നെയ്യാറ്റിൻകര: രോഗിയായ മകളുടെ കഴുത്തറത്ത വൃദ്ധമാതാവ് മണ്ണെണ്ണെയൊഴിച്ച് തീ കൊളുത്തി സ്വയം ജീവനൊടുക്കി. വഴുതൂർ റെയിൽവേ പാലത്തിനു സമീപം ലീല (75) യാണ് സ്വയം ജീവനൊടുക്കിയത്. മകൾ ബിന്ദു (55) ഗുരുതരാവസ്ഥയിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ഇന്നു രാവിലെ വിവരമറിഞ്ഞ സമീപവാസികളാണ് ബിന്ദുവിനെ ആശുപത്രിയിലെത്തിച്ചത്. ലീലയുടെ മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ്. നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മകൻ അനിൽ കുമാറിന്റെ മരണശേഷം ലീലയുടെ ഏക ആശ്രയം കുടുംബ പെൻഷനായിരുന്നു. മകളുടെ ചികിത്സാച്ചെലവും വീട്ടുകാര്യങ്ങളുമെല്ലാം കൂടി സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ലീല എന്നു പറയുന്നു. തന്റെ കാലശേഷമുള്ള മകളുടെ പരിചരണവും ലീലയെ അലട്ടിയിരുന്നുവത്രെ. ലീലയുടെ ഭർത്താവ് ആശുപത്രി ജീവനക്കാരനായിരുന്നു. ലീലയ്ക്ക് സിന്ധു എന്ന ഒരു മകൾ കൂടിയുണ്ട്. നേരത്തെ ജനറൽ ആശുപത്രിയിൽ ഒമ്പതാം വാർഡിൽനിന്നു ലീല മകളെ വീട്ടിലെത്തിച്ചത് കൗൺസിലർ…
Read MoreDay: June 1, 2024
‘ആധികാരികതയില്ലാതെ ഒരിക്കലും ഡികെ അങ്ങനെ പറയില്ല, മൃഗബലി നടന്നിട്ടുണ്ടെങ്കിൽ സാംസ്കാരിക കേരളത്തിന് അത് അപമാനമാണ്’: കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: സര്‍ക്കാരിനും സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരേ കേരളത്തില്‍ വച്ച് എതിരാളികള്‍ ശത്രുസംഹാര യാഗം നടത്തിയെന്ന് ഡി.കെ.ശിവകുമാര്‍ നടത്തിയ പ്രസ്ഥാവനയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്. ഇങ്ങനെയൊരു കാര്യം കേരളത്തിൽ നടന്നിട്ടുണ്ടെങ്കിൽ അത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും ഡികെ പറഞ്ഞ കാര്യം പരിശോധിക്കപ്പെടേണ്ടതാണെന്നും കൊടിക്കുന്നിൽ പറഞ്ഞു. ആധികാരികതയില്ലാതെ ശിവകുമാർ ഇങ്ങനെ പറയുമെന്ന് കരുതുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കന്യാകുമാരിയിൽ പ്രധാനമന്ത്രി മോദി നടത്തുന്ന ധ്യാനത്തെയും കൊടിക്കുന്നിൽ പരിഹസിച്ചു. മതേതര രാജ്യം എന്നത് വിസ്മരിച്ചാണ് മോദിയുടെ പ്രവർത്തനം. എങ്ങനെയും അധികാരം നിലനിർത്താനാണ് ധ്യാനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇന്ത്യ മുന്നണി കേവല ഭൂരിപക്ഷം നേടുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും കേരളത്തിൽ 20 ൽ 20 സീറ്റും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൃഗബലി ആരോപണം വിവാദമായപ്പോൾ പ്രസ്ഥാവനയിൽ നിന്ന് മലക്കം മറിഞ്ഞ് ശിവകുമാർ രംഗത്തെത്തി. താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കരുത്. രാജരാജേശ്വര ക്ഷേത്രത്തിൽ…
Read Moreഭർത്താവിനെ ഉപേക്ഷിച്ച് അയൽവാസിയുമായി പ്രണയം; വിവാഹത്തിന് നിർബന്ധിച്ച കാമുകിയെ വീടിനുള്ളിൽ കെട്ടിത്തൂക്കി; 11 വർഷത്തിന് ശേഷം യുവാവിന് ജീവപര്യന്തം തടവും പിഴയും
മാവേലിക്കര: വിവാഹത്തിനു നിര്‍ബന്ധിച്ച കാമുകിയെ സ്വന്തം വീടിന്റെ കഴുക്കോലില്‍ തൂക്കിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. ഹരിപ്പാട് വെട്ടുവേനി കിഴക്കടംപള്ളില്‍ വീട്ടില്‍ സുനിത(26)യെ കൊലപ്പെടുത്തിയ കേസില്‍ കാമുകനായിരുന്ന വെട്ടുവേനി താമരശേരില്‍ കിഴക്കതില്‍ വീട്ടില്‍ രാജേഷി(42)നെയാണ് ജീവപര്യന്തം തടവിനും അഞ്ചുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ച് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി രണ്ട് കെ.എന്‍. അജിത്ത്കുമാര്‍ ഉത്തരവായത്. 2013 ജൂണ്‍ 18ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്ന സുനിതയും രാജേഷും തമ്മില്‍ പ്രണയത്തിലായിരുന്നു. ബന്ധം ഭര്‍ത്താവ് അറിഞ്ഞതിനെത്തുടര്‍ന്ന് സുനിത ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടില്‍ താമസമായി. ദിവസവും രാത്രിയില്‍ തൊട്ടടുത്തുള്ള രാജേഷിന്റെ വീട്ടില്‍ സുനിത എത്തുമായിരുന്നു. ഇതിനിടെ സുനിത ഗര്‍ഭിണിയായി. രാജേഷിന്റെ നിര്‍ബന്ധപ്രകാരം കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തി. ഇതിനുശേഷം തന്നെ വിവാഹം കഴിക്കണമെന്ന് സുനിത രാജേഷിനെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. അവസാനം…
Read Moreകനത്ത മഴയിൽ വളര്‍ത്തുമത്സ്യങ്ങള്‍ ഒഴുകിപ്പോയി; ലക്ഷങ്ങളുടെ നഷ്ടമെന്ന് കർഷകൻ
ആലപ്പുഴ: താമരക്കുളത്ത് കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ കുളങ്ങളിലെ വളര്‍ത്തു മത്സ്യങ്ങള്‍ ഒഴുകിപ്പോയി. ലക്ഷങ്ങളുടെ നഷ്ടം. കര്‍ഷകനായ താമരക്കുളം ചത്തിയറ കെ. ആര് ഭവനത്തില്‍ കെ.ആര്. രാമചന്ദ്രന്റെ മത്സ്യകൃഷിയിടത്തിലാണ് വെള്ളം കയറിയത്. ചത്തിയറ പുതുച്ചിറയ്ക്കു സമീപം അഞ്ച് ഏക്കറോളം സ്ഥലത്ത് അഞ്ചു കുളങ്ങളിലായിട്ടായിരുന്നു മത്സ്യകൃഷി. കട്ട്ള, കരിമീന്‍, വരാല്, മുഷി തുടങ്ങിയ ഇനങ്ങളായിരുന്നു 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് കൃഷിചെയ്തിരുന്നതെന്ന് രാമചന്ദ്രന് പറഞ്ഞു. ട്രോളിംഗ് നിരോധനം ലക്ഷ്യമിട്ട് രണ്ടാഴ്ചയ്ക്കകം വിളവെടുക്കാനിരിക്കെയാണ് ശക്തമായ മഴയില്‍ മത്സ്യങ്ങള്‍ ഒഴുകിപ്പോയത്. പ്രതീക്ഷിച്ചിരുന്ന വരുമാനം ഉള്‍പ്പെടെ 50 ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്നു രാമചന്ദ്രന് പറയുന്നു. ഗ്രാമപഞ്ചായത്ത് -കൃഷി ഫിഷറീസ്വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എത്തി നഷ്ടങ്ങള്‍ വിലയിരുത്തി. മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് സൂക്ഷിക്കുന്നതിനും മറ്റുമായി നിര്‍മിച്ചിരുന്ന ഷെഡ്ഡും നശിച്ചിട്ടുണ്ട്. തീറ്റവാങ്ങിയ ഇനത്തില്‍ മാത്രം രണ്ടുലക്ഷത്തിലധികം രൂപയാണ് ബാധ്യതയുള്ളത്. പലരില്‍നിന്നായി കടമെടുത്ത തുകകള്‍ വേറെയും. സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു…
Read Moreവെറും 25 സെക്കൻഡിനുള്ളിൽ മൂക്ക് ഉപയോഗിച്ച് ടൈപ്പ് ചെയ്തത് A മുതൽ Z വരെ; കഠിന പരിശ്രമത്തിലൂടെ ലോക റിക്കാർഡ് നേടി യുവാവ്
A മുതൽ Z വരെയുള്ള 26 അക്ഷരങ്ങൾ എത്ര സമയം കൊണ്ട് ടൈപ്പ് ചെയ്യാൻ കഴിയും? അതും കൈകൊണ്ടല്ല, മൂക്ക് ഉപയോഗിച്ച്? വെറും 25.66 സെക്കൻഡിൽ ടൈപ്പ് ചെയ്ത് റിക്കാർഡ് നേടിയിരിക്കുകയാണ് വിനോദ് കുമാർ ചൗധരി എന്ന യുവാവ്. 2023-ൽ സൃഷ്ടിച്ച തന്റെ മുൻ റിക്കാർഡ് 26.73 സെക്കൻഡും 27.80 സെക്കൻഡും ആയിരുന്നു. ടൈപ്പിംഗ് മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന വിനോദ്, 5.36 സെക്കൻഡ് കൊണ്ട് അക്ഷരമാല പിന്നിലേക്ക് ടൈപ്പുചെയ്യാനുള്ള ഏറ്റവും വേഗമേറിയ സമയം (ഒറ്റകൈ), 6.78 സെക്കൻഡ് കൊണ്ട് കൈകൊണ്ട് അക്ഷരമാല ടൈപ്പുചെയ്യാനുള്ള ഏറ്റവും വേഗമേറിയ സമയം തുടങ്ങിയ റിക്കാർഡുകളും നേടിയിട്ടുണ്ട്. ഗിന്നസ് വേൾഡ് റിക്കാർഡ്സ് എക്സിൽ വിനോദിന്റെ റിക്കാർഡ് നേട്ടത്തിന്റെ വീഡിയോ പങ്കിട്ടിട്ടുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. വിനോദിന് ടൈപ്പിംഗിൽ അഭിരുചി വളർത്തിയെടുക്കാൻ അയാളുടെ ജോലി തന്നെ സഹായികമായി.…
Read Moreപ്രിയപ്പെട്ട കുട്ടികളെ…നിങ്ങളുടെ മുമ്പിൽ ജീവിതത്തെത്തന്നെ തകർക്കുന്ന ചതിക്കുഴികൾ പതിയിരിക്കുന്നു; ഒരു തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കരുത്. ഉപയോഗിച്ചാൽ ജീവിതം തകരും; കുറിപ്പുമായി ഡോ.വൈഭവ് സക്സേന ഐപിഎസ്
കൊച്ചി: മധ്യ വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വർഷത്തിലേക്ക് കുരുന്നുകൾ പ്രവേശിക്കുന്പോൾ കുട്ടികൾക്ക് മുന്നറിയിപ്പുമായി കൊച്ചി പോലീസ്. അറിവിലൂടെ കരുത്ത് സമ്പാദിക്കണം. സഹജീവികളെ തിരിച്ചറിയണം. മാതാപിതാ ഗുരു ദൈവമെന്നത് ജീവിതത്തിൽ പകർത്തി അച്ചടക്കമുള്ളതായിരിക്കണം ജീവിതമെന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസ് പറഞ്ഞു. നിങ്ങളുടെ മുമ്പിൽ ജീവിതത്തെത്തന്നെ തകർക്കുന്ന ചതിക്കുഴികൾ പതിയിരിക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞായിരിക്കണം മുന്നോട്ടുള്ള യാത്ര. ഒരു തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കരുത്. ഉപയോഗിച്ചാൽ ജീവിതം തകരും. ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അധ്യാപകരെ അറിയിക്കുകയെന്നും ഡോ.വൈഭവ് സക്സേന അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പ്രിയപ്പെട്ട കുട്ടികളെ, സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതിയൊരു അധ്യയന വർഷത്തിലേക്ക് മക്കൾ പ്രവേശിക്കുകയാണ്. കളിയും ചിരിയും കൊച്ചു കൊച്ചു പിണക്കവും മധുരമായ ഇണക്കവും ഇഴചേരുന്ന സ്ക്കൂൾ…
Read Moreഅമ്മ മനസ് ..!
അമ്മ മനസ് ..! കനത്ത മഴയിൽ കാഞ്ഞിരം ജെട്ടിക്ക് സമീപം വെള്ളം കയറിയ വീട്ടില്‍ പിഞ്ചുകുഞ്ഞിനെ തൊട്ടിലാട്ടി ഉറക്കുന്ന വീട്ടമ്മ. -ജോണ്‍ മാത്യു
Read Moreഇരട്ടപ്പാതയായിട്ട് രണ്ടു വര്‍ഷം: കോട്ടയത്തിന് നേട്ടമൊന്നുമില്ല; യാത്രക്കാരുടെ പ്രതീക്ഷകള്‍ വെറുതേയായി
കോട്ടയം: എറണാകുളം-കോട്ടയം-കായംകുളം റൂട്ടില്‍ റെയില്‍വേ പാത ഇരട്ടിക്കല്‍ പൂര്‍ത്തിയായിട്ട് ഇന്നലെ രണ്ടു വര്‍ഷം തികഞ്ഞു.ആറു ഘട്ടങ്ങളായി പാത ഇരട്ടിക്കാന്‍ എട്ടു വര്‍ഷത്തെ കാത്തിരിപ്പു വേണ്ടിവന്നെങ്കിലും ചെറുതായിരുന്നില്ല യാത്രക്കാരുടെ പ്രതീക്ഷകള്‍. സമയക്ലിപ്തത, കൂടുതല്‍ വണ്ടികള്‍, സ്റ്റേഷന് വികസനം, മേല്പാലങ്ങള് തുടങ്ങി വലിയ സ്വപ്നങ്ങള്‍. യാത്രക്കാരുടെ എണ്ണത്തില്‍ കോട്ടയം ആറാം സ്ഥാനത്തുണ്ടായിരിക്കെ ഒരു വന്ദേഭാരത് വന്നതല്ലാതെ കാര്യമായി പുതിയ ട്രെയിനുകളൊന്നും കോട്ടയത്തിന് നേട്ടമായില്ല. നിലവില്‍ മംഗലാപുരം മുതല്‍ കോട്ടയം വഴി തിരുവനന്തപുരം വരെ 632 കിലോമീറ്റർ പൂര്‍ണമായും ഇരട്ടപ്പാതയുണ്ട്. എറണാകുളം വരെയുള്ള നിരവധി ട്രെയിനുകള്‍ കോട്ടയത്തേക്കോ കൊല്ലത്തേക്കോ ദീര്‍ഘിപ്പിക്കാന്‍ സാധിക്കും. കോട്ടയത്ത് ഇപ്പോള്‍ അഞ്ച് പ്ലാറ്റ്ഫോമുകളും രണ്ടു വശങ്ങളില് മേല്‍പ്പാതയും എസ്കലേറ്ററുമുണ്ട്. ബംഗാള്‍, ഒഡീഷ, ആസാം സംസ്ഥാനങ്ങളില്‍നിന്ന് ഒരു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് പോയി വരാന്‍ നിലവില്‍ നാലു ട്രെയിനുകളേയുള്ളൂ.ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, ചെന്നൈ, കോല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള തിരക്ക് പരിഹരിക്കാനും പുതിയ…
Read More‘കല്യാണം കഴിപ്പിച്ച് വിട്ടാൽ നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾ തന്നെ നോക്കിക്കോണം’: പെണ്ണുകാണൽ ദിവസം കൃഷ്ണകുമാർ ദിയയോടും അശ്വിനോടും പറഞ്ഞതിങ്ങനെ…
സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരുള്ള താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. തങ്ങളുടെ വിശേഷങ്ങളെല്ലാം കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹമാണ് ഇപ്പോൾ കുടുംബത്തിലെ വിശേഷം. ദിയയുടെയും അശ്വിൻ ഗണേഷിന്റെയും വിവാഹം ഔദ്യോഗികമായി ഉറപ്പിച്ചിരിക്കുകയാണ് കുടുംബം. സോഷ്യൽ മീഡിയയിലൂടെ ദിയ നേരത്തെ തന്നെ അശ്വിനെ തന്റെ ആരാധകർക്കായി പരിചയപ്പെടുത്തിയിരുന്നു. തുടർന്ന് ദിയയുടെ വിവാഹം സെപ്റ്റംബറില്‍ ഉണ്ടാകുമെന്ന് അമ്മ സിന്ധു കൃഷ്ണയും അറിയിച്ചിരുന്നു. തന്റെ പെണ്ണുകാണാൻ ചടങ്ങിന്റെ വിശേഷങ്ങൾ യുട്യൂബ് ചാനലിലൂടെ ദിയയാണ് ആദ്യം പങ്കുവച്ചത്. അശ്വിന്റെ മാതാപിതാക്കളും സഹോദരനും സഹോദര ഭാര്യയും അവരുടെ കുഞ്ഞും ചേർന്ന കുടുംബമാണ് പെണ്ണുകാണലിന് എത്തിയിരുന്നത്. തമിഴ് ആചാര പ്രകാരം താംബൂലവും പഴങ്ങളുമായാണ് അശ്വിന്റെ അമ്മ എത്തിയത്. പെണ്ണുകാണൽ ചടങ്ങിന്റെ വീഡിയോയിൽ ദിയ വിശേഷങ്ങളെല്ലാം പങ്കുവച്ചിട്ടുണ്ട്. ഇതിനിടയിൽ കൃഷ്ണകുമാർ പറഞ്ഞ കാര്യമാണ് വീഡിയോയിൽ ശ്രദ്ധിക്കപ്പെടുന്നത്. ” എല്ലാ കല്യാണം കഴിയുമ്പോഴും മാതാപിതാക്കൾക്കാണ്…
Read Moreമമ്മൂക്ക എന്ന് വിളിക്കുന്നത് കേൾക്കാനാണ് ഏറ്റവും ഇഷ്ടം;’മെഗാസ്റ്റാർ’ എന്ന വിശേഷണം ആദ്യം നൽകിയതാര്? വെളിപ്പെടുത്തലുമായി മമ്മൂട്ടി
മലയാളികളുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി. കാലമെത്ര കടന്നാലും ഈ പദവിക്ക് തെല്ലും മങ്ങലേൽക്കില്ല. ലോകമെന്പാടുമുള്ള മമ്മൂട്ടി ആരാധകർക്ക് സ്വന്തം ഇക്കയാണ് താരം. ഇപ്പോഴിതാ തനിക്ക് മെഗാസ്റ്റാർ പദവി നൽകിയത് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഇൻസ്റ്റാഗ്രാം ഇൻഫ്ളൂവന്‍സർ ഖാലിദ് അൽ അമീറിയുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്. 1987-ലാണ് ഒരു ഷോയ്ക്ക് വേണ്ടി ആദ്യമായി ദുബായിലേക്ക് പോകുന്നത്. അന്നവർ എനിക്കൊരു വിശേഷണം തന്നു. ‘ദി മെഗാസ്റ്റാർ’. എനിക്കാ വിശേഷണം തന്നത് ദുബായ് മാധ്യമങ്ങളാണ്. അല്ലാതെ ഇന്ത്യയിൽ നിന്നുള്ള ആരുമല്ല. ഞാൻ ദുബായിയിൽ എത്തിയപ്പോൾ അവരെഴുതി, ‘മെഗാസ്റ്റാർ മമ്മൂട്ടി” എന്ന് അദ്ദേഹം പറഞ്ഞു. “ആളുകൾ നമ്മളോടുള്ള സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടുമാകാം ഇത്തരത്തിലുള്ള വിശേഷണങ്ങൾ തരുന്നത്. ഞാനത് സ്വയം കൊണ്ട് നടക്കുന്നില്ല. അത് ആസ്വദിക്കുന്നതുമില്ല’. മമ്മൂക്ക എന്ന് വിളിക്കുന്നത് കേൾക്കാനാണ് ഏറ്റവും ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More