ദ്വ​യാ​ർ​ഥം ക​ല​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച് പ്രാ​ങ്ക് വീ​ഡി​യോ; വൈറലായതോടെ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മിച്ചു

ദ്വ​യാ​ർ​ഥം ക​ല​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച് ചി​ത്രീ​ക​രി​ച്ച പ്രാ​ങ്ക് വീ​ഡി​യോ അ​നു​വാ​ദ​മി​ല്ലാ​തെ യു​ട്യൂ​ബി​ൽ സം​പ്രേ​ഷ​ണം ചെ​യ്ത​തി​ൽ മ​നം​നൊ​ന്ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.

സം​ഭ​വ​ത്തി​ൽ ‘വീ​ര ടോ​ക്സ് ഡ​ബി​ൾ എ​ക്സ്’ എ​ന്ന പേ​രി​ലു​ള്ള യു​ട്യൂ​ബ് ചാ​ന​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​താ വീ​ഡി​യോ ജോ​ക്കി ആ​ർ. ശ്വേ​ത (23), കാ​മ​റ​മാ​ൻ എ​സ്. യോ​ഗ​രാ​ജ് (21), യു​ട്യൂ​ബ് ചാ​ന​ൽ ഉ​ട​മ എ​സ്.​റാം (21) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​തൊ​രു പ്രാ​ങ്ക് ആ​ണെ​ന്നും വീ​ഡി​യോ സം​പ്രേ​ഷ​ണം ചെ​യ്യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​നി​യെ വി​ശ്വ​സി​പ്പി​ച്ചാ​ണു ദ്വ​യാ​ർ​ഥം ക​ല​ർ​ന്ന ചോ​ദ്യ​ത്തി​നു ഉ​ത്ത​രം തേ​ടി​യ​തെ​ന്നു പ​റ​യു​ന്നു.

എ​ന്നാ​ൽ, പി​ന്നീ​ട് ഈ ​വീ​ഡി​യോ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യും പു​റ​ത്തു​വി​ട്ടു. അ​തി​നു താ​ഴെ അ​ശ്ലീ​ല ക​മ​ന്‍റു​ക​ൾ ഉ​ൾ​പ്പെ​ടെ നി​റ​ഞ്ഞ​തോ​ടെ വി​ദ്യാ​ർ​ഥി​നി എ​ലി​വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മാ​ണു ക​ഴി​ഞ്ഞി​രു​ന്ന​ത്.

Related posts

Leave a Comment