വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്കായി കൈകോർത്ത് എയർടെൽ. വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബിൽ അടയ്ക്കാൻ വൈകുന്നവർക്കും ഇളവ് നൽകിയിട്ടുണ്ട്. ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയിൽ സ്റ്റോറുകളിൽ കളക്ഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.
Read MoreDay: August 1, 2024
വ്യവസായലോകത്തിനോടുള്ള അഭ്യർഥന; വയനാട് പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം; പി. രാജീവ്
കളമശേരി:വയനാട്ടിൽ സംഭവിച്ച ദുരന്തം സമചിത്തതയോടെയാണ് കേരളം നേരിടുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി 200ലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഈ ഉരുൾപൊട്ടൽ മാറിക്കഴിഞ്ഞു എന്ന് വ്യവസായ മന്ത്രി പി. രാജീവ്. വയനാടിനൊപ്പം കേരളത്തിലെ വ്യവസായലോകവും ഒന്നിച്ച് നിൽക്കേണ്ട സന്ദർഭമാണിത്. സംസ്ഥാന പൊതുമേഖലാ വ്യവസായശാലകൾ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനായി സഹായം നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കെഎംഎംഎൽ 50 ലക്ഷം കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. നൂറുകണക്കിന് വീടുകളുൾപ്പെടെ ഒരു നാടിനെയാകെ കൊണ്ടുപോയ ദുരന്തത്തിൽ നിന്ന് വയനാടിനെ കരകയറ്റുന്നതിനായി മുഴുവൻ വ്യവസായലോകവും സംസ്ഥാന സർക്കാരിനൊപ്പം നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വ്യവസായലോകത്തിനോടുള്ള അഭ്യർഥന. വയനാട്ടിൽ സംഭവിച്ച ദുരന്തം സമചിത്തതയോടെയാണ് കേരളം നേരിടുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി 200ലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഈ…
Read Moreചെറിയനാട്ട് സിപിഎമ്മിന് കനത്ത തിരിച്ചടി; ബിജെപിക്ക് അട്ടിമറി വിജയം; ഉണ്ണികൃഷ്ണന് നായരെ 107 വോട്ടിന് അട്ടിമറിച്ചത് ജയമോഹൻ
ചെങ്ങന്നൂര്‍: ചെറിയനാട് പഞ്ചായത്ത് നാലാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിംഗ്് സീറ്റ് ബിജെപി പിടിച്ചെടുത്തു. ബിജെപിയിലെ ഒ.ടി. ജയമോഹനനാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ പി. ഉണ്ണികൃഷ്ണന് നായരെ 107 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ജയമോഹന് വിജയിച്ചത്. ഒ.ടി. ജയമോഹന് 510 വോട്ടും പി. ഉണ്ണികൃഷ്ണന് നായര്‍ക്ക് 403 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി ദിലീപ് ചെറിയനാടിന് 253 വോട്ടുമാണ് ലഭിച്ചത്. വാര്‍ഡിനെ പ്രതികരിച്ചിരുന്ന സിപിഎമ്മിലെ എം.എ. ശശികുമാറിന്റെ മരണത്തത്തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 15 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ്-9, യുഡിഎഫ്-2 , ബിജെപി- 2 , എസ്ഡിപിഐ-1 സ്വതന്ത്രന്-1 എന്നിങ്ങനെയാണ് പുതിയ കക്ഷിനില. ഉപതെരഞ്ഞെടു ഫലത്തോടെ നിലവിലെ സിപിഎം അംഗബലം പത്തില്‍നിന്ന് ഒന്‍പതായി കുറഞ്ഞു.
Read More40 രൂപയുടെ ഉപ്പുമാവിന് വില 120, ഇഡ്ഡലിക്ക് 60ൽനിന്ന് 161; ഓൺലൈൻ ഫുഡ് ഡെലിവറിയിൽ ‘പകൽക്കൊള്ള’
ഓൺലൈൻ ഫുഡ് ഡെലിവറി കന്പനികളുടെ ഭക്ഷണവിതരണത്തിലെ പകൽക്കൊള്ള ഉദാഹരണസഹിതം പുറത്തുവിട്ടിരിക്കുകയാണ് മുംബൈയിലെ മാധ്യമപ്രവർത്തകൻ അഭിഷേക് കോത്താരി. മുംബൈയിലെ ജനപ്രിയ റസ്റ്ററന്റിലെ ബില്ലും അതേ ഹോട്ടലിലെ വിഭവങ്ങൾക്ക് ഓൺലൈൻ കന്പനികൾ ഈടാക്കുന്ന വിലയുടെ സ്ക്രീൻഷോട്ടുമാണ് അഭിഷേക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഹോട്ടലിലെ വിലയും സ്വിഗ്ഗിയും സൊമാറ്റോയും മറ്റും ഈടാക്കുന്ന വിലയും തമ്മിൽ ചെറിയ വ്യത്യാസമേ ഉണ്ടാകൂവെന്ന ധാരണ ഇതോടെ തിരുത്തപ്പെട്ടു. മുംബൈ വിലെപാർലെയിലെ റാം മന്ദിർ റോഡിൽ പ്രവർത്തിക്കുന്ന ഉഡുപ്പി2മുംബൈ എന്ന ഹോട്ടലിലാണ് അഭിഷേക് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയത്. തട്ടേ ഇഡലി- (രണ്ട് എണ്ണം120 രൂപ), ഉഴുന്നുവട (നാല് എണ്ണം 70 രൂപ), ഒനിയൻ ഊത്തപ്പം (80 രൂപ), ഉപ്പുമാവ് (40 രൂപ), ഹാഫ് ചായ (10 രൂപ)യുമാണു കഴിച്ചത്. ആകെ ബിൽ 320 രൂപ മാത്രം. ഇതേ വിഭവങ്ങൾ ഓൺലൈനിൽ ലഭിക്കാൻ കന്പനികൾ ഈടാക്കുന്നത് 740…
Read Moreകലയെ കൊന്ന് കൂഴിച്ചുമൂടിയ കേസ്: കൊലപാതകത്തിന് ഉപയോഗിച്ച കാർ കണ്ടെടുത്തു; ഇപ്പോൾ കാറിന് ഉടമ കൊല്ലത്തുകാരൻ
മാന്നാർ: പതിനഞ്ചു വർഷം മുൻപ് കാണാതായ ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊന്ന കുഴിച്ച് മൂടിയ കേസിൽ കൊലപാതകം നടത്തിയതെന്ന് കരുതുന്ന കാർ അന്വേഷണ സംഘം കൊല്ലം കൊട്ടിയത്ത് കണ്ടെത്തി. വെള്ള മാരുതി ആൾട്ടോ കാർ ആണ് പോലീസ് കണ്ടെടുത്തത്. വാടകയ്ക്കെടുത്ത ഈ വാഹനത്തിൽ സഞ്ചരിച്ചാണ് അനിൽ കലയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. കേസിലെ രണ്ടാം പ്രതി പ്രമോദിനു മാന്നാർ സ്വദേശി മഹേഷ് വാടകയ്ക്കു കൊടുത്തതായിരുന്നു ഈ കാർ. പിന്നീടു വിറ്റ കാർ പല ഉടമകൾ മാറിയാണു കൊല്ലത്തെത്തിയത്. കാർ കോടതിയിൽ ഹാജരാക്കി. കലയുടെ ഭർത്താവായ ഒന്നാം പ്രതി അനിലിനു വേണ്ടിയാണു പ്രമോദ് ഈ കാർ വാടകയ്ക്കെടുത്തതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു കാർ വാടകയ്ക്കു കൊടുക്കുന്നവരിൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു മഹേഷിലെത്തിയത്. കലയുടെ ഭർത്താവ് ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ അനിലിനെ (45) ഒന്നാം പ്രതിയാക്കിയും അനിലിന ബന്ധുക്കളും സുഹൃത്തുക്കളുമായ…
Read Moreഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന 38 കാരിയെ പലപ്പോഴായി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു, നഗ്ന ചിത്രങ്ങൾ പകർത്തി; ആലപ്പുഴയിൽ യുവാവ് പിടിയിൽ
നൂറനാട് : ആലപ്പുഴയിൽ ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതി അറസ്റ്റിൽ. ആദിക്കാട്ടുകുളങ്ങര ചാമവിളയിൽ ഷൈജു (41)വിനെയാണ് നൂറനാട് സിഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നൂറനാട് സ്വദേശിയായ 38 കാരിയെ ആണ് ഷൈജു പല തവണ പീഡനത്തിന് ഇരയാക്കിയത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന ഇവരെ ഇയാൾ 2017 ൽ ക്ഷേത്രത്തിൽ കൊണ്ടുപോയി താലികെട്ടുകയും പിന്നീട് പല തവണ ലോഡ്ജിലേക്ക് എത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബർ 31 ന് യുവതിയെ ലോഡ്ജിലെത്തിച്ച ശേഷം ഇയാൾ അവർക്ക് മദ്യം നൽകി. അബോധാവസ്ഥയിലായ യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രതി ഫോണിൽ പകർത്തി. ഇത് മനസിലാക്കിയ യുവതി ഇയാളെ ചോദ്യം ചെയ്തു. താൻ ചതിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയ യുവതി ഇയാളെ അവഗണിച്ചു. ഷൈജു വിളിക്കുന്പോൾ ഫോൺ എടുക്കാതെ ആയപ്പോൾ പ്രകോപിതനായ പ്രതി യുവതിയെ ഭീഷണിപ്പെടുത്തി.…
Read Moreതാലിചാർത്തി വിശ്വാസം നേടി; പലപ്പോഴായി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ശേഷം നഗ്നവീഡിയോകൾ ചിത്രീകരിച്ചു; യുവാവ് പിടിയിൽ
ചാരുമൂട്: ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന മുപ്പത്തെട്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. ആദിക്കാട്ടുകുളങ്ങര ചാമവിളയിൽ ഷൈജു(41)വിനെയാണ് സിഐ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നൂറനാട് സ്വദേശിയായ പരാതിക്കാരിയെ പ്രതി 2017ൽ ക്ഷേത്രത്തിൽവച്ച് താലികെട്ടിയ ശേഷം പലതവണ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചതാ യും കഴിഞ്ഞ ഡിസംബർ 31ന് ലോഡ്ജിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ച ശേഷം നഗ്ന വീഡിയോ എടുത്തതായും പോലീസ് പറഞ്ഞു. ഇപ്പോൾ പ്രതി വിളിക്കുമ്പോൾ ഇവർ ഫോൺ എടുക്കാത്തതിനാൽ നഗ്ന വീഡിയോകൾ വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreവെള്ളക്കെട്ടിലൂടെ പാഞ്ഞ് ആംബുലൻസ്; നിൽക്കുമോ എന്ന ഭയത്തോടെ പിന്നാലെ ഓടി നാട്ടുകാരും
ഉരുൾപൊട്ടൽ നാശംവിതച്ച വയനാടിന് താങ്ങായി മലയാളികൾ കൈകോർത്ത് ഇറങ്ങിയിരിക്കുകയാണ്. കഴിക്കാൻ ഭക്ഷണവും ഉടുത്തു മാറാൻ വസ്ത്രവുമില്ലാതെ ദുരിതാശ്വാസ കാമ്പുകളിൽ കഴിയുന്നവർക്കായി ആവശ്യ സാധനങ്ങൾ കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും വയനാട്ടിലേക്ക് എത്തുന്നുണ്ട്. മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തയാറായി എത്തിയ അമ്മമാർ വരെയുണ്ടായിരുന്നു നമുക്കിടയിൽ എന്നത് ഈ ദുരന്തത്തിനിടിയിലും ആശ്വാസം നൽകുന്ന കാര്യമാണ്. രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ നടക്കുന്ന കരളലിയിക്കുന്ന കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടുന്നത്. വയനാട്ടില്‍ നിന്നും വന്ന ആംബുലന്‍സിന് കോഴിക്കോട് പടനിലത്തുവച്ച് വഴിയൊരുക്കുകയായിരുന്നു മറ്റ് വണ്ടികളും നാട്ടുകാരും. വെള്ളക്കെട്ടുള്ള റോഡിലേക്ക് ഇറങ്ങിയ ആംബുലന്‍സ് ഒരു ഘട്ടത്തില്‍ നില്ക്കും എന്ന അവസ്ഥവരെ ഉണ്ടായി. തുടർന്ന് ആംബുലന്‍സ് നില്‍ക്കുമോ എന്ന ഭയത്തില്‍ കൂടിനിന്ന നാട്ടുകാര്‍ വരെ പിന്നാലെ പായുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതിനിടക്ക് ചിലര്‍ വീഴുകയും ചെയ്തു. എന്നാല്‍ കേടൊന്നും സംഭവിക്കാതെ…
Read Moreരക്ഷാദൗത്യം കൃത്യമായ രീതിയിലാണ് നടക്കുന്നത്; സൈന്യം ഉൾപ്പെടെ അഞ്ച് സംഘം ദൗത്യമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്; കൂടുതൽ യന്ത്രങ്ങൾ മേഖലയിൽ എത്തിച്ചു; എഡിജിപി എം. ആർ. അജിത് കുമാർ
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം കൃത്യമായ രീതിയിലാണ് നടക്കുന്നതെന്ന് എഡിജിപി എം. ആർ. അജിത് കുമാർ. സൈന്യം ഉൾപ്പെടെ അഞ്ച് സംഘം ദൗത്യമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടുതൽ യന്ത്രങ്ങൾ മേഖലയിൽ എത്തിച്ചിട്ടുണ്ടെന്ന് എഡിജിപി പറഞ്ഞു. മുണ്ടക്കൈ പ്രദേശം പൂർണമായും തകർന്നപോയി. എല്ലാ കെട്ടിടങ്ങളും തകർന്നു വീണു. അവിടെമാകെ ചെളിയാണ്. മുന്നൂറിൽപരം ആളുകളെ കാണാതായിട്ടുണ്ട്. സജീവമായി രക്ഷാദൗത്യത്തിൽ പ്രാദേശിക സന്നദ്ധപ്രവർത്തകരും പങ്കെടുക്കുന്നുണ്ടെന്ന് എഡിജിപി പറഞ്ഞു. നിലമ്പൂർ മുതൽ ദുരന്ത മേഖല വരെ തിരച്ചിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 273 ആയി. രക്ഷാപ്രവർത്തനം ദ്രുതഗതിയിലാണ് നടക്കുന്നത്. രക്ഷാദൗത്യത്തിന് കൂടുതൽ യന്ത്രങ്ങൾ എത്തിക്കും.1100 അംഗങ്ങൾ ഉള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ കഡാവർ നായകളെയും ദുരന്തമേഖലയിൽ എത്തിച്ചു.
Read Moreപ്രകൃതിക്ഷോഭമെന്നു കേട്ടാൽ… കർഷകരുടെ നെഞ്ചത്തു കയറേണ്ട; ആരാണ് അതിന്റെ ശരിയായ ഉത്തരവാദികൾ? നട്ടെല്ലിന് ബലമുണ്ടെങ്കിൽ ചെയ്യേണ്ടതെന്തെന്ന് ചൂണ്ടിക്കാട്ടി പ്രഫ. ടി. പ്രസാദ് പോൾ
എവിടെയെങ്കിലും എന്തെങ്കിലും പ്രകൃതിദുരന്തം ഉണ്ടാവുമ്പോഴൊക്കെ കുടിയേറ്റ കർഷകരെയും തോട്ടം ഉടമകളെയും പഴിചാരി യഥാർഥ കാരണത്തിലേക്ക് നോക്കാതിരിക്കുകയെന്നത് ഒരു സ്ഥിരം ക്ളീഷേ ആയിമാറിയിട്ടുണ്ട്. പഴയകാലത്തെ പോലീസുകാരെപ്പറ്റി, ‘കള്ളനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുക’ എന്നു പറയുന്നതിന് തുല്യരാണ് ഈ നാണംകെട്ട വിശദീകരണങ്ങൾ എഴുന്നളിച്ച് തങ്ങളുടെ ബൗദ്ധിക പാപ്പരത്തം വെളിപ്പെടുത്തുന്ന പരിസ്ഥിതി ‘വിദ്വാന്മാർ.’എന്താണ് ഇപ്പോൾ ഭീകരമായ തോതിലും വ്യാപകമായും ഉണ്ടാവുന്ന ഉരുൾപൊട്ടലിന് കാരണം? ആരാണ് അതിന്റെ ശരിയായ ഉത്തരവാദികൾ? സാമാന്യം സ്ഥിരമായ തോതിൽ പെയ്തിരുന്ന കാലവർഷത്തിനു പകരം, ക്ഷണനേരത്തേക്ക് ഭീകരമായ അളവിൽ പെയ്യുന്ന സമീപകാലത്തെ മഴയാണ് ഒരു കാരണം. അതിനെ മേഘസ്ഫോടനം എന്നോ മറ്റെന്തിലുമൊക്കെയോ പേരിട്ടതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ആഗോള താപനം കാരണം അതിവേഗം ഉയരുന്ന അറബിക്കടലിന്റെ താപനിലയാണ് പ്രധാന കാരണവും ഉത്തരവാദിയും. പണ്ട് അല്ലെങ്കിൽ ഒന്നോ, രണ്ടോ ദശകങ്ങൾക്കു മുൻപ് ഉണ്ടായിരുന്നതിനേക്കാൾ വളരെ ഉയർന്ന അന്തരീക്ഷ ആർദ്രത ഉണ്ടാവാനുള്ള കാരണം…
Read More