വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. മോഹൻലാലിന്റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ ദേവദൂതൻ വീണ്ടും റിലീസിന് തയാറെടുത്തതായി നിർമാതാക്കൾ. ചിത്രം 26ന് തിയറ്ററുകളില്‍ എത്തും. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 4കെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോൾ. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ ഉടൻ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. റീ റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു. മോഹന്‍ലാലും സിബി മലയിലുമടക്കം പങ്കെടുത്ത ചടങ്ങിലാണ് 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് ശബ്ദവും ദൃശ്യവും പുതുക്കപ്പെട്ട ചിത്രത്തിന്റെ ട്രയ്ലര്‍ പുറത്തിറങ്ങിയത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.…
Read MoreDay: July 12, 2024
യുഎസ് പ്രസിഡന്റ് സ്ഥാനാർഥി തെരഞ്ഞെടുപ്പ്; ‘ഞാൻ തന്നെ ഏറ്റവും യോഗ്യന്‍’; ജോ ബൈഡൻ
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നു പിന്മാറാൻ ആലോചിക്കുന്നില്ലെന്നും സ്ഥാനാർഥിയാകാൻ ഏറ്റവും യോഗ്യൻ താനെന്നും പ്രഖ്യാപിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിൽ മുന്നോട്ടുതന്നെ പോകും. ട്രംപിനെ ഒരിക്കൽ തോൽപ്പിച്ചു, വീണ്ടും പരാജയപ്പെടുത്തുമെന്നും ബൈഡൻ നാറ്റോ സമ്മേളനത്തിനിടെയുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീണ്ടും മത്സരിക്കുന്നതില്‍നിന്നു പിന്മാറണമെന്ന ആവശ്യം ശക്തി പ്രാപിക്കുന്നതിനിടെയാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. തന്റെ ഭരണകാലയളവിൽ സാമ്പത്തികമേഖല വൻ പുരോഗതി കൈവരിച്ചു. തുടങ്ങിവച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് വീണ്ടും മത്സരിക്കുന്നത്. കമല ഹാരിസ് മികച്ച പ്രസിഡന്റ് ആകാൻ കഴിവുള്ള നേതാവാണെന്നും ബൈഡൻ പറഞ്ഞു. അതിനിടെ, നാറ്റോ സമ്മേളനത്തിനിടെ ജോ ബൈഡന് നാക്കുപിഴ സംഭവിച്ചത് വന്‍ ചര്‍ച്ചയായി. യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കിയെ, പ്രസിഡന്റ് പുടിൻ എന്നാണ് ബൈഡൻ അഭിസംബോധന ചെയ്തത്. ഉടൻതന്നെ തിരുത്തുകയുംചെയ്തു. അതേസമയം, ഡോണൾഡ് ട്രംപ് അമേരിക്കയെ നയിക്കാൻ അയോഗ്യനെന്നു വിമർശിച്ച് ന്യൂ യോർക്ക് ടൈംസ് മുഖപ്രസംഗം എഴുതി. ട്രംപിന്റെ സ്വഭാവവും പ്രവൃത്തികളും…
Read Moreകടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം; മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. അതേസമയം കേരള തീരത്തും തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി…
Read More2085ൽ ചൈനയുടെ ഇരട്ടിയാകും ഇന്ത്യയുടെ ജനസംഖ്യ
ന്യൂഡൽഹി: ഇന്ത്യയുടെ ജനസംഖ്യ 2061ൽ 160 കോടിയാകുമെന്ന് യുഎൻ റിപ്പോർട്ട്. 2085ൽ ചൈനയുടെ ഇരട്ടിയായിരിക്കും ഇന്ത്യയിലെ ജനസംഖ്യ. നിലവിൽ ഇന്ത്യയിൽ 145 കോടിയാണ് ജനസംഖ്യ. രണ്ട് വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഒമ്പത് ദശലക്ഷം കൂടുതലാണിത്. 2011 നുശേഷമുള്ള ഒരു ദശാബ്ദ സെൻസസ് ഇല്ലാത്തതിനാൽ ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും ആധികാരികമായ കണക്കാണിത്. ഈ നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തൽ. 2100ൽ ഏകദേശം 1.5 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയുടെ ജനസംഖ്യ, ചൈനയുടെ 633 ദശലക്ഷത്തിന്റെ ഇരട്ടിയിലധികം വരും. ഇന്ത്യൻ ജനസംഖ്യയുടെ നിലവിലെ ശരാശരി പ്രായം 28.4 വയസാണ്. ചൈനയുടെ 39.6 വയസും യുഎസിലെ 38.3 വയസുമാണ്. 2100ൽ ഈ സംഖ്യകൾ യഥാക്രമം 47.8 വയസ്, 60.7 വയസ്, 45.3 വയസ് എന്നിങ്ങനെയാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Read Moreഉടൻ മോചന ഉത്തരവിറങ്ങും; അബ്ദുൾറഹീം 10 ദിവസത്തിനുള്ളിൽ നാട്ടിലെത്തും
കോഴിക്കോട്: സൗദി അറേബ്യയിൽ 18 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടന്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദാക്കിയ സാഹചര്യത്തിൽ അടുത്ത 10 ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് നാട്ടിലെത്താനാവുമെന്ന് പ്രതീക്ഷ. ഇനി മോചനത്തിനുള്ള ഉത്തരവാണ് പുറപ്പെടുവിക്കേണ്ടത്. കോടതിയുടെ അടുത്ത സിറ്റിംഗിൽ തന്നെ മോചന ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷയെന്നും 10 ദിവസത്തിനുള്ളിൽ റഹീമിന് നാട്ടിലെത്താനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതന്ന് അബ്ദുൾ റഹീം നിയമസഹായ സമിതി ഭാരവാഹികൾ അറിയിച്ചു. 34 കോടി രൂപയുടെ ദയാധനം, മരിച്ച സൗദി ബാലന്റെ കുടുംബത്തിനു കൈമാറിയതോടെയാണ് അബ്ദുൾറഹീമിന്റെ മോചനത്തിനു വഴിയൊരുങ്ങിയത്. ഇന്ത്യൻ എംബസി മുഖേനെ കെട്ടിവച്ച ഒന്നരക്കോടി റിയാലിന്റെ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ചെക്ക് റിയാദ് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിക്ക് കൈമാറിയിരുന്നു. 2006 നവംബറിൽ സൗദി പൗരന്റെ ഭിന്നശേഷിക്കാരനായ മകൻ അനസ് അൽശഹ്റി മരിച്ച…
Read Moreകൊല്ലത്തുനിന്നു വളപട്ടണത്തെത്തിയ ലോറിക്കു വ്യാജ നമ്പർ പ്ലേറ്റ്; പിടികൂടിയത് കർണാടക രജിസ്ട്രേഷൻ വാഹനം
കണ്ണൂർ: കണ്ണൂർ ആർടിഒ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വളപട്ടണത്ത് വാഹന പരിശോധന നടത്തവെ വ്യാജ നന്പർ പ്ലേറ്റ് ഉപയോഗിച്ച വാഹനം പിടികൂടി. കൊല്ലത്തു നിന്നു വളപട്ടണത്തേക്കു ചരക്കുമായി വന്ന ലോറിയാണ് പിടികൂടിയത്. കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ശരിയായ നമ്പർ പ്ലേറ്റിന് മുകളിൽ വ്യാജ നമ്പർ പ്ലേറ്റ് വയ്ക്കുകയായിരുന്നു. ലോറിയുടെ യഥാർഥ നമ്പറായ കെഎ 01 എൻ 3942 എന്ന നമ്പറിന് പകരം കെഎ 07 ബി 0749 എന്ന വ്യാജ നമ്പർ ഉപയോഗിക്കുകയായിരുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരിശോധന നടത്തുന്പോൾ ഡ്രൈവർ പരുങ്ങുന്നത് കണ്ട് ലോറിയുടെ ഉൾഭാഗം പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്തിയില്ല. തുടർന്ന് ലോറിയുടെ മുൻഭാഗം പരിശോധിക്കുന്പോഴാണ് രണ്ട് നമ്പർ പ്ലേറ്റുകൾ കണ്ടെത്തിയത്. എൻഫോഴ്സ്മെന്റ് സ്ക്വാഡ് വാഹനം പിടികൂടി വളപട്ടണം പോലീസിൽ ഏൽപിച്ചു. ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തെങ്കിലും നമ്പർ പ്ലേറ്റ് മാറിയത്…
Read Moreലാഭവിഹിതം നൽകാമെന്നുപറഞ്ഞ് 31 ലക്ഷം തട്ടിയെടുത്തു; തളിപ്പറന്പിൽ മൂന്നുപേർക്കെതിരേ കേസ്
തളിപ്പറമ്പ്: പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് 31 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ മൂന്നു പേർക്കെതിരേ തളിപ്പറന്പ് പോലീസ് കേസെടുത്തു. രാജേഷ് നമ്പ്യാർ, ഇയാളുടെ കൂട്ടാളികളായ വിഘ്നേഷ് നമ്പ്യാർ, സി.കെ. ജിതിൻ പ്രകാശ് എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. പറശിനിക്കടവ് സ്വദേശി കെ. ദേവരാജന്റെ(56) പരാതിയിലാണ് കേസ്. ആംഷെ ടെക്നോളജി എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് 31,05,000 ഉം മകൾക്ക് ഉയർന്ന ശന്പളത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് ആറുലക്ഷവും വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. 2022 മാർച്ച് 21 മുതൽ ഭാര്യയുടെയും മകളുടെയും അക്കൗണ്ടുകളിൽ നിന്ന് തവണകളായി പണം കൈപറ്റിയെങ്കിലും ലാഭവിഹിതമോ മകൾക്ക് ജോലിയോ നൽകാതെ വഞ്ചിച്ചെന്നാണ് പരാതിയിൽ പറയുന്നത്. രാജേഷ് നമ്പ്യാർക്കും കൂട്ടാളികൾക്കുമെതിരേ തളിപ്പറമ്പ് കാക്കാഞ്ചാലിലെ എ.പി. ശിവദാസനെ 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് മെയ്-21 ന് തളിപ്പറമ്പ് പോലീസ്…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസിനുനേരേ അസഭ്യവര്‍ഷം
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥര്ക്കെതിരേ അസഭ്യവർഷം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അന്തേവാസികളായ മൂന്നു സ്ത്രീകളാണു പോലീസുകാരോട് അപമര്യാദയായി പെരുമാറിയത്. ഇന്നലെ വൈകുന്നേരം അഞ്ചിന് അത്യാഹിത വിഭാഗത്തിനു സമീപമുള്ള വിശ്രമകേന്ദ്രത്തിലായിരുന്നു സംഭവം. രോഗികളുടെ കൂട്ടിരിപ്പുകാര്ക്കുള്ളതാണ് ഈ വിശ്രമകേന്ദ്രം. ഇവിടെ 50നും 70 നുമിടയിൽ പ്രായമുള്ള മൂന്നു സ്ത്രീകള്‍ മാസങ്ങളായി താമസിക്കുന്ന വിവരം പോലിസിനു ലഭിച്ചു. വിവരമറിഞ്ഞ ഉടന്‍ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന എഎസ്ഐയും മൂന്നു പോലീസുകാരും സ്ഥലത്തെത്തി. തുടർന്ന്, പോലീസുകാർക്കെതിരേ തെറിയഭിഷേകമായിരുന്നു സ്ത്രീകൾ നടത്തിയത്. സെക്യൂരിറ്റി വിഭാഗത്തില്‍നിന്നു വനിതകള്‍ എത്തിയപ്പോഴും ഇവരേയും അസഭ്യം പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കുന്ന മോഷണങ്ങൾക്കും സാമൂഹ്യവിരുദ്ധ ഇടപാടുകൾക്കുമാണു സ്ത്രീകള്‍ ഇവിടെ താമസിക്കുന്നതെന്നാണ് പോലീസ് നിഗമനം.
Read Moreജലദോഷത്തിനു നാടൻ പ്രതിവിധികൾ
ജലദോഷത്തെ കുറിച്ചുള്ള ചില വസ്തുതകളാണു താഴെ പറയുന്നത്: • ശരീരത്തിലെ സ്വയം രോഗപ്രതിരോധ ശേഷി ഇല്ലാത്തവരിൽ അണുബാധകൾ മൂലം ന്യൂമോണിയ പോലുള്ള രോഗങ്ങൾ ആണ് ഉണ്ടാകുക, ജലദോഷം ആകുകയില്ല. ജീവകം സി, പെനിസിലിൻ എന്നിവയ്ക്ക് ജലദോഷം സുഖപ്പെടുത്താൻ കഴിയും എന്ന് കുറേ കാലമായി കുറേയേറെ പേർ പറയാറുണ്ട്. ഇതിൽ സത്യമൊന്നും ഇല്ല. ജലദോഷം വരാതെ സൂക്ഷിക്കുന്ന കാര്യത്തിൽ ജീവകം സി സഹായിക്കും എന്നുള്ളത് സത്യമാണ്. പെനിസിലിന്റെ കാര്യത്തിൽ അത് ഒരു ആന്റിബയോട്ടിക് ആണ്. ആന്റിബയോട്ടിക് മരുന്നുകൾ ബാക്ടീരിയകൾക്ക് എതിരായി പ്രവർത്തനം നടത്തുന്നവയാണ്, വൈറസുകൾക്ക് എതിരേയല്ല.ജലദോഷത്തോടൊപ്പം പനി, ചുമ, തലവേദന, മൂക്കടപ്പ് എന്നിവയാണ് കൂടുതൽ പേരിലും കാണാൻ കഴിയുന്ന അസ്വസ്ഥതകൾ. ചിലരിൽ ചിലപ്പോൾ 102 ഡിഗ്രി ഫാരൻഹീറ്റ് വരെ പനി കാണാൻ കഴിയുന്നതാണ്. അതുകൊണ്ട് ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. • വിശ്രമിക്കുകയും ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറിയ ചൂടോടെ…
Read Moreകോട്ടയം ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത്; ഇനി വീട്ടിലിരുന്ന് ഓൺലൈനായി ഒപി ടിക്കറ്റ്, അപ്പോയ്മെന്റ്
കോട്ടയം: ജനറൽ ആശുപത്രിയിലെ ഇ-ഹെൽത്ത് പ്രവർത്തന പദ്ധതിക്കു തുടക്കമായി. ഇനി വീട്ടിലിരുന്ന് ഒപി ടിക്കറ്റ് ഓൺലൈനായി എടുക്കാനും ആശുപത്രി അപ്പോയ്മെന്റ് എടുക്കാനും ഇതിലൂടെ കഴിയും. രാവിലെ 10.30ന് ഒപി കൗണ്ടറിന് സമീപം നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 54.30 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി ആരംഭിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഡോ. എം. മനു, ജോസ് പുത്തൻകാല, പി.എസ്. പുഷ്പമണി, ജെസ്സി ഷാജൻ, പി.എം. മാത്യു, മഞ്ജു സുജിത്ത്, സിൻസി പാറയിൽ തുടങ്ങിയവർ പ്രസംഗിക്കും. പൊതുജനങ്ങളുടെ ആരോഗ്യപരിരക്ഷ ഫലപ്രദമായി…
Read More