ചാത്തന്നൂർ: കെഎസ്ആർടിസി ബസുകളിലെ കാമറ ദൃശ്യങ്ങൾ ചീഫ് ഓഫീസിൽ ലഭിക്കുന്ന പുതിയ സംവിധാനം ഒരുക്കുന്നു. വൈഫൈ ഉപയോഗിച്ച് ബസുകളിലെ കാമറ ദൃശ്യങ്ങൾകാസ്റ്റ് ചെയ്യുന്നതാണ് സംവിധാനം. ബസുകളിലെദൃശ്യങ്ങൾ കെഎസ്ആർടിസി ചീഫ് ഓഫീസിൽ എത്തും. ബസിലെ കാമറയുടെ മെമ്മറി കാർഡ് നഷ്ടമായാലും ചീഫ് ഓഫീസിലെ മാസ്റ്റർ സംവിധാനത്തിൽ നിന്നും ദൃശ്യങ്ങൾ ലഭിക്കും. ഇതിനായി കെഎസ്ആർടിസിയിൽ സൂപ്പർ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കും. ആഡംബര ബസുകളായ പ്രീമിയം സർവീസുകളിൽ ഇതിന്റെ ട്രയൽ ഉടൻ നടത്തും. അടുത്തിടെ കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറും തമ്മിലുണ്ടായ തർക്കം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. അന്നത്തെ സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ കഴിയുന്ന മെമ്മറി കാർഡ് ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് മോഷണമാണെന്നും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് സി എം ഡി പ്രമോജ് ശങ്കർ പോലീസിന് പരാതി നല്‍കിയിരുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും മെമ്മറി കാർഡ് കണ്ടെത്താൻ…
Read MoreDay: June 1, 2024
ബില്ല് കണ്ട് കണ്ണിൽ നിന്നും വെള്ളം വന്ന് ജലസേചന ഓഫീസ്; ഫ്യൂസ് ഊരി കെഎസ്ഇബി
വടക്കാഞ്ചേരി: കറന്റ് ബില്ല് അടയ്ക്കാൻ പണമില്ലാതെ വന്ന ജലസേചന ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതി ആണ് വിഛേദിച്ചത്. കുടിശികയായി1000 രൂപയാണ് ഉണ്ടായിരുന്നത്. ട്രഷറി മുഖേനയാണ് സാധാരണ പണം അടച്ചിരുന്നത്. ഡിഇഒ ഓഫീസിലെ ഫ്യൂസും ഇന്നലെ കെഎസ്ഇബി ഊരിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇവിടുത്തെ ഫ്യൂസൂരുന്നത്. ഡിഇഒ ഓഫീസിലെ കുടിശിക 24016 രൂപയായിരുന്നു. ഏപ്രിലിലും കുടിശിക മുടങ്ങിയ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. നടപടിക്ക് പിന്നാലെ ഫണ്ട് ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരെ ഡിഇഒ ഓഫീസ് വിവരം അറിയിച്ചിട്ടുണ്ട്.
Read Moreഅങ്ങനെ ഒന്നും നടന്നിട്ടില്ല; മൃഗബലി ആരോപണം നിഷേധിച്ച് ദേവസ്വം മന്ത്രി
തിരുവനന്തപുരം:കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ മൃഗബലി നടത്തിയെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ ആരോപണത്തിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്. ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചുവെന്നും അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നാണ് മനസിലാക്കിയതെന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഡി.കെ. ശിവകുമാറിന്റെ ആരോപണം അന്വേഷിച്ചെന്നും ഇതുസംബന്ധിച്ച് രാജരാജേശ്വര ക്ഷേത്രം ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രത്തിലോ പരിസരത്തോ അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് കിട്ടിയതെന്നും എന്തുകൊണ്ടാണ് ശിവകുമാർ അത് പറഞ്ഞതെന്ന് പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വേറെ എവിടെയെങ്കിലും മൃഗബലി നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി കെ.രാധാകൃഷ്ണന് പറഞ്ഞു.അതേസമയം തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി നടന്നെന്നു പറഞ്ഞിട്ടില്ലെന്ന് ഡി.കെ. ശിവകുമാർ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നിട്ടില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും ശിവകുമാർ പറഞ്ഞു. കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് 15…
Read Moreകൊതികൊണ്ട് പറിച്ച പഴങ്ങൾ കഴിക്കും മുൻപേ അവൾ യാത്രയായി; തോട്ടത്തിൽ നിന്ന് പഴങ്ങൾ പറിച്ച നാലുവയസുകാരിയെ സ്ഥല ഉടമ കൊന്നു
ആഗ്ര: തോട്ടത്തിൽനിന്നു പഴങ്ങൾ പറിച്ചെന്നാരോപിച്ച് നാലു വയസുകാരിയെ തോട്ടമുടമ ഇഷ്ടികയ്ക്ക് അടിച്ചുകൊന്നതായി പരാതി. ഉത്തർപ്രദേശിലെ ആഗ്രയിലാണു സംഭവം. ഹുമയൂൺപുരിലെ നിഭോഹാര പ്രദേശത്താണ് അതിക്രൂരമായ സംഭവമുണ്ടായത്. 40 വയസുകാരനായ ഹർലോം ശർമ എന്നയാൾക്കെതിരേ കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. കുട്ടി തോട്ടത്തിൽ കയറി തയ്ക്കുമ്പളം (ഷമാം) പറിച്ചെന്നാരോപിച്ച് 40കാരൻ കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സുഭാഷ് കുമാർ എന്നയാളുടെ മകളായ ഖുഷ്ബു എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. അയൽവാസി കൂടിയായ പ്രതിയുടെ തോട്ടത്തിൽനിന്നു പഴങ്ങൾ വാങ്ങാനായി പോയ അച്ഛനെ പിന്തുടർന്നാണ് കുട്ടി സംഭവസ്ഥലത്തെത്തിയത്. എന്നാൽ, മകൾ തന്റെ പിന്നാലെ പോന്ന വിവരം സുഭാഷ് കുമാർ ശ്രദ്ധിച്ചിരുന്നില്ല. വൈകുന്നേരമായിട്ടും മകളെ വീട്ടിൽ കാണാതെ വന്നതോടെ കുടുംബം നടത്തിയ തെരച്ചിലിൽ പെൺകുട്ടിയെ ഹർലോം ശർമയുടെ പാടത്ത് കണ്ടെത്തുകയായിരുന്നു. ഇഷ്ടിക കൊണ്ട് തലയ്ക്ക് ഇടിയേറ്റ് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്നിരുന്ന കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.…
Read Moreഓമനിച്ച് വളർത്തി, എന്നാൽ പൊന്നോമനയുടെ ജീവനെടുക്കുമെന്ന് കരുതിയില്ല; തൊട്ടിലിൽ കിടന്നുറങ്ങിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു
വളർത്തുമൃഗങ്ങളെ പലപ്പോഴും വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് ഉടമസ്ഥർ നോക്കുന്നത്. തിരിച്ച് അവരും ആ സ്നേഹം പ്രകടിപ്പിക്കും. പ്രത്യേകിച്ച് വളർത്ത് നായകൾ. വിരളമായി മാത്രമാണ് വളർത്തുമൃഗങ്ങൾ ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുള്ളത്. എന്നാൽ അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തൊട്ടിലിൽ ഉറങ്ങിക്കിടന്ന ആറാഴ്ച പ്രായമുള്ള കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. എസ്ര മൻസൂറെന്ന കുഞ്ഞാണ് വളർത്തുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉടൻ തന്നെ കുഞ്ഞിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. നായയുടെ ആക്രമണത്തിൽ കുഞ്ഞിന്റെ തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും, തലച്ചോറിൽ വീക്കം സംഭവിക്കുകയും ചെയ്തു. തുടർന്ന് ആറ് ദിവസം നീണ്ട ചികിത്സയ്ക്കൊടുവിൽ എസ്ര മരണത്തിന് കീഴടങ്ങുകയായിരുന്നു. എട്ട് വർഷമായി കുടുംബത്തോടൊപ്പം ഈ നായയുണ്ട്. കായികക്ഷമതയിൽ മുന്നിൽ നിൽക്കുന്നെങ്കിലും ഹസ്കികൾ അക്രമ സ്വഭാവമുള്ളവരല്ല. എന്നാൽ മക്കളെ എല്ലാവരും ശ്രദ്ധിക്കണമെന്നും വളർത്തുമൃഗങ്ങളുടെ സ്വഭാവത്തിൽ എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാമെന്നും കുഞ്ഞിന്റെ അമ്മ പ്രതികരിച്ചു.…
Read Moreഒരേ സ്കൂളിൽ വിദ്യാർഥിയും അധ്യാപകനും പ്രധാന അധ്യാപകനും; മാത്യു സ്കറിയ പടിയിറങ്ങുന്നത് ചരിത്ര നേട്ടവുമായി
മുണ്ടക്കയം: കഴിഞ്ഞ 32 വർഷമായി മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്ന മാത്യു സ്കറിയ സാർ പടിയിറങ്ങുന്നത് ചരിത്ര നേട്ടവുമായി. മുണ്ടക്കയം വണ്ടൻപതാൽ മാപ്പിളകുന്നേൽ മാത്യു സ്കറിയ തന്റെ ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിലാണ് മുണ്ടക്കയം സെന്റ് ആന്റണീസ് സ്കൂളിൽ എത്തുന്നത്. 1983ല്‍ സ്കൂളിൽ നിന്നു എസ്എസ്എൽസി പാസായ ഇദ്ദേഹം ഉപരിപഠനത്തിനുശേഷം ഇതേ സ്കൂളിൽ തന്നെ അധ്യാപകനായി 1992ൽ നിയമിതനായി. 2014 ൽ മാത്യു സ്കറിയ പ്രധാന അധ്യാപകനായി ചുമതലയേറ്റു. ഒന്‍പതു വർഷത്തെ സേവനത്തിന് ശേഷം സ്കൂളിൽ നിന്നു പടിയിറങ്ങുമ്പോൾ 48 വിദ്യാർഥികൾക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കാനായത്. സ്കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയമാണിത്. കൂടാതെ പ്രധാന അധ്യാപകനായി ചുമതലയേറ്റ വർഷം മുതൽ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ വരെ സ്കൂളിന് 100 ശതമാനം വിജയമാണ് ലഭിച്ചിരിക്കുന്നത്. സ്കൂൾ മാനേജ്മെന്റും മികച്ച പിന്തുണയാണ്…
Read Moreമുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ; ലോക്കോ പൈലറ്റുമാര്‍ ഓഫ് എടുത്ത് സമരം തുടങ്ങി
കോഴിക്കോട്: ജോലിസമയം 10 മണിക്കൂറാക്കി കുറയ്ക്കാനുള്ള റെയില്‍വേ ബോര്‍ഡ് ഉത്തരവ് ജൂണ്‍ ഒന്നു മുതല്‍ സ്വയം നടപ്പാക്കാന്‍ ലോക്കോ പൈലറ്റുമാരുടെ തീരുമാനം. റെയില്‍വേ ബോര്‍ഡ് ഉത്തരവ് റെയില്‍വേ നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഓഫെടുത്ത് പ്രതിഷേധസമരത്തിന് ഇന്നുമുതല്‍ ലോക്കോ പൈലറ്റുമാര്‍ തുടക്കമിട്ടത്. ഓള് ഇന്ത്യാ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം. ലോക്കോ പൈലറ്റുമാരുടെ ജോലി സമയം കുറയ്ക്കണമെന്നു വിവിധ കമ്മിറ്റികള്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല. 1973ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ് 10 മണിക്കൂര്‍ ജോലി. ഇത് 50 വര്‍ഷത്തിനുശേഷവും നടപ്പാക്കിയില്ലെന്ന് ലോക്കോപൈലറ്റുമാര്‍ പറയുന്നു. കൂടാതെ തുടര്‍ച്ചയായ രാത്രി ഡ്യൂട്ടി കുറയ്ക്കണമെന്നതും വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതിനു പുറമേ ജീവനക്കാരെ ദ്രോഹിക്കുന്ന പലവിധം ഉത്തരവുകള്‍ ഇറങ്ങുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഗുഡ്സ് ട്രെയിനുകള്‍ക്ക് 12 മുതല്‍ 15 മണിക്കൂര്‍ വരെയാണ് ഡ്യൂട്ടി സമയം. പത്ത് മണിക്കൂര്‍ തുടര്‍ച്ചയായ…
Read Moreലൈഫില്ലാത്ത പദ്ധതി…! മേൽക്കൂര വാർക്കയ്ക്കുള്ള പണം സർക്കാർ നൽകില്ല; മഴയിൽ കുതിർന്ന് ഒരുകുടുംബം
എടത്വ: ലൈഫ് ഭവനപദ്ധതിയുടെ അവസാന ഗഡു വൈകി. പിഞ്ചുകുട്ടികള്‍ അടങ്ങിയ ഏഴംഗ കുടുംബം വെള്ളക്കെട്ടില്‍. തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കുതിരച്ചാല്‍ പുതുവല്‍ കോളനിയിലെ പൊന്നുക്കുട്ടന്റെ കുടുംബവുമാണ് മുട്ടോളം വെള്ളത്തില്‍ നരകയാതന അനുഭവിക്കുന്നത്. ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മാണം ആരംഭിച്ചെങ്കിലും രണ്ടു ഗഡു ഫണ്ട് മാത്രമാണ് ലഭ്യമായത്. വീടിന്റെ കട്ടളയ്ക്കൊപ്പം ഇഷ്ടിക കെട്ടി പൊക്കിയെങ്കിലും മൂന്നാമത്തെ ഗഡു വൈകിയതുമൂലം മേല്‍ക്കൂര വാര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാമത്തെ ഗഡു ആവശ്യപ്പെട്ട് പൊന്നുക്കുട്ടന് സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഗഡു ലഭിച്ചില്ലെന്ന് തലവടി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എത്തിയതാണ് മൂന്നാം ഗഡു വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്കിയ വിശദീകരണം.എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസം പിന്നിട്ടെങ്കിലും മൂന്നാം ഗഡു കുടുംബത്തിന് ലഭിച്ചില്ല. വീട് നിര്‍മാണം ആരംഭിച്ചതോടെ രണ്ടു പിഞ്ചുകുട്ടികള്‍ അടങ്ങിയ ഏഴംഗ കുടുംബം താത്കാലിക ഷെഡിലാണ് കഴിയുന്നത്. കഴിഞ്ഞദിവസങ്ങളിലുണ്ടായ പെരുമഴയില്‍ ഷെഡ്…
Read Moreപിടി മുറുക്കി ആർടിഒ; കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ യാത്ര; യൂട്യൂബർ സഞ്ജു ടെക്കിക്ക് കാറും നഷ്ടമാകും
ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിക്ക് പിടി മുറുക്കി ആർടിഒ. നിയമ നടപടികളുടെ ഭാഗമായി സ്വിമ്മിംഗ് പൂള് ഒരുക്കിയ കാറും തല്‍ക്കാലത്തേക്ക് സഞ്ജുവിന് നഷ്ടമാകും. ഇയാളുടെ കാർ പോലീസ് കസ്റ്റഡിയിലേക്ക് മാറ്റുമെന്നും കേസ് കോടതിക്ക് കൈമാറുമെന്നും ആര്‍ടിഒ അറിയിച്ചു. കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ സെറ്റ് ചെയ്ത് കുളിക്കുകയും വീഡിയോ എടുക്കുകയും ചെയ്ത സഞ്ജുവിനും കൂട്ടുകാര്‍ക്കുമെതിരേ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കേസ് കോടതിക്ക് കൈമാറുന്നത്. ഇതിന് മുന്നോടിയായാണ് കാര്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നത്. സഫാരി കാറിനുള്ളിൽ ആവേശം സിനിമാ സ്റ്റൈലിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി സഞ്ജു ഒരു വീഡിയോ ചെയ്തിരുന്നു. വീഡിയോയ്ക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ഇയാൾ സ്വിമ്മിംഗ് പൂളിൽ കിടന്ന് കുളിക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. കാറിന്റെ പിൻഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റുകയും അവിടെ ടാർപോളിൻ വലിച്ചുകെട്ടുകയും ചെയ്തു. അതിനുശേഷം കുഴലിലൂടെ വെള്ളം നിറച്ച്…
Read Moreവർക്കൗട്ടിനിടെ നട്ടെല്ല് തകർന്നു, എഴുനേറ്റ് നടക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി: വീണ്ടും ഉയർത്തെഴുനേറ്റ 30കാരി ഇപ്പോൾ ബോഡിബിൽഡിംഗ് ചാമ്പ്യൻ; കരുത്തയാണ് മാർസെല
ജിമ്മുകളിൽ നടക്കുന്ന അപകടങ്ങളുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെ ഒരു അഭിഭാഷകയ്ക്ക് ജിമ്മിൽ ഇത്തരത്തിൽ അപകടം സംഭവിച്ചു. ഇതിനെ തുടർന്ന് അവർക്ക് ഇനി ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. എന്നാൽ ശക്തമായ ഇച്ഛാശക്തിയും കഠിനാധ്വാനവും കൊണ്ട് ആ വിധിയെ തിരുത്തിയെഴുതി ബോഡി ബിൽഡിംഗ് ചാമ്പ്യനായിരിക്കുകയാണ് അവർ. മാർസെലയുടെ ജീവിതം മാറ്റിമറിച്ച സംഭവമിങ്ങനെ… ഒരു ദിവസം മാർസെല മെൻഡസ് മാൻകുസോ(30) ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടയിൽ ഒരു ബാറിൽ തലകീഴായി ഇരിക്കാൻ വേണ്ടി തൂങ്ങിക്കിടന്നു. ഇതിനിടെ മാർസെലയുടെ കാല് വഴുതി അവർ തറയിൽ വീണു. അപകടത്തിൽ അവളുടെ നട്ടെല്ല് തകർന്നു. ഇത്തരം സന്ദർഭങ്ങളിൽ ആരോഗ്യം വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ പൂർണ ആരോഗ്യത്തോടെ തിരിച്ച് വരുന്നത് ഭാഗ്യത്തെ ആശ്രയിച്ചിരിക്കും. അടുത്തിടെ ഒരു അഭിമുഖത്തിലൂടെയാണ് മാർസെല തന്റെ അനുഭവം പങ്കുവച്ചത്. ബ്രസീലിലെ സാവോപോളോയിൽ നടന്ന അപകടത്തിന് ശേഷം കഴുത്തിന്…
Read More