പാനിപ്പത്ത് (ഹരിയാന): സ്വർണത്തിനു വില വർധിച്ചതോടെ അത് അപഹരിക്കപ്പെടുന്നത് പതിവിലധികം കൂടിയിരിക്കുകയാണ്. സ്വർണം ധരിച്ചു വീടിനു പുറത്തിറങ്ങുന്ന സ്ത്രീകൾ സൂക്ഷിച്ചില്ലെങ്കിൽ ലക്ഷങ്ങൾ വിലയുള്ള ആഭരണങ്ങൾ ഏതുനിമിഷവും നഷ്ടപ്പെടുമെന്നതാണ് അവസ്ഥ. ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന മാല പൊട്ടിക്കലിന്റെ സിസിടിവി ദൃശ്യം ഞെട്ടിക്കുന്നതാണ്. പാനിപ്പത്തിലെ തഹ്സീൽ ക്യാമ്പ് റോഡിലെ ഒരു റസ്റ്ററന്റിൽ പട്ടാപ്പകലാണു കവർച്ച നടന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതിയുടെ മാലയാണു ഹെൽമറ്റ് ധരിച്ചെത്തിയ കള്ളൻ പൊട്ടിച്ചെടുത്തത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഇതിന്റെ വീഡിയോയിൽ ഒരാൾ ഹെൽമറ്റ് ധരിച്ച് ഒരു ടേബിളിനടുത്ത് നിൽക്കുന്നത് കാണാം. കൗണ്ടറിനടുത്ത് ഭക്ഷണപ്പായ്ക്കറ്റ് കിട്ടാൻ കാത്തുനിൽക്കുന്ന ഫുഡ് ഡെലിവറി ഏജന്റിനെ പോലെയായിരുന്നു ഇയാളുടെ പെരുമാറ്റം. റസ്റ്ററന്റിലെ മിക്ക ടേബിളിലും ആളുകൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഇയാൾ തൊട്ടടുത്ത ടേബിളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിയുടെ കഴുത്തിൽനിന്നു മാല പൊട്ടിച്ചെടുത്ത് പുറത്തേക്ക് ഓടി. അവിടെയിരുന്ന ഒരു യുവതിയും ഹോട്ടലിലെ ചില…
Read MoreDay: June 12, 2024
ഗതികെട്ടാൽ… പുള്ളിപ്പുലിയുടെ കോഴിവേട്ട ദൃശ്യങ്ങൾ കണ്ട് ഞെട്ടി സോമയനൂർ ഗ്രാമം!
കോയന്പത്തൂർ: തമിഴ്നാട്ടിലെ കോയന്പത്തൂരിനു സമീപം ജനവാസമേഖലയിൽ നടന്ന ഒരു കോഴിവേട്ട വൈറലായിരിക്കുന്നു. വേട്ട നടത്തിയത് മനുഷ്യനല്ല, പുലിയാണ്, സാക്ഷാൽ പുള്ളിപ്പുലി! സോമയനൂർ ഗ്രാമത്തിൽ കഴിഞ്ഞദിവസം പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. പുള്ളിപ്പുലിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ പരിഭ്രാന്തരാണ്. ദൃശ്യങ്ങളിൽ പത്തടിയിലേറെ ഉയരമുള്ള മതിലിന്റെ മുകളിൽ കോഴി ഇരിക്കുന്നതു കാണാം. വീടിനോടു ചേർന്നുള്ള മതിലാണ്. വീട്ടിലേക്കുള്ള വഴിയിലൂടെ വേഗത്തിൽ പുള്ളിപ്പുലി വരുന്നു. കോഴിയെ ലക്ഷ്യമിട്ടുതന്നെയാണു വരവ്. ഇരയെ ദൂരെനിന്നു പുലി കണ്ടിട്ടുണ്ടാകുമെന്ന് ആ വരവിൽനിന്നു വ്യക്തം. മതിലിന്റെ ചുവട്ടിലെത്തിയ പുള്ളിപ്പുലി കോഴിയെ ഉന്നമിട്ടു മതിലിനുമുകളിലേക്കു ചാടിയുയരുന്നു. എന്നാൽ, ശത്രുവിന്റെ വരവു കണ്ട കോഴി മതിലിൽനിന്നുയർന്നു താഴേക്കു പറക്കുന്നു. ആ സമയം, മതിലിന്റെ മുകളിലെത്തിയ പുലി താഴേക്കു ചാടി കോഴിയെ പിടികൂടുന്നു. തുടർന്നു കോഴിയെ കടിച്ചുപിടിച്ചു മിന്നൽ വേഗത്തിൽ സ്ഥലത്തുനിന്നു മറയുന്നു. സോമയനൂർ ഗ്രാമം വന്യമൃഗശല്യമുള്ള പ്രദേശമാണ്. നേരത്തെയും ഇവിടെ…
Read Moreഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണം; മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് അലൈൻമെന്റ് മാറ്റിയെന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്
കൊടുമൺ: ഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ഡോ. ജോർജ് ജോസഫ് ഇടപെട്ടുവെന്ന ആരോപണവുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ.കെ. ശ്രീധരൻ രംഗത്ത്. സ്റ്റേഡിയത്തിന് എതിർവശത്ത് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്പിൽ ഓട നിർമാണത്തിനായി നേരത്തെ എടുത്തിരുന്ന അലൈൻമെന്റിൽ മാറ്റംവരുത്തിയെന്നാണ് കെ.കെ. ശ്രീധരന്റെ ആരോപണം. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സംരക്ഷിക്കുന്നതിനുവേണ്ടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അലൈൻമെന്റ് മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. റോഡ് നിർമാണത്തിൽ ഇതേവരെ എതിർപ്പുകളുണ്ടായിട്ടില്ലെന്നും ഈ ഭാഗത്തു മാത്രമാണ് തർക്കമെന്നും ശ്രീധരൻ പറഞ്ഞു. പോലീസിനെ വിളിച്ചുവരുത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചതും ജോർജ് ജോസഫാണെന്നും ശ്രീധരൻ കുറ്റപ്പെടുത്തി. വിവാദ സ്ഥലത്ത് ഓടയ്ക്കു വളവുണ്ടെന്നും അലൈൻമെന്റിൽ ഇതുണ്ടെന്നും കിഫ്ബി ഉദ്യോഗസ്ഥർ പറഞ്ഞു. സമീപത്തെ ട്രാൻസ്ഫോർമർ ഒഴിവാക്കിയാണ് അലൈൻമെന്റ് തയാറാക്കിയതെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ, റോഡ് നിർമാണത്തിൽ ഇടപെട്ടില്ലെന്നും താൻ കെട്ടിടം നിർമിക്കുന്നതിനു മുന്‍പേ…
Read Moreജ്വല്ലറി ജീവനക്കാരനെ വിളിച്ചുവരുത്തി കവർച്ച; വജ്രങ്ങളും സ്വർണവും തട്ടിയ 5 പേർ പിടിയിൽ
എടപ്പാൾ (മലപ്പുറം): തൃശൂരിലെ ജ്വല്ലറി ജീവനക്കാരനെ കൊല്ലത്തേക്കു വിളിച്ചുവരുത്തി ആക്രമിച്ച് കോടികൾ വിലമതിക്കുന്ന വജ്രങ്ങളും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ പ്രധാനപ്രതികളടക്കം അഞ്ചുപേർ കൂടി പിടിയിൽ. എടപ്പാൾ പട്ടാമ്പി റോഡിലെ സ്വാകാര്യ ലോഡ്ജിൽനിന്ന് ഇന്ന് രാവിലെയാണ് പ്രതികള്‍ അറസ്റ്റിലായത്. ഇവരിൽനിന്നു വജ്രക്കല്ലുകളും സ്വർണവും കണ്ടെടുത്തു. പ്രതികളിൽ ഒരാൾ പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. സംഭവത്തിന് സഹായിച്ച അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. തൃശൂരിലെ ഒരു ജ്വല്ലറി വ്യാപാരിയുടെ ജീവനക്കാരനായ സുരേഷ് കുമാറിനെ കൊല്ലത്തേക്ക് ഡയമണ്ട് വാങ്ങാൻ എന്ന വ്യാജേന വിളിച്ചു വരുത്തി സുരേഷ് കുമാറിന്റെ കൈയിൽ ഉണ്ടായിരുന്ന വജ്രങ്ങളും സ്വർണവും പ്രതികൾ തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു. സംഭവത്തിൽ സഹായിച്ചവരിൽനിന്ന് ഒരു വജ്രം പിടിച്ചെടുത്തിരുന്നു. തുടർന്നുള്ള അനേഷണത്തിൽ ബാക്കി ഉള്ള ആറു പ്രതികൾ എടപ്പാളിൽ ഉണ്ടെന്നു വിവരം ലഭിച്ചു. ഇതേത്തുടർന്ന് ചങ്ങരംകുളം…
Read Moreഹംസഫർ എക്സ്പ്രസിൽ വ്യാഴം, ശനി ദിവസങ്ങളിൽ അധിക സ്ലീപ്പർ കോച്ചുകൾ
കൊല്ലം: യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ഹംസഫർ എക്സ്പ്രസിൽ ഒന്നുവീതം സ്ലീപ്പർ കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ തീരുമാനം. കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 6.05 ന് ബംഗളൂരുവിന് പുറപ്പെടുന്ന 16319- നമ്പർ വണ്ടിയിൽ നാളെ മുതൽ ജൂലൈ രണ്ട് വരെ വ്യാഴം, ശനി ദിവസങ്ങളിൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികമായി ഉണ്ടാകും. ബംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേയ്ക്ക് രാത്രി ഏഴിന് പുറപ്പെടുന്ന 16320 നമ്പർ ഹംസഫർ എക്സ്പ്രസിൽ ഈ മാസം 14 മുതൽ ജൂലൈ മൂന്നു വരെയുള്ള വെള്ളി, ശനി ദിവസങ്ങളിൽ ഒരു അധിക സ്ലീപ്പർ കോച്ച് ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. നേരത്തേ ദീർഘദൂര ട്രെയിനുകളിൽ തിരക്ക് ഒഴിവാക്കാൻ റെയിൽവേ അധികമായി ഏസി കോച്ചുകളാണ് അനുവദിച്ചിരുന്നത്. ഇത് യാത്രക്കാരുടെ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സ്ലീപ്പർ കോച്ചുകൾ കൂടുതലായി ഉൾപ്പെടുത്താൻ അധികൃതർ തീരുമാനിച്ചിട്ടുള്ളത്.
Read Moreപണിയെടുത്തില്ലെങ്കിൽ പണികിട്ടും… കെഎസ്ആർടിസിയിൽ ഫോൺ എടുത്തില്ലെങ്കിലും ഫയൽ ഉടൻ തീർപ്പാക്കിയില്ലെങ്കിലും കർശന നടപടിയെന്ന് മന്ത്രി
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഒരു ഫയലും അഞ്ചു ദിവസത്തിൽ കൂടുതൽ താമസിപ്പിക്കരുതെന്നും ഫയലുകൾ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്. ഒരു മണിക്കൂർ കൊണ്ട് തീർപ്പാക്കാവുന്ന ഫയലുകളാണ് ഓരോ ഉദ്യോഗസ്ഥന്റെയും മുന്നിലുള്ളത്. അതിൽ തീരുമാനം ഉടൻ ഉണ്ടാകണം. സഹപ്രവർത്തകരുടെ പ്രശ്നമാണെന്ന ബോധത്തോടെ കൃത്യമായി നടപടി എടുക്കണം. ചീഫ് ഓഫീസിലെ കൺട്രോൾ റൂമിൽ പോലും ഫോൺ എടുക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. ഓഫീസുകളിലും ബസ് സ്റ്റേഷനുകളിലും ഇതാണ് അവസ്ഥ. ഫോൺ എടുത്തില്ലെങ്കിൽ കൃത്യമായി പണികിട്ടും. പൊതുജനങ്ങൾക്ക് അവരുടെ പരാതി പറയാൻ പുതിയ സംവിധാനം ഒരുക്കും. വൈദ്യുതിയും വെള്ളവും പാഴാക്കുന്നത് അവസാനിപ്പിക്കണം. സീറ്റുകളിൽ ഉദ്യോഗസ്ഥർ ഇല്ലാത്തപ്പോൾ ഫാനും ലൈറ്റും നിർബന്ധമായും ഓഫാക്കണം. ഇത് ചില ഓഫീസുകളിലെങ്കിലും നടപ്പാക്കിയപ്പോൾ മാർച്ചിൽ 1068469 രൂപ വൈദ്യുതി ചാർജ്ജിനത്തിൽ ലാഭിക്കാൻ കെഎസ്ആർടിസിയ്ക്ക് കഴിഞ്ഞു. ഇനിയും വൈദ്യുതി ചാർജ്ജ് കുറയ്ക്കാൻ കഴിയും. വെള്ളവും പാഴാക്കി…
Read Moreകണ്ണൂരിൽ സിപിഎം വോട്ടുകളും ലഭിച്ചു; “രണ്ടുവട്ടം തോറ്റിട്ടും വോട്ടർമാരെ സുരേഷ് ഗോപിയിലേക്ക് അടുപ്പിച്ചോയെന്ന് പരിശോധിക്കുമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: കണ്ണൂരിൽ യുഡിഎഫ് വൻഭൂരിപക്ഷത്തിൽ ജയിക്കാൻ കാരണം സിപിഎം വോട്ടുകൾ കൂടി ലഭിച്ചതു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ധർമ്മടം, പയ്യന്നൂർ പോലുള്ള സിപിഎം കോട്ടകളിൽ സിപിഎമ്മിന്റെ വോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് ഒഴുകിയെന്നും വി.ഡി. സതീശൻ ഒരു മാധ്യമത്തോടു സംസാരിക്കവെ പറഞ്ഞു. കോൺഗ്രസ് സംഘടന സംവിധാനം നേരത്തേക്കാൾ പലയിടങ്ങളിലും മെച്ചപ്പെട്ടുവെങ്കിലും എന്തുചെയ്താലും അനങ്ങാത്ത സ്ഥലങ്ങളും സംസ്ഥാനത്തുണ്ട്. രണ്ടുവട്ടം തോറ്റിട്ടും സുരേഷ് ഗോപി അഞ്ച് വര്‍ഷം തൃശൂർ വിട്ട് പോകാഞ്ഞത് വോട്ടർമാരെ സുരേഷ് ഗോപിയിലേക്ക് അടുപ്പിച്ചോയെന്ന് പരിശോധിക്കണം. പറവൂരിൽ തോറ്റപ്പോൾ താനും ഇതുപോലെയാണ് എംഎൽഎ സ്ഥാനത്തേക്ക് എത്തിയത്. കെ.മുരളീധരനുണ്ടെങ്കിലേ കോൺഗ്രസിന്റെ നേതൃത്വം പൂർണാകൂ. ഏതുവിധേനയും കെ.മുരളീധരനെ നേതൃത്വത്തിൽ സജീവമാക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പറഞ്ഞ പി.വി.അൻവറിനെ മുഖ്യമന്ത്രി തള്ളിപ്പറയുമെന്നാണ് താൻ പ്രതീക്ഷിച്ചത്. താനായിരുന്നു ആ സ്ഥാനത്തെങ്കിൽ അൻവറിനെ ശാസിച്ചേനെ. അയാൾക്ക് വേണ്ടി മാപ്പ് പറഞ്ഞേനെ.…
Read More“ഇനി നായകൻ വരട്ടെ’ അങ്ങേയ്ക്കായിരം അഭിവാദ്യങ്ങൾ… കെ. മുരളീധരനായി തലസ്ഥാനത്ത് പോസ്റ്ററുകൾ; കെ. മുരളീധരന് ഇന്ന് ഡല്‍ഹിക്ക്
തിരുവനന്തപുരം: തൃശൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ പരിഭവത്തിലായ കെ. മുരളീധരനെ അനുനയിപ്പിക്കാൻ നേത്താക്കൾ ശ്രമം നടത്തുന്നതിനിടെ കെ.മുരളീധരനെ പിന്തുണച്ച് തലസ്ഥാനത്ത് പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. “നയിക്കാൻ നായകൻ വരട്ടെ’എന്ന തലക്കെട്ടിലുള്ള പോസ്റ്ററുകൾ കെപിസിസി, ഡിസിസി ഓഫീസുകൾക്കു മുന്നിലും വട്ടിയൂർക്കാവിലുമാണ് പ്രത്യക്ഷപ്പെട്ടത്. “പ്രിയപ്പെട്ട കെഎം, തെരഞ്ഞെടുപ്പ് എന്ന പോരാട്ടത്തിൽ നിങ്ങൾ പരാജയപ്പെട്ടിരിക്കാം. പക്ഷെ വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ നിങ്ങൾ എന്നും അജയ്യനാണ്. അങ്ങേയ്ക്കായിരം അഭിവാദ്യങ്ങൾ. കോൺഗ്രസ് പാർട്ടിയെ നയിക്കാൻ നായകനായി അങ്ങ് ഉണ്ടാകണം’ എന്ന് കുറിച്ചിരിക്കുന്ന പോസ്റ്ററുകൾ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പതിച്ചിരിക്കുന്നത്. തൽകാലം പൊതുരംഗത്തുനിന്നുതന്നെ വിട്ടുനിൽക്കുകയാണെന്നും ഇനിയൊരു മത്സരത്തിനോ കോൺഗ്രസ് കമ്മിറ്റികളിലോ പങ്കെടുക്കാനില്ലെന്നും തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ കെ.മുരളീധരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കെ. മുരളീധരനെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ മുരളീധരന് പാലക്കാട് നിയോജക…
Read Moreഹൈറിച്ച് ഉടമകളുടെയും പ്രൊമോട്ടര്‍മാരുടെയും വീടുകളില്‍ ഇഡി റെയ്ഡ്; നിർണായക തെളിവുകൾ കണ്ടെത്തി
കണ്ണൂര്‍: തൃശൂര്‍ ആസ്ഥാനമാക്കി ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയുണ്ടാക്കി മണിച്ചെയിന്‍ തട്ടിപ്പിലൂടെ സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ച സംഭവത്തില്‍ കമ്പനിയുടമകളുടെയും പ്രൊമോട്ടര്‍മാരുടെയും വീടുകളില്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. റെയ്ഡില്‍ ലാപ്ടോപ്പുകളുള്‍പ്പെടെ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതായാണ് വിവരം.ഇന്നലെ രാവിലെ മുതല്‍ മണിക്കൂറുകളോളമാണ് വിവിധ ജില്ലകളിലെ പതിനഞ്ചോളം കേന്ദ്രങ്ങളില്‍ ഇഡിയുടെ ഡല്‍ഹി,കൊച്ചി യൂണിറ്റുകൾ സംയുക്തമായ കേന്ദ്രസേനയുടെ സഹായത്തോടെ റെയ്ഡ് നടത്തിയത്. ഹൈറിച്ച് ഉടമകളായ പ്രതാപൻ, ഭാര്യ സീന എന്നിവരുടെ തൃശൂരിലെ വീടുകളിലും പ്രൊമോട്ടര്‍മാരുടെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. മണിച്ചെയിന്‍ തട്ടിപ്പുകള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്ക് പുറമെ ഇടത്തട്ടുകാരായി നിന്ന് നിക്ഷേപ സമാഹരണം നടത്തിക്കുന്ന ദല്ലാളുമാരും പ്രതിയാകുമെന്ന ബഡ്സ് ആക്ട് വകുപ്പുപ്രകാരമാണ് പ്രൊമോട്ടര്‍മാരുടെ വീടുകളിലും റെയ്ഡ് നടത്തിയത്. ഇതോടൊപ്പം മഹാരാഷ്ട്ര, ഛത്തീസ്ഘട്ട് എന്നിവിടഘങ്ങളിലെ ഹൈറിച്ച് കേന്ദ്രങ്ങളിലും റെയ്ഡ് നടന്നതായാണ് വിവരം.കേരളത്തില്‍ ഹൈറിച്ച് നിയമനടപടി നേരിടുമ്പോള്‍ ഇതെല്ലാം മറച്ച്…
Read Moreവിൽക്കപ്പെട്ട കനികൾ… ലോക്സഭാ പരാജയത്തിന് പിന്നാലെ ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള സമൂഹ മാധ്യമ ഗ്രൂപ്പുകളെ തള്ളി എം.വി. ജയരാജൻ; എതിരാളികൾ ഇവരെ വിലയ്ക്കു വാങ്ങിയെന്ന ഗുരുതര ആരോപണവും
കണ്ണൂർ: സമൂഹ മാധ്യമങ്ങളിലെ സജീവ ഇടതുപക്ഷ ഗ്രൂപ്പുകളായ പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ എന്നിങ്ങനെയുള്ളവയെ സംശയിക്കേണ്ടിയിരിക്കുന്നെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.വി. ജയരാജൻ. ഇത്തരം ഗ്രൂപ്പുകളെ ചിലർ വിലയ്ക്കു വാങ്ങി ഇടതുപക്ഷത്തിനെതിരേയുള്ള ആയുധമാക്കുന്നതായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എം.വി. ജയരാജൻ പറഞ്ഞു. ചെറുപ്പക്കാർ സമൂഹ മാധ്യമങ്ങിൽ കൂടുതൽ സമയം ചെലവഴിച്ചതും അതു മാത്രം വിശ്വസിച്ചതുമാണ് തെരഞ്ഞെടുപ്പ് പരാജയത്തിനിടയാക്കിയ ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിനു പുറമേ പാർട്ടി കേന്ദ്രങ്ങളിലെ വോട്ടു ചോർച്ചയുടെയും പശ്ചാത്തലത്തിലാണ് എം.വി. ജയരാജൻ ഈ ഒരു പരാമർശം നടത്തിയത്.” സമൂഹ മാധ്യമങ്ങളിൽ മാത്രം സജീവമാകുന്ന പ്രവണത ചെറുപ്പക്കാർക്കിടയിൽ വർധിച്ചിട്ടുണ്ട്. അതിന്റെ ദുരന്തം ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായി. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ എന്നിങ്ങനെ പ്രത്യക്ഷത്തിൽ ഇടത്പക്ഷമെന്ന് നമ്മൾ കരുതുന്ന പലഗ്രൂപ്പുകളെയും നമ്മൾ പലരും അന്ധമായി ആശ്രയിക്കുന്ന പ്രവണതയുണ്ട്.…
Read More