പേരാമംഗലം: കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. പേരാമംഗലം ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ശ്രീക്കുട്ടി ഓട്ടോയുടെ ഡ്രൈവർ സന്തോഷിനാണ് ഇന്ന് രാവിലെ പേരാമംഗലം സ്കൂൾ റോഡിൽ വച്ച് മുക്കാൽ പവനോളം വരുന്ന സ്വർണ കൈചെയിൻ കളഞ്ഞു കിട്ടിയത്. ഈ വിവരം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും നിമിഷങ്ങൾക്കകം ഉടമ ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് ഓട്ടോ സ്റ്റാന്റിൽ വന്നു സ്വർണ്ണ ചെയിൻ ഉടമ കൈപറ്റി. സന്തോഷിന്റെ ഈ മാതൃകാപരമായ പ്രവൃത്തിയെ നാട്ടുകാരും സഹപ്രവർത്തകരും വ്യാപാരി സുഹൃത്തുക്കളും അഭിനന്ദിച്ചു.
Read MoreDay: August 19, 2024
അങ്കണവാടിയിൽ നിന്ന് പാന്പിനെ പിടികൂടി; കുട്ടികൾ എത്തുന്നതിന് മുമ്പായതിനാൽ അപകടം ഒഴിവായി; പരിസരം വൃത്തിയാക്കി ടീച്ചർമാർ
തൃശൂർ: അങ്കണവാടിയിൽ നിന്ന് വിഷപ്പാന്പിനെ പിടികൂടി. പതിനാറാം ഡിവിഷൻ നെട്ടിശേരിയിലെ 44-ാം നന്പർ അങ്കണവാടി കെട്ടിടത്തിനുള്ളിലെ അലമാരയ്ക്കു സമീപത്തു നിന്നാണ് പാന്പിനെ പിടികൂടിയത്. ഇന്നുരാവിലെ അങ്കണവാടിയിലേക്ക് കുട്ടികൾ എത്തിത്തുടങ്ങുന്ന സമയത്തായിരുന്നു അങ്കണവാടി വൃത്തിയാക്കുന്നതിനിടെ അധ്യാപിക പാന്പിനെ കണ്ടെത്തിയത്. പാന്പിനെ കണ്ടെത്തിയതിനെ തുടർന്ന് സമീപത്തെ വിവിധ അങ്കണവാടികളിൽ നിന്നുള്ള അധ്യാപകരെത്തി ഈ അങ്കണവാടിയും പരിസരവും വൃത്തിയാക്കി. അങ്കണവാടി പരിസരം വൃത്തിരഹിതമാണെന്നും കോർപറേഷൻ അധികൃതർ വൃത്തിയാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു .
Read Moreആർക്കെതിരെയാണ് വിവേചനം ഉണ്ടായത്, ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദമായി പഠിക്കണം; ഹേമ കമ്മറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് സിദ്ദിഖ്
കൊച്ചി: സിനിമ മേഖലയിലെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരണമറിയിച്ച് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്. ആർക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദമായ പഠിക്കേണ്ടതുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം എന്താണ് പറയേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കാം. മറ്റു സംഘടനകളുമായി ചേർന്ന് ആലോചിക്കേണ്ടതുണ്ടെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഏത് കാര്യത്തിലാണ് മറുപടി പറയേണ്ടതെന്നതിന് കൃത്യമായ ധാരണയില്ല. രണ്ട് ദിവസമായി ”അമ്മ”യുടെ ഒരു ഷോയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. റിപ്പോർട്ട് വിശദമായിട്ട് പഠിച്ചിട്ട് എന്ത് മറുപടിയാണ് പറയേണ്ടത് എന്നതിനെപ്പറ്റി തീരുമാനമെടുക്കാം. മറ്റ് സംഘടനകളുമായി കൂടിയാലോചിക്കേണ്ടതുണ്ട്. വളരെ സെൻസിറ്റീവ് ആയ വിഷയമാണ്. അറിയാതെ ഒരു വാക്ക് പറഞ്ഞാൽ പോലും ഭാവിയിൽ വലിയ പ്രശ്നങ്ങളുണ്ടാകും. ആർക്കെതിരെയാണ് വിവേചനം, ഏത് രീതിയിലാണ് വിവേചനം, ആരാണ്…
Read Moreആലിംഗന രംഗത്തിന് 17 റീട്ടേക്കുകൾ: ഇരുളമർന്ന് കഴിഞ്ഞാൽ വാതിലിൽ മുട്ടുന്ന പ്രമുഖ നടൻമാർ; ഭക്ഷണം കിട്ടാൻപോലും ലൈംഗീക ചൂഷണത്തിന് ഇരയാകേണ്ടിവരുന്നവർ….
തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തായപ്പോൾ ലോകമറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ. ചലച്ചിത്രമേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്നത് കടുത്ത ചൂഷണവും വിവേചനവും. ആലിംഗന സീനുകൾ 17 റീട്ടേക്കുകൾ പോലും എടുക്കാറുണ്ട്. ഭാവി പോലും നശിപ്പിക്കുമെന്ന ഭയത്താൽ നടൻമാരുടെയും സംവിധായകരുടേയും പേരുകൾ പോലുമ വെളിപ്പെടുത്താൻ മടിക്കുന്നു. ഇരുൾ വീണുകഴിഞ്ഞാൽ നടിമാരുടെ വാതിലിൽ നിരന്തരം മുട്ടുകയും ലൈംഗികതയ്ക്ക് നിർബന്ധിക്കുകയും ചെയ്യുന്നു. ലൈംഗിക ഉപദ്രവം തുറന്നു പറഞ്ഞാൽ തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നുവെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ഉപദ്രവിക്കാനെത്തുന്നവരിൽ പല പ്രമുഖ നടൻമാരും.
Read Moreവയനാട് ദുരന്തം; മായയുടെയും മര്‍ഫിയുടെയും മടക്കം 24 മൃതദേഹങ്ങള്‍ കണ്ടെത്തിയശേഷം
കൊച്ചി: “ആ കാണുന്ന സ്ഥലത്തായിരുന്നു എന്റെ വീട്. ഉരുള്‍പ്പൊട്ടലിനു ശേഷം എന്റെ ഭാര്യയെയും രണ്ടുമക്കളെയും അമ്മയേയും കാണാനില്ല. ആ കെട്ടിടത്തിനടിയില്‍ ഒന്നു നോക്കാമോ’- കഴിഞ്ഞ 31 ന് വയനാട് ദുരന്തഭൂമിയിലേക്ക് തെരച്ചിലിനെത്തിയ കൊച്ചി സിറ്റി പോലീസ് ഡോഗ് സ്ക്വാഡിലെ നായ്ക്കളായ മായയുടെയും മര്‍ഫിയുടെയും ഹാന്ഡ്ലര്മാരോട് മുണ്ടക്കൈ സ്വദേശിയായ സുജിത്തിന്റെ ദയനീയമായ അപേക്ഷയായിരുന്നു ഇത്. ഒരു സ്റ്റെയര്‍ കേസ് മാത്രമായിരുന്നു അവിടെ ബാക്കി ഉണ്ടായിരുന്നത്. ഉടന്‍തന്നെ ഹാന്‍ഡ്ലര്‍മാരായ പി. പ്രഭാതും മാനേഷും മായ എന്ന പോലീസ് നായയെ തകര്‍ന്ന് കിടക്കുന്ന കെട്ടിടത്തിനു സമീപത്തെത്തിച്ചു. അല്പനേരം സ്ഥലത്ത് മണം പിടിച്ച ശേഷം മണ്ണിലേക്ക് നോക്കി നിര്‍ത്താതെ കുരച്ച് മായ ശരീരം വിറപ്പിച്ചു. ആ ഭാഗത്ത് കുഴിച്ചു നോക്കാനായി പ്രഭാത് അവിടെയുള്ളവരോട് നിര്‍ദേശിച്ചു. തുടര്‍ന്ന് മൂന്നര വയസുള്ള ഒരു പെണ്‍കുഞ്ഞിന്റെ ചേതനയറ്റ ശരീരമാണ് അവിടെനിന്ന് കണ്ടെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മായയും മര്‍ഫിയും…
Read Moreരാജ്യത്തെ നടുക്കിയ ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് ; വിചാരണ നടപടികള്‍ അടുത്തമാസം മുതല്‍; പ്രതി ഷാരൂഖ് സെയ്ഫിമാത്രം
കൊച്ചി: രാജ്യത്തെ നടുക്കിയ എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ വിചാരണ നടപടികള്‍ക്ക് അടുത്തമാസം തുടക്കമാകും. അടുത്തമാസം ആദ്യം കൊച്ചി എന്‍ഐഎ കോടതിയില്‍ പ്രതി ഷാരൂഖ് സെയ്ഫിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഷാരൂഖ് സെയ്ഫി മാത്രമാണ് പ്രതി. തന്നെ തിരിച്ചറിയാതിരിക്കാനാണ് ഷാറൂഖ് സെയ്ഫ് ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതെന്നും ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കിയ ശേഷം തിരികെ മടങ്ങുകയായിരുന്നു ഉദ്ദേശമെന്നും കുറ്റപത്രത്തില്‍ പറയുന്നു. എലത്തൂരില്‍ നടന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്നും സമൂഹ മാധ്യമങ്ങളിലൂടെയാണ് സെയ്ഫി ഇതില്‍ ആകൃഷ്ടനായതെന്നും കുറ്റപത്രത്തിലുണ്ട്. കേസില്‍ യുഎപിഎക്ക് പുറമെ റെയില്‍വേ ആക്ടും, പൊതു മുതല്‍ നശിപ്പിച്ചതിനുളള വകുപ്പുമാണ് ചുമത്തിയിട്ടുളളത്. 2023 ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി വണ്‍ കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ ഷാരൂഖ് സെയ്ഫി പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ ഒരു കുട്ടി അടക്കം മൂന്ന് പേര്‍ക്ക് ജീവന്…
Read Moreകോമഡി ചെയ്യാൻ ഇഷ്ടമാണ്, എന്നാൽ അത്തരം വേഷങ്ങൾ പൊതുവേ കിട്ടാറില്ല; റോഷൻ മാത്യു
എന്റെ ആദ്യത്തെ തിയേറ്റർ റിലീസ് ചെയ്യുന്ന ഹിന്ദി ഫിലിമാണ് ‘ഉല്ലജ്’. പിന്നെ ആദ്യമായാണ് ഒരു സ്പൈ ത്രില്ലർ മൂവിയിൽ അഭിനയിക്കുന്നത്. മലയാളി ഉദ്യോഗസ്ഥനായിട്ടാണ് അഭിനയിക്കുന്നത്. ഒപ്പം അത്യാവശ്യം കോമഡി കലർന്ന വേഷമാണ് ലഭിച്ചത്. കോമഡി ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്. എന്നാൽ അത്തരം വേഷങ്ങൾ പൊതുവേ കിട്ടാറില്ല. മാത്രമല്ല ഹൊറർ ചെയ്യണമെന്നും താത്പര്യമുണ്ട്. ഇതിനു മുന്നേ ഓഫറുകൾ വന്നിരുന്നു, അതൊന്നും ചെയ്തിരുന്നില്ല. അതിൽ ഇപ്പോൾ വിഷമമുണ്ട്. -റോഷൻ മാത്യു
Read Moreമലയാള സിനിമ അടക്കി വാഴുന്നത് മാഫിയ സംഘം; സ്ത്രീകൾ നേരിടുന്നത് കടുത്ത ലൈംഗിക ചൂഷണവും വിവേചനവും; റിപ്പോർട്ടിൽ പല പ്രമുഖ നടൻമാരുടെ പേരുകൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനവും ലൈംഗിക ചൂഷണവും നേരിടുന്നു എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ചൂക്ഷണം ചെയ്യുന്നവരിൽ നിർമാതാക്കളും പല പ്രധാന നടൻമാരുമുണ്ടെന്ന് പറയുന്നു. അവസരം കിട്ടാൻ നടികൾ പല വിട്ടു വീഴ്ചയ്ക്കും തയാറാകണം. അത്തരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നവർ കോഡ് പേരുകൾ. കോപ്പറേറ്റിംഗ് ആർട്ടിസ്റ്റുകൾ എന്നാണ് അവർ അറിയപ്പെടുന്നത്. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘം. അതിനെതിരേ പരാതിപ്പെടാൻ ആർക്കും ധൈര്യമില്ല. ലൈംഗിക ചൂഷണത്തിനെതിരേ പരാതിപ്പെട്ടാൽ പരിണിതഫലം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും മൊഴികളുണ്ട്. ഫീൽഡിൽ…
Read Moreബിജു മേനോന്, മേതിൽ ദേവിക മുഖ്യവേഷത്തിൽ; ‘കഥ ഇന്നുവരെ’ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ
മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ കഥ ഇന്നുവരെയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരുടെ സോഷ്യൽ മീഡിയകൾ വഴിയാണ് കഥ ഇന്നുവരെയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ബിജു മേനോന് നായകനായെത്തുന്ന ചിത്രത്തില്‍ പ്രശസ്ത നർത്തകിയായ മേതിൽ ദേവിക പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്. ഓണം റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രൺജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ…
Read Moreപ്രായപൂർത്തിയാകാത്ത വളർത്തുമകളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 20 വർഷം തടവ്
ലക്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത വളർത്തുമകളെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 20 വർഷം കഠിന തടവും 50,000 രൂപ പിഴയും. 2019 സെപ്റ്റംബർ ഒൻപതിനാണു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്ന ഭർത്താവ് രാത്രിയിൽ പത്തുവയസുകാരിയായ തന്റെ മകളെ പീഡിപ്പിച്ചുവെന്നു പരാതിക്കാരി പോലീസിനു മൊഴി നൽകിയിരുന്നു. മകൾ വേദനകൊണ്ടു നിലവിളിച്ചപ്പോൾ, പരാതിക്കാരി ലൈറ്റ് ഓണാക്കി. ഈ സമയം തന്റെ ഭർത്താവ് മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി കണ്ടെന്നും ഇവർ പോലീസിനോടു പറഞ്ഞു. മൂന്നു വർഷമായി രണ്ടാനച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നു പെൺകുട്ടിയും പറഞ്ഞു.
Read More