ന്യൂഡൽഹി: സ്വർണം കടത്തിയതിന് ശശി തരൂർ എംപിയുടെ സഹായി ഉൾപ്പെടെ രണ്ടു പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ശശി തരൂരിന്റെ സഹായി ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ഡല്‍ഹി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലായതെന്ന് കസ്റ്റംസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇവരിൽനിന്ന് 500 ഗ്രാം സ്വർണം കണ്ടെത്തിയെന്ന് വാർത്താ ഏജൻസി അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് ഇവർ കസ്റ്റംസിന്റെ പിടിയിലായത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വ്യക്തിയിൽനിന്നു സ്വർണം വാങ്ങുന്നതിനിടെ ഇവരെ കസ്റ്റംസ് പിടികൂടുകയായിരുന്നുവെന്നാണു റിപ്പോർട്ട്. എന്നാൽ, സ്വർണം പിടികൂടിയത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളോ പിടിയിലായ രണ്ടാമന്റെ പേരു വിവരങ്ങളോ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. അതേസമയം തന്റെ സഹായി ഡൽഹിയിൽ പിടിയിലായ സംഭവത്തിൽ ശശി തരൂർ പ്രതികരിച്ചു. ശിവകുമാർ പ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്നാണ് ശശി തരൂർ പറഞ്ഞത്. ശിവകുമാർ പ്രസാദ് തന്റെ മുൻ ജീവനക്കാരനായിരുന്നു. വൃക്കരോഗിയും ഡയാലിസിസിന് വിധേയനായി കൊണ്ടിരിക്കുന്നയാളുമാണ് അദ്ദേഹം. അതിനാൽ…
Read MoreDay: May 30, 2024
ദ്വയാർഥം കലർന്ന ചോദ്യങ്ങൾ ചോദിച്ച് പ്രാങ്ക് വീഡിയോ; വൈറലായതോടെ കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു
ദ്വയാർഥം കലർന്ന ചോദ്യങ്ങൾ ചോദിച്ച് ചിത്രീകരിച്ച പ്രാങ്ക് വീഡിയോ അനുവാദമില്ലാതെ യുട്യൂബിൽ സംപ്രേഷണം ചെയ്തതിൽ മനംനൊന്ത് കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു. സംഭവത്തിൽ ‘വീര ടോക്സ് ഡബിൾ എക്സ്’ എന്ന പേരിലുള്ള യുട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന വനിതാ വീഡിയോ ജോക്കി ആർ. ശ്വേത (23), കാമറമാൻ എസ്. യോഗരാജ് (21), യുട്യൂബ് ചാനൽ ഉടമ എസ്.റാം (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതൊരു പ്രാങ്ക് ആണെന്നും വീഡിയോ സംപ്രേഷണം ചെയ്യില്ലെന്നും വിദ്യാർഥിനിയെ വിശ്വസിപ്പിച്ചാണു ദ്വയാർഥം കലർന്ന ചോദ്യത്തിനു ഉത്തരം തേടിയതെന്നു പറയുന്നു. എന്നാൽ, പിന്നീട് ഈ വീഡിയോ യുട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പുറത്തുവിട്ടു. അതിനു താഴെ അശ്ലീല കമന്റുകൾ ഉൾപ്പെടെ നിറഞ്ഞതോടെ വിദ്യാർഥിനി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥിനി ബന്ധുക്കൾക്കൊപ്പമാണു കഴിഞ്ഞിരുന്നത്.
Read Moreവഴി തടസപ്പെടുത്തിയത് ചോദ്യം ചെയ്ത വൃദ്ധനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; യുവാവിന് ജീവപര്യന്തം തടവും പിഴയും
മാവേലിക്കര: നൂറനാട് പുലിമേല്‍ കാഞ്ഞിരവിള ഭാസ്കരനെ (73) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അയല്‍വാസി പുലിമേല്‍ തുണ്ടില്‍ ശ്യാംസുന്ദറിനെ (30) ജീവപര്യന്തം തടവിനും വിവിധ വകുപ്പുകളിലെ പിഴയ്ക്കും ശിക്ഷിച്ച് മാവേലിക്കര അഡീ. ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി വി.ജി. ശ്രീദേവി ഉത്തരവായി. 2020 മാര്‍ച്ച് 14ന് രാവിലെ 9.45 നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് ശ്യാംസുന്ദര്‍ ഭാസ്കരനെ മൃഗീയമായി കൊന്നത്. തടസപ്പെടുത്തല്‍ പതിവാക്കിയപ്പോള്‍ ഭാസ്കരന് ഇതിനെ ചോദ്യം ചെയ്തു. കൊലപാതകത്തിന്റെ തലേന്നും വഴിതടസപ്പെടുത്തുന്നത് ആവര്‍ത്തിച്ചപ്പോള്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭാസ്കരന് ശ്യാംസുന്ദറിനോട് പറഞ്ഞു. പിറ്റേന്നായിരുന്നു ഭാസ്കരന് കൊല്ലപ്പെട്ടത്. അറുപതു ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഭാസ്കരന്റെ ഭാര്യ ശാന്തയും മരുമകള്‍ ജയപ്രഭയും അടക്കം 23 സാക്ഷികളെ പ്രോസിക്യൂഷന് ഹാജരാക്കി. ഏഴു തൊണ്ടിമുതലുകളും 39 രേഖകളും കോടതിയിലെത്തിച്ചു. പ്രതിക്ക് മാനസികരോഗമുണ്ടെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയപ്പോള്‍…
Read Moreനിന്ന് വാചകമടിക്കാതെ തേങ്ങ ഉടയ്ക്ക് സ്വാമീ… ഇനി തേങ്ങ ഇടാനും വാട്സാപ്; ഒറ്റക്കോളിൽ തെങ്ങ് കയറാൻ ആള് റെഡി
ഇനി സ്വന്തം പറമ്പിലെ തേങ്ങയിടാന്‍ പണിക്കാരെ കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ട. വാട്സാപിൽ സന്ദേശമയച്ചാല്‍ ആളെത്തും. നാളികേര വികസന ബോര്‍ഡാണ് നാളികേര കര്‍ഷകര്‍ക്ക് സഹായകമായി പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നാളികേര ചങ്ങാതിക്കൂട്ടം (Friends of Coconut Trees) എന്ന കോള്‍ സെന്റര്‍ വഴിയാണ് നാളികേര കര്‍ഷകര്‍ക്കു വിവിധ സേവനങ്ങള്‍ ആവിഷ്കിച്ചിരിക്കുന്നത്. തെങ്ങുകയറ്റക്കാരെ കൂടാതെ, കീടനാശിനി തളിക്കല്‍, രോഗകീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങള്‍ക്കും 94471 75999 എന്ന നമ്പറിലേക്കു വിളിക്കുകയായോ വാട്സാപ് സന്ദേശം അയയ്ക്കുകയോ ചെയ്താൽ മതി. നാളികേര വികസന ബോര്‍ഡ് ആസ്ഥാനമായ കൊച്ചിയിലാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെ കേരളത്തില്‍ എല്ലാ ജില്ലകളില്‍ ഉള്ളവര്‍ക്കും സേവനം ലഭിക്കും. അതതു ജില്ലകളില്‍ ബ്ലോക്ക് -പഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നത്. എന്നാല്‍,…
Read Moreഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലേക്ക് ഇനി രണ്ട് ദിനം മാത്രം
ഐ സിസി ട്വന്റി-20 ക്രിക്കറ്റിന്റെ ആഗോള ആവേശത്തിനു തുടക്കം കുറിച്ചത് 2007ൽ ദക്ഷിണാഫ്രിക്കയിൽ. പ്രഥമ ഐസിസി ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനെ അവസാന ഓവർ ത്രില്ലറിൽ ഇന്ത്യ അഞ്ച് റണ്‍സിനു കീഴടക്കിയപ്പോൾ ആവേശത്തിന്റെ പുതിയ അധ്യായത്തിനും തുടക്കമായി. ഒരു ഓവറിൽ ആറ് സിക്സർ അടിച്ച യുവരാജ് സിംഗും കുറച്ച് യുവാക്കളുമായി ദക്ഷിണാഫ്രിക്കയിലെത്തിയ എം.എസ്. ധോണിയുടെ ക്യാപ്റ്റൻസിയുമെല്ലാം ക്രിക്കറ്റ് ആരാധകരുടെ ഓർമയിലെ സുഗന്ധമാണ്. 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പിനുശേഷം 2009, 2010, 2012, 2014, 2016, 2021, 2022 എന്നിങ്ങനെ ഏഴ് എഡിഷൻകൂടി നടന്നു. പുരുഷ ട്വന്റി-20 ലോകകപ്പിന്റെ ഒന്‍പതാം എഡിഷനിലേക്ക് ഇനിയുള്ളത് രണ്ട് ദിനങ്ങളുടെ അകലം മാത്രം. ജൂണ്‍ രണ്ടിന് 2024 ട്വന്റി-20 ലോകകപ്പ് ആവേശത്തിന് കൊടിയേറ്റ്. ട്വന്റി-20 ലോകപോരാട്ടത്തെ വരവേൽക്കാൻ ആരാധകർ തയാറായിക്കഴിഞ്ഞു. ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രവഴികളിൽ ഇന്ത്യൻ താരങ്ങൾക്ക് നിർണായക സ്ഥാനമുണ്ട്.…
Read Moreപൂച്ചസെറിന് ഇനി ആശ്വാസക്കാലം; മഴയ്ക്കായുള്ള പൂജയിൽനിന്ന് പൂച്ചകളെ ഒഴിവാക്കി; പകരം പൂച്ചപ്പാവകൾ
മഴയുമായി ബന്ധപ്പെട്ടു ലോകത്തിന്റെ വിവിധയിടങ്ങളിൽ ആചാരങ്ങളും കഥകളും നിലവിലുണ്ട്. പുരാണങ്ങളിലെ ഋഷ്യശൃംഗന്റെ കഥമുതൽ ഉത്തരേന്ത്യയിൽ നിലനിൽക്കുന്ന തവളക്കല്യാണം വരെ ഇക്കൂട്ടത്തിൽപ്പെടുന്നു! തായ്ലൻഡിലെ കർഷകരുടെ ഇടയിൽ നിലനിൽക്കുന്ന വ്യത്യസ്തമായ ആചാരവും അടുത്തിടെ അതിൽവന്ന മാറ്റവും കൗതുകമായി. തായ്ലൻഡിലെ കർഷകർ മഴയ്ക്കായി ദൈവത്തോടു പ്രാർഥിക്കുന്പോൾ പൂച്ചകളെ ഉപയോഗിച്ചിരുന്നു. പൂജ നടക്കുന്ന സ്ഥലത്തേക്കു പൂച്ചകളെ കൂട്ടിലടച്ചു കൊണ്ടുവന്നശേഷം ചടങ്ങുകൾ ആരംഭിക്കുന്നു. പൂജയ്ക്കിടെ പൂച്ചയുടെ ശരീരത്തേക്കു വെള്ളം തളിക്കും. പൂച്ച കരയുന്നതുവരെ വെള്ളം തെറിപ്പിക്കും. നൂറ്റാണ്ടുകളായുള്ള ആചാരമാണിത്. കറുത്ത പൂച്ചകളെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള പ്രാർഥനകൾ നടത്തിയാൽ മഴ ചെയ്യുമെന്നാണ് അവിടത്തെ കർഷകരുടെ വിശ്വാസം. വിശ്വാസം അതല്ലേ എല്ലാം! എങ്കിലും ആ വിശ്വാസത്തിൽ 2015 മുതൽ അൽപ്പം മാറ്റംവരുത്തിയിരിക്കുകയാണു തായ്ലൻഡിലെ കർഷകജനത. ഇപ്പോൾ പൂച്ചകൾക്കു പകരം “പൂച്ചപ്പാവ’കളെയാണ് കർഷകർ ആചാരനിർവഹണത്തിനായി ഉപയോഗിക്കുന്നത്. വിപണിയിൽ ലഭിക്കുന്ന മൃദുവായ, കുട്ടികളുടെ പ്രിയപ്പെട്ട ഡോറെമോൻ, ഹലോ കിറ്റി…
Read Moreഅൽകരാസ് സ്റ്റൈൽ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ സ്പെയിനിന്റെ യുവതാരം കാർലോസ് അൽകരാസ് മൂന്നാം റൗണ്ടിൽ. നാല് സെറ്റ് നീണ്ട രണ്ടാം റൗണ്ട് പോരാട്ടത്തിൽ നെതർലൻഡ്സിന്റെ ജെസ്പർ ഡി ജോങിനെയാണ് അൽകരാസ് കീഴടക്കിയത്. മൂന്നാം സെറ്റിൽ മാത്രമാണ് അൽകരാസ് കോർട്ടിൽ ഡി ജോങിന് അവസരം നൽകിയത്. സ്കോർ: 6-3, 6-4, 2-6, 6-2. വനിതാ സിംഗിൾസിൽ അമേരിക്കയുടെ സോഫിയ കെനിൻ, സ്പെയിനിന്റെ പൗല ബഡോസ എന്നിവർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. സീഡില്ലാത്ത ഇരുവരും സീഡുള്ള താരങ്ങളെ കീഴടക്കിയാണ് മുന്നേറിയത്. 21-ാം സീഡുകാരിയായ കരോളിൻ ഗാർസ്യയെ 3-6, 3-6ന് കെനിൻ തോൽപ്പിച്ചു. 26-ാം സീഡായ ബ്രിട്ടന്റെ കാറ്റി ബോൾട്ടറിനെയാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ബഡോസ കീഴടക്കിയത്. സ്കോർ: 4-6, 7-5, 6-4. എട്ടാം സീഡായ ടുണീഷ്യയുടെ ഒണ്‍സ് ജബേറും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. മൂന്ന് സെറ്റ് നീണ്ട…
Read Moreഹൻസി ഫ്ളിക്ക് ബാഴ്സ കോച്ച്
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ സൂപ്പർ ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി ഹൻസി ഫ്ളിക്ക് നിയമിതനായി. ബയേണ്‍ മ്യൂണിക്കിന്റെ മുൻ പരിശീലകനാണ് ഫ്ളിക്ക്. കഴിഞ്ഞ ആഴ്ച ചാവി ഹെർണാണ്ടസിനെ ബാഴ്സലോണ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയപ്പോൾത്തന്നെ പകരം ഫ്ളിക്കായിരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണമെത്തിയത്. രണ്ട് വർഷ കരാറിൽ ഫ്ളിക്ക് ബാഴ്സയുടെ മാനേജർ സ്ഥാനത്ത് എത്തി. ബയേണ്‍ മ്യൂണിക്കിനെ 2020ൽ ബുണ്ടസ് ലിഗ, ജർമൻ കപ്പ്, ചാന്പ്യൻസ് ലീഗ് എന്നിങ്ങനെ ട്രിപ്പിൾ കിരീടത്തിലെത്തിച്ച പരിശീലകനാണ് ഫ്ളിക്ക്.
Read Moreന്യൂജെന്‍ മീന്‍പിടിത്തം ഹൈടെക്കിൽ; ആറ്റുതീരങ്ങൾ ഇപ്പോൾ ഫിഷിംഗ് ഗണ്ണാണ് താരം
കോട്ടയം: മീന്‍പിടിത്തം ഹൈടെക്കായിരിക്കുന്നു. വീശുവലയും തടവലയും കൂടും ചൂണ്ടയുമൊക്കെ പഴമക്കാര്ക്കുള്ളതാണ്. ഇപ്പോള്‍ വെടിവച്ചും എയ്തുമൊക്കെയാണ് ന്യൂജെന്‍ മീന്‍പിടിത്തം. വിദേശനിര്‍മിത ഫിഷിംഗ് ഗണ്ണില്‍ വരാലിനെയും ചേറുമീനെയും പിടിക്കുന്നവര്‍ പലരാണ്. ഈ യന്ത്രത്തില്‍നിന്ന് ഷൂട്ട് ചെയ്താല്‍ മീനിനു നേരെ കൂര്‍ത്ത അമ്പ് തെറിച്ചുകൊള്ളും. അമ്പേറ്റ മീനെ അമ്പുമായി ബന്ധിച്ച നൂലിലൂടെ ഇതേ ഗണ്ണില്‍ വലിച്ചെടുക്കാം. വരാല് തുടങ്ങിയ മത്സ്യം വെള്ളത്തിന്റെ പ്രതലത്തിലേക്ക് പൊങ്ങിവരുന്ന സമയം നോക്കി വേണം ഷൂട്ടിംഗ്. മൂന്നു കിലോയോളം ഭാരമുള്ള ഗണ്ണിന് പന്തീരായിരം രൂപ വിലവരും.കാക്കയെയും മറ്റും എയ്തു പിടിക്കും വിധം മീനെ പിടിക്കുന്ന സ്ലിംഗ് ഷോട്ട് എന്ന ഉപകരണവും ഫാഷനായിരിക്കുന്നു. വെള്ളം കുറവുള്ള പാടങ്ങളിലും മറ്റും മീനിനെ എയ്തു പിടിക്കാൻ ഏറെപ്പേരുണ്ട്.
Read More“കിടക്കയിലെ പ്രകടനം” കാരണം അധ്യാപകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു; വിദ്യാഭ്യാസ വകുപ്പിനെ എയറിലാക്കി സോഷ്യൽ മീഡിയ
ജോലി സ്ഥലത്ത് മേലുദ്യോഗസ്ഥരുടെ മിന്നൽ പരിശോധന ഉണ്ടാകുന്പോൾ ആരായാലും ഞെട്ടിപ്പോകില്ലേ. അത്തരത്തിലൊരു മിന്നൽ പരിശോധന നടത്തിയിരിക്കുകയാണ് ബിഹാറിലെ ജാമുയി സ്കൂളിൽ. എന്നാൽ അതൊന്നുമല്ല ഇവിടുത്തെ രസം. വിദ്യാഭ്യാസ വകുപ്പിന്റെ മിന്നൽ പരിശോധനയിൽ സ്കൂളിൽ പല അധ്യാപകരും ലീവിലായിരുന്നു. ഇത് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു. ഉടൻ തന്നെ അന്നേ ദിവസം ഹാജരാകാതിരുന്നു അധ്യാപകർക്ക് തക്കതായ ശിക്ഷയും കൊടുത്തു. തൃപ്തികരമല്ലാത്ത പ്രകടന നിലവാരമുള്ള മറ്റു പലരെയും ഉദ്യോഗസ്ഥർ കണ്ടെത്തുകയും അവർക്കും ശിക്ഷ കൊടുത്തു. പരിശോധനയെത്തുടർന്ന്, ജാമുയിയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ 16 അധ്യാപകർക്കെതിരേയാണ് ശിക്ഷാ നടപടികൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയത്. പരിശോധനയ്ക്കിടെ ഹാജരാകാത്തതിന് മൂന്ന് അധ്യാപകർക്ക് നേരെ നടപടി എടുത്തു. മറ്റ് 13 പേർക്ക് മോശം പ്രകടനത്തിന് പിഴയും ചുമത്തി, ഇതിനായി ഒരു ദിവസത്തെ ശമ്പളം വെട്ടിക്കുറച്ചു. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുകയാണ്.…
Read More