എപ്പോഴും നിരത്തിലുള്ള ഡെലിവറി തൊഴിലാളികളെ അടിയന്തര ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കാനായി പ്രാപ്തരാക്കിയിരിക്കുകയാണ് സൊമാറ്റോ. 4300 ഡെലിവറി തൊഴിലാളികൾക്കാണ് ഒറ്റ വേദിയിൽ വച്ച് പ്രാഥമിക ചികിത്സാ പരിശീലനം സൊമാറ്റോ നൽകിയത്. ഈ പരിപാടി സംഘടിപ്പിച്ചതിലൂടെ ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടംപിടിക്കാനും അവർക്ക് സാധിച്ചു. പരിശീലനം നൽകിയതിന് പുറമേ ഡെലിവറി ജീവനക്കാരുടെ ബാഗിൽ ഫസ്റ്റ് എയ്ഡ് കിറ്റും ഇനി ഉൾപ്പെടുത്തുന്നതാണ്. ഇത്തരത്തിൽ വ്യത്യസ്തമായൊരു ആശയം നടപ്പാക്കിയതിന് സൊമാറ്റോയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ തങ്ങളുടെ നേട്ടം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.“ഇന്നലെ മുംബൈയിൽ, 4,300 ഡെലിവറി പങ്കാളികൾക്കൊപ്പം ഒരൊറ്റ വേദിയിലെ ഏറ്റവും വലിയ പ്രഥമശുശ്രൂഷ പാഠത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ഞങ്ങൾ നേടി. 30,000-ലധികം @zomato ഡെലിവറി പങ്കാളികൾ ഇപ്പോൾ റോഡരികിലെ അത്യാവശ്യ ഘട്ടങ്ങളിൽ വൈദ്യസഹായവും സഹായവും നൽകുന്നതിന് പ്രൊഫഷണൽ പരിശീലനം നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഈ…
Read MoreDay: June 16, 2024
കൈവിടാതെ ഭാഗ്യദേവത; തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, വഴിയോര കച്ചവടക്കാരി ഇനി ലക്ഷപ്രഭു; വിൽപനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ഒരു കോടി രൂപ ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് വീട്ടമ്മയിൽ നിന്ന് വിൽപ്പനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ ലോട്ടറി ടിക്കറ്റ് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ ദീപു സദനത്തിൽ സുകുമാരിയമ്മയ്ക്കാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലോട്ടറി ടിക്കറ്റ് തിരികെ ലഭിച്ചത്. ടിക്കറ്റും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം കമ്മിഷനും മറ്റും കഴിച്ചുള്ള തുകയായ 63 ലക്ഷം രൂപ ഉടൻ സുകുമാരിയമ്മയ്ക്ക് കൈമാറുമെന്ന് ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു. ലോട്ടറി കച്ചവടക്കാരനായ പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണൻ(45) ആണ് ടിക്കറ്റ് മോഷ്ടിച്ചത്. ഇയാളിൽ നിന്ന് സുകുമാരിയമ്മ കേരള സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റാണ് എടുത്തത്. ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പർ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ വാങ്ങിയത്. 15-ന് നടന്ന നറുക്കെടുപ്പിൽ സുകുമാരിയമ്മ എടുത്ത എഫ്ജി 3,48,822…
Read Moreപോരാളി ഷാജിയെ ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല; കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ചൊവ്വ മാർക്സിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ മെബറാണ് അയാൾ; ഹരീഷ് പേരടി
കൊച്ചി: പോരാളി ഷാജിയെ ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ലെന്ന് നടന് ഹരീഷ് പേരടി. അയാൾ ഒരു അന്യ ഗ്യഹ ജീവിയാണ്. ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ സിപിസിഎം(കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ചൊവ്വ മാർക്സിസ്റ്റ്) എന്ന സംഘടനയുടെ പോളിറ്റ് ബ്യൂറോ മെബറാണെന്ന് ഹരീഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പോരാളി ഷാജിയെ നിങ്ങൾക്ക് ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല. കാരണം അയാൾ ഒരു അന്യ ഗ്യഹ ജീവിയാണ്. ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ സിപിസിഎം(കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ചൊവ്വ മാർക്സിസ്റ്റ്) എന്ന സംഘടനയുടെ പോളിറ്റ് ബ്യൂറോ മെബറാണ്. ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ലെന്നും ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരണമെന്നും ഞാനാണ് യഥാര്‍ഥ പോരാളി ഷാജി എന്നു പറയാന്‍ ധൈര്യം കാണിക്കണമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.…
Read Moreഹലോ ഫ്രം മെലഡി ടീം; വൈറലായി മെലണി-മോദി സെൽഫി
ജി-7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം എടുത്ത സെൽഫി വീഡിയോ വൈറലായി. മെലണിയാണ് എക്സിലൂടെ വീഡിയോ പുറത്തുവിട്ടത്. ഇരുവരും കാമറയെ നോക്കി കൈവീശുന്നതിനിടെ മെലണി ‘ഹലോ ഫ്രം മെലഡി ടീം’ എന്നു പറയുന്നതു കേൾക്കാം. ഇരുവരും സെൽഫിക്കു പോസ് ചെയ്യുന്ന ഫോട്ടോയും പുറത്തുവന്നു. മെലണിയുടെ പോസ്റ്റിനു മറുപടിയായി ‘ഇന്ത്യ-ഇറ്റലി സൗഹൃദം നീണാൾ വാഴട്ടെ’ എന്നു പറഞ്ഞ് മോദി എക്സിൽ പോസ്റ്റിട്ടു. 2023 ഡിസംബറിൽ ദുബായിൽ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിക്കിടെ മോദിക്കൊപ്പം മെലണി എടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ഇരുവരുടെയും പേരുകൾ ചേർത്ത് ‘മെലഡി’ എന്ന ഹാഷ്ടാഗിലാണ് മെലണി ഈ സെൽഫി പോസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ജി-7 ഉച്ചകോടിക്കിടെ മോദിയും മെലണിയും ഉഭയകക്ഷി ചർച്ച നടത്തി. സുരക്ഷയും പ്രതിരോധ സഹകരണവുമായിരുന്നു വിഷയങ്ങൾ. Hi friends, from #Melodi pic.twitter.com/OslCnWlB86 —…
Read Moreഅന്ധയായ ലോട്ടറിക്കാരിയെ പറ്റിച്ച് പണവും ലോട്ടറിയും തട്ടിയെടുത്ത് മുങ്ങി; പ്രതിയെ തിരഞ്ഞ് പോലീസ്
കോട്ടയം: ഗാന്ധിനഗറിൽ അന്ധയായ ലോട്ടറി വിൽപനക്കാരിയിൽ നിന്നും പണവും ലോട്ടറിയും തട്ടിയെടുത്തു. ഗാന്ധിനഗർ എസ്.എം.ഇ കോളജിന് സമീപത്തായി ലോട്ടറി വിൽക്കുന്ന അയ്മനം സ്വദേശിനി കുഞ്ഞുമോളുടെ പക്കൽ നിന്നുമാണ് ലോട്ടറിയും പണവും സഹായിക്കാനെന്ന വ്യാജേന തട്ടിയെടുത്തത്. കുഞ്ഞുമോൾക്കൊപ്പം സഹോദരി ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്. ലോട്ടറി വിറ്റു നൽകാമെന്ന വ്യാജേന കുഞ്ഞുമോളുടെ സുഹൃത്തിന്റെ ഭർത്താവ് പണവും ലോട്ടറിയും പിടിച്ച് വാങ്ങിക്കുകയായിരുന്നു. നേരത്തെയും പ്രതി ഇവരുടെ കൈയിൽ നിന്നും ഇത്തരത്തിൽ ലോട്ടറി വാങ്ങി സമീപത്ത് നിന്ന് വിറ്റ് പണം നൽകാറുണ്ടായിരുന്നു. ഈ വിശ്വാസത്തെ തുടർന്നാണ് കുഞ്ഞുമോൾ ലോട്ടറിയും പണവും പ്രതിക്ക് നൽകിയത്. ലോട്ടറി കൊണ്ടുപോയി ഏറെ നേരമായിട്ടും ഇയാൾ തിരികെ എത്താതായതോടെയാണ് പ്രതി തന്നെ പറ്റിച്ച് മുങ്ങിയതാണെന്ന് കുഞ്ഞുമോൾക്ക് മനസിലായത്. തുടർന്ന് സഹോദരിയും ഗാന്ധി നഗർ പോലീസും ചേർന്ന് പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്ന്…
Read Moreകുടിയേറ്റങ്ങളുടെ ട്രെൻഡ് മനസിലാക്കി കൂടുതൽ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിന് ആശയങ്ങൾ രൂപീകരിക്കണം; വിദേശ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ ചർച്ച ചെയ്ത് ലോക കേരള സഭ
തിരുവനന്തപുരം: വിദേശങ്ങളിൽ മലയാളികൾക്കു സുരക്ഷിതമായ തൊഴിൽ കുടിയേറ്റം ഉറപ്പുവരുത്തുന്നതും വിദേശ റിക്രൂട്ടിംഗ് ഏജൻസികൾ വഴി നടക്കുന്ന തട്ടിപ്പുകൾ തടയുന്നതും സംബന്ധിച്ച് ലോക കേരള സഭയിൽ ചർച്ച സംഘടിപ്പിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. നിലവിൽ നടക്കുന്ന കുടിയേറ്റങ്ങളുടെ ട്രെൻഡ് മനസിലാക്കി കൂടുതൽ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിന് ആശയങ്ങൾ രൂപീകരിക്കണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. തങ്ങളുടെ രാജ്യങ്ങളിൽ വലിയ ജോലി സാധ്യതകൾ ഇപ്പോൾ വളർന്നുവരുന്നതായി ജോർദാൻ, ജർമനി, യുകെ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പറഞ്ഞു. സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികൾ വഴി നടക്കുന്ന തൊഴിൽ തട്ടിപ്പുകൾ നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ വേണമെന്ന് എംഎൽഎമാരായ കെ. ബാബു, എം.എം. മണി, എം.എസ്. അരുണ്‍കുമാർ, ഇ. ചന്ദ്രശേഖരൻ എന്നിവർ പറഞ്ഞു. നോർക്ക റൂട്ട്സ് സിഇഒ അജിത് കൊളശേരി മോഡറേറ്ററായിരുന്നു. നോർക്ക…
Read Moreകേരളം വിട്ടോടുന്ന യുവതലമുറ; ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ അഞ്ച് വർഷത്തിനിടെ ഉണ്ടായത് ഇരട്ടി വർധനവ്
തിരുവനന്തപുരം: അഞ്ച് വർത്തിനിടെ വിദേശത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി കുടിയേറുന്നവരുടെ എണ്ണം ഇരട്ടിയായെന്ന് പഠനം. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഇരുദയ രാജന്റെ നേത്യത്വത്തിൽ നടന്ന സർവേയിൽ, മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കാതെ കുടിയേറ്റത്തിന് തടയിടാൻ ആകില്ലെന്നും കണ്ടെത്തി. അതേസമയം, സംസ്ഥാനം വിട്ട പെൺകുട്ടികളുടെ എണ്ണത്തിൽ നാലര ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. യുവജനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത് തടയാനുള്ള നടപടിയുണ്ടാക്കുമെന്ന് സർക്കാർ പറയുമ്പോഴാണ് ഇത്തരത്തിൽ രണ്ടരലക്ഷത്തോളം പേർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളം വിട്ടെന്ന റിപ്പോർട്ട് സർക്കാരിന് കൈമാറുന്നതും. സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 2018 ൽ 15.8 ആണെങ്കിൽ 19.1 ശതമാനമായി നിലവിൽ അത് വർധിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുമുള്ള മുഴുവൻ പ്രവാസികളിൽ 11.3 ശതമാനം വിദ്യാർഥികളാണ്. ആകെ പ്രവാസികളിൽ 19 ശതമാനത്തോളം സ്ത്രീകളുണ്ട്. ഇവരിൽ 40ശതമാനം യൂറോപ്പ് അമേരിക്ക ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പോകുന്നത്. ഡിഗ്രിയും അതിനു മുകളിലും വിദ്യാഭ്യാസം…
Read Moreമരണത്തിലേക്ക് അവർ മുങ്ങി താഴ്ന്നതും ഒന്നിച്ച്; സഹോദരിമാരുടെ മക്കള്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു
ചങ്ങനാശേരി: സഹോദരിമാരുടെ മക്കള്‍ പാറക്കുളത്തില്‍ കാല്‍വഴുതി വീണ് മുങ്ങിമരിച്ചു. മാടപ്പള്ളി അഴകാത്തുപടി പൊന്പുഴക്കുന്ന് പുതുപ്പറമ്പില്‍ പരേതനായ അനീഷിന്റെയും ആശാമോളുടെയും മകന് ആദര്‍ശ് (15), ആശാമോളുടെ സഹോദരി മാങ്ങാനം മാധവശേരില്‍ ആനീസിന്റെ മകന് അഭിനവ് (11) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 12ന് തൃക്കൊടിത്താനം ചെമ്പുമ്പുറം ഭാഗത്തുള്ള പാറക്കുളത്തിലായിരുന്നു അപകടം.ഇരുവരും മറ്റു രണ്ട് കുട്ടികൾക്കൊപ്പം പാറക്കുളത്തിനടുത്തെത്തി കുളത്തിലെ മത്സ്യങ്ങളെ നോക്കിനിൽക്കുമ്പോൾ അഭിനവ് കാല് വഴുതി വെള്ളത്തില്‍ വീണു. രക്ഷിക്കാനായി ആദര്‍ശ് കുളത്തിലേക്കു ചാടിയതോടെ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതോടെ തൃക്കൊടിത്താനം പോലീസും ചങ്ങനാശേരിയില്‍നിന്നുള്ള അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ആദർശ് കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും അഭിനവ് കോട്ടയം ഹോളി ഫാമിലി ഹൈസ്കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥിയുമാണ്. ആദര്‍ശിന്റെ അച്ഛൻ അനീഷ് അഞ്ചുവര്‍ഷം മുമ്പ് അർ ബുദം…
Read Moreവിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം; കയറ്റുമതിയും ഇറക്കുമതിയും സാധ്യമാവുന്ന നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സെക്ഷൻ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിനു ലഭിച്ചത്. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാവുന്ന നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറി. ഇതു സംബന്ധിച്ച് കേന്ദ്ര കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുവച്ച മാർഗനിർദേശങ്ങൾ പൂർത്തീകരിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. ഓഫീസ് സൗകര്യങ്ങൾ, കെട്ടിടങ്ങൾ കംപ്യൂട്ടർ സംവിധാനം, മികച്ച സർവർ റൂം ഫെസിലറ്റി തുടങ്ങി 12 മാർഗ നിർദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടു വച്ചിരുന്നത്. ഇതെല്ലാം പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ വിഴിഞ്ഞത്തിന് സാധ്യമായതോടെയാണ് അംഗീകാരം ലഭിച്ചത്. ഇന്ത്യയിൽനിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരമാണ് ഇതുവഴി വിഴിഞ്ഞത്തിന് ലഭിക്കുന്നത്. ഇനി സെക്ഷൻ എട്ട്, സെക്ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോർട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്. ഇതിനുവേണ്ട…
Read Moreശനിയാഴ്ചയിലെ പ്രവൃത്തി ദിനം: അധ്യാപക സംഘടന കോടതിയിലേക്ക്; ഒന്നുമുതല്‍ എട്ടുവരെ 200 പ്രവൃത്തിദിനമെന്നത് പിന്നീട് ആലോചിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തില്‍ രണ്ടാം ശനിയാഴ്ചകള് ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ കോടതിയിലേക്ക്. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും സര്‍ക്കാര്‍ നിലപാടില്‍ കാര്യമായ മാറ്റമുണ്ടാകാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ ഹൈക്കോടതിയെ സമീപിക്കുന്നത്. ഇന്നു തന്നെ ഓണ്‍ലൈനായി ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് അധ്യാപകസംഘടനാ ഭാരവാഹികള്‍ അറിയിച്ചു. കേരളാ വിദ്യാഭ്യാസ ചട്ടമനുസരിച്ച് ആറാം പ്രവര്‍ത്തി ദിവസം സ്കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ല. എന്നാല്‍ പുതിയ അക്കാദമിക് കലണ്ടര്‍ പ്രകാരം ആറാം പ്രവൃത്തി ദിനവും സ്കൂള്‍ പ്രവര്‍ത്തിക്കണം. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എല്‍പിയില്‍ 800 മണിക്കൂറും യുപിയില്‍ 1000 മണിക്കൂറും ഹൈസ്കൂളിലും ഹയര്‍ സെക്കൻഡറിയിലും 1200 മണിക്കൂറുമാണ് അധ്യയന സമയം. ഇതുപ്രകാരം എല്‍പിയില്‍ 160 ദിവസവും യുപിയില്‍ 200 ദിവസവും അധ്യയനം മതി. എന്നാല്‍ ഇക്കാര്യം കഴിഞ്ഞ…
Read More