തിരുവനന്തപുരം : വെഞ്ഞാറമൂട്ടിലെ ട്രാഫിക് കുരുക്കിൽപ്പെട്ട സിഐ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ചീത്ത വിളിച്ചതായി പരാതി. ട്രാഫിക് കുരുക്കിൽപ്പെട്ട സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയിലെ സിഐ യഹിയ വെഞ്ഞാറമൂട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അശോകനെ ചീത്ത വിളിച്ചെന്നാണ് പരാതി ഉയർന്നത്. ആറ്റിങ്ങൽ കോടതിയിൽ പോയി തിരികെ വരുന്നവഴി സിഐ വെഞ്ഞാറമൂട്ടിലെ ബ്ലോക്കിൽപ്പെട്ടു. തുടർന്ന് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സിഐ ചീത്ത വിളിച്ചു എന്നാണ് പരാതി. എന്നാൽ ട്രാഫിക്കിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെ തെറി വിളിച്ചതായി ചൂണ്ടിക്കാട്ടി സിഐ വെഞ്ഞാറമൂട് പോലീസിൽ പരാതി. വെള്ളിയാഴ്ച ഇരുവരേടും ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിൽ ഹാജരാകാൻ ഡിവൈഎസ്പി നിർദ്ദേശം നൽകി.
Read MoreDay: July 19, 2024
ലോക്കോ പൈലറ്റിന് നേരെ കൈ വീശി കൊച്ചു മിടുക്കി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഓടുന്ന ട്രെയിനിൽ ലോക്കോ പൈലറ്റിന് നേരെ കൈ വീശുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുകയാണ്. വീഡിയോ വേഗത്തിൽ തന്നെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. ലോക്കോ പൈലറ്റ് വാതിലിനടുത്ത് നിന്ന് പച്ചക്കൊടി വീശി തന്റെ ഡ്യൂട്ടി നിർവഹിക്കുകയാണ്. ട്രെയിൻ സാവധാനത്തിൽ നീങ്ങുന്നത് വീഡിയോയിൽ കാണാം. മറുവശത്ത് ഒരു വൃദ്ധൻ അയാളുടെ ചെറുമകൾ എന്ന് കരുതപ്പെടുന്ന ഒരു കൊച്ചുപെൺകുട്ടിയെ കൈയിലെടുത്തും നിൽക്കുന്നുണ്ട്. കുട്ടി ലോക്കോ പൈലറ്റിന് നേരെ കൈവീശി യാത്ര പറയുന്നത് വീഡിയോയിൽ കാണാം. അവളുടെ സൗമ്യമായ ആംഗ്യം റെയിൽവേ ജീവനക്കാർ ശ്രദ്ധിച്ചു. അവൻ പതാക വീശുന്നത് തുടർന്നു, ചെറിയ പെൺകുട്ടിയെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു. ഈ സംഭവത്തെ ‘ശുദ്ധമായ സന്തോഷം’ എന്ന് വിശേഷിപ്പിച്ച സതേൺ റെയിൽവേ ‘ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമ്പോൾ ഒരു കുട്ടി ലോക്കോ പൈലറ്റിന് നേരെ…
Read Moreദേശീയ പാതാ വികസനത്തിന് കേരളത്തിന്റെ ഇടപെടൽ; സംസ്ഥാനത്തിന് അർഹമായ 741.35 കോടിയുടെ റോയൽറ്റിയും സംസ്ഥാന ജിഎസ്ടിയും എൽഡിഎഫ് സർക്കാർ വഹിക്കും; പിണറായി വിജയൻ
തിരുവനന്തപുരം: എൻഎച്ച് 744 (കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ), എൻഎച്ച് 544 ലെ എറണാകുളം ബൈപാസ് (അങ്കമാലി – കുണ്ടന്നൂർ) എന്നിവ എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 741.35 കോടിയാണ് സംസ്ഥാന സർക്കാർ വഹിക്കുന്നത്. സംസ്ഥാന സർക്കാർ എൻഎച്ച് 66 നായുള്ള സ്ഥലം ഏറ്റെടുക്കലിനായി 5580.73 കോടി ചെലവഴിച്ചിരുന്നു. രാജ്യത്ത് ദേശീയ പാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രസർക്കാരാണ് മറ്റെല്ലാ സംസ്ഥാനങ്ങളിലും പതിവായി നഷ്ടപരിഹാരത്തുക നൽകുന്നത്. കേരളത്തിലെ ഉയർന്ന ഭൂമിവില ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ അതിൽ നിന്ന് പിന്മാറിയപ്പോൾ ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാനം വഹിക്കുകയും ആ തുക മുൻകൂറായി ദേശീയപാതാ അതോറിറ്റിക്ക് കൈമാറുകയും ചെയ്താണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ എൻഎച്ച് 66ന്റെ വികസനത്തിന് ചുക്കാൻ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.…
Read Moreഓസ്ട്രേലിയൻ റോളർ സ്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് മെഡൽ
സിഡ്നി: ഓസ്ട്രേലിയൻ ആർട്ടിസ്റ്റിക് റോളർ സ്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് വെള്ളി മെഡൽ. ലിവർപൂളിൽ നടന്ന ദേശീയ മത്സരത്തിൽ ജൂവനൈയിൽ വിഭാഗത്തിൽ എലൈൻ മേരി ലിജോയാണ് വെള്ളി മെഡൽ നേടിയത്. മെൽബൺ മക്കിനൻ സെക്കൻഡറി കോളജിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ എലൈൻ രണ്ടു വർഷമായി വിക്ടോറിയ സ്റ്റേറ്റ് ചാമ്പ്യനാണ്. ഗ്രേഡ് 2 തൊട്ടേ ദുഷ്കരമായ സോളോ ഫ്രീ ഡാൻസ് സ്കേറ്റിംഗിൽ പരിശീലനം നടത്തിവരുന്നു. മെൽബണിലെ മക്കിനണിൽ താമസിക്കുന്ന കൊല്ലം ആയൂർ സ്വദേശിയും ഐടി പ്രഫഷണലുമായ ഏണെക്കാട്ട് ലിജോ ജോണിന്റെയും കോട്ടയം ചെമ്മലമറ്റം കൂട്ടിയാനിയിൽ അനുമോൾ എൽസ ജോണിന്റെയും മകളാണ്. ജോ ആൻ അന്ന, ഇയാൻ ജോൺ എന്നിവർ സഹോദരങ്ങളാണ്.
Read Moreഇറ്റലിയിൽ വിനോദസഞ്ചാരിയെ ആക്രമിച്ച കരടിയെ കൊല്ലാൻ അനുമതി
റോം: ഇറ്റലിയിൽ വിനോദസഞ്ചരിയെ ആക്രമിച്ച കരടിയെ കൊല്ലാൻ പ്രവിശ്യാ സർക്കാരിന്റെ അനുമതി. ട്രെന്റ് പ്രവിശ്യയിലെ ഗാർദാ തടാകത്തിനടുത്ത് വിനോദസഞ്ചാരിയെ ആക്രമിച്ച കരടിയെ കൊല്ലാനാണ് അനുമതി നൽകിയത്. കഴിഞ്ഞ 16ന് ദ്രോ ഗ്രാമത്തിലെ വനപാതയിൽ വച്ചാണ് മൂന്നു കുഞ്ഞുങ്ങളുമായി ഒരു പെൺകരടി 43കാരനായ ഫ്രഞ്ച് വിനോദസഞ്ചാരിയെ ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സഞ്ചാരിയെ ഹെലികോപ്റ്ററിൽ ട്രെന്റിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കെജെ വൺ എന്നുപേരുള്ള കരടി കുറേനാളായി അക്രമാസക്തയാണെന്ന് വനപാലകർ പറഞ്ഞു. കരടിയെ കൊല്ലാൻ ഉത്തരവിട്ട പ്രവിശ്യ പ്രസിഡന്റ് മൗറിസ്യോ ഫുഗാത്തി പ്രദേശത്ത് സുരക്ഷ ഉറപ്പുവരുത്താൻ വനപാലകരോട് നിർദേശിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇതേ പ്രദേശത്ത് കരടിയുടെ ആക്രമണത്തിൽ ഒരു വിനോദസഞ്ചാരി കൊല്ലപ്പെട്ടിരുന്നു. ട്രെന്റ് പ്രവിശ്യയിൽ 100 കരടികൾ ഉണ്ടെന്നാണു കണക്ക്. യൂറോപ്പിൽ ഏറ്റവുമധികം സംരക്ഷണമുള്ള വന്യമൃഗങ്ങളിലൊന്നാണ് കരടി.
Read Moreസഞ്ജു ട്വന്റി-20 ടീമിൽ, രോഹിത്തും കോഹ്ലിയും ഏകദിന സംഘത്തിൽ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കയ്ക്കെതിരേയുള്ള ട്വന്റി-20, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു. ട്വന്റി-20 ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. ഏകദിനത്തിൽ രോഹിത് ശർമയാണ് ക്യാപ്റ്റൻ. വിരാട് കോഹ്ലിയും ഏകദിനത്തിലുണ്ട്. ട്വന്റി-20 ടീമിൽ സഞ്ജു സാംസൺ ഇടംപിടിച്ചപ്പോൾ ഏകദിന ടീമിൽ ഉൾപ്പെടുത്തിയില്ല. ശുഭ്മാൻ ഗില്ലിനെ രണ്ടു ഫോർമാറ്റിലെയും വൈസ് ക്യാപ്റ്റനായി നിയമിച്ചു. വിക്കറ്റ്കീപ്പർ ഋഷഭ് പന്തിനെ രണ്ടു ടീമിലും ഉൾപ്പെടുത്തി. ഇന്ത്യയുടെ കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരന്പരയിലെ ഏക സെഞ്ചുറി സഞ്ജുവിന്റേതായിരുന്നു. പകരം ശിവം ദുബെയും പുതുമുഖം റിയാൻ പരാഗുമെത്തി. ഹർഷിത് റാണയാണ് ഏകദിന ടീമിലെ മറ്റൊരു പുതുമുഖം. ബിസിസിഐ വിശ്രമം അനുവദിച്ച രോഹിത്തും കോഹ്ലി ഏകദിനത്തിൽ കളിക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ജസ്പ്രീത് ബുംറയ്ക്കു രണ്ടു ടീമിൽനിന്നും വിശ്രമം നൽകിയിരിക്കുകയാണ്. ശ്രേയസ് അയ്യരെയും വിക്കറ്റ്കീപ്പർ കെ.എൽ. രാഹുലിനെയും ഏകദിന ടീമിലേക്കു തിരിച്ചുവിളിച്ചപ്പോൾ ഇഷാൻ കിഷനെ വിളിച്ചിട്ടില്ല. പര്യടനത്തിൽ…
Read Moreഫിഫ റാങ്ക്: അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി; ഇന്ത്യ 124-ാമത്
സൂറിച്ച് : ഫിഫ റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി. കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തിയതോടെ 1901 പോയിന്റുമായാണ് മെസിയും സംഘവും ഒന്നാം സ്ഥാനം നിലനിർത്തിയത്. 1854 പോയിന്റുള്ള ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്. യൂറോകപ്പ് ചാന്പ്യൻമാരായ സ്പെയ്ൻ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലിലെത്തി. മുൻ ലോകചാമ്പ്യൻമാരായ ബ്രസീൽ അഞ്ചാം സ്ഥാനത്താണ്. ബെൽജിയം, നെതർലൻഡ്സ്, പോർച്ചുഗൽ, കൊളംബിയ, ഇറ്റലി തുടങ്ങിയ ടീമുകളാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങൾ. ഇന്ത്യയ്ക്ക് 124-ാം സ്ഥാനമാണുള്ളത്.
Read Moreവനാതിർത്തിയിൽ താമസിക്കുന്നവരെ ഉൾപ്പെടുത്തി വന്യജീവി പ്രതിരോധസേന രൂപീകരിക്കുന്ന കാര്യം പരിഗണിക്കും; എ. കെ. ശശീന്ദ്രൻ
തലശേരി: വനാതിർത്തിയിൽ താമസിക്കുന്നവരെ ഉൾപ്പെടുത്തി വന്യജീവി പ്രതിരോധസേന രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് ഉടൻ സഹായധനം നൽകുമെന്നും മന്ത്രി ഉറപ്പു നൽകി. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലുള്ള കത്തോലിക്ക കോൺഗ്രസ് നേതാക്കളുമായി തലശേരി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. സ്പീക്കർ എ.എൻ. ഷംസീറും വനം-വന്യജീവി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ഉൾപ്പെടെയുള്ളവരും ചർച്ചയിൽ പങ്കെടുത്തു. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ വന്യജീവികളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ വിശദമായി കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ചു. ഫെൻസിംഗ് ഇല്ലാത്ത ഇടങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കാനും നിലവിലുള്ള സ്ഥലങ്ങളിൽ അവ പരിരക്ഷിക്കാനും തീരുമാനമായി. വനമേഖലയോടടുത്തുള്ള തദ്ദേശ നിവാസികളുടെ സഹകരണത്തോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് മന്ത്രി നിർദേശിച്ചു.…
Read Moreഒരാഴ്ചയ്ക്കുള്ളിൽ ഏഴ് ലോകാത്ഭുതങ്ങൾ സന്ദർശിച്ചു; ഗിന്നസ് റിക്കോർഡ് നേടി ഈജിപ്ഷ്യൻ സ്വദേശി
ഒരാഴ്ചയ്ക്കുള്ളിൽ ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ സന്ദർശിച്ച് അസാധാരണ നേട്ടം കൈവരിച്ചിരിക്കുകയാണ് ഒരു ഈജിപ്ഷ്യൻ സ്വദേശി. 45 കാരനായ മാഗ്ഡി ഈസ തന്റെ യാത്ര 6 ദിവസവും 11 മണിക്കൂറും 52 മിനിറ്റും കൊണ്ടാണ് പൂർത്തിയാക്കിയത്. പൊതുഗതാഗതം മാത്രം ഉപയോഗിച്ച് അദ്ദേഹം ഗിന്നസ് വേൾഡ് റിക്കാർഡ് നേടി. ചൈനയിലെ വൻമതിലിൽ നിന്നാണ് അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത്. തുടർന്ന് താജ്മഹൽ, ജോർദാനിലെ പുരാതന നഗരമായ പെട്ര, റോമിലെ കൊളോസിയം, ബ്രസീലിലെ ക്രൈസ്റ്റ് ദി റിഡീമർ, പെറുവിലെ മച്ചു പിച്ചു എന്നിവ സന്ദർശിച്ച് ഒടുവിൽ മെക്സിക്കോയിലെ പുരാതന മായൻ നഗരമായ ചിചെൻ ഇറ്റ്സയിൽ യാത്ര പൂർത്തിയാക്കി. ഈ നേട്ടം കൈവരിക്കുവാൻ തനിക്ക് ഏകദേശം ഒന്നര വർഷത്തെ തയ്യാറെടുപ്പ് വേണ്ടി വന്നു എന്നാണ് അയാൾ പറഞ്ഞത്. ‘എനിക്ക് ഫ്ലൈറ്റുകൾ, ട്രെയിനുകൾ, ബസുകൾ, സബ്വേകൾ, ഗതാഗത കേന്ദ്രങ്ങൾക്കും അത്ഭുതങ്ങൾക്കുമിടയിൽ നടത്തം എന്നിവയുടെ സങ്കീർണ്ണമായ ഒരു വെബ്…
Read Moreഹാര്‍ദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ച് വേർ പിരിയുന്നു
മുംബൈ: ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹബന്ധം വേര്‍പിരിയുകയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. നാലുവര്‍ഷം ഒരുമിച്ച് കഴിഞ്ഞശേഷം ഞാനും നടാഷയും പരസ്പര സമതത്തോടെ വഴി പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരുമിച്ച് ജീവിക്കാനായി ഞങ്ങള്‍ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ വേര്‍പിരിയുകയാണ് രണ്ടുപേരുടെയും ഭാവിക്ക് നല്ലതെന്ന് തിരിച്ചറിഞ്ഞ് കഠിനമായ ആ തിരുമാനം ഞങ്ങള്‍ എടുക്കുകയാണ്. പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ ആ തീരുമാനം എടുത്തതെന്ന് ഹാര്‍ദിക്ക് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. ഞങ്ങളുടെ ജീവത്തിലെ കേന്ദ്രബിന്ദുവായി മകന് തുടരും. അവന്റെ സന്തോഷത്തിനായി മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും പാണ്ഡ്യ എക്സിൽ കുറിച്ചു.
Read More