ലോകംതന്നെ അദ്ഭുതത്തോടെ കാണുന്ന താര സുന്ദരിയാണ് ഐശ്വര്യ റായ്. അന്താരാഷ്ട്ര വേദികളിൽ ഐശ്വര്യയെത്തുമ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സൗന്ദര്യം കൊണ്ട് ഇത്രമാത്രം സ്വാധീനമുണ്ടാക്കിയ മറ്റൊരു നടി ഇന്ത്യയിൽ ഇല്ല. 50ാം വയസിലും ഐശ്വര്യയുടെ താരമൂല്യത്തിന് ഇടിവില്ല. വല്ലപ്പോഴുമാണ് സിനിമകൾ ചെയ്യുന്നതെങ്കിലും തന്റേതായ സ്ഥാനം ഐശ്വര്യയ്ക്ക് പ്രേക്ഷകർക്കിടയിലുണ്ട്. ഇപ്പോഴിതാ നടി സോനം കപുർ ഒരിക്കൽ ഐശ്വര്യയെക്കുറിച്ച് നടത്തിയ വിവാദ പരാമർശമാണ് ചർച്ചയാകുന്നത്. ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട് വന്ന കാലത്ത് ഐശ്വര്യ റായ് എത്തിയിരുന്ന പരസ്യങ്ങളുടെ ബ്രാൻഡുകൾ നടിക്ക് പകരം സോനം കപൂറിനെ തെരഞ്ഞെടുത്തു. ഐശ്വര്യ ബ്രാൻഡുകളുമായുള്ള കരാറിൽനിന്ന് പിന്മാറിയ ശേഷമാണ് സോനത്തെ തെരഞ്ഞെടുത്തതെന്നും വാദമുണ്ട്. ഐശ്വര്യ പോലൊരു താരത്തിന് പകരം സോനം എത്തിയത് ചർച്ചയായി. അന്ന് സോനത്തോട് ഇതേക്കുറിച്ച് ചോദ്യം വന്നു. ഐഷ് എന്റെ അച്ഛനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞാനവരെ ആന്റി എന്ന് വിളിക്കേണ്ടേ എന്നാണ് സോനം മീഡിയകളോട്…
Read MoreDay: June 11, 2024
വീട്ടുമുറ്റത്തെ കൂണ് കഴിച്ച് അവശനിലയിലായ യുവാവ് മരിച്ചു
കൊച്ചി: വീട്ടുമുറ്റത്തെ കൂണ് കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനങ്ങാട് കിളിയന്തറ വീട്ടില്‍ ഷിയാസ് റഹ്മാൻ (45) ആണ് മരിച്ചത്. കഴിഞ്ഞ ആറിന് പനങ്ങാടുള്ള സഹോദരന്റെ പറമ്പില്‍നിന്ന് കൂണ് ശേഖരിച്ച് ഷിയാസ് ഭക്ഷണം ഉണ്ടാക്കി കഴിച്ചിരുന്നു. പെട്ടെന്നാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഷിയാസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം. മുമ്പും ഷിയാസ് കൂണ് ഭക്ഷിച്ചിട്ടുണ്ടെന്ന് ഭാര്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പനങ്ങാട് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
Read Moreമാനസിക സമ്മര്‍ദം താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം; അഞ്ചു വര്‍ഷത്തിനിടെ ആത്മഹത്യചെയ്തത് 88 പോലീസുകാർ
കൊച്ചി: രാജ്യത്തെ മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലേത് എന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് മാനസിക സമ്മര്‍ദം മൂലം ആത്മഹത്യയില്‍ അഭയം തേടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 88 പോലീസ് ഉദ്യോഗസ്ഥരാണ്. എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ മധു (48) വാണ് ആത്മഹത്യയില്‍ അഭയം തേടിയ ഒടുവിലത്തെ സേനാംഗം. ഇദ്ദേഹത്തെ ഇന്ന് രാവിലെ തൃക്കുന്നപ്പുഴ മഹാദേവികാടുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാലു മാസമായി മെഡിക്കല്‍ ലീവിലായിരുന്നു സിപിഒ മധു. കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ എട്ടിന് രണ്ടു പോലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യചെയ്തത്. തൃശൂര്‍ പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജും ആലപ്പുഴ സായുധ പോലീസ് ക്യാന്പിലെ ഡ്രൈവറായ സുധീഷുമാണ് ജീവനൊടുക്കിയത്.കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുമ്പോള്‍ പോലീസിനെ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തുമ്പോഴും സേനയിലെ തൊഴില്‍ അന്തരീക്ഷം…
Read Moreപൊള്ളുന്ന വിലയിൽ ഉള്ളി; വില വീണ്ടും ഉയരുന്നു; സവാളയിൽ തൊട്ടാൽ ഇനി പൊള്ളും
കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം സവാള വില വീണ്ടും ഉയരുന്നു. ഏഴു ദിവസംകൊണ്ട് സവാളവിലയിൽ പത്തുരൂപയുടെ വർധനവാണ് ഉണ്ടായത്. വരും ദിവസങ്ങളിലും വിപണിയില്‍ വില ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ആഴ്ച 20 മുതല്‍ 30 രൂപ ഉണ്ടായിരുന്ന വിലയാണ് ഒറ്റയടിക്ക് 40 ല്‍ എത്തിയത്. ചിലയിടങ്ങിൽ 44 രൂപയാണ് ചില്ലറ വില്പന. സവാളയുടെ വരവ് മൊത്തവിപണിയില്‍ കുറഞ്ഞതാണു വില കൂടാന്‍ കാരണം. തെരഞ്ഞെടുപ്പ് സമയത്ത് സവാള വില ഉയരാതിരിക്കാൻ സവാളയുടെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. അടുത്തിടെ ഈ നിരോധനം നീക്കിയിരുന്നു. കയറ്റുമതി കൂടിയതോടെ വിപണിയിൽ വില ഉയരാൻ തുടങ്ങി. തമിഴ്നാട്, കര്‍ണാടകയില്‍നിന്നാണു കൂടുതലായും സവാള സംസ്ഥാനത്തേക്ക് എത്തുന്നത്. തമിഴ്നാട്ടിൽ കനത്ത മഴ കാരണം കൃഷി നശിച്ചതുമൂലം മൊത്തവിപണിയില്‍ സവാളയുടെ വരവ് കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ കൂടുതൽ സവോള ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത വരൾച്ച…
Read Moreകുട്ടികളുടെ ഭക്ഷണം ശ്രദ്ധിക്കണേ…
വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറന്നു. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഭക്ഷണകാര്യത്തെ കുറിച്ചുള്ള ആകുലതയും ഏറുന്നു. എന്ത് ഭക്ഷണം സ്കൂളില്‍ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം, എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള്‍ ഉണ്ടാകാം. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസിക നിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയാന്‍ കാരണമാകും. പ്രഭാതഭക്ഷണം കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും. പ്രോട്ടീന്‍ കൂടുതലടങ്ങിയ പാല്, മുട്ട, പയറുവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവ രക്തത്തിലെ തൈറോസിന്റെ (അമിനോ ആസിഡ്) അളവ് വര്‍ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു. കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നിത്യേന അന്നജം (കാര്‍ബോഹൈഡ്രേറ്റ്) ആവശ്യമാണ്. ഇത് തലച്ചോറിനുള്ള ഊര്‍ജം പ്രദാനം ചെയ്യുന്നു. കാൽസ്യം വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും…
Read Moreബംഗളൂരുവിൽ പാന്പുകൾ വിളയാടും കാലം! പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആളുകൾ
ബംഗളൂരു: ഒരാഴ്ചയ്ക്കിടെ ബംഗളൂരു നഗരത്തിലെ വൈൽഡ്ലൈഫ് റെസ്ക്യു സംഘത്തിനു നൂറിലേറെ പരാതികളാണു ലഭിച്ചത്. എല്ലാം വിഷപ്പാന്പു ശല്യത്തെക്കുറിച്ച്. വീടുകൾക്കകത്തും പരിസരപ്രദേശങ്ങളിലും പതിവായി പാമ്പുകളെ കാണുന്നുവെന്നാണു പരാതി. യെലഹങ്ക, ബൊമ്മനഹള്ളി എന്നിവിടങ്ങളിൽനിന്നാണു കൂടുതൽ പരാതികൾ എത്തിയത്. സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും പാന്പുകളെ പിടിച്ചു കാട്ടിൽ വിടാൻ നടപടി എടുക്കണമെന്നുമാണു തദ്ദേശീയരുടെ ആവശ്യം. ജീവനക്കാരുടെ കുറവുകാരണം പാമ്പുകളെ പിടിക്കാൻ കൃത്യസമയത്ത് എത്താൻ സാധിക്കുന്നില്ലെന്ന പരാതി റെസ്ക്യു സംഘത്തിനുമുണ്ട്. നഗരത്തിൽ പാന്പുകൾ പെരുകിയിട്ടില്ലെന്നും പ്രജനന സമയമായതിനാലാണ് ഇവയെ കൂടുതലായി കാണുന്നതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
Read Moreഇടവപ്പാതിമഴ മലനിരകളിൽ അരിച്ചിറങ്ങി; ഓണത്തിനുള്ള പച്ചക്കറികൾ ഇടുക്കിയുടെ മടിത്തട്ടിൽ മുളച്ചുതുടങ്ങി
മറയൂർ: മലനിരകളിൽ മഴയെത്തി മണ്ണിൽ നീരിറങ്ങിത്തുടങ്ങിയപ്പോൾ പച്ചക്കറികൾ മുളച്ചു തുടങ്ങി. കടുത്ത വേനലിന് ശേഷം കർഷകർക്ക് ആശ്വാസമായി മഴയെത്തിയപ്പോൾ നട്ട ബട്ടർബീൻസിന്റെ മുകുളങ്ങൾ മുളച്ചുപൊങ്ങിത്തുടങ്ങി. ഓണവിപണി ലക്ഷ്യമിട്ടാണ് കർഷകർ കൃഷിയിറക്കിയിരിക്കുന്നത്. മൂന്നുമാസം കഴിഞ്ഞാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. കാന്തല്ലൂരിൽ ബട്ടർ ബീൻസ് കൂടുതലായി കൃഷിചെയ്യുന്ന ആദിവാസി കോളനികളാണ് ഒള്ളവയൽ, മാങ്ങാപ്പാറ. മറയൂർ മേഖലയിലെ ആദിവാസി കോളനികളിൽ കൂർക്കയും ഉരുളക്കിഴങ്ങും പ്രധാനമായി കൃഷി ചെയ്തുവരുന്നു. കാന്തല്ലൂരിലെ മറ്റു ഗ്രാമങ്ങളിൽ പലവിധ ശീതകാല പച്ചക്കറികളായ കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ് എന്നിവ കൃഷിചെയ്യുന്നുണ്ടെങ്കിലും ഈ സീസണിൽ കൂടുതൽ കർഷകർ വെളുത്തുള്ളിക്കൃഷിയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ബട്ടർ ബീൻസിന് കർഷകന് നല്ല വില ലഭിച്ചിരുന്നു. ഒരുകിലോ ബീൻസിന് 150 രൂപ മുതൽ 200 രൂപവരെ വില ലഭിച്ചു. ഗുണത്തിലും രുചിയിലും ഏറെ മുന്നിലായതിനാൽ ബട്ടർ ബീൻസിന് നല്ല ഡിമാൻഡാണ്. ബട്ടർ ബീൻസ് കൂടുതലായി കയറ്റിയയയ്ക്കുന്നത്…
Read Moreടിക്കറ്റുണ്ടായിട്ടും എസി കോച്ചില്‍ ഇരിപ്പിടമില്ല… ട്രെയിനിനുള്ളിലെ ദുരവസ്ഥ വിവരിച്ച് യുവതിയുടെ വീഡിയോ
കോഴിക്കോട്: റെയില്‍വേയില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവര്‍ക്കും ഇരിക്കാന്‍ സീറ്റ് കിട്ടാത്ത അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാതെ റെയില്‍വേ. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്കി എസി കോച്ചില്‍ ആഴ്ചകള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്താലും സീറ്റ് കിട്ടണമെന്നില്ല. അതേസമയം, റിസര്‍വ് ചെയ്യാത്തവര്‍ സീറ്റ് കൈയടക്കുന്ന അവസ്ഥയുമുണ്ട്. ചിലരാകട്ടെ ടിക്കറ്റ് പോലും എടുക്കാതെയാണ് റിസര്‍വേഷന്‍ കോച്ചില്‍ കയറിക്കൂടുന്നത്. പലയിടത്തും കിലോമീറ്ററുകളോളം യാത്ര ചെയ്താലും ടിക്കറ്റ് പരിശോധകർ എത്താറില്ല. പലപ്പോഴും എത്തിയാലും നടപടി എടുക്കാറുമില്ല. ഇതുമായി ബന്ധപ്പെട്ട് എക്സ് ഉപയോക്താവായ ഘര്‍ കെ കലേഷ് പങ്കുവച്ച ഒരു വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എസി റിസര്‍വേഷന്‍ കോച്ച് എ വണ്‍ കോച്ചിലെ യാത്രക്കാരിയായിരുന്നു വീഡിയോ ചെയ്തത്. 16337 ഓഖ – എറണാകുളം എക്സ്പ്രസില്‍ നിന്നുള്ള കാഴ്ചയായിരുന്നു അത്. വീഡിയോയില്‍ യുവതി ഇത് തന്റെ സീറ്റാണെന്ന് പറഞ്ഞ് എസി വണിലെ റിസര്‍വേഷന്‍ സീറ്റ്…
Read Moreവിള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു; 30 വരെ അപേക്ഷ നല്‍കാം
കോട്ടയം: കേന്ദ്ര സംസ്ഥാന കൃഷിവകുപ്പുകള്‍ നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്കുള്ള അപേക്ഷ 30 വരെ നല്‍കാം. കര്‍ഷകര്‍ക്ക് നേരിട്ടും അക്ഷയ, സിഎസ്സികള്‍ വഴിയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വഴിയും പദ്ധതിയില്‍ ചേരാന്‍ സാധിക്കും. ആധാറിന്റെ പകര്‍പ്പ്, കരം അടച്ച രസീതിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കില്‍ പാട്ടക്കരാറിന്റെ പകര്‍പ്പ് എന്നിവയും അപേക്ഷക്കൊപ്പം നല്‍കണം. കര്‍ഷകര്‍ക്ക് വ്യക്തിഗത നഷ്ടത്തിനും കാലാവസ്ഥ ഡേറ്റയുടെ അടിസ്ഥാനത്തിലുള്ള നഷ്ടത്തിനും അര്‍ഹതയുണ്ട്. ഓരോ വിളയുടെയും പ്രീമിയം തുകയും ഇൻഷ്വറന്‍സ് തുകയും വ്യത്യസ്തമാണ്. നെല്ല്, റബര്‍, തെങ്ങ്, ഗ്രാമ്പു, വാഴ, കവുങ്ങ്, ഇഞ്ചി, വെറ്റില, മഞ്ഞള്‍, കരിമ്പ്, മരച്ചീനി, മാവ്, ജാതി, കുരുമുളക്, തേയില, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറി വിളകള്‍ എന്നീ വിളകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 9645162338, 9061675557.
Read Moreഎടാ മോനേ കള്ളാ! ജിമ്മിൽ കയറിയ കള്ളനെ ട്രെഡ്മില്ലിൽ ഓടിച്ച് ഉടമ, ഒടുവിൽ തളർന്ന് അവശനായ കള്ളനെ പോലീസിൽ ഏൽപ്പിച്ചു
ജിംനേഷ്യത്തിൽ കക്കാൻ കയറിയ കള്ളനു കിട്ടിയ എട്ടിന്റെ പണി സമൂഹമാധ്യമങ്ങളില്‍ ചിരി പടർത്തിയിരിക്കുകയാണ്. മധ്യപ്രദേശിലെ ഒരു ജിമ്മിൽ രാത്രി മോഷ്ടിക്കാൻ കയറിയതായിരുന്നു കള്ളൻ. ജിമ്മിൽ സിസിടിവി കാമറകൾ ഉള്ള കാര്യം കള്ളൻ അറിഞ്ഞില്ല. കള്ളൻ കയറിയ കാര്യം തൽസമയം കണ്ട ജിം ഉടമ ഉടൻതന്നെ സ്ഥലത്തെത്തി. ഉടമ എത്തുമ്പോൾ കള്ളൻ കൗതുകത്തോടെ ട്രെഡ്മില്ലിൽ പരിശീലനത്തിലായിരുന്നു. കള്ളനെ കൈയോടെതന്നെ പിടികൂടി. എന്നാൽ ഉടനേ പോലീസിൽ ഏൽപ്പിക്കാനൊന്നും ഉടമ മുതിർന്നില്ല. പകരം കള്ളനെ ട്രെഡ് മില്ലിൽതന്നെ നിർത്തി മെഷീന്റെ സ്പീഡ് കൂട്ടി. കള്ളനാകട്ടെ ട്രെഡ്മില്ലിൽ ഓട്ടടാ ഓട്ടം. ഒടുവിൽ തളർന്ന് അവശനായ കള്ളനെ പോലീസിൽ ഏൽപിക്കുകയുംചെയ്തു. സമൂഹമാധ്യമങ്ങളില്‍ ആയിരക്കണക്കിനാളുകളാണു വീഡിയോ കണ്ട് കമന്റിട്ടത്.
Read More