രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ വർധിച്ച് വരികയാണ്. നിരപരാധികളായ മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരത കാണിക്കുന്ന നിരവധി സംഭവങ്ങൾ വെളിച്ചത്ത് വരുന്നുണ്ട്. ഇത്തരത്തിൽ തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്ന സംഭവങ്ങൾ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇപ്പോഴിതാ ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ് അത്തരത്തിലുള്ള മറ്റൊരു ക്രൂരമായ സംഭവം പുറത്തുവന്നിരിക്കുന്നത്. कितना क्रूर हो गया है इंसान वाकई…! अगर लाश भी है तो क्या उसको ऐसे बांध कर घसीटा जाएगा, क्या किसी अपने की लाश को ये गाड़ी वाला ऐसे ले जा सकता है? वो बेजुबान है, जिंदा था तब भी नहीं बोला, अब जिंदा नहीं है तो भी वो तो कैसे ही बोलेगा? वीडियो…
Read MoreDay: June 24, 2024
കംപ്യൂട്ടർ ക്ലാസിലെത്തിയ സുഹൃത്തിന്റെ മകളെ കടന്ന പിടിച്ച് സ്ഥാപന ഉടമ; പരാതി നൽകിയപ്പോൾ കുട്ടിയെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചു; ബിജെപി പ്രവർത്തകൻ പിടിയിൽ
അമ്പലപ്പുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്കൻ പിടിയിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ചിറയില്‍ വീട്ടില്‍ ശ്രീകുമാര്‍ (51)ആണ് അറസ്റ്റിലായത്. ബിജെപി പ്രവർത്തകനായ ശ്രീകുമാര്‍ നടത്തുന്ന കംപ്യൂട്ടര്‍ സെന്ററിലെത്തിയ സുഹൃത്തിന്റെ മകളെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് കുട്ടി ബന്ധുക്കളെ വിവരം ധരിപ്പിച്ചു. ഇതിനിടെ ഇയാൾ കുട്ടിയെക്കുറിച്ച് അപവാദങ്ങളും പ്രചരിപ്പിച്ചു. തുടർന്ന് കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.
Read Moreവിമാനത്തിന്റെ അത്രേയും വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നു; കൂട്ടിയിടി പ്രവചിച്ച് നാസ
വിമാനത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് നേരെ പാഞ്ഞെടുക്കുന്നെന്നും ഭാവിയിൽ ഭൂമിയുമായി അത് കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പ് നൽകി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. അമോർ ഗ്രൂപ്പിൽ ഉൾപ്പെടുന്ന 88 അടി വ്യാസമുള്ള ഛിന്നഗ്രഹം മണിക്കൂറിൽ 16,500 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ‘2024 കെ.എൻ1’ എന്നാണ് ഈ ഛിന്നഗ്രഹത്തെ വിശേഷിപ്പിക്കുന്നത്. ഭൂമിക്കരികിലൂടെ 2024 ജൂൺ 23ന് രാത്രി 11.39ന് ഈ ഛിന്നഗ്രഹം കടന്നുപോകുമെന്ന് നാസയും മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ഭൂമിക്ക് യാതൊരു വിധത്തിലും ഛിന്നഗ്രഹത്തിന്റെ സഞ്ചാരം അപകടമുണ്ടാക്കില്ലെന്നും ഭൂമിയിൽ നിന്ന് സുരക്ഷിതമായ അകലത്തിലായിരിക്കും ഇത് കടന്നുപോകുക എന്നും നാസ അറിയിച്ചിരുന്നു. ഛിന്നഗ്രഹം ഭൂമിയിൽ നിന്നും ഏകദേശം 56 ദശലക്ഷം കിലോമീറ്റർ ദൂരത്തിലായിരിക്കും കടന്നുപോകുന്നതെന്നും നാസ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. അപകടകരമല്ലാത്ത ഛിന്നഗ്രഹമായാണ് 2024 കെ.എൻ1 നെ നാസ തരംതിരിച്ചിരിക്കുന്നത്. നിലവിൽ ഭൂമിക്ക് ഇത് ഭീഷണി ഉയർത്തുന്നില്ലെങ്കിലും ഭാവിയിൽ ഒരു കൂട്ടയിടി സാധ്യതയും…
Read Moreഏഴുമാസം ഗർഭിണിയായ യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
കല്ലടിക്കോട് : ഏഴുമാസം ഗർഭിണിയായ യുവതിയെ ദൂരുഹസാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. കരിമ്പ വെട്ടം പടിഞ്ഞാക്കരയിൽ സജിത(26)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് നിഖിലിനെ(28) തമിഴ്നാട് പോലീസ് സേലത്തുനിന്നു കസ്റ്റഡിയിലെടുത്ത് കേരള പോലീസിന് കൈമാറി. നിഖിൽ സജിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തെത്തുടർന്ന് നിഖിലിനെയും രണ്ടു കുട്ടികളെയും കാണാതായിരുന്നു. സജിതയുടെ കഴുത്തിൽ ചെറിയ മുറിവുണ്ടെന്നും നിഖിലിനെ കൂടുതൽ ചോദ്യംചെയ്താൽ മാത്രമേ കൊലപാതകമാണോയെന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സ്ഥിരം മദ്യപനായ നിഖിൽ ശനിയാഴ്ച രാത്രി 9.30ഓടെ വീട്ടിൽ വഴക്ക് ഉണ്ടാക്കിയതായി പ്രദേശവാസികൾ പറഞ്ഞു. ഞായറാഴ്ച രാവിലെ ആറോടെ നാട്ടുകാർ വന്നുവിളിച്ചപ്പോൾ മറുപടി കിട്ടാത്തതിനെത്തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ്…
Read Moreപ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും; ആദ്യദിനം ക്ലാസിലെത്തുന്നത് 3,22,147 വിദ്യാർഥികൾ
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 2076 സർക്കാർഎയ്ഡഡ്, അൺ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. ആദ്യദിനം 3,22,147 കുട്ടികള്‍ ക്ലാസിലെത്തും. മുഖ്യ അലോട്മെന്റ് വെള്ളിയാഴ്ച പൂര്‍ത്തിയായി. വിദ്യാർഥികളെ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ ഒൻപതിന് സ്വീകരിക്കും. മെറിറ്റില്‍ ഇനി അവശേഷിക്കുന്നത് 41,222 സീറ്റുകളാണ്. ഇവ ഉള്‍പ്പെടുത്തി സപ്ലിമെന്റററി അലോട്മെന്റ് നടത്തും. ഏകജാലകംവഴി മെറിറ്റില്‍ ഇതുവരെ 2,67,920 കുട്ടികളാണ് സ്കൂളില്‍ ചേര്‍ന്നിട്ടുള്ളത്. മറ്റുവിഭാഗങ്ങളില്‍ പ്രവേശനം നേടിയവര്‍: സ്പോര്‍ട്സ് ക്വാട്ട- 4,333, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ (എം.ആര്.എസ്.) 868, കമ്യൂണിറ്റി ക്വാട്ട- 19,251, മാനേജ്മെന്റ് ക്വാട്ട- 19,192, അണ്‍എയ്ഡഡ്- 10,583. ആകെ- 3,22,147.
Read Moreവീര്യം കുറഞ്ഞ മദ്യം വില്ക്കാന് വന്‍കിട കമ്പനികള്‍; കേരളത്തിലെ കര്ഷകന് എന്തു പ്രയോജനമെന്നു വ്യക്തമാക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്പന നടത്താന്‍ ലോകോത്തര വന്‍കിട മദ്യ കമ്പനി അപേക്ഷ നല്കിയെന്നു മന്ത്രി എം. ബി. രാജേഷിന്റെ സ്ഥിരീകരണം. എന്നാല്‍ വന്‍കിട മദ്യ കമ്പനി കേരളത്തില്‍ വീര്യം കുറഞ്ഞ മദ്യം വിതരണം നടത്തിയാല്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് എന്തു പ്രയോജനം ലഭിക്കും എന്ന കാര്യത്തില്‍ സര്‍ക്കാരും മന്ത്രിയും ഒന്നും വ്യക്തമാക്കുന്നില്ല. വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യുമ്പോള്‍ കർഷകരുടെ ഉത്പന്നങ്ങളും പഴവര്‍ഗങ്ങളും ഏതു തരത്തില്‍ വിറ്റഴിക്കപ്പെടുമെന്ന് കൃത്യമല്ല. പൈനാപ്പിള്‍,കശുമാങ്ങ,വാഴപ്പഴം കർഷകർക്കു പ്രയോജനം ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍, ഇപ്പോള്‍ കർഷകനെ കൈയൊഴിഞ്ഞ അവസ്ഥയാണ്. ലോകോത്തര മദ്യ കമ്പനിയായ ബക്കാർഡി തങ്ങളുടെ വീര്യം കുറഞ്ഞ മദ്യ ഉത്പന്നങ്ങള്‍ വിതരണം നടത്താന്‍ അപേക്ഷ നല്‍കിയെന്നാണ് സര്‍ക്കാര്‍ വാദം. ബക്കാര്‍ഡി ബ്രീസര്‍, ബക്കാര്‍ഡി പ്ലസ് എന്നീ ലഹരി പാനീയങ്ങള്‍ വില്പന നടത്തുന്നതിന് അപേക്ഷ ലഭിച്ചുവെന്നാണ് എക്സെസ് മന്ത്രി എം.ബി.…
Read More