ദി​ലീ​പ് ഉ​ൾ​പ്പെ​ട്ട വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സ്; ക്രൈംബ്രാഞ്ചിന് മുന്നിൽ ഓഡിയോയിലെ ശബ്ദം തിരിച്ചറിയാൻ മ​ഞ്ജു വാര്യരെത്തി

കൊ​ച്ചി : ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല്ലാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ൽ ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ക്രൈം​ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ​വ​ച്ചാ​ണ് ന​ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത​ത്.

ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച് സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ ഹാ​ജ​രാ​ക്കി​യ ഓ​ഡി​യോ തി​രി​ച്ച​റി​യു​ന്ന​താ​യി​രു​ന്നു ന​ട​പ​ടി.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​ദ്യം ആ​രോ​പി​ച്ച​ത് മ​ഞ്ജു വാ​ര്യ​രാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണം ദി​ലീ​പി​ലേ​ക്ക് എ​ത്തു​ന്ന​തും പ്ര​തി ചേ​ർ​ക്ക​പ്പെ​ടു​ന്ന​തും.

Related posts

Leave a Comment