കോവിഡ് കാലമല്ലേ, ഇങ്ങനെ ചെയ്യുന്നത് തെറ്റാണോ സാർ..!ഹോം ഡെലിവറി ആശയം തുണച്ചില്ല, ബേസിലിപ്പോൾ ജയിലിലാണ്

മ​ണി​മ​ല: മ​ണി​മ​ല​യി​ൽ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത് സ​ഞ്ച​രി​ക്കു​ന്ന ബാ​ർ.

മ​ണി​മ​ല കോ​ത്ത​ല​പ്പ​ടി ഭാ​ഗ​ത്ത് തൃ​പ്പ​ല്ലി​ക്ക​ൽ ബേ​സി​ൽ ജോ​സ​ഫ് (53)​ ആണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ മ​ണി​മ​ല​യി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​ണ്. ആ​വ​ശ്യ​ക്കാ​ർ ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ക്കു​ന്ന​ത​നു​സ​രി​ച്ചു ഇ​യാ​ൾ ഓ​ട്ടോ​റി​ക്ഷ​യി​ൽ വീ​ടു​ക​ളി​ൽ മ​ദ്യം എ​ത്തി​ച്ചു ന​ല്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്.

ബി​വ​റേ​ജ​സി​ൽ നി​ന്നു മ​ദ്യം വാ​ങ്ങി കൂ​ടി​യ വി​ല​യ്ക്കു മ​റി​ച്ചു വി​ല്ക്കു​ക​യാ​ണ് പ​തി​വാ​യി ചെ​യ്തി​രു​ന്ന​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്പ​ത് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും പോ​ലീ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. ഡ്രൈ ​ഡേ​ക​ളി​ലാ​യി​രു​ന്നു മ​ദ്യ​വി​ല്പ​ന കൂ​ടു​ത​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​ര​ലി​റ്റ​ർ വി​ദേ​ശമ​ദ്യ​ത്തി​ന് ബി​വ​റേ​ജ​സി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​തി​നേക്കാ​ൾ 150 മു​ത​ൽ 200 രൂ​പ വ​രെ അ​ധി​ക​മാ​യി ഈ​ടാ​ക്കി​യി​രു​ന്നു. ഇ​തി​നു പു​റമേ ഓ​ട്ടോ​റി​ക്ഷ കൂ​ലി​യും വാ​ങ്ങി​യി​രു​ന്നു.

ഓ​ണ​ക്കാ​ല​ത്തെ ക​ച്ച​വ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് മ​ദ്യം വാ​ങ്ങി സ്റ്റോ​ക്ക് ചെ​യ്തി​രു​ന്ന​ത്. വീ​ടി​നു​ള്ളി​ൽ ര​ഹ​സ്യ​മാ​യി ഒ​ളി​പ്പി​ച്ചാ​ണ് മ​ദ്യ​ക്കു​പ്പി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മ​ണി​മ​ല​യി​ലും പ​രി​സ​ര​ത്തും മ​ദ്യം വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് നാ​ർ​ക്കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ​എ​സ്പി വി​നോ​ദ് പി​ള്ള​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ൾ ദി​വ​സ​ങ്ങ​ളാ​യി ബേ​സി​ലി​നെ നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ജെ.​സ​ന്തോ​ഷ്കു​മാ​ർ, മ​ണി​മ​ല എ​സ്എ​ച്ച്ഒ ഷാ​ജി​മോ​ൻ, എ​സ്ഐ​മാ​രാ​യ ജി​ബി കെ.​ജോ​ണ്‍, വി​ദ്യാ​ധ​ര​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി​ജി കു​ട്ട​പ്പ​ൻ, അ​ജി​മു​ദീ​ൻ,

ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ല​ഹ​രി വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളാ​യ പ്ര​തീ​ഷ് രാ​ജ്, കെ.​ആ​ർ. അ​ജ​യ​കു​മാ​ർ, ശ്രീ​ജി​ത്ത് ബി.​നാ​യ​ർ, തോം​സ​ണ്‍ കെ.​മാ​ത്യു, എ​സ്. അ​രു​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment