കൊച്ചി: കടവന്ത്രയിലെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ നിന്ന് തിമിംഗല ഛര്‍ദി പിടികൂടിയ സംഭവത്തില്‍ രണ്ട് ലക്ഷദ്വീപ് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. അഗത്തി ആന്ത്രോത്ത് സ്വദേശികളായ നൗഷാദ് ഖാന്, ജാഫര്‍ എന്നിവരെയാണ് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആര്. അദീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ കടവന്ത്ര പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ നടത്തിയ പരിശോധനയിലാണ് ഒന്നരകിലോ വരുന്ന തിമിംഗല ഛര്‍ദി കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും അധികം പഴക്കമില്ലാത്ത തിമിംഗല ഛര്‍ദി പിടിച്ചെടുക്കുകയുമായിരുന്നു. വാറണ്ട് ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ എത്തിയതാണെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയിരിക്കുന്നത്. ആന്ത്രോത്ത് സ്വദേശി ഒരു കവര്‍ ഏല്പിച്ചിരുന്നതായും വെള്ളിയാഴ്ച സുഹൃത്തെത്തി വാങ്ങുമെന്നാണ് പറഞ്ഞിരുന്നതെന്നുമാണ് ഇവര്‍ നല്കിയ മൊഴി. കവറില്‍ തിമിംഗലഛര്ദിയായിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു. കവര്‍ ഏല്പിച്ചയാള് ഉച്ചക്കുള്ള കപ്പലില്‍…
Read MoreDay: July 12, 2024
ഇതരസംസ്ഥാന തൊഴിലാളികളുടെ മറവില്‍ കഞ്ചാവ് ലോബി
കോട്ടയം: കിലോക്കണക്കിനുള്ള കഞ്ചാവിന്റെ വരവിലും വില്പനയിലും കോട്ടയം മുന്നിലെത്തിയതിനു പിന്നില്‍ അധികൃതരുടെ ഗുരുതരമായ വീഴ്ച. ഇതരസംസ്ഥാന തൊഴിലാളികളുടെ മറവില്‍ ഒഡിഷ, ബിഹാര്‍, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്ന് കോട്ടയത്തും മറ്റു ജില്ലകളിലും കഞ്ചാവ് എത്തിക്കുന്ന സംഘം സജീവം. റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച എക്സൈസും പോലീസും പരിശോധന കര്‍ക്കശമാക്കാതെ കഞ്ചാവുവരവു നിയന്ത്രിക്കാനാവില്ല. തമിഴ്നാട്ടില്‍ ട്രെയിനിറങ്ങി ബസുകളില്‍ കഞ്ചാവ് കൊണ്ടു വരുന്ന ഇതരസംസ്ഥാനക്കാരും ഏറെയാണ്. ഏറ്റുമാനൂര്‍, അതിരമ്പുഴ, ആര്‍പ്പൂക്കര പ്രദേശങ്ങളിലെ കഞ്ചാവു മൊത്ത വ്യാപാരികള്‍ക്കം ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും ദിവസേന കഞ്ചാവ് എത്തിക്കുന്നത് ഇതര സംസ്ഥാനരാണെന്ന് പോലീസ് പറയുന്നു. വ്യാജ ഐഡി കാര്‍ഡുകള്‍ തരപ്പെടുത്തി ബംഗ്ലാദേശ്, മ്യാന്മാര്, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നു കഞ്ചാവുമായി ട്രെയിന്‍ കയറി കോട്ടയത്ത് എത്തുന്ന പതിവു സംഘങ്ങളുമുണ്ട്. ഇതരസംസ്ഥാനക്കാർ സംഗമിക്കുന്ന സണ്‍ഡേ മാര്‍ക്കറ്റുകളിലും കഞ്ചാവ് വ്യാപാരം സജീവമാണ്. ബംഗാള്‍ സിഗരറ്റ്, ബീഡി എന്നിവയുടെ പായ്ക്കറ്റുകളില്‍ കഞ്ചാവ് ബീഡിയും വില്പനയുള്ളതായി…
Read Moreസിപിഎം മാഫിയകളുടെ സംരക്ഷകരായി മാറി; ക്വട്ടേഷന്‍ സംഘത്തെപ്പോലെയാണ് ഇവർ പ്രവര്‍ത്തിക്കുന്നത്; കോണ്‍ഗ്രസ്
പത്തനംതിട്ട: കഞ്ചാവ്, മണല്‍ മാഫിയകളുടെ സംരക്ഷകരായി സിപിഎം ജില്ലാ നേതൃത്വം മാറിയതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. ആരോഗ്യ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാക്കള്‍ക്ക് ലഹരി, മദ്യ, മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍ അതു നിഷേധിച്ചിരുന്നു. എന്നാല്‍ പുതുതായി അംഗത്വമെടുത്ത സംഘത്തിലെ യുവാവിനെ അടുത്ത ദിവസം കഞ്ചാവുമായി പിടികൂടിയതിനെ ഉദ്യോഗസ്ഥ ഗൂഢാലോചനയായി ചിത്രീകരിക്കാനാണ് ശ്രമം. ജില്ലയിലുടനീളം ക്വട്ടേഷന്‍ സംഘത്തെപ്പോലെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. പോലീസുദ്യോഗസ്ഥരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ക്രിമിനില്‍ വത്കരണത്തിനെതിരെ 20 ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും രാഷ്ട്രീയ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കുമെന്ന് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
Read Moreജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാക്കും: പൗരസമിതി
തിരുവല്ല: ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് പൗരസമിതി ഭാരവാഹികള്‍ അറിയിച്ചു. തിരുവല്ല നഗരസഭയിലെ 28 -ാം വാര്‍ഡില്‍ കാവുംഭാഗം – പെരിങ്ങര റോഡരികില്‍ പെരിങ്ങര പാലത്തിന് സമീപമാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. നിലവില്‍ ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള മറ്റൊരു മൊബൈല്‍ ടവര്‍ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് സമീപത്താണ് വീണ്ടും പുതിയ ടവര്‍ പണിയാനുള്ള നീക്കം തുടങ്ങിയത്. രണ്ടാഴ്ച മുമ്പ് ടവര്‍ സ്ഥാപിക്കാന്‍ സാമഗ്രികള്‍ എത്തിച്ചു ജോലികള്‍ തുടങ്ങിയത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് നാട്ടുകാര്‍ പരാതി നല്കി ടവര്‍ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്പിച്ചു. നിര്‍ദ്ദിഷ്ട ടവര്‍ സ്ഥാപിക്കുന്നതിന്റെ മുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ നിലവിലെ ടവര്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും കാലപ്പഴക്കമുള്ള പഴയ…
Read Moreകടൽ പട്രോളിംഗും കോന്പിംഗും; പോത്തൻവല വീശിയാൽ ചൂണ്ടയിട്ട് പിടിക്കും!
തൃശൂർ: കടലിന്റെ അടിത്തട്ടൂറ്റി മത്സ്യസമ്പത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന പോത്തൻവലക്കാരെയും നിയമം ലംഘിച്ചെത്തുന്ന ഇതര സംസ്ഥാന വള്ളങ്ങളെയും ചൂണ്ടയിട്ടു പിടിക്കാൻ ഫിഷറീസ് വകുപ്പ്. ഇതിനായി ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലീസ് എന്നിവരുടെ സംയുക്ത സംഘം സജീവം. പോത്തൻവല എന്നറിയപ്പെടുന്ന പെയര്‍ ട്രോളിംഗ് (ഇരട്ടവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം) ജില്ലയിൽ വ്യാപകമല്ലെങ്കിലും പരന്പരാഗത മത്സ്യത്തൊഴിലാളികളെന്ന വ്യാജേന ഇതര സംസ്ഥാന വള്ളങ്ങളടക്കം എത്തുന്നതായാണു വിവരം. ഇത്തരക്കാരെ പിടികൂടാൻ പെയർ ട്രോളിംഗ് നടക്കുന്ന രാത്രിയിലും പുലർച്ചെയും സംയുക്ത സംഘം വ്യാപക പട്രോളിംഗും കോന്പിംഗും നടത്തും. കേരള തീരത്ത് മത്സ്യബന്ധനത്തിനിറങ്ങാൻ ഇതര സംസ്ഥാന വള്ളങ്ങൾക്ക് ഒത്താശ ചെയ്യുന്നതു തരകൻമാരാണെന്നാണ് ആക്ഷേപം. കേരളത്തിലെ പരന്പരാഗത മത്സ്യത്തൊഴിലാളികളെന്ന വ്യാജേനയാണ് ഇവർ മീൻ പിടിക്കാനിറങ്ങുന്നത്. ഇതിനായി തമിഴ്നാടിന്റെ പച്ച കളർകോഡ് മാറ്റി വള്ളങ്ങളിൽ നീല കളർ കോഡ് അടിച്ചാണ് അധികൃതരെ കബളിപ്പിക്കുന്നത്. വള്ളങ്ങളിൽ കേരളത്തിലെ പഴയ വള്ളങ്ങളുടെ രജിസ്ട്രേഷൻ…
Read Moreആ ചിത്രം ബണ്ടിചോറിന്റേതല്ല!; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റേതെന്ന് തെറ്റിദ്ധരിച്ച ചിത്രം ഇൻഡോ-ടിബറ്റൻ ബോർഡറിലെ സേനാ ഉദ്യോഗസ്ഥന്റേതെന്ന് പോലീസ്
അമ്പലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റേതെന്ന് തെറ്റിദ്ധരിച്ച ചിത്രം ഇൻഡോ ടിബറ്റൻ ബോർഡലിലെ സേനാ ഉദ്യോഗസ്ഥന്റേതെന്നു പോലീസ് കണ്ടെത്തി. ബണ്ടിച്ചോറിന്റെ രൂപസാദൃശ്യമുള്ള ഇദ്ദേഹം മാവേലിക്കര സ്വദേശിയാണ്. ഇതോടെ ജനത്തിന്റെ ഭീതി വിട്ടൊഴിഞ്ഞു. പോലീസിന്റെ തലവേദനയും. കഴിഞ്ഞ ദിവസമാണ് നീർക്കുന്നത്തെ ബാറിൽ നിന്നു ബണ്ടി ച്ചോറിന്റേതെന്നു തോന്നിക്കുന്നയാൾ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ബാറില്‍ നിന്ന് മദ്യപിച്ചശേഷം യുവാക്കളോടൊപ്പം സംസാരിക്കുകയും കൈയില്‍ ഉണ്ടായിരുന്ന പഴ്സ് കാണിക്കുകയും ചെയ്ത ദൃശ്യമാണ് പോലീസിന് ലഭിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റ് യുവാക്കള്‍ക്ക് സംശയം തോന്നിയതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് എത്തി സിസിടിവി പരിശോധിക്കുന്നത്. അന്വേഷണത്തില്‍ ഇയാള്‍ ജയില്‍ മോചിതനായെന്ന വിവരം പോലീസിന് കിട്ടിയതോടെ ജില്ലയുടെ നാനാഭാഗത്തും വലവിരിക്കുകയും ജനത്തിന് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പും നൽകിയിരുന്നു. കൂടാതെ വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പോലീസ് പരിശോധനയും നടത്തിയിരുന്നു.
Read Moreസിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചു; സ്പൈസ്ജെറ്റ് ജീവനക്കാരി അറസ്റ്റിൽ
ന്യൂഡൽഹി: വിമാനത്താവളത്തിൽ സിഐഎസ്എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിച്ച സ്പൈസ്ജെറ്റ് ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ജയ്പുർ വിമാനത്താവളത്തിൽ സുരക്ഷാപരിശോധനയെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മറ്റ് സ്റ്റാഫ് അംഗങ്ങൾക്കൊപ്പം വിമാനത്താവളത്തിലേക്കു പ്രവേശിച്ച ജീവനക്കാരി അനുമതിയില്ലാത്ത ഗേറ്റിലൂടെ ഉള്ളിലേക്കു കടക്കാൻ ശ്രമിച്ചതാണു തർക്കത്തിനു കാരണമായത്. മറ്റൊരു ഗേറ്റിലൂടെ പോയി വിമാനക്കമ്പനി ജീവനക്കാർക്കുള്ള പരിശോധനയ്ക്കു വിധേയയാകാൻ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഈ ഗേറ്റിൽ വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. ഈ സമയം സിഐഎസ്എഫ് എഎസ്ഐ ഒരു വനിതാ ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തി. അതിനിടെ പ്രകോപിതയായ ജീവനക്കാരി എഎസ്ഐയുടെ മുഖത്ത് അടിച്ചെന്നാണു സിഐഎസ്എഫ് സ്റ്റേഷൻ ഹൗസ് ഓഫീസർ പറയുന്നത്. ജീവനക്കാരിയോട് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതാണു സംഭവങ്ങൾക്കു കാരണമെന്ന് സ്പൈസ്ജെറ്റ് അധികൃതർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read More‘ഒരേസമയം എല്ലാവരുടെയും സുഹൃത്താകാൻ കഴിയില്ല’; ഇന്ത്യൻ നിലപാടിൽ അമേരിക്കയ്ക്ക് അതൃപ്തി
ഡൽഹി: റഷ്യയോടുള്ള ഇന്ത്യയുടെ സഹകരണത്തിൽ മുന്നറിയിപ്പുമായി അമേരിക്ക. യുദ്ധത്തിനെതിരേ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ഒരേസമയം എല്ലാവരുടെയും സുഹൃത്താകാൻ കഴിയില്ല. ഇന്ത്യ സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ ആഗ്രഹിക്കുന്നതിനെ ബഹുമാനിക്കുന്നു. എന്നാൽ, യുദ്ധ സമയത്ത് സ്വതന്ത്ര നിലപാട് എന്ന ഒന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മൾ പരസ്പരം മനസിലാക്കണമെന്നും ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ പറഞ്ഞു.
Read Moreപക്ഷിപ്പനി; ആശങ്കയായി പുതിയ ഇനം വൈറസ്!
കോഴിക്കോട്: 2014 മുതൽ കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പക്ഷിപ്പനി മറ്റു പക്ഷി വർഗങ്ങളിലേക്കു പകരുന്നതും മനുഷ്യരിലേക്കു പകരാൻ സാധ്യതയുള്ളതും ആശങ്കയുളവാക്കുന്നു. ഇത്തവണ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പക്ഷിപ്പനിക്കു കാരണം പുതിയ ഇനം വൈറസാണെന്ന പരിശോധനാ ഫലങ്ങളും ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. 2014 ൽ കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത് കോഴികളിലും താറാവുകളിലും മാത്രമാണ്. 2024 ആയപ്പോഴേക്കും കാടക്കോഴി, കാക്ക, കൊക്ക് വർഗത്തിൽപ്പെട്ട എഗ്രെറ്റ്, കൈറ്റ്, പീഹെൻ, പ്രാവ് എന്നീ പക്ഷികളിലും പക്ഷിപ്പനി ബാധിച്ചതായാണ് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽനിന്നു ലഭിച്ച പരിശോധനാ ഫലം. അതിനിടെയാണ് കഴിഞ്ഞമാസം പശ്ചിമ ബംഗാളിൽ നാലുവയസുള്ള ബാലന് പക്ഷിപ്പനി ബാധിച്ചതായ വാർത്തകൾ പുറത്തുവന്നത്. കേരളത്തിൽ ഇതുവരെ മനുഷ്യരിലോ സസ്തനികളിലോ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ജനിതക സാമ്യമുള്ള പക്ഷിപ്പനി വൈറസുകൾ മനുഷ്യരെയും ബാധിക്കുന്നവയാണെന്നും വളരെ പെട്ടെന്ന് ജനിതക…
Read Moreസിലബസിൽ ‘മനുസ്മൃതി’; എതിർപ്പ് പ്രകടിപ്പിച്ച് അധ്യാപകർ
ന്യൂഡൽഹി: രാജ്യത്തെ പ്രധാനപ്പെട്ട കലാലയങ്ങളിലൊന്നായ ഡൽഹി സർവകലാശാലയിലെ എൽഎൽബി സിലബസിൽ “മനുസ്മൃതി’ ഉൾപ്പെടുത്തിയ തീരുമാനം വിവാദമാകുന്നു. വിഷയം ഇന്നു നടക്കുന്ന അക്കാഡമിക് കൗൺസിൽ ചർച്ചചെയ്യും. നിയമബിരുദ കോഴ്സിന്റെ ഒന്നും ആറും സെമസ്റ്ററുകളിലാണ് മനുസ്മൃതി ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു വിഭാഗം അധ്യാപകർ ഇതിനെ എതിർത്തിട്ടുണ്ട്. മനുസ്മൃതിയെക്കുറിച്ചുള്ള ജി.എൻ. ഝായുടെ മനുസ്മൃതി വിത്ത് ദി മനുഭാഷ്യ ഓഫ് മേധാതിഥി, ടി. കൃഷ്ണസ്വാമി അയ്യരുടെ മനുസ്മൃതി-സ്മൃതിചന്ദ്രിക എന്നീ പുസ്തകങ്ങളാണു പഠനത്തിനായി നിർദേശിച്ചിട്ടുള്ളത്.
Read More