കോൺടാക്ട് ലെൻസ് ഉപയോഗിച്ച് ഹിന്ദി ടെലിവിഷൻ താരം ജാസ്മിൻ ഭാസിന് കണ്ണിന് പരിക്കേറ്റു. കോർണിയക്കാണ് പരിക്കേറ്റത്. വേദന കാരണം ഉറങ്ങാൻ പോലും സാധിക്കില്ലന്ന് താരം പറഞ്ഞു. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ‘ഒരു പരിപാടിക്ക് വേണ്ടിയാണ് ലെൻസ് ഉപയോഗിച്ചത്. ലെൻസ് വെച്ചപ്പോൾ തന്ന കണ്ണിന് വേദന തോന്നിയിരുന്നു. എന്നാൽ അത് കാര്യമാക്കിയില്ല. വേദന അവഗണിച്ച് പരിപാടിക്ക് പങ്കെടുത്തു. വേദന അവഗണിച്ച് പരിപാടിക്ക് പങ്കെടുത്തു. വേദന കൂടുതൽ വഷളായി. കാഴ്ച മങ്ങി വന്നു. ഒന്നും കാണാൻ കഴിയാതെയായി. അന്ന് രാത്രിതന്നെ നേത്രരോഗ വിദഗ്ധനെ കണ്ടു. അദ്ദേഹമാണ് കോർണിയക്ക് പരിക്കേറ്റത് കണ്ടെത്തിയത്. നാലഞ്ച് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പക്ഷെ അതുവരെ കണ്ണുകൾ നല്ലതുപോലെ സൂക്ഷിക്കണം. കാഴ്ച മങ്ങിയിരിക്കുന്നതുകൊണ്ട് അത് എളുപ്പമല്ല. വേദന കാരണം ഉറങ്ങാൻ പോലും കഴിയുന്നില്ല’- ജാസ്മിൻ പറഞ്ഞു
Read MoreDay: July 21, 2024
കാക്കകള്‍ മനുഷ്യരെ പോലെയല്ലെന്ന് ഒരു ക്രൂരന് തിരിച്ചറിഞ്ഞ നിമിഷം
അടുത്തിടെ ചില മനുഷ്യര്‍ ഒരു കാക്കയോട് കാണിച്ച ക്രൂരത സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ആന്ധ്രാപ്രദേശിലെ അംബേദ്കര്‍ കോണസീമ ജില്ലയിലെ തടിപാകയിലെ മാര്‍ക്കറ്റില്‍ ആണ് സംഭവം. എക്സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം ഒരു ക്രൂരനായ ചിക്കന്‍ കടയുടമ നിരപരാധിയായ കാക്കയെ ചരടില്‍ കെട്ടിയിട്ടിരിക്കുകയാണ്. കാക്ക തന്റെ കടയില്‍ വരുന്നത് ശല്യമായി മാറിയതിനാലാണ് ഇയാള്‍ ഇത്തരത്തില്‍ ചെയ്തത്. എന്നാല്‍ വിചിത്രമായ ഈ പ്രതികാരം അയാള്‍ക്കും കൂട്ടര്‍ക്കും തന്നെ തിരിച്ചടിയായി. കാരണം ഒരു കാക്ക അപകടത്തില്‍പ്പെട്ടപ്പോള്‍ ആയിരം കാക്കകള്‍ ആ പരിസരത്ത് വന്നുനിറഞ്ഞു. കടക്കാരന് കെട്ടിയിട്ട കാക്ക പറക്കാനാകാതെ കറങ്ങുമ്പോള്‍ മറ്റ് കാക്കള്‍ ആ പ്രദേശത്തുള്ള എല്ലാവരെയും വട്ടം കറക്കി. ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റ് കാക്കകള്‍ ചന്തയില്‍ തടിച്ചുകൂടി, കാതടപ്പിക്കുന്ന ശബ്ദം സൃഷ്ടിച്ചു. ഇത് മറ്റ് കടയുടമകളെയും മാര്‍ക്കറ്റ് പോകുന്നവരെയും ദുരിതത്തിലാക്കി. ബഹളം സഹിക്കാനാവാതെ മറ്റ് കടയുടമകള്‍ ചിക്കന്‍ കടയുടമയോട് കാക്കയെ അഴിച്ചുവിടാന്‍…
Read Moreതാമരശേരി ചുരത്തിൽ പിക്ക്അപ്പ് വാനുകൾ കൂട്ടിയിടിച്ച് അപകടം
കോഴിക്കോട്: താമരശേരി ചുരത്തിൽ പിക്ക്അപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചുരം ആറാം വളവിലാണ് സംഭവം. രണ്ട് പിക്ക്അപ്പ് വാനുകൾ കൂട്ടിയിടിക്കുകയും ഇതിൽ ഒരെണ്ണം താഴ്ചയിലേക്കു മറിയുകയുമായിരുന്നു. ഈ വാഹനത്തിലെ ഡ്രൈവർ ഉൾപ്പടെ രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും വാഹനം പുറത്തെടുത്തിട്ടില്ല.
Read Moreആസിഫ് അലി ഇനി കുതിച്ച് പായും; നടന്റെ പേരിൽ പുനർനാമകരണം ചെയ്ത് ആഡംബര നൗക
ആഡംബര നൗകയ്ക്ക് നടന് ആസിഫ് അലിയുടെ പേര് നല്കി ദുബൈ മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3. സംഗീത സംവിധായകന് രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയം പക്വതയോടെ കൈകാര്യം ചെയ്തുകൊണ്ട് എല്ലാവർക്കും മാതൃകയായതിനാണ് നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ട് ആഡംബര നൗകയ്ക്ക് ആസിഫിന്റെ പേര് നൽകിയത്. പല തലങ്ങളിൽ ആ വിഷയം വഷളാകുമായിരുന്നു. എന്നാൽ അത് വളരേ പക്വതയോടെയും സൗമ്യമായും കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷഫീഖ് മുഹമ്മദ് അലി പറഞ്ഞു.
Read More‘അത് വളരെ രസകരമാണല്ലോ’; നിങ്ങൾ പുഞ്ചിരിക്കുമ്പോൾ മാത്രമേ ഈ കഫേയുടെ വാതിൽ തുറക്കൂ; വൈറലായി വീഡിയോ
ഒരു ദിവസം ചിരിച്ച് തുടങ്ങുന്നത് വളരെ നല്ലതാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. ചിരിക്കുക എന്നത് ശക്തമായ മൂഡ് ബൂസ്റ്ററും സ്ട്രെസ് റിലീവറുമാണ്. ഇതുമായി ബന്ധപ്പെട്ട് ഗുഡ് ന്യൂസ് എന്ന യൂറോപ്യൻ കോഫി ഷോപ്പ് ഒരു പുത്തൻ ആശയം തുടങ്ങിവച്ചിട്ടുണ്ട്. ഈ കോഫി ഷോപ്പിൽ പ്രവേശിക്കണമെങ്കിൽ ഉപഭോക്താക്കൾ ചിരിക്കണം, എങ്കിലെ ഈ കോഫി ഷോപ്പിന്റെ വാതിൽ തുറക്കൂ എന്നതാണ് പ്രത്യേകത. ഈ ആശയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എക്സിൽ പങ്കുവച്ച വീഡിയോ ഇതിനോടകം 24 മില്യൺ വ്യൂസ് നേടിയിട്ടുണ്ട്. വൈറലായ ദൃശ്യങ്ങളില്‍ ആളുകള്‍ ചിരിക്കാതെയാണ് കടയ്ക്ക് മുന്നില്‍ എത്തുന്നത്. എന്നാല്‍ വാതില്‍ തുറക്കാതിരിക്കുമ്പോള്‍ അവര്‍ ചുറ്റും നോക്കുന്നു. അപ്പോഴാണ് ചിരിച്ചാല്‍ മാത്രമാണ് പ്രവേശനം എന്ന നോട്ടീസ് കാണുന്നത്. തുടർന്ന് അവര്‍ ചിരിക്കുകയും വാതില്‍ തുറക്കെപ്പടുകയും ചെയ്യുന്നതായി കാണാം. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. “ഇത് ലോകമെമ്പാടും സംഭവിക്കണം’…
Read Moreസ്തനസൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ: വീഡിയോ രഹസ്യമായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ആശുപത്രിക്കെതിരേ യുവതി
സൗന്ദര്യം വർധിപ്പിക്കുന്നതിനായി ആളുകൾ ഇപ്പോൾ ശസ്ത്രക്രിയ നടത്തുന്നത് പതിവാണ്. സെലിബ്രിറ്റികളെ കൂടാതെ നിരവധി സാധാരണക്കാരും സൗന്ദര്യ വർധന ശസ്ത്രക്രിയ നടത്തുന്നുണ്ട്. ഇത്തരത്തിൽ ചൈനയിൽ നിന്നൊരു സ്ത്രീ അവരുടെ സ്തനസൗന്ദര്യം വർധിപ്പിക്കുവാനായി നടത്തിയ ശസ്ത്രക്രിയയുടെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ശസ്ത്രക്രിയ നടത്തുമ്പോൾ അനസ്തേഷ്യ നൽകിയതിനാൽ യുവതി മയക്കത്തിലായിരുന്നു. ഇതിനിടെ രഹസ്യമായി പകർത്തിയെടുത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരിക്കുന്നത്. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ആശുപത്രിയിൽ വച്ചാണ് യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്. വീഡിയോയിൽ യുവതിയെ വ്യക്തമായി തിരിച്ചറിയാൻ കഴിയും. എന്നാൽ വീഡിയോ പകർത്തിയ ആളെ കുറിച്ചുള്ള വിവരങ്ങൾ ആശുപത്രിയോട് ആവശ്യപ്പെട്ടെങ്കിലും അധികൃതർ അത് നൽകാൻ തയാറായില്ലെന്ന് യുവതി പറഞ്ഞു. ഇത് ചെയ്തയാൾ തന്നോട് മാപ്പ് പറയണമെന്നും തനിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടെങ്കിലും അതും ചെയ്തിട്ടില്ല എന്നും യുവതി ആരോപിക്കുന്നു. സംഭവത്തിൽ ആശുപത്രിയിലുള്ള ആരുമല്ല ദൃശ്യങ്ങൾ പകർത്തിയത്, സിസിടിവി…
Read Moreആർഎസ്എസ് ഗാനത്തിന് സല്യൂട്ട് ചെയ്ത് വിദ്യാർഥികളും അധ്യാപകരും; വിമർശനവുമായി കോൺഗ്രസ്
ബംഗളൂരു: കർണാടക കേന്ദ്ര സർവകലാശാലയിൽ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ യോഗം കൂടിയതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. സർവകലാശാലയെ ആർഎസ്എസ് ശാഖയാക്കി മാറ്റുകയാണെന്ന് കോൺഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖാർഗ പറഞ്ഞു. കർണാടക കേന്ദ്ര സർവകലാശാലയിൽ ജൂലൈ 18നായിരുന്നു ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടി നടന്നത്. പരിപാടിക്കിടെ സർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരും ആർഎസ്എസ് ഗാനത്തിന് സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്. എക്സിൽ പങ്കുച്ച കുറിപ്പിലൂടെയാണ് പ്രിയങ്കിന്റെ വിമർശനം. കല്യാണ കർണാടക മേഖലയിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് വേണ്ടി മല്ലികാർജുൻ ഖാർഗെ സ്ഥാപിച്ചതാണ് കർണാടക കേന്ദ്ര സർവകലാശാല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് പകരം സർവകലാശാല ഒരു ആർഎസ്എസ് ശാഖയായി മാറിയിരിക്കുകയാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ച് കൊണ്ട് പ്രിയങ്കിന്റെ വിമർശനം.
Read Moreകാറിന് സൈഡ് കൊടുക്കാൻ വൈകി; സ്കൂട്ടർ തടഞ്ഞ് നിർത്തി യുവതിയുടെ മുഖം ഇടിച്ച് പൊട്ടിച്ചു
രണ്ട് മക്കളുമായി സ്കൂട്ടറിൽ പോയ യുവതിയെ റോഡിൽ തടഞ്ഞുനിർത്തി മധ്യവയസ്കൻ മുഖം ഇടിച്ചുപൊട്ടിച്ചു. പുനയിൽ പഷാന്‍-ബാനെര്‍ ലിങ്ക് റോഡില്‍ ഇന്നലെയാണ് ആക്രമണം ഉണ്ടായത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ കുട്ടികളുമായി സ്കൂട്ടറിൽ പോകുമ്പോൾ കാറിൽ പിന്തുടർന്ന ആളാണ് ആക്രമിച്ചതെന്ന് യുവതി പറഞ്ഞു. കാറിന് മുന്നില്‍പ്പെടാതിരിക്കാന്‍ സ്കൂട്ടര്‍ റോഡിന്റെ ഇടതുവശത്ത് ഒതുക്കിയെങ്കിലും ഓവര്‍ടേക്ക് ചെയ്ത് സ്കൂട്ടറിന് മുന്നില്‍ നിര്‍ത്തിശേഷം ഡ്രൈവര്‍ ഇറങ്ങിവന്ന് മുടിയില്‍ പിടിച്ചുവലിച്ച് മൂക്കില്‍ ആഞ്ഞിടിക്കുകയായിരുന്നു. വീഡിയോയില്‍ മുഖത്തുനിന്ന് ചോരയൊലിപ്പിച്ചുനില്‍ക്കുന്ന അവസ്ഥയിലാണ് യുവതി. ഈ സമയത്ത് അക്രമിയുടെ ഭാര്യയും കാറില്‍ ഉണ്ടായിരുന്നു. പോലീസുകാരും അതുവഴി വന്ന മറ്റൊരു സ്ത്രീയും ചേര്‍ന്നാണ് ജെര്ലിനെ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണം നടത്തിയ സ്വപ്നില്‍ കെക്രെയെയും ഭാര്യയെയും ചതുര്‍ശൃംഗി പോലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreസംസ്ഥാനത്ത് വീണ്ടും നിപ മരണം; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം ചെമ്പ്രശേരി പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. പൂന, കോഴിക്കോട് വൈറോളജി ലാബുകളിൽ നടത്തിയ പരിശോധനകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയിലും നിപ പോസിറ്റീവായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും നിരീക്ഷണത്തിലാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 20 ആരോഗ്യ പ്രവര്‍ത്തകരെയും ക്വാറന്റൈനിലാക്കി.നിലവിൽ പ്രോട്ടോകോൾ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം രോഗ ഉറവിടത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. നിലവില്‍ കുട്ടിയുടെ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. അഞ്ച് ദിവസം മുമ്പാണ് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടിയിരുന്നു. പനി കുറയാത്തതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെനിന്ന്…
Read Moreസംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു; തീവ്ര മഴയ്ക്ക് താത്കാലിക ശമനം
തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം ശക്തിപ്പെട്ട തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് ദുര്‍ബലമാകുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കന്‍ കേരളത്തില്‍ ദിവസങ്ങളായി തുടരുന്ന തീവ്ര മഴയ്ക്കും ഇന്നലെയോടെ താത്കാലിക ശമനമായി. നാളെ മുതല്‍ മഴ കുറയും. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലവര്‍ഷത്തില്‍ ഇന്നലെ വരെ 1086.3 മില്ലീമീറ്റര്‍ മഴയാണ് പെയ്യേണ്ടിയിരുന്നത്. ഈ സ്ഥാനത്ത് 968.4 മില്ലീമീറ്റര്‍ മഴയാണ് ഇന്നലെ വരെ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More