വി​മാ​ന​ത്തി​ന്‍റെ അ​ത്രേ​യും വ​ലു​പ്പ​മു​ള്ള ഛിന്ന​ഗ്ര​ഹം ഭൂ​മി​ക്ക് നേ​രെ പാ​ഞ്ഞ​ടു​ക്കു​ന്നു; കൂ​ട്ടി​യി​ടി പ്ര​വ​ചി​ച്ച് നാ​സ

വി​മാ​ന​ത്തി​ന്‍റെ വ​ലു​പ്പ​മു​ള്ള ഛിന്ന​ഗ്ര​ഹം ഭൂ​മി​ക്ക് നേ​രെ പാ​ഞ്ഞെ​ടു​ക്കു​ന്നെ​ന്നും ഭാ​വി​യി​ൽ ഭൂ​മി​യു​മാ​യി അ​ത് കൂ​ട്ടി​യി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​റി​യി​പ്പ് ന​ൽ​കി യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ.

അ​മോ​ർ ഗ്രൂ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ന്ന 88 അ​ടി വ്യാ​സ​മു​ള്ള ഛിന്ന​ഗ്ര​ഹം മ​ണി​ക്കൂ​റി​ൽ 16,500 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ‘2024 കെ.​എ​ൻ1’ എ​ന്നാ​ണ് ഈ ഛി​ന്ന​ഗ്ര​ഹ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഭൂ​മി​ക്ക​രി​കി​ലൂ​ടെ 2024 ജൂ​ൺ 23ന് ​രാ​ത്രി 11.39ന് ​ഈ ഛിന്ന​ഗ്ര​ഹം ക​ട​ന്നു​പോ​കു​മെ​ന്ന് നാ​സ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം ഭൂ​മി​ക്ക് യാ​തൊ​രു വി​ധ​ത്തി​ലും ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ സ​ഞ്ചാ​രം അ​പ​ക​ട​മു​ണ്ടാ​ക്കി​ല്ലെ​ന്നും ഭൂ​മി​യി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യ അ​ക​ല​ത്തി​ലാ​യി​രി​ക്കും ഇ​ത് ക​ട​ന്നു​പോ​കു​ക എ​ന്നും നാ​സ അ​റി​യി​ച്ചി​രു​ന്നു. ഛിന്ന​ഗ്ര​ഹം ഭൂ​മി​യി​ൽ നി​ന്നും ഏ​ക​ദേ​ശം 56 ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​യി​രി​ക്കും ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും നാ​സ വ്യ​ക്ത​മാ​ക്കി​യിട്ടുണ്ടായിരുന്നു.

അ​പ​ക​ട​ക​ര​മ​ല്ലാ​ത്ത ഛിന്ന​ഗ്ര​ഹ​മാ​യാ​ണ് 2024 കെ.​എ​ൻ1 നെ ​നാ​സ ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഭൂ​മി​ക്ക് ഇ​ത് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നി​ല്ലെ​ങ്കി​ലും ഭാ​വി​യി​ൽ ഒ​രു കൂ​ട്ട​യി​ടി സാ​ധ്യ​ത​യും നാ​സ പ്ര​വ​ചി​ക്കു​ന്നു​ണ്ട്. ഈ ഛി​ന്ന​ഗ്ര​ഹം ഭൂ​മി​യു​മാ​യി ഭാ​വി​യി​ൽ കൂ​ട്ടി​യി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത 72 ശ​ത​മാ​ന​മാ​ണെ​ന്നും നാ​സ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment