കായംകുളം : കോളജ് വനിതാ ഹോസ്റ്റലിൽ പെൺകുട്ടികളുടെ ഉറക്കം കെടുത്തിയ നുഴഞ്ഞുകയറ്റക്കാരനെ ഒടുവിൽ പോലീസ് പിടികൂടി. കായംകുളം എംഎസ്എം കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ കഴിഞ്ഞ കുറെ ദിവസമായി ശല്യം ചെയ്തവന്ന അജ്ഞാതനെയാണ് കണ്ടെത്തിയത് . കായംകുളം സ്വദേശിയായ പതിനേഴുകാരനെയാണ് കൊല്ലത്ത് നിന്ന് പോലീസ് പിടികൂടിയത്. സമീപത്തെ മരത്തിലൂടെയാണ് ഹോസ്റ്റലിൽ കയറിയിരുന്നതെന്ന് കൗമാരക്കാരൻ പോലീസിന് മൊഴി നൽകി. ഇവിടെ എൺപതോളം പെൺകുട്ടികളാണ് താമസിക്കുന്നത്. കഴിഞ്ഞാഴ്ച ഹോസ്റ്റലിലെ ശൗചാലയത്തിൽ അപരിചതനായ ഒരാൾ നിൽക്കുന്നത് കുട്ടികൾ കണ്ടു. പെൺകുട്ടികളുടെ റൂമിലും ഇയാൾ കയറി. ഇതിന്റെ സിസിടിവി ദ്യശ്യങ്ങളും കുട്ടികൾ പോലീസിന് കൈമാറിയിരുന്നു. ഹോസ്റ്റലിനുള്ളിലേക്ക് വലിഞ്ഞുകയറിയതിന്റെ കാൽപാടുകളും കുട്ടികൾ അധികൃതർക്ക് കാണിച്ചു കൊടുത്തിരുന്നു. ഒരാഴ്ചക്കിടെ നാലു തവണയാണ് ഹോസ്റ്റലിൽ ശല്യമുണ്ടായത്. സംഭവത്തിൽ വിദ്യാർത്ഥി സംഘടനകളുടെ അടക്കം വലിയ പ്രതിഷേധം ഉണ്ടായി. രാത്രിയിൽ കെട്ടിടത്തിലൂടെ ഒരാൾ നടക്കുന്നതിന്റെ കാൽപെരുമാറ്റം കേൾക്കാമെന്നാണ് കുട്ടികൾ പറഞ്ഞത്. ഹോസ്റ്റലിൽ…
Read MoreDay: August 9, 2024
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ മരണം; സഹതടവുകാരൻ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ സെൻട്രജയിലിൽ ജീവപര്യന്തം തടവുകാരനെ കൊലപ്പെടുത്തിയ കേസിൽ സഹതടവുകാരൻ അറസ്റ്റിൽ. പാലക്കാട് കോട്ടായി സ്വദേശി വേലായുധനെ (78) ആണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ പാലക്കാട് കോടതിയിൽനിന്ന് അറസ്റ്റ് ചെയ്യാനുള്ള അനുമതി പോലീസ് വാങ്ങിയിരുന്നു. തുടർന്ന്, ഇന്ന് രാവിലെ 10.30 തോടെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ജീവപര്യന്തം ശിക്ഷയനുഭവിക്കുകയായിരുന്ന കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് കരുണാകരനാണ്(86) കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള നിസാര വാക്കുതർക്കത്തെ തുടർന്ന് കരുണാകരന്റെ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് തലയ്ക്കടിക്കുകയും മുഖത്തടിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ജൂൺ മുതൽ കരുണാകരനും വേലായുധനും ഓരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച ഇരുവരെയും സിംഗിൾ സെല്ലിലേക്ക് മാറ്റിയത്. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം ഇരുവരും ആശുപത്രി ബ്ലോക്കിലായിരുന്നു. ഉറങ്ങി കിടന്ന ഭാര്യയെ നിസാരകാരണത്താൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വേലായുധൻ. ഇയാൾക്ക്…
Read Moreകാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന് സ്യൂട്ട്കേസിലാക്കി; യുവതി അറസ്റ്റിൽ
മുംബൈ: യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. കൊല്ലപ്പെട്ട അർഷാദ് അലി ഷെയ്ഖിന്റെ (30) ഭാര്യ റുക്സാനയാണ് അറസ്റ്റിലായത്. യുവതിയും പ്രതികളിലൊരാളായ ജയ് ചൗഡയും തമ്മിലുളള അടുപ്പമാണു കൊലപാതകത്തിനു കാരണമെന്നു പോലീസ് വ്യക്തമാക്കി. ഭർത്താവിനെ കൊലപ്പെടുത്തി ചൗഡയ്ക്കൊപ്പം ജീവിക്കാനായിരുന്നു റുക്സാനയുടെ പദ്ധതി. ഇതിനായി ഇരുവരും ശിവജിത് സുരേന്ദ്ര സിംഗ് എന്നായാളുമായി ഗൂഢാലോചന നടത്തിയാണു കൊലപാതകം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ദക്ഷിണ മുംബൈയിലെ പൈധുണിയിലെ വീട്ടിലേക്ക് അർഷാദിനെ വിളിച്ചുവരുത്തിയ ചൗഡ മദ്യം നൽകിയശേഷം തലയ്ക്കടിച്ചും കത്തി ഉപയോഗിച്ചും കൊലപ്പെടുത്തുകയായിരുന്നു. വീഡിയോ ചിത്രീകരിച്ച് വിദേശ സുഹൃത്തിന് ചൗഡ അയച്ചുകൊടുത്തതായും പോലീസ് കണ്ടെത്തി. മൃതദേഹം സ്യൂട്ട്കേസിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചെങ്കിലും രക്തം കണ്ട പോലീസുകാരന്റെ സംശയമാണു കൊലപാതകം പുറത്തറിയാൻ കാരണമായത്.
Read Moreവയറ് കീറി ആന്തരീക അവയവങ്ങള്‍ പുറത്തുവന്ന നിലയിലായിൽ മൃതദേഹം; കോളജ് അധ്യാപകന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് പോലീസ്
കൊച്ചി: കുന്നത്തുനാട് മഴുവന്നൂരില്‍ കോളജ് അധ്യാപകന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് പോലീസ്. മഴുവന്നൂര്‍ കവിതപടി സ്വദേശി വി.എസ്. ചന്ദ്രലാലിനെ(41) കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വീടിനടുത്തുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറ് കീറി ആന്തരീക അവയവങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹം. മാനസിക വെല്ലുവിളി മറികടക്കുന്നതിന് ഇദേഹം ചികിത്സയിലായിരുന്നുവെന്നന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്കി. ഇതോടെയാണ് ചന്ദ്രലാലിന്റെ മരണം ആത്മഹത്യായാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിട്ടുള്ളത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും തുടര്നടപികള്ക്കും ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. അയല്‍വാസിയായ സ്ത്രീയാണ് മാരകമായി മുറിവേറ്റ് മരിച്ചുകിടക്കുന്ന നിലയില്‍ ചന്ദ്രലാലിനെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എറണാകുളത്തെ ഒരു കോളജിലെ ഹിന്ദി വിഭാഗം പ്രഫസറായിരുന്ന ചാന്ദ്രലാല് രണ്ടാഴ്ചയിലധികമായി കോളജില്‍ എത്തിയിരുന്നില്ല. മൂന്ന് മാസം മുമ്പാണ് ഇദേഹത്തിന്റെ അച്ഛന് മരിച്ചത്. ഇതേത്തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു ചന്ദ്രലാല്‍.
Read Moreഡ്രൈവറില്ലാതെ നീങ്ങിയ ട്രക്കില്‍ ചാടിക്കയറി യുവതി; ഹാന്‍ഡ് ബ്രേക്കിട്ടു വാഹനം നിർത്തി; സാഹസിക പ്രവൃത്തിക്ക് കൈയടിച്ചു സോഷ്യൽ മീഡിയ
നിർത്തിയിട്ട കൂറ്റൻ ട്രക്ക് ഡ്രൈവറില്ലാതെ മുന്നോട്ടു നീങ്ങുന്നതു കണ്ടാൽ അലറിവിളിച്ചു മാറിനിൽക്കുകയായിരിക്കും മിക്കവരും ചെയ്യുക. എന്നാൽ ട്രക്ക് ഉരുളുന്നതു ശ്രദ്ധയിൽപ്പെട്ട ഒരു യുവതി മറ്റൊന്നും നോക്കാതെ ട്രക്കിന്റെ തുറന്നു കിടന്ന വാതിലിലൂടെ അനായാസമായി ചാടിക്കയറി, ഹാന്‍ഡ് ബ്രേക്കിട്ടു വാഹനം നിർത്തി. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഇതിന്റെ വീഡിയോക്ക് വലിയ കൈയടിയാണു ലഭിച്ചിരിക്കുന്നത്. എക്സിലെ ജനപ്രിയ അക്കൗണ്ടായ ഘർ കെ കലേഷാണ് വീഡിയോ പങ്കുവച്ചത്. എന്നാൽ, സംഭവം എവിടെ നടന്നതാണെന്നു വീഡിയോയിൽ വ്യക്തമല്ല. വീഡിയോയുടെ തുടക്കത്തില്‍ ട്രക്കിനും ജെസിബിക്കും ഇടയിലൂടെ നീങ്ങുന്ന ഒരു യുവതിയെ കാണാം. അപ്പോൾ അപ്രതീക്ഷിതമായി ട്രക്ക് മുന്നോട്ട് നീങ്ങുന്നു. ഈ സമയം പിന്നില്‍നിന്നു രണ്ടു പേര് ട്രക്കിലെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍, യുവതി പെട്ടെന്നു ട്രക്കിലേക്കു ചാടിക്കയറി ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് വണ്ടി നിര്‍ത്തുന്നു. ഈ സമയം ട്രക്ക് റോഡിന്റെ പകുതി ഭാഗവും…
Read Moreഅയർലൻഡിൽ വാഹനാപകടം; കൂത്താട്ടുകുളം സ്വദേശിനിയായ നഴ്സ് മരിച്ചു
കൂത്താട്ടുകുളം: അയര്‍ലൻഡിലെ കൗണ്ടി മയോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ കളപ്പുരയില്‍ ലിസി സാജു(59) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന ഭര്‍ത്താവ് സാജു, രണ്ട് ബന്ധുക്കള്‍ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. എന്‍ 59 നാഷണല്‍ റോഡില്‍ ന്യൂപോര്‍ട്ടിനും മുള്‍റാനിക്കുമിടയില്‍ വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെ ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൗണ്ടി കില്‍ഡെയറില്‍ താമസിക്കുന്ന ലിസി റോസ് കോമണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സായിരുന്നു. മക്കള്‍: എഡ്വിന്, ദിവ്യ. അപകടത്തില്‍ രണ്ടു വാഹനങ്ങളിലായി ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.
Read Moreപുനരധിവാസ പദ്ധതി നടത്തിപ്പ്; പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്ന് കെ സുധാകരന്
തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതി നടത്തിപ്പിന് പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍സമിതി രൂപീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. പുനരധിവാസ പദ്ധതി ഫലപ്രദവും സുതാര്യവുമായി നടപ്പാക്കുന്നതിനായി പ്രതിപക്ഷ എംഎല്‍എമാരെയും വിദ്ഗധരെയും ഉൾപ്പെടുത്തണം. ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍,വിദ്യാര്‍ഥികള്‍,വയോധികര്‍ എന്നിവരെയെല്ലാം മുന്നില്‍ കണ്ടുള്ള പുനരധിവാസത്തിന് മാതൃകപരമായ രൂപരേഖ തയ്യാറാക്കണം. വാഗ്ദാനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും വീഴ്ച ഉണ്ടാകുന്നില്ലെന്നും സമിതിക്ക് നിരീക്ഷിക്കാന്‍ കഴിയണം.പുനരധിവാസത്തിനായി നീക്കിവെയ്ക്കുന്ന തുകയുടെ വിനിയോഗം ദുരിതബാധിര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ഭൂമി,പുനനിര്മിക്കുന്ന വീടുകള്‍ തുടങ്ങിയവ അവര്‍ക്ക് ഉപയോഗപ്രദമായിരിക്കണം.മുന്‍കാലങ്ങളില്‍ പ്രകൃതിക്ഷോഭ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നല്കിയ വീടുകളെയും പുനരധിവസിപ്പിച്ച പ്രദേശത്തെയും സംബന്ധിച്ച് രൂക്ഷമായ ആക്ഷേപം ഉയരുന്ന സ്ഥിതിക്ക് അത്തരം അവസ്ഥ വയനാട് ദുരന്തബാധിര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും സുധാകരന് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്നതിന് തടസമാകുന്ന നിയമവശങ്ങള്‍ ലഘൂകരിക്കാനും നടപടിയുണ്ടാകണം. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 138 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അന്തിമ പട്ടികയില്‍ ഈ…
Read Moreഹെഡ് ആൻഡ് നെക്ക് കാൻസർ; ലക്ഷണങ്ങളും രോഗനിർണയവും
ഉമിനീർ ഗ്രന്ഥി കാൻസർ താടിയെല്ലിലോ വായയിലോ കഴുത്തിലോ വീക്കം അല്ലെങ്കിൽ മുഴകൾ എന്നിവയാണ് ലക്ഷണങ്ങൾ. ഇത്തരത്തിലുള്ള അർബുദം അതിന്റെ സൂക്ഷ്മമായ ലക്ഷണങ്ങൾ കാരണം നേരത്തേ കണ്ടുപിടിക്കാൻ പലപ്പോഴും പ്രയാസകരമാവാറുണ്ട്. ലക്ഷണങ്ങൾ ദൈനംദിന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന കാര്യങ്ങളിൽ ബുദ്ധിമുട്ട്. ഉദാഹരണത്തിന് ഭക്ഷണം കഴിക്കുമ്പോഴുള്ള വേദന, സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട്. വായ്ക്കുള്ളിൽ അനുഭവപ്പെടുന്ന അസ്വസ്ഥതകളും മുറിവുകളുമാണ് ഇത്. വായ്ക്കുള്ളിൽ, കഴുത്തിൽ, മുഖത്ത് വരുന്ന, ഒരിക്കലും ഭേദമാവാത്ത മുറിവുകൾ കഴുത്തിൽ, തൊണ്ടയിൽ, മുഖത്ത് അനുഭവപ്പെടുന്ന സ്ഥിരവേദന. ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. കാരണങ്ങൾ പുകവലി: പുകവലി മസ്തിഷ്കവും കഴുത്തും ഉൾപ്പെടുന്ന കാൻസറുകൾക്ക് പ്രധാനകാരണമാണ്. സിഗരറ്റുകളുടെയും പുകയിലയുടെയും ഉപയോഗം വില്ലനാണ്. ആൽക്കഹോൾ ഉപയോഗം: അതിരുവിട്ട മദ്യപാനവും ഈ കാൻസറുകളുടെ സാധ്യത വർധിപ്പിക്കുന്നു. ഹ്യുമൻ പാപ്പില്ലോമാ വൈറസ് (HPV): HPV വൈറസ് മൂലം ഈ കാൻസർ രൂപപ്പെടാൻ സാധ്യതയുണ്ട്. സൂര്യപ്രകാശം: സൂര്യപ്രകാശത്തിൽ കൂടുതലായി എക്സ്പോസ് ചെയ്യുന്നവർക്ക് ഇതിന്റെ സാധ്യത…
Read Moreലാവോസിലേക്ക് മനുഷ്യക്കടത്ത്; കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ്; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് കൊച്ചിയില്‍നിന്ന് ലാവോസിലെ ചൈനീസ് കമ്പനിക്ക് ആളുകളെ വിറ്റ സംഭവത്തില്‍ സമാന രീതിയില്‍ തട്ടിപ്പിന് ഇരയായി ലാവോസില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നു. കേസില്‍ അറസ്റ്റിലായ പ്രതി പള്ളുരുത്തി സ്വദേശി അഫ്സര്‍ അഷറഫില്‍(34) നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. ഇവരെ എംബസിയുടെ സഹായത്തോടെ കേന്ദ്ര ഇടപെടലില്‍ തിരികെ എത്തിക്കുന്ന സാധ്യതകളും പോലീസ് തേടുന്നുണ്ട്. അതിനിടെ സംഭവത്തില്‍ ഇടനിലക്കാരനായ മലയാളിയെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗിമിക്കുകയാണെന്ന് തോപ്പുംപടി പോലീസ് പറഞ്ഞു. കഴിഞ്ഞിടെ അവയവക്കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ അറസ്റ്റ് നടന്നിരുന്നു. സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. സമാനരീതിയില്‍ മനുഷ്യക്കടത്ത് കേസിലും കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കസ്റ്റഡിയില്‍ വാങ്ങി വ്യക്തത വരുത്തും അഫ്സര്‍ അഷറഫിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പോലീസ്…
Read Moreകോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്; അഖിൽ സി. വർഗീസ് ചെറിയ മീനല്ല; പ്രതിക്ക് വൻ രാഷ്ട്രീയ സ്വാധീനം; ജോലിചെയ്തയിടങ്ങളിലെല്ലാം വൻ ക്രമക്കേട്; കൊല്ലം നഗരസഭയിൽ 40 ലക്ഷത്തിന്റെ ക്രമക്കേട്
കോട്ടയം: കോട്ടയം നഗരസഭയിലെ പെന്ഷന് തട്ടിപ്പില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ആഭ്യന്തര വിജിലന്‍സ് സംഘം നഗരസഭയില്‍ പരിശോധന നടത്തി. പെന്ഷന് അക്കൗണ്ടില്‍നിന്നു മൂന്നു കോടി രൂപയ്ക്കു മുകളില്‍ നഗരസഭാ ജീവനക്കാരന് തട്ടിയെടുത്തന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പെന്ഷന് വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലര്‍ക്കാണ് നഗരസഭയുടെ അക്കൗണ്ടില്‍ നിന്നു സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്കു മൂന്നു കോടിയോളം രൂപ പലതവണകളായി മാറ്റിയത്. നഗരസഭയിലെ ക്ലര്‍ക്കായിരുന്ന കൊല്ലം മങ്ങാട് ആന്‍സി ഭവനില്‍ അഖില്‍ സി. വര്‍ഗീസിനെതിരേ നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ ഇന്നലെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. തട്ടിപ്പു നടത്തിയെന്ന ആരോപണമുയര്‍ന്ന നഗരസഭയിലെ മുന്‍ ഉദ്യോഗസ്ഥന് അഖില്‍ കഴിഞ്ഞ മാസവും കോട്ടയം നഗരസഭയില്‍ എത്തി പെന്ഷന് ബില്‍ തയാറാക്കിയതായും വിജിലന്‍സ് സംഘത്തിനു വിവരം ലഭിച്ചു. വൈക്കം നഗരസഭയില്‍ ജോലി ചെയ്തിരുന്ന അഖില്‍ കോട്ടയം നഗരസഭയിലെ ഇതേ വിഭാഗത്തില്‍ ജോലിചെയ്യുന്ന ക്ലര്‍ക്കിനെ സഹായിക്കാന്‍…
Read More