കൊച്ചി: തീരദേശമേഖലകളിലേയ്ക്ക് വില്പനക്കായി എത്തിച്ച എട്ട് കിലോ കഞ്ചാവുമായി രണ്ട് ഒറീസ സ്വദേശികള്‍ അറസ്റ്റിലായ കേസില്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത് മത്സ്യത്തൊഴിലാളികളെയെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഒറീസ ബ്രന്മപൂര് സ്വദേശികളായ ബലവ് നായിക്ക് (42), ബല്വിക്ക് നായിക്ക് (22) എന്നിവരാണ് കൊച്ചി സിറ്റി ഡാന്‍സാഫും ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസും തൃക്കാക്കര പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പിടിയിലായത്. ട്രോളിംഗ് നിരോധനത്തിന് ശേഷം കടലില്‍ പോകാന്‍ തുടങ്ങിയ ഫോര്‍ട്ടുകൊച്ചി മുതല്‍ മുനമ്പം വരെയുള്ള മത്സ്യത്തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു കഞ്ചാവെത്തിച്ചത്. ഒറീസയില്‍ നിന്നും സ്ഥിരമായി നഗരത്തിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ ഇവര്‍. കാക്കനാടുള്ള രഹസ്യ താവളത്തില്‍ നിന്നും ഫോര്‍ട്ടുകൊച്ചി കമാലക്കടവിലേക്കുള്ള യാത്രക്കിടെ പടമുകളില്‍ വച്ചാണ് സംഘം പോലീസ് പിടിയിലായത്. ഏകദേശം ഒരു കിലോയോളം തൂക്കം വരുന്ന പൊതികളിലാക്കി ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിക്കുന്നതായിരുന്നു പ്രതികളുടെ രീതി. കോസ്റ്റല്‍ എഐജി ജി. പൂങ്കുഴലിക്ക്…
Read MoreDay: August 2, 2024
മലയാളികളിൽ നിന്നും ഇത്രയും സ്നേഹം പ്രതീക്ഷിച്ചില്ല; രശ്മിക മന്ദാന
മലയാളികളുടെ സ്നേഹത്തിൽ ഹൃദയം നിറഞ്ഞ് നടി രശ്മിക മന്ദാന. കരുനാഗപ്പള്ളിയിൽ ഒരു കടയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് താരം മലയാളികളുടെ സ്നേഹം അനുഭവിച്ച് അറിഞ്ഞത്. നിരവധി പേരാണ് താരത്തെ കാണാനായി കരുനാഗപ്പള്ളിയിൽ തടിച്ചുകൂടിയത്. ഈ സ്നേഹം കണ്ട രശ്മിക മലയാളികൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിപ്പിനൊപ്പം ഉദ്ഘാടന പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും പങ്കിട്ടിരുന്നു. ‘ജൂലെ 25ന് ഞാൻ കേരളത്തിലെ കരുനാഗപ്പള്ളിയിൽ ഒരു ഉദ്ഘാടനത്തിന് പോയിരുന്നു. എല്ലാം വളരെ നന്നായിട്ടായിരുന്നു സംഘടിപ്പിച്ചിരുന്നത്. അവിടെനിന്ന് എനിക്ക് ലഭിച്ച സ്നേഹത്തിൽ ശരിക്കും ഞാൻ അമ്പരന്നു പോയി. ഇത്രയും സ്നേഹം ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. മനം നിറഞ്ഞു. ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. പക്ഷേ ഞാൻ അനുഗ്രഹീതയാണ്. എല്ലാത്തിനും നന്ദി’. -രശ്മിക മന്ദാന
Read Moreസാമ്പത്തിക ബാധ്യത; മരടിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; നാട്ടുകാരെ വിവരമറിയിച്ചത് മക്കൾ
മരട്: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരട് നഗരസഭ 31-ാം ഡിവിഷനിൽ നെട്ടൂർ നടുവിലവീട് സാബു ദേവസി (41), ഭാര്യ ഫിലോമിന റോസ് (39) എന്നിവരെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടത്. ഭർത്താവ് തൂങ്ങിമരിച്ച നിലയിലും ഭാര്യ വിഷം കഴിച്ച നിലയിലുമായിരുന്നു. മക്കളാണ് ഇരുവരെയും ഇന്നു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് പറയുന്നു. മൂന്ന് മക്കൾ ഉണ്ട്. വിദ്യാർഥികളാണ്.
Read Moreമരണസംഖ്യ ഉയരുന്നു; മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത് മുന്നറിയിപ്പുകൾ അവഗണിച്ചതോ; വയനാട്ടിലെ കരളലിയിക്കുന്ന കാഴ്ചകൾ പറയുന്നത് അവണിച്ചതിന്റെ പരിണതഫലമെന്ന്
കോഴിക്കോട്: 2018ൽ കേരളത്തെ പിടിച്ചുകുലുക്കിയ വൻ പ്രളയത്തെ തുടർന്നു ദുരന്തനിവാരണ അഥോറിറ്റി (ഡിഎംഎ) ചില മുന്നറിയിപ്പുകൾ നൽകിയിരുന്നു. അത് അവഗണിച്ചതാണ് വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ ഇത്രയധികം ഉയരാൻ കാരണം. വയനാട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി (ഡിഡിഎംഎ) തയാറാക്കിയ ‘’ഡിസാസ്റ്റർ മാനേജ്മെന്റ്-പ്ലാൻ 2019’ ൽ മുണ്ടക്കൈയിൽ അതീവശ്രദ്ധ വേണമെന്നും മുൻകരുതൽ നടപടികൾ വേണമെന്നുമാണ് നിർദേശിച്ചത്. പ്രകൃതിദുരന്തം ഒഴിവാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നതടക്കമുള്ള ശിപാർശകൾ ഗൗരവത്തിലെടുക്കാത്തതിന്റെ പരിണത ഫലമാണ് മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. മേപ്പാടി പഞ്ചായത്ത് പരിധിയിൽ വരുന്ന വെള്ളരിമല വില്ലേജ് പൂർണമായും അതിതീവ്ര ഉരുൾപൊട്ടലിനു സാധ്യതയുള്ള ഹൈറിസ്ക്ക് ഏരിയയാണെന്നും അതിൽതന്നെ മുണ്ടക്കൈ, പുത്തുമല, വെള്ളരിമല, ഹോപ് എസ്റ്റേറ്റ് വന മേഖല എന്നിവ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നുമാണ് റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകിയിരുന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി ജിയോ മോർഫോളജിക്കൽ പഠനം നടത്തണമെന്നും അതുവഴി…
Read Moreനീറ്റ് ചോദ്യപേപ്പർ ചോർച്ച; ആദ്യ കുറ്റപത്രമായി; 13 പ്രതികൾ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസ് അന്വേഷിക്കുന്ന സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. എഐ ഉൾപ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 13 പേരെ പ്രതികളാക്കിയാണു കുറ്റപത്രം. നിതീഷ് കുമാറാണ് ഒന്നാം പ്രതി. കേസിൽ അന്വേഷണം തുടരുമെന്നും 58 ഇടങ്ങളിൽ പരിശോധന നടത്തിയെന്നും അറസ്റ്റിലായ മറ്റ് പ്രതികൾക്കെതിരേ അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും സിബിഐ അറിയിച്ചു. ബിഹാർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് മേയ് അഞ്ചിനാണ് സിബിഐ ഏറ്റെടുത്തത്. ഇതുവരെ 40 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
Read Moreകൃതി സനോണ്‍ പ്രണയത്തിലോ? ആരാധകർ ചോദിക്കുന്നൂ…
ദേശീയ പുരസ്കാരം നേടിയ ബോളിവുഡ് നടിയാണ് കൃതി സനോണ്‍. മിമി എന്ന സിനിമയിലൂടെയാണ് മികച്ച നടിക്കുളള ദേശീയ അവാര്‍ഡ് കൃതി നേടിയത്. കൃതി സനോണ്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്. കൃതി സനോണ്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അടുത്തിടെയാണ് കൃതി സനോണ്‍ തന്റെ ജന്മദിനം ആഘോഷിച്ചത്. യുകെ വ്യവസായിയായ കബിര്‍ ബാഹിയയുമായി താരം പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. നടി കൃതി സനോണ്‍ ജന്മദിനം ആഘോഷിച്ചത് കബിറിനൊപ്പമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഗ്രീക്ക് ദ്വീപില്‍ കബിര്‍ കൃതിക്കൊപ്പമുള്ള ഫോട്ടോയും പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ റിപ്പോര്‍ട്ടിനോടു കൃതി സനോണ്‍ പ്രതികരിച്ചിട്ടില്ല. താരം പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചതോടെ ഇതിനു പിന്നാലെയാണിപ്പോൾ പപ്പരാസികൾ. മുമ്പ് ഒരു ഫാഷൻ ഷോയിലുണ്ടായ മോശം അനുഭവം കൃതി വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. ഞാൻ ആ കൊറിയോഗ്രാഫി മോശമാക്കിയെന്ന് പറഞ്ഞ് എന്നോട് ക്രൂരമായി കൊറിയോഗ്രാഫര്‍ പെരുമാറി. അത് ഒരു…
Read Moreപാർലമെന്റ് മന്ദിരത്തിൽ ബക്കറ്റില്‍ ചോരുന്ന വെള്ളം ശേഖരിച്ച് ഉദ്യോഗസ്ഥർ; ചോർച്ച സംബന്ധിച്ച് വിശദീകരണം തേടി സ്പീക്കർ
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലുണ്ടായ ചോർച്ചയിൽ സ്പീക്കർ വിശദീകരണം തേടി. മന്തിരം രൂപകൽപ്പനചെയ്ത ബിമൽ പട്ടേലിനോടാണ് ലോക്സഭാ സ്പീക്കർ ഓംബിർള വിശദീകരണം തേടിയത്. എംപിമാരുടെ ലോബിയുടെ അകത്തായാണു മഴവെള്ളം വീണതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉദ്യോഗസ്ഥർ ബക്കറ്റില്‍ ചോരുന്ന വെള്ളം ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതിപക്ഷ എംപിമാർ പുറത്തുവിട്ടിരുന്നു. പിന്നാലെയാണു വിഷയം വിവാദമായത്. പുതിയ മന്ദിരം ഇത്ര പെട്ടെന്ന് ചോർന്നതിൽ അന്വേഷണം വേണമെന്നും, ഇതിനായി എല്ലാ പാർട്ടികളുടെയും എംപിമാരടങ്ങുന്ന സമിതിക്കു രൂപം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസും നൽകി.
Read Moreജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസം…
ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസം… വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും ക്യാമ്പിലെ താമസക്കാരെ ആശ്വസിപ്പിക്കുന്നു.
Read Moreരശ്മിയുടെ അമ്മ മനസ്: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിനെ നോക്കാൻ തയാറായി പോലീസ് ഉദ്യോഗസ്ഥ
കൊച്ചി: “വയനാട്ടിലെ ദുരന്തം അറിഞ്ഞപ്പോള്‍ മനസില്‍ മിന്നി മറഞ്ഞത് നാലര മാസം പ്രായമുള്ള എന്റെ കുഞ്ഞിന്റെ മുഖമാണ്. അവന്റെ പ്രായമുള്ള ഏതെങ്കിലും കുഞ്ഞിന് അമ്മയെ നഷ്ടമായിട്ടുണ്ടാകാം. പാലു മാത്രം കുടിക്കുന്ന ഈ സമയത്ത് ആ കുഞ്ഞു മക്കള്‍ എങ്ങനെ ഈ സാഹചര്യം തരണം ചെയ്യുമെന്നത് എന്നെ സങ്കടപ്പെടുത്തി. അമ്മ നഷ്ടമായ, ആറു മാസത്തില്‍ താഴെ പ്രായമുള്ള ഒരു കുഞ്ഞിനെ ദുരന്ത മുഖത്തുനിന്ന് കിട്ടിയാല്‍ എന്റെ ലീവ് തീരും വരെ ഞാന്‍ നോക്കിക്കൊള്ളാമെന്ന് അപര്‍ണ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചത് അതുകൊണ്ടാണ്’- എറണാകുളം തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ ഹവില്‍ദാര്‍ ആര്. രശ്മിമോളുടെ മാതൃത്വം നിറയുന്ന വാക്കുകളാണിത്. ചേര്‍ത്തല പൂച്ചാക്കല്‍ വടക്കേമറ്റത്തില്‍ സനീഷ്കുമാറിന്റെ ഭാര്യയായ രശ്മി നിലവില്‍ പ്രസവാവധിയിലാണ്. വയനാട് ദുരന്തം അറിഞ്ഞപ്പോള്‍ രശ്മിയുടെ മനസ് നിറയെ നാലര മാസം പ്രായമുള്ള മകന് അയാന്റെ രൂപമായിരുന്നു. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക്…
Read Moreപുറം ലോകവുമായി ബന്ധപ്പെടാനാവാതെ വിശന്നുവലഞ്ഞു; ഭക്ഷണം തേടിയിറങ്ങിയപ്പോൾ വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടു; സൂചിപ്പാറ കൊടുംകാട്ടിൽ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ
മുണ്ടക്കൈ: സൂചിപ്പാറ കൊടുംകാട്ടിൽ കുടുങ്ങിയ ആറു മനുഷ്യജീവനുകളെ വനപാലകർ രക്ഷപ്പെടുത്തിയത് മണിക്കൂറുകൾനീണ്ട അതീവദുഷ്കരമായ ഓപ്പറേഷനിലൂടെ. സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ അടിവാരത്തുള്ള ഏറാക്കുണ്ട് കോളനിയിലെ കൃഷ്ണൻ, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കൾ എന്നിവരടങ്ങിയ കുടുംബത്തിനാണു വനം വകുപ്പിലെ നാല് ഉദ്യോഗസ്ഥരുടെ മനോധൈര്യവും സാഹസികതയും രക്ഷയായത്. 10 കയറുകൾ കൂട്ടിക്കെട്ടി അതിലൂടെ പിടിച്ചു കയറിയായിരുന്നു രക്ഷാദൗത്യം. കൈയൊന്നു വിട്ടുപോയാൽ ശരീരം ചിന്നിച്ചിതറുന്ന കൊടും ഗർത്തങ്ങൾ അതിസാഹസികമായി താണ്ടിയാണ് ആറുപേരെയും വനപാലകർ പുറംലോകത്ത് എത്തിച്ചത്. ഉരുൾപൊട്ടലിനെത്തുടർന്ന് സൂചിപ്പാറ വെള്ളച്ചാട്ടം പേടിപ്പെടുത്തുന്ന വിധം രൗദ്രമായാണ് കുതിച്ചൊഴുകുന്നത്. ഇതോടെ എങ്ങോട്ടും പോകാനാകാതെ കൃഷ്ണനും കുടുംബവും വീട്ടിൽ കുടുങ്ങിപ്പോവുകയായിരുന്നു. വനത്തിൽ മണ്‍തിട്ടയിൽ താമസിച്ചിരുന്ന ഈ കുടുംബം മഴ കനത്തതോടെ പുറം ലോകവുമായി ബന്ധപ്പെടാനാവാതെ വിശന്നുവലഞ്ഞു. ഭക്ഷണം തേടി അമ്മ ശാന്തയും ഒരു മകനും കാട്ടിലൂടെ നടന്നുപോകുന്പോൾ വനപാലകരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ശാന്തയോടു കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയ ഉദ്യോഗസ്ഥർ ഇവരോടൊപ്പം…
Read More