ചെന്നൈ: തമിഴ്നാട്ടിൽ തലമുറമാറ്റത്തിനു കളമൊരുങ്ങുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്നു റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. നിലവിൽ യുവജനക്ഷേമ, കായിക മന്ത്രിയാണ് ഉദയനിധി. മുഖ്യമന്ത്രി സ്റ്റാലിന് അടുത്തമാസം 22ന് യുഎസ് സന്ദർശനത്തിനു പോകുന്നതിനു മുമ്പായി ഉദയനിധി പുതിയ സ്ഥാനത്തെത്തുമെന്നാണ് സൂചന. ഇതോടൊപ്പം തമിഴ്നാട് മന്ത്രിസഭയുടെ അഴിച്ചുപണിയും നടക്കും. 2026 നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ഉത്തരവാദിത്വങ്ങൾ നൽകി ഉദയനിധി സ്റ്റാലിനെ പാര്‍ട്ടിയുടെ മുഖമായി മാറ്റാനാണു നീക്കം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ സ്റ്റാർ പ്രചാരകൻ ഉദയനിധിയായിരുന്നു. ജനുവരിയിൽ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും സനാതന ധർമ വിവാദത്തെത്തുടർന്ന് അന്നത്തെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഡിഎംകെയുടെ യുവജന വിഭാഗം നേതാവായ ഉദയനിധി ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ്. മുഖ്യമന്ത്രിയായിരിക്കെ 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കരുണാനിധി മകനായ എം.കെ. സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നു.
Read MoreDay: July 19, 2024
ബംഗളൂരു-കോഴിക്കോട് ദേശീയപാത; മുത്തങ്ങയിൽ വെള്ളപ്പൊക്കം; വനത്തിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപെടുത്തി
ബത്തേരി: കോഴിക്കോട്-ബംഗളൂരു ദേശീയപാതയിൽ മുത്തങ്ങയിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി വാഹനങ്ങളും യാത്രക്കാരും രാത്രി വനത്തിൽ കുരുങ്ങി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. 25 ഓളം വാഹനങ്ങളിലായി നാനൂറോളം യാത്രക്കാർ വനമേഖലയിൽ കുടുങ്ങിയിരുന്നു. വനമേഖലയിൽ ശക്തമായ മഴ പെയ്തതോടെയാണ് മുത്തങ്ങയിൽ ദേശീയപാതയിൽ വെള്ളം കയറിയത്. ഇന്നലെ വൈകുന്നേരത്തോടെ ദേശീയപാതയിൽ വെള്ളം കയറിയിരുന്നുവെങ്കിലും വലിയ വാഹനങ്ങൾ കടന്നുപോയിരുന്നു. രാത്രി വൈകി ദേശീയപാതയിൽ കൂടുതൽ വെള്ളം കയറിയതോടെയാണ് കർണാടകയിൽനിന്നു വന്നവരും കേരളത്തിൽനിന്നു കർണാടകയിലേക്കു പോകാൻ എത്തിയവരും വനത്തിൽ കുടുങ്ങിയത്. ഈ മേഖലയിൽ രാത്രിയായാൽ വന്യമൃഗശല്യം രൂക്ഷമാണ്. ഇതുമൂലം വനത്തിൽ കുടുങ്ങിയവർ പരിഭ്രാന്തരായിരുന്നു. ഏകദേശം മൂന്നരമണിക്കൂറോളം പ്രയത്നിച്ച് പുലർച്ചെ രണ്ടുമണിയോടെയാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്. വാഹനങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്കു പുറമെ മുത്തങ്ങ പൊൻകുഴി ഭാഗത്തെ റിസോർട്ടുകളിൽ കുടുങ്ങിപ്പോയ സഞ്ചാരികളെയും മുത്തങ്ങയിലെയും പരിസരപ്രദേശങ്ങളിലെയും ആദിവാസി ഉൗരുകളിലെ…
Read Moreഇജ്ജാതി ക്രിയേറ്റിവിറ്റി; ട്രംപിന് നേരേയുണ്ടായ വധശ്രമം ഉഗാണ്ടന്‍ കുട്ടികള്‍ പുനഃസൃഷ്ടിച്ചപ്പോള്‍
അടുത്തിടെ ലോകത്തെ നടുക്കിയ ഒരു സംഭവമായിരുന്നല്ലൊ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നേരേയുണ്ടായ വെടിവയ്പ്പ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഒരു യുവാവ് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയുണ്ട അദ്ദേഹത്തിന്റെ ചെവിയില്‍ തട്ടിപ്പോവുകയായിരുന്നു. അക്ഷരാര്‍ഥത്തില്‍ തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെട്ടു. എന്നാല്‍ ലോകമിപ്പോള്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ചിരിക്കുകയാണ്. അതിനു കാരണം ഉഗാണ്ടയില്‍ നിന്നുള്ള ഒരുകൂട്ടം കുട്ടികളാണ്. അവര്‍ ട്രംപിന് നേരേയുണ്ടായ വധശ്രമത്തെ പുനഃസൃഷ്ടിച്ചു. എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഒരു പെണ്‍കുട്ടി ട്രംപായി നിന്ന് പ്രസംഗിക്കുന്നു. ഉടനടി വെടിയുതിര്‍ത്ത ശബ്ദം കേള്‍ക്കാം. കുട്ടി ചെവിപൊത്തി ഇരിക്കുന്നു. കേള്വിക്കാരായിട്ടുള്ള കുട്ടികളും ഇരിക്കുകയാണ്. ഏറ്റവും രസകരമായ കാര്യം ട്രംപിന്റെ അംഗരക്ഷകരായ കുട്ടികള്‍ ആളെ ഏറെ സുരക്ഷിതമായി മാറ്റുന്ന രംഗമാണ്. പെന്‍സില്‍വാനിയയിലെ ബട്ട്ലറില്‍ നടന്ന യഥാര്‍ഥ സംഭവത്തില്‍ നിന്നുള്ള യഥാര്‍ഥ ഓഡിയോ ഉപയോഗിച്ച വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം ദശലക്ഷക്കണക്കിന് കാഴ്ചകള്‍ നേടി. വൈറലായി മാറിയ…
Read Moreനമ്മുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത പല സാഹചര്യങ്ങളും ഉണ്ടാവാം; ആളുകള്‍ ചിലപ്പോള്‍ നമ്മളെ വലിച്ചു താഴെ ഇട്ടേക്കാം; അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം; ആസിഫ് അത് മനോഹരമായി ചെയ്തു; അമല പോൾ
അമല പോളും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ലെവല്‍ ക്രോസ്. 26ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന് തിരക്കുകളിലാണ് ആസിഫും അമലയും. ഇതിന്റെ ഭാഗമായി ഇരുവരും ഒരുമിച്ച് ഒരു കോളജിലെത്തിയിരുന്നു. വേദിയില്‍ സംസാരിക്കവേ ആസിഫിന് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും അമല സംസാരിച്ചു. എന്റെ സഹതാരവും ബെസ്റ്റ് ഫ്രണ്ടുമാണ് ആസിഫ് അലി. എല്ലാവര്ക്കും അറിയുന്നത് പോലെ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊരു മോശം അനുഭവമുണ്ടായി. അദ്ദേഹം അത് കൈകാര്യം ചെയ്തതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. നമ്മുടെ ജീവിതത്തില്‍ ഇതുപോലെ പ്രതീക്ഷിക്കാത്ത പല സാഹചര്യങ്ങളും ഉണ്ടാവാം. ആളുകള്‍ ചിലപ്പോള്‍ നമ്മളെ വലിച്ചു താഴെ ഇട്ടേക്കാം. അങ്ങനെ എന്തും സംഭവിക്കാം. അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. ആസിഫ് അത് മനോഹരമായി ചെയ്തു. ഞാനതില്‍ അഭിമാനിക്കുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹനടന്മാരില് ഒരാളാണ് ആസിഫ്-അമല പറഞ്ഞു.
Read Moreകോളറ: മാലിന്യം കലർന്ന ആഹാരവും വെള്ളവും അപകടം
പകർച്ചവ്യാധികൾ കൂടുതലായി പടർന്നുപിടിക്കാറുള്ളത് മഴക്കാലത്താണ്. അങ്ങനെ കൂടുതൽ പേരിൽ കാണാൻ സാധ്യതയുള്ള ഒരു ആരോഗ്യ പ്രശ്നമാണ് കോളറ. കോളറ അസ്വസ്ഥതകളുമായി കാണുന്ന രോഗത്തിന് ആയുർവേദത്തിൽ പറയുന്നത് ‘വിഷൂചിക’ എന്നാണ്. കോളറ പ്രത്യക്ഷപ്പെടുന്ന പ്രദേശങ്ങളിൽ അത് പടർന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധിച്ച് ചികിത്സ കൈകാര്യം ചെയ്യാതിരിക്കുകയാണെങ്കിൽ ഗുരുതരാവസ്ഥയിൽ ആകാനുള്ള സാധ്യത ഉണ്ടാകും. ചിലപ്പോൾ ചിലരിൽ മരണവും. രോഗകാരണം, ലക്ഷണം കുടലിലാണ് രോഗം ബാധിക്കുന്നത്. രോഗത്തിന് കാരണമാകുന്നത് ബാക്ടീരിയ ആണ്. ഈ ബാക്ടീരിയയ്ക്ക് ‘വിബ്രിയോ കോളറ’ എന്നാണു പേര്. ഈ രോഗാണുക്കൾ ബാധിക്കുന്നവരിൽ കൂടുതൽ പേരിലും കാണാൻ സാധ്യതയുള്ള പ്രശ്നങ്ങൾ വയറിളക്കം, ഛർദി, കാലുകളിൽ തളർച്ച, പേശികളിൽ കോച്ചിവലി എന്നിവയാണ്. ഈ അസ്വസ്ഥതകൾക്ക് കാരണമാകുന്നത് രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന എന്റെറോടോക്സിൻ’ എന്ന വിഷപദാർത്ഥമാണ്. മുപ്പത് സെക്കൻഡിൽ ശാസ്ത്രത്തിന്റെ ഭാഷയിൽ ഈ ബാക്ടീരിയ ദുർബലമായ രോഗാണുക്കൾ ആണ്. വെള്ളം…
Read Moreഎന്റെ ബുക്ക് വായിച്ചിട്ടും ഇന്റർവ്യൂ കണ്ടിട്ടുമാണ് വിവാഹാലോചന വന്നത്; ആ ഇന്റർവ്യൂ കണ്ട് ചിരിച്ചവർക്ക് ചിരിയും കിട്ടി, എനിക്ക് കിട്ടേണ്ടത് എനിക്കും കിട്ടി; ലെന
ഇടിയൻ ചന്തു സിനിമയിൽ അഭിനയിച്ചപ്പോൾ കൈ ഒടിഞ്ഞു. ഒരു മാസം പിന്നെ റെസ്റ്റായിരുന്നു. ആ ഒരു മാസം എന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു. ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത കാര്യങ്ങൾ പറഞ്ഞ് നടി ലെന. ഞാൻ എയറിൽ പോകണമെന്ന് വിചാരിച്ചല്ല ഒന്നും ചെയ്യുന്നത്. ആൾക്കാർ എന്നെ എയറിലാക്കുന്നതല്ല. അതുകൊണ്ട് എന്ത് ട്രോൾസ് വന്നാലും എൻജോയ് ചെയ്യും. ട്രോൾസ് കാരണം എനിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. വൈറലാകാൻ വേണ്ടി മനപൂർവം ഞാൻ ഒന്നും ചെയ്തിട്ടില്ല. പക്ഷെ ഞാൻ പറഞ്ഞതൊക്കെ ഏറ്റെടുത്ത ആൾക്കാരോട് ഞാൻ വീണ്ടും വീണ്ടും നന്ദി പറയാറുണ്ട്. അവർ കാരണം എന്റെ ലൈഫിൽ ഒരുപാട് നല്ല കാര്യങ്ങളുണ്ടായി. എന്റെ പുതിയ ബുക്കിന് പബ്ലിസിറ്റി കൊടുക്കുന്നത് വേണ്ടി നൽകിയ ഇന്റർവ്യൂവാണ് വൈറലായത്. ആ ബുക്ക് ഇന്റർവ്യൂ വൈറലായതോടെ നാഷണൽ ബെസ്റ്റ് സെല്ലറായി. മാത്രമല്ല പെൻഗ്വിൻ ബുക്ക്സ് ഇങ്ങോട്ട്…
Read Moreരോഗനിരക്ക് കൂടുകയാണോ കുറയുകയാണോ? പകര്‍ച്ചവ്യാധി കണക്കുകള്‍ പുറത്തുവിടുന്നതില്‍ വിലക്ക്
പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പിടിവിട്ട് മുന്നേറുമ്പൊഴും കണക്കുകള്‍ പുറത്തുവിടാതെ ആരോഗ്യവകുപ്പ്. അടിക്കടി ജാഗ്രതാ നിര്‍ദേശം നല്‍കുമെങ്കിലും എവിടെയൊക്കെ ഏതെല്ലാം രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നു മാത്രം പുറത്തുപറയാന്‍ ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. രോഗനിരക്ക് കൂടുകയാണോ കുറയുകയാണോ എന്നു പോലും മാധ്യമങ്ങളോടു പറയാന്‍ പാടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉന്നതരുടെ നിര്‍ദേശം. പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമായിട്ടില്ലെന്ന തോന്നല്‍ പൊതുജനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ആരോഗ്യ വകുപ്പിനെ മാനക്കേടിലെത്തിക്കരുതെന്നുമാണ് ഉത്തരവ്. ഡെങ്കിപ്പനിക്കു പിന്നാലെ എച്ച്1 എന്‍1 ജാഗ്രതാ നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. ജില്ലയില്‍ എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രമാടത്തുണ്ടായ ഒരു മരണം എച്ച്1 എന്‍1 മൂലമാണെന്നു സംശയിച്ചിരുന്നുവെങ്കിലും നെഗറ്റീവ് ആയതിനുശേഷം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. െഡെങ്കിയും വൈറല്‍പ്പനിയും വിടാതെ പിടികൂടുന്നുണ്ട്. ഇതിനൊപ്പം എലിപ്പനിയും ജില്ലയില്‍ റിപ്പോര്‍ട്ട്…
Read Moreകർണാടക മണ്ണിടിച്ചിൽ: നാലുദിവസമായി മലയാളി ഡ്രൈവർ മണ്ണിനടിയിൽ; അർജുനായുള്ള തെരച്ചിൽ തുടരുന്നു; ആശങ്കയിൽ ഭാര്യയും കുടുംബാംഗങ്ങളും
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ ചൊവ്വാഴ്ചയുണ്ടായ വൻ മണ്ണിടിച്ചിൽ കേരളത്തിൽനിന്നുള്ള ലോറിയും മലയാളിയായ ഡ്രൈവറെയും കാണാതായി. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ (32)ക്കുറിച്ചാണ് വിവരം ലഭിക്കാത്തത്. അർജുന്റെ മൊബൈൽ ഫോണിലേക്കു ഭാര്യ വിളിച്ചപ്പോൾ ആദ്യം റിംഗ് ചെയ്തിരുന്നു. ഇപ്പോൾ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. അർജുന് എന്തുപറ്റിയെന്നറിയാതെ ആശങ്കയിലാണു ഭാര്യയും മറ്റു കുടുംബാംഗങ്ങളും. 16നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. കേരളത്തിലേക്കു ലോഡുമായി വരികയായിരുന്ന അർജുനുമായി 15-ാം തീയതിവരെ ഭാര്യ കൃഷ്ണപ്രിയ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിറ്റേന്ന് രാവിലെ ഫോണ്‍ റിംഗ് ചെയ്തിരുന്നു. പിന്നീട് സ്വിച്ച്ഡ് ഓഫായി. അതിനിടെ ഇന്നു രാവിലെ അർജുന്റെ രണ്ടാമത്തെ ഫോണ്‍ റിംഗ് ചെയ്തു. പക്ഷെ ആരും എടുത്തില്ല. ലോറിയുടെ സ്ഥാനം ജിപിഎസ് സംവിധാനം വഴി പരിശോധിക്കുന്പോൾ മണ്ണിടിഞ്ഞ സ്ഥലത്താണെന്നാണ് കാണിക്കുന്നത്. അർജുന്റെ സഹോദരൻ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കർണാടകയിലെ അങ്കോള താലൂക്കിലെ ഷിരൂർ ഗ്രാമത്തിന് സമീപമാണ് വൻ…
Read Moreഇതരസംസ്ഥാനത്തൊഴിലാളികൾക്ക് വൈദ്യുതാഘാതമേറ്റു; കാഴ്ചക്കാരായി നിന്നവർക്ക് മുന്നിൽ രക്ഷകനായി ഓട്ടോഡ്രൈവറായ പഞ്ചായത്തംഗം അഭിലാഷ്
കുമരകം: ചെങ്ങളം മൂന്നുമൂലയിൽ നിർമാണ പ്രവൃത്തികൾക്കിടെ വെെദ്യുതാഘാതമേറ്റ് അത്യാസന്ന നിലയിലായ ഇതരസംസ്ഥാന താെഴിലാളികൾക്കു രക്ഷകനായത് കുമരകം പഞ്ചായത്ത് അംഗം. മൂന്നുമൂലയിൽ മന്ദിരം ട്രേഡേഴ്സിന്റെ കെട്ടിടത്തിനു സമീപത്തുള്ള മുറിയിൽ ജാേലി ചെയ്തുകാെണ്ടിരുന്ന ആസാം സ്വദേശികളായ അബ്ദു ല്ല(26) ഇജ് മുൾ(25) എന്നിവർക്കാണ് സ്വിച്ച് ബോർഡ് നീക്കുന്നതിനിടെ വെെദ്യുതാഘാതമേറ്റത്. ഒരാൾ മേസ്തിരിയും രണ്ടാമൻ സഹായിയുമാണ്. ഇന്നലെ ഉച്ചയ്ക്ക് 1.45ഓടുകൂടിയായിരുന്നു അപകടം. സമീപത്തുള്ളവർ ഇവരെ റാോഡരികിൽ എത്തിച്ചെങ്കിലും പിന്നീടാെന്നും ചെയ്തില്ല. ഓടിക്കൂടിയവരെല്ലാം കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. ഈ സമയമാണ് ഓട്ടാേറിക്ഷാ ഡ്രെെവർ കൂടിയായ കുമരകം പഞ്ചായത്ത് ആറാം വാർഡംഗം വി.സി. അഭിലാഷ് കോട്ടയത്തുനിന്നു മടങ്ങവേ ഇതുവഴി വന്നത്. ആൾക്കൂട്ടം കണ്ട് ഇറങ്ങിനാേക്കിയപ്പാേഴാണ് വേദനാജനകമായ രംഗം കണ്ടത്. ജീവശ്വാസത്തിനുവേണ്ടി കഷ്ടപ്പെടുന്ന രണ്ടുപേർക്കും കൃത്രിമശ്വാസം നൽകി മറ്റൊരു ഇതരസംസ്ഥാനക്കാരന്റെ മാത്രം സഹായത്താൽ സ്വന്തം ഓട്ടോയിൽ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നാവശ്യപ്പെട്ട പരിശോധനകൾ നടത്തിയും മരുന്നുകൾ…
Read Moreഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വരുമ്പോൾ ഇടാൻ പറ്റിയ വേഷമാണോ ഇത്; അമലയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
ഒരു മാസം മുന്‍പാണ് നടി അമല പോള്‍ അമ്മയാവുന്നത്. ഗര്‍ഭകാലം ഏറെ ആഘോഷമാക്കിയ നടി തന്റെ ഒട്ടേറെ ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ കുഞ്ഞ് പിറന്നതിന് ശേഷം പൊതുവേദിയില്‍ ആദ്യമായി നടി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ആസിഫ് അലിയും അമല പോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലെവല്‍ ക്രോസ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് എറണാകുളം ആൽബർട്സ് കോളജില്‍ എത്തിയത്. ഒപ്പം നടന് ആസിഫ് അലിയും ഉണ്ടായിരുന്നു. ഇരുവര്‍ക്കും വലിയ സ്വീകരണമാണ് കോളജില്‍ ഒരുക്കിയിരുന്നതും. എന്നാല്‍ ചടങ്ങില്‍ അമല ധരിച്ച വസ്ത്രത്തിന് വ്യാപക വിമര്‍ശനമാണ് ഇപ്പോൾ ലഭിക്കുന്നത്. വളരെ ഇറക്കം കുറഞ്ഞൊരു വസ്ത്രമായിരുന്നു നടി ധരിച്ചത്. മുട്ടിനു മുകളിലുള്ള വസ്ത്രത്തില്‍ പലതും പുറത്തു കാണുന്നു എന്നാണ് ആരോപണം. പ്രസവം കഴിഞ്ഞ ഉടനെ ഇത്തരം കോപ്രായം കാണിച്ച് നടക്കാന്‍ നാണമില്ലേ എന്നാണ് ചിലര്‍ നടിയോടു ചോദിക്കുന്നത്. വീട്ടില്‍ കാത്തിരിക്കുന്നൊരു കൊച്ചുണ്ട്,…
Read More