ന്യൂഡൽഹി: നാളെ മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ രാജ്യതലസ്ഥാനത്ത് ഊർജിതം. ഇന്നു നടക്കുന്ന സുപ്രധാനയോഗത്തിൽ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമതീരുമാനമായേക്കും. മന്ത്രിസ്ഥാനം സംബന്ധിച്ചു സഖ്യകക്ഷികളുമായി ധാരണയിൽ എത്തിയിട്ടില്ലെന്നാണ് സൂചനകൾ. എൻഡിഎ മന്ത്രിമാരുടെ പട്ടിക ഇന്നോ നാളെ രാവിലെയോ പുറത്തുവിടുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.സഖ്യകക്ഷികളുമായുള്ള ചർച്ചകൾ തുടരുകയാണ്. അതേസമയം, സ്പീക്കർ സ്ഥാനം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. സ്പീക്കർ പദവി സഖ്യകക്ഷികൾക്കു നൽകിയേക്കും. ഇതു സംബന്ധിച്ചും ചർച്ച തുടരാനാണു ധാരണ. ഇന്നലെ രാത്രി ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കൾ യോഗം ചേർന്നിരുന്നു. ടിഡിപിയും ജെഡിയുവും തമ്മിൽ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമധാരണയായിട്ടില്ലെന്നാണു സൂചന. രാഷ്ട്രപതി ഭവനിൽ പ്രത്യേകം തയാറാക്കുന്ന വേദിയിൽ നാളെ രാത്രി 7.15നാണു സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ…
Read MoreDay: June 8, 2024
ജയപരാജയങ്ങൾ നോക്കി മുന്നണി മാറില്ല : ബിജെപി ഓഫറിനെക്കുറിച്ച് അറിയില്ലെന്ന് ജോസ്.കെ. മാണി
തിരുവനന്തപുരം: ജയപരാജയങ്ങൾ നോക്കി മുന്നണി മാറില്ലെന്നും ഇടതു മുന്നണിക്കൊപ്പം ഉറച്ച് നിൽക്കുമെന്നും കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. രാജ്യസഭ സീറ്റ് തങ്ങൾക്ക് വേണമെന്ന ആവശ്യം എൽഡിഎഫിനെ അറിയിച്ചിട്ടുണ്ട്. എൻഡിഎയിലേക്ക് കേരള കോണ്‍ഗ്രസിനെ ബിജെപി ക്ഷണിച്ചുവെന്നും ഓഫർ വച്ചുവെന്നുമുള്ള കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ നിന്നു കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫ് കണ്‍വീനർ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചപ്പോഴാണ് തങ്ങൾ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് എൽഡിഎഫിലേക്ക് പോയത്. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read More‘ജയപരാജയങ്ങൾക്കനുസരിച്ച് മുന്നണി മാറുന്ന രീതി കേരള കോൺഗ്രസിനില്ല; ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കും; ജോസ് കെ. മാണി
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം നിൽക്കുക എന്ന ഉറച്ച രാഷ്ട്രീയ നിലപാടാണ് കേരള കോൺഗ്രസ് എമ്മിന് ഉള്ളതെന്ന് ജോസ് കെ. മാണി. ജയ പരാജയങ്ങൾ വരും. അതനുസരിച്ച് മുന്നണി മാറാൻ കഴിയുമോ? മുന്നണി വിടുമെന്ന ചർച്ച പൊളിറ്റിക്കൽ ഗോസിപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിൽ നിന്നും പുറത്താക്കിയപ്പോഴായിരുന്നു എൽഡിഎഫിലേക്ക് എന്ന രാഷ്ട്രീയ തീരുമാനം എടുത്തത്. ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു. രാജ്യസഭ സീറ്റിന്മേലുള്ള ചർച്ച നടക്കുകയാണ്. സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം തിങ്കളാഴ്ച്ച അറിയിക്കാമെന്നു പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐഎം നേതാക്കളോട് നമുക്ക് അർഹതപ്പെട്ട കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. പരാജയം അംഗീകരിക്കുന്നു. മറ്റേതെങ്കിലും പദവി നൽകാമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെയൊരു പരിപാടിക്കില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreവല വീശി, കുടുങ്ങിയത് മത്സ്യഭീമൻ: തൂക്കം 125 കിലോഗ്രാം; വല വലിച്ച് കയറ്റിയത് പത്തോളം പേര്
ഒരു ടണ്ണിലധികം തൂക്കമുള്ള മീനിനെ പിടികൂടിയതിലൂടെ നാട്ടിൽ താരങ്ങളായിരിക്കുകയാണു ബിഹാറില്‍നിന്നുള്ള രണ്ടു മത്സ്യത്തൊഴിലാളികള്‍. മധുബനിയിലെ ജഞ്ജർപുരിലെ ഒരു നദിയിൽനിന്നു ഹരികിഷോർ, സുധൻ എന്നിവർ വലവീശിപ്പിടിച്ച മത്സ്യത്തിന്റെ ഭാരം 125 കിലോഗ്രാം. നദിയിലെ വെള്ളത്തിന്റെ ചലനം മനസിലാക്കി വലിയ മത്സ്യത്തിന്റെ സാന്നിധ്യം അറിഞ്ഞുകൊണ്ടുതന്നെയാണു വല വീശിയതെന്ന് ഇരുവരും പറയുന്നു. മീനിനെ കണ്ട് തങ്ങൾ ആദ്യം ഭയന്നു പോയെന്നും ഇവർ പ്രദേശിക മാധ്യമങ്ങളോടു പറഞ്ഞു. വലയിൽ കുടുങ്ങിയ മത്സ്യഭീമനെ പത്തോളം ബോട്ട് ജീവനക്കാരുടെ സഹായത്തോടുകൂടിയാണു കരയിലേക്കു വലിച്ചു കയറ്റിയത്. വലയിൽനിന്നു പുറത്തെടുത്തു തൂക്കിനോക്കിയപ്പോഴാണു 125 കിലോയോളം ഭാരമുണ്ടെന്നു വ്യക്തമായത്. എന്നാൽ ഏതിനം മത്സ്യമാണ് ഇതെന്നു തിരിച്ചറിയാൻ സാധിച്ചില്ലെന്നും ലേലത്തിന് വച്ച് മീനിനെ പിന്നീടു വിറ്റെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Read Moreഎം.പി. വിൻസന്റ് വേണുഗോപാലിനുവേണ്ടി പ്രചാരണത്തിനു പോയ സംഭവം; കെപിസിസിക്ക് പരാതി നൽകാനൊരുങ്ങി മുരളിപക്ഷം
തൃശൂർ: തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ പ്രചരണത്തിനു രംഗത്തിറങ്ങാതെ എം.പി.വിൻസന്റ് കെ.സി.വേണുഗോപാലിന്റെ പ്രചരണത്തിനുവേണ്ടി ആലപ്പുഴയ്ക്കു പോയത് തൃശൂർ കോണ്‍ഗ്രസിനകത്ത് വീണ്ടും മുരളി അനുകൂലപക്ഷം ചർച്ചയാക്കുന്നു. എം.പി.വിൻസന്റ് മുരളിക്കു വേണ്ടി അധികമൊന്നും രംഗത്തിറങ്ങിയിട്ടില്ലെന്നും വിൻസന്റും കൂട്ടരും അതേസമയം കെ.സിക്കുവേണ്ടി പ്രവർത്തിക്കാൻ ആലപ്പുഴയ്ക്കു പോയത് എന്തിനാണെന്ന് എല്ലാവർക്കും മനസിലാകുമെന്നും മുരളിപക്ഷക്കാർ പറയുന്നു. തോൽവിക്കു ശേഷം തൃശൂരിൽ എം.പി.വിൻസന്റിനെതിരേ ഉയരുന്ന ശക്തമായ പ്രതിഷേധത്തിനു പിന്നാലെ വിൻസന്റ് വേണുഗോപാലിനു വേണ്ടി പ്രചരണത്തിനു പോയതും പ്രതിഷേധക്കാർ നേതൃത്വത്തിനെതിരെയുള്ള ആയുധമാക്കുകയാണ്. തൃശൂരിൽ തോറ്റതിനെത്തുടർന്ന് ഡിസിസി നേതൃത്വത്തോടും നേതാക്കളോടും മുരളി ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. കെ.സി. വേണുഗോപാലിന്റെ ഏറ്റവും അടുത്തയാളായ എം.പി.വിൻസന്റ് തൃശൂർ യുഡിഎഫ് കണ്‍വീനറായിരിക്കെയാണ് തൃശൂർ ലോക്സഭമണ്ഡലത്തിലെ സ്ഥാനാർഥിക്കു വേണ്ടി പ്രചരണത്തിനു നിൽക്കാതെ ആലപ്പുഴയ്ക്കു പോയത്. മുരളിയുടെ തോൽവി കെപിസിസി നേതൃത്വം അന്വേഷിക്കുന്പോൾ ആലപ്പുഴയ്ക്ക് വിൻസന്റ് പ്രചരണത്തിനു പോയതും മുരളി അനുകൂലികൾ നേതൃത്വത്തിനെതിരേ…
Read Moreഎല്ലാ വർഷവും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം സർക്കാരിന് നടപ്പാക്കാൻ കഴിഞ്ഞുവെന്നതിന്റെ റിപ്പോർട്ട് ഈ വർഷവും സമർപ്പിക്കുന്നു; പിണറായി വിജയൻ
തിരുവനന്തപുരം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനസമക്ഷം അവതരിപ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്റെ പുരോഗതി മന്ത്രിസഭയുടെ മൂന്നാം വാർഷിക വേളയിൽ പ്രസിദ്ധീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യസുരക്ഷയ്ക്കും പശ്ചാത്തലസൗകര്യ വികസനത്തിനും ഊന്നൽ നൽകുന്ന വികസന മുന്നേറ്റമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. മാനവവിഭവ ശേഷി സൂചികകളിൽ രാജ്യത്ത് ഒന്നാം സ്ഥാനം തുടർച്ചയായി കേരളത്തിന് നിലനിർത്താൻ കഴിയുന്നതിൽ നമുക്ക് ഏവർക്കും അഭിമാനിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനസമക്ഷം അവതരിപ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്റെ പുരോഗതി മന്ത്രിസഭയുടെ മൂന്നാം വാർഷിക വേളയിൽ പ്രസിദ്ധീകരിക്കുകയാണ്. കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം ലോകശ്രദ്ധയാകർഷിച്ച ഒന്നാണ്. കേരളം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംവദിക്കാനും പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാനും നോബൽ സമ്മാന…
Read Moreനെല്ലിയാന്പതിയിൽ ചില്ലിക്കൊന്പൻ; നാട്ടുകാർ ഭീതിയിൽ; വാൽപ്പാറയിൽ യാത്രക്കാർക്കുനേരേ കാട്ടാന പാഞ്ഞടുത്തു
പാലക്കാട്: നെല്ലിയാന്പതിയിൽ ജനവാസ മേഖലയിൽ ചില്ലിക്കൊന്പനെത്തി. പോബ്സ് എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്കു സമീപമാണ് ചില്ലിക്കൊന്പനെത്തിയത്. ഇന്നലെ വൈകീട്ട് ഏഴിന് ഇവിടെയെത്തിയ ചില്ലിക്കൊന്പൻ ഇന്നു രാവിലെ ആറുമണിവരെ ഇവിടെ നിലയുറപ്പിച്ചതോടെ പാഡികളിലെ താമസക്കാർ ഭീതിയിലാണ് കഴിഞ്ഞത്. പാഡികളുടെ അന്‍പതു മീറ്റർ അടുത്തുവരെ ആനയെത്തി. അതിനിടെ വാൽപ്പാറ-പൊള്ളാച്ചി പാതയിൽ യാത്രക്കാർക്കു നേരെ കാട്ടാന പാഞ്ഞടുത്തതും പരിഭ്രാന്തി പരത്തി. കാടിനുള്ളിൽ നിന്നും അപ്രതീക്ഷിതമായി എത്തിയ കാട്ടാന യാത്രക്കാർക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു.
Read Moreവയനാട് മൂലങ്കാവ് ഗവൺമെന്റ് സ്കൂളില്‍ വിദ്യാര്‍ഥിയെ ക്ലാസിൽനിന്നു വിളിച്ചിറക്കി മർദിച്ചു; നെഞ്ചിലും മുഖത്തും ചെവിക്കും പരിക്ക്
സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥിയെ ക്ലാസില്‍നിന്നു വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. മൂലങ്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശബരിനാഥിനാണ്(15)കഴിഞ്ഞ ദിവസം സഹപാഠികളുടെ മര്‍ദനമേറ്റത്. പരിചയപ്പെടാനെന്നു പറഞ്ഞു ക്ലാസില്‍നിന്നു വിളിച്ചുകൊണ്ടുപോയവര് കത്രിക ഉള്‍പ്പെടെ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നു ശബരിനാഥ് പറയുന്നു. നെഞ്ചിലും മുഖത്തും ചെവിക്കും പരിക്കുണ്ട്. അമ്പലവയല്‍ സ്വദേശിയാണ് ശബരിനാഥ്. കഴിഞ്ഞ വര്‍ഷമാണ് മൂലങ്കാവ് സ്കൂളില്‍ ചേര്‍ന്നത്.റാഗിംഗിനു ഇടയിലാണ് മര്‍ദനമെന്ന് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പരിക്കേറ്റ കുട്ടിക്ക് താലൂക്ക് ഗവ.ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്നും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യാന്‍ ശ്രമം നടന്നതായും അവര്‍ കുറ്റപ്പെടുത്തി. ശബരിനാഥ് നിലവില്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Read Moreവിവാദ ഹിന്ദി ചിത്രം ‘ഹമാരെ ബാര’യ്ക്ക് കര്‍ണാടകയില്‍ വിലക്ക്; സംസ്ഥാനത്തു വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാനാണ് സിനിമ നിരോധിച്ചതെന്ന് സര്‍ക്കാര്‍ ഉത്തരവ്
ബംഗളൂരു: വിവാദ ഹിന്ദി ചിത്രം “ഹമാരെ ബാര’യ്ക്ക് കര്‍ണാടകയില്‍ വിലക്ക്. രണ്ടാഴ്ചത്തേക്കാണ് സംസ്ഥാന സര്‍ക്കാര്‍ ചിത്രത്തിനു വിലക്കേർപ്പെടുത്തിയത്. വിവിധ മുസ്ലീം സംഘടനങ്ങള്‍ ചിത്രത്തിനെതിരേ രംഗത്തെത്തിയതോടെയാണു നടപടി. സംസ്ഥാനത്തു വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാനാണ് സിനിമ നിരോധിച്ചതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനും ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെയും സിനിമ തിയറ്ററിലൂടെയും സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലൂടെയും പ്രദര്ശിപ്പിക്കുന്നതുമാണു വിലക്ക്.
Read Moreപ്രണയത്തകർച്ച ആദ്യം തളർത്തി, പിന്നെ ആളെ അടിമുടി മാറ്റി; യുവാവിന്റെ രൂപമാറ്റത്തിൽ ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ
പ്രണയബന്ധങ്ങൾ കമിതാക്കളെ ഒന്നുകിൽ ഏറ്റവും മികച്ച വ്യക്തിയാക്കും അല്ലെങ്കിൽ വളരെ മോശം വ്യക്തിയുമാക്കും. എന്നാൽ പ്രണയതകർച്ചയ്ക്ക് പിന്നാലെ പൂർണമായും മറ്റൊരാളായി മാറിയ യുവാവിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. തളർന്നിരിക്കുന്ന അവസ്ഥിൽ നിന്നും ഞെട്ടിക്കുന്ന മേക്കോവറിലേക്കാണ് യുവാവ് മാറിയിരിക്കുന്നത്. ഉപയോക്താവ് പറയുന്നതനുസരിച്ച് ഒരു ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം അയാൾ കൂടുതൽ അനാരോഗ്യകരമായിത്തീർന്നു. മുടി കൊഴിച്ചിൽ കൂടുതൽ ആവുകയും ഇത് അയാൾക്ക് പത്ത് വയസ്സ് കൂടുതൽ തോന്നിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ വേർപിരിയലിനുശേഷം, അദ്ദേഹത്തിൻ്റെ രൂപാന്തരം നെറ്റിസൺമാർക്ക് പ്രചോദനമായി. “ഗ്ലോ അപ്പ്” എന്ന തൻ്റെ കഥ അയാൾ റെഡ്ഡിറ്റ് പങ്കിടുകയും ചെയ്തു. @ShadyPotDealer എന്ന അക്കൗണ്ടിൽ അദ്ദേഹം തൻ്റെ പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. ആദ്യ ഫോട്ടോയിൽ, അവൻ തൻ്റെ മെലിഞ്ഞ രൂപം കാണിച്ചു. തുടർന്നുള്ള ചിത്രങ്ങളിൽ അയാൾക്ക് സംഭവിച്ച രൂപമാറ്റവും കാണിക്കുന്നു.…
Read More