തല്ലുന്ന ടീച്ചറെ അറസ്റ്റു ചെയ്യണം ! പരാതിയുമായി രണ്ടാംക്ലാസുകാരന്‍ പോലീസ് സ്‌റ്റേഷനില്‍…

തന്നെ തല്ലിയ അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രണ്ടാംക്ലാസുകാരന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി.

പോലീസ് സ്റ്റേഷനില്‍ എത്തി വാതില്‍ മുട്ടിയ കുട്ടിയോട് എസ്ഐ രമാ ദേവി എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോഴാണ് കുട്ടി ടീച്ചര്‍ മര്‍ദ്ദിച്ച കാര്യം പറഞ്ഞത്. എന്തിനാണ് മര്‍ദ്ദിച്ചതെന്ന് ചോദിച്ചപ്പോള്‍ ശരിയായി പഠിക്കാത്തതിനാണെന്ന് കുട്ടി പറഞ്ഞു.

ടീച്ചര്‍ മറ്റ് കുട്ടികളുടെ അടിച്ചിട്ടുണ്ടോ എന്ന് ഇന്‍സ്‌പെക്ടര്‍ അന്വേഷിച്ചു. എന്നാല്‍ തന്നെ മാത്രമാണ് ടീച്ചര്‍ അടിച്ചതെന്ന് കുട്ടി പറഞ്ഞു.

തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ ബയ്യറാം മണ്ഡലിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കുട്ടി.

കുട്ടിയുടെ കാര്യം ഇന്‍സ്പെക്ടര്‍ ശ്രദ്ധയോടെ കേട്ടു. അവന്റെ പ്രശ്നം പരിഹരിക്കുന്നതിനായി എസ്ഐ അവനെയും കുട്ടി സ്‌കൂളിലേക്ക് എത്തി.

എന്നാല്‍ അതുകൊണ്ടെന്നും കേള്‍ക്കാന്‍ കുട്ടി തയ്യാറായില്ല. പിന്നീട് കൗണ്‍സിലിംഗിന് ശേഷം കുട്ടിയുടെ പ്രശ്നം പരിഹരിച്ചതായി എസ്ഐ പറഞ്ഞു.

Related posts

Leave a Comment