങ്ങളായ സ്വെന്‍സ്ക കപ്പ്, സൂപ്പര്‍കുപെന്‍ എന്നിവ നേടിയതും ഐഎഫ്കെ ഗോട്ടെബര്‍ഗിനൊപ്പം സ്വെന്‍സ്ക കപ്പ് നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ് പ്രമുഖ ടീമുകളോടൊപ്പം പരിശീലകനായി നാനൂറോളം മത്സരങ്ങളില്‍ സ്റ്റാറേക്ക് അനുഭവസമ്പത്തുണ്ട്. സ്വീഡന്, ചൈന,നോര്‍വെ,അമേരിക്ക, തായ്ലന്ഡ് എന്നിവിടങ്ങളിലായി പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി തായ് ലീഗിലെ ഉതൈ താനിയെയാണ് പരിശീലിപ്പിച്ചത്. ഐഎസ്എല്‍ ചരിത്രത്തിലെ ആദ്യ സ്വീഡിഷ്…
Read Moreഅമ്പമ്പോ അന്പയറിംഗ്!
അന്പയറിന്റെ തീരുമാനം ചോദ്യം ചെയ്യപ്പെടാനുള്ള സാഹചര്യങ്ങൾ അരങ്ങേറിയ മത്സരമായിരുന്നു രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ നടന്ന പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടം. രാജസ്ഥാന്റെ ആവേശ് ഖാൻ എറിഞ്ഞ 15-ാം ഓവറിന്റെ മൂന്നാം പന്തിൽ ദിനേശ് കാർത്തികിന് എതിരേ ശക്തമായ എൽബിഡബ്ല്യു അപ്പീൽ. അന്പയർ കെ.എൻ. അനന്തപത്മനാഭൻ ഔട്ട് വിധിച്ചു. എന്നാൽ, നോണ്‍ സ്ട്രൈക്കിലുണ്ടായിരുന്ന മഹിപാൽ ലോമറുമായി ചർച്ച നടത്തിയശേഷം കാർത്തിക് ഡിആർഎസ് ആവശ്യപ്പെട്ടു. ഡിആർഎസിൽ പന്ത് ബാറ്റിൽ ഉരസിയില്ലെന്നും പാഡിലാണ് കൊണ്ടതെന്നും വ്യക്തമായി. എന്നാൽ, ബാറ്റ് പാഡിൽ കൊള്ളുന്നുണ്ടുതാനും. അതോടെ ടിവി അന്പയറായ അനിൽ ചൗധരി നോട്ടൗട്ട് വിധിച്ചു. ഇതിൽ ക്ഷുഭിതനായ രാജസ്ഥാൻ റോയൽസ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് കുമാർ സംഗക്കാര നാലാം അന്പയറിനോട് കയർത്തു. തൊട്ടു മുന്നിലെ പന്തിൽ രജത് പാട്ടിദാറിനെ ആവേശ് മടക്കിയിരുന്നു. കാർത്തികും ഔട്ടായിരുന്നെങ്കിൽ ബംഗളൂരുവിന്റെ സ്കോർ 14.3…
Read Moreഇതാര് ടൊവിനോ ചാനോ? ജാപനീസ് വേഷത്തിൽ തിളങ്ങി ടൊവിനോയും കുടുംബവും
തിരക്കുകൾക്ക് അവധി നൽകി കുടുംബസമേതം യാത്ര പോവാൻ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ, ജപ്പാനിലെ ടോക്കിയോയിൽനിന്നുള്ള ഒരു കുടുംബചിത്രം പങ്കുവയ്ക്കുകയാണ് ടൊവിനോ തോമസ്. പരമ്പരാഗത ജാപനീസ് വസ്ത്രങ്ങൾ അണിഞ്ഞ ടൊവിനോയെയും കുടുംബത്തേയുമാണ് ചിത്രങ്ങളിൽ കാണാനാവുക. ഇതാര് ടൊവിനോ ചാനോ? എന്നാണ് ഒരു ആരാധകർ ചോദിക്കുന്നത്. ഭാര്യ ലിഡിയയും മക്കളായ ഇസ, തഹാൻ എന്നിവരെയും ചിത്രത്തിൽ കാണാം. ജാപനീസ് വേഷത്തിൽ തിളങ്ങുകയാണ് ഏവരും.എന്നും കുടുംബത്തെ ചേർത്തു പിടിക്കുന്ന താരങ്ങളിലൊരാളാണ് ടൊവിനോ. ഭാര്യയും കുട്ടികളും മാത്രമല്ല, ടൊവിനോയുടെ യാത്രകളിൽ പലപ്പോഴും അച്ഛനും അമ്മയും സഹോദരനും സഹോദരിയുമൊക്കെ കൂടെയുണ്ടാവാറുണ്ട്.
Read Moreസിനിമകളിലെ ലഹരി ഉപയോഗം; യുവസമൂഹത്തില്‍ സാമൂഹ്യതിന്മകളോട് ആവേശമുണ്ടാക്കാന്‍ ശ്രമിക്കുന്നത് തെറ്റായ സന്ദേശമെന്ന് അഡ്വ. വി.സി. സെബാസ്റ്റ്യൻ
കൊച്ചി: മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ദൃശ്യങ്ങളുള്ള സിനിമകളും മാധ്യമപരിപാടികളും പുതുതലമുറയെ നാശത്തിലേക്ക് തള്ളിവിടുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍. ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ, സമുദായിക, സാംസ്കാരിക നേതൃത്വങ്ങളും ഇതിനെതിരേ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത നാളുകളില്‍ പുറത്തിറങ്ങിയ ചില സിനിമകളും മയക്കുമരുന്നിന്റെ ഉപയോഗം ഉയര്‍ത്തിക്കാട്ടി യുവസമൂഹത്തില്‍ സാമൂഹ്യതിന്മകളോട് ആവേശമുണ്ടാക്കാന്‍ ശ്രമിക്കുന്നത് തെറ്റായ സന്ദേശമാണു നല്‍കുന്നത്. സാമൂഹ്യവിപത്തുകളെ ചൂണ്ടിക്കാട്ടി സമൂഹത്തിന് ശരിയായ വഴികളാണു മാധ്യമങ്ങൾ തുറന്നുനൽകേണ്ടതെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Read More