ലക്നോ: കർഷക പ്രതിഷേധങ്ങളെക്കുറിച്ചുള്ള ബിജെപി എംപി കങ്കണ റണാവത്തിന്റെ പരാമർശം ബിജെപിയുടെ തിരക്കഥയാണെന്നു സമാജ്വാദ് പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഒരു കർഷക സംസ്ഥാനത്തെ കർഷക പ്രസ്ഥാനത്തെക്കുറിച്ച് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് അവരുടെ ഭാവിയെ തകർക്കുമെന്നു സാധാരണ രാഷ്ട്രീയക്കാരൻപോലും മനസിലാക്കുമ്പോൾ, ബിജെപിയുടെ ചാണക്യന് ഇത് മനസിലാകുന്നില്ലേയെന്ന് അഖിലേഷ് യാദവ് എക്സിൽ കുറിച്ചു. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽനിന്നുള്ള പാർലമെന്റ് അംഗമായ കങ്കണ റണാവത്ത്, ഹിന്ദി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിനിടെ, കർഷക സമരത്തിനിടെ ബംഗ്ലദേശിലേതുപോലെയുള്ള സാഹചര്യം ഇന്ത്യയിൽ സംഭവിക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. വിദേശ ശക്തികൾ കർഷകരുടെ പ്രതിഷേധത്തിന് ആക്കംകൂട്ടിയെന്നും കർഷക പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങൾ നടന്നതായും കങ്കണ ആരോപിച്ചു. അതേസമയം, കങ്കണ നടത്തിയ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ലെന്നാണു ബിജെപി നിലപാട്.
Read MoreDay: August 28, 2024
ഭർത്താവിന്റെ പീഡനത്തിൽ മനംനൊന്ത് യുവ വനിതാ ഡോക്ടറർ ജീവനൊടുക്കി; ഏഴ് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവിന്റെ പീഡനത്തിൽ മനംനൊന്ത് നവവധുവായ ഡോക്ടർ ജീവനൊടുക്കി. ഛത്രപതി സംഭാജിനഗർ നഗരത്തിലാണ് സംഭവം. പ്രത്യക്ഷ ഭൂസാരേ(26) ആണ് മരിച്ചത്. വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം. അഞ്ച് മാസം മുമ്പ് വിവാഹിതയായ യുവതി, ഛത്രപതി സംഭാജിനഗറിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു. പ്രത്യക്ഷ എഴുതിയ ഏഴ് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കുറിപ്പിൽ തന്റെ മരണത്തിന് കാരണക്കാരൻ ഭർത്താവാണെന്ന് പ്രത്യക്ഷ ആരോപിക്കുന്നു. ഭർത്താവിൽനിന്ന് ഏൽക്കേണ്ടി വന്ന പീഡനത്തെക്കുറിച്ചും കുറിപ്പിൽ എഴുതിയിട്ടുണ്ട്. റഷ്യയിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കിയ യുവതിയുടെ ഭർത്താവ്, പുതിയ ആശുപത്രി തുടങ്ങാൻ ആഗ്രഹിച്ചിരുന്നുവെന്നും തങ്ങളുടെ പക്കൽനിന്നു പണം വാങ്ങണമെന്ന് ആവശ്യപ്പെട്ട് മകളെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും യുവതിയുടെ മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. സംഭവത്തിൽ സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും ഭർത്താവിനെതിരേ കേസെടുത്തു.
Read Moreരഹസ്യവിവരം ശരിയായി; ന്യൂജൻ മയക്കുമരുന്നുമായി യുവതിയടക്കം രണ്ടുപേരെ കുടുക്കി പോലീസ്
തിരുവമ്പാടി: രഹസ്യവിവരത്തെ തുടർന്ന് തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന ന്യൂജൻ മയക്കുമരുന്നുമായി യുവതിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാവാട് സ്വദേശി ഡാനിഷ് (29), കൈതപ്പൊയിൽ സ്വദേശി ജിൻഷ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.32 ഗ്രാം മയക്കുമരുന്ന് പോലീസ് കണ്ടെടുത്തു. പിടികൂടിയ ഡാനിഷിന്റെ പേരിൽ കൊടുവള്ളി പോലീസില്‍ നിരവധി കേസുകളുണ്ട്. താമരശേരി പോലീസ് സബ്ഡിവിഷനു കീഴിൽ ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിൽ മയക്കുമരുന്നു മാഫിയകൾക്കെതിരെ ശക്തമായ നടപടി തുടർന്നു വരികയാണ്.ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ നിന്നും വൻ പിന്തുണയാണ് ലഭിക്കുന്നത്.
Read Moreമുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഓർമപ്പെടുത്തുന്നു; സംയുക്ത പ്രസ്താവനയുമായി കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവർത്തകർ
തിരുവനന്തപുരം:സിനിമ നയരൂപീകരണ കമ്മിറ്റിയില്‍ നിന്ന് നടനും എംഎൽഎയുമായ മുകേഷ് രാജിവയ്ക്കണമെന്ന് സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍. രാജി ആവശ്യങ്ങള്‍ ഉന്നയിച്ച് 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തി. സാറാ ജോസഫ്,കെ അജിത,ഏലിയാമ്മ വിജയൻ, കെ. ആർ. മീര, മേഴ്സി അലക്സാണ്ടർ, ഡോ. രേഖ രാജ്, വി. പി. സുഹ്റ, ഡോ. സോണിയ ജോർജ്, വിജി പെൺകൂട്ട്, ഡോ. സി. എസ്. ചന്ദ്രിക, ഡോ. കെ. ജി. താര, ബിനിത തമ്പി, ഡോ. എ. കെ. ജയശ്രി, കെ. എ. ബീന തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള 100 പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. സംയുക്ത പ്രസ്താവനയുടെ പൂര്‍ണ രൂപം… കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത പ്രസ്താവന സിനിമാനടനും, കൊല്ലം എംഎൽഎയുമായ മുകേഷ് വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും നിരവധി ആരോപണങ്ങൾ നേരിടുന്നയാളാണ്. ഇപ്പോൾ തന്നെ…
Read Moreകേരള മോഡൽ വേണ്ട… സ്കൂൾ പാചകത്തൊഴിലാളികളുടെ ഓണം കുന്പിളിൽതന്നെ; സത്യഗ്രഹസമരം സെപ്റ്റംബർ ഏഴിന്
തൃശൂർ: ഇത്തവണയെങ്കിലും ഓണത്തിനുമുന്പേ ശന്പളക്കുടിശിക നേടിയെടുക്കാൻ സത്യഗ്രഹസമരത്തിനൊരുങ്ങി സ്കൂൾ പാചകത്തൊഴിലാളികൾ. സമരം നടത്തിയാലെ സർക്കാർ ശന്പളക്കുടിശിക നല്‍കൂവെന്നു തിരിച്ചറിഞ്ഞ് ഇടതുപക്ഷ സംഘടനയായ സ്കൂൾ പാചകത്തൊഴിലാളി യൂണിയനാണ് (എഐടിയുസി) സമരം നടത്തുന്നത്. സെപ്റ്റംബർ ഏഴിന് എല്ലാ ഡിഡി ഓഫീസുകൾക്കും ഡിഐജി ഓഫീസുകൾക്കും മുന്പിലാണു സത്യഗ്രഹമിരിക്കുക. നിലവിൽ ജൂലെെ മാസത്തെ ശന്പളം കുടിശികയുള്ള പാചകത്തൊഴിലാളികൾ ഓണത്തിനുമുന്പേ ഓഗസ്റ്റിലെ ശന്പളവും കിട്ടാൻ സാധ്യതയില്ലെന്ന് അറിയാവുന്നതിനാലാണ് അത്തപ്പിറ്റേന്ന് സത്യഗ്രഹമിരിക്കുന്നത്. പണിയെടുത്താൽ ശന്പളവും ആനുകൂല്യങ്ങളും നേരാവണ്ണം തരാത്ത കേരള മോഡൽ വേണ്ട, തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിച്ച് പെൻഷനും ഗ്രാറ്റുവിറ്റിയടക്കമുള്ള ആനുകൂല്യങ്ങളും കൊടുക്കുന്ന തമിഴ്നാട് മോഡൽ മതിയെന്നാണു മുദ്രാവാക്യം. വർഷങ്ങളായി ശന്പളം കൃത്യമായി നല്‍കാത്ത ഇടതുസർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടിയിൽ സഹികെട്ടാണ് രാഷ്ട്രീയം നോക്കാതെ എഐടിയുസി സമരത്തിനിറങ്ങിയത്. 22 പ്രവൃത്തിദിവസങ്ങളുള്ള സ്കൂൾ പാചകത്തൊഴിലാളിക്ക് മാസം പരമാവധി 13,200 രൂപയാണു കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായി നല്‍കുന്നത്.…
Read Moreമോഷണക്കുറ്റം ആരോപിച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് മുളകുപൊടി വിതറി, മലദ്വാരത്തില്‍ പെന്‍സില്‍ കയറ്റി
ബിഹാറിലെ ഇസ് ലാംനഗറിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിന് ആൾക്കൂട്ടത്തിന്റെ ക്രൂരമര്‍ദനം. കൈകള്‍ പിന്നില്‍ ബന്ധിക്കുകയും ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറുകയും ചെയ്തു. മുഹമ്മദ് സിഫാത് എന്നയാളെയാണ് ഒരുകൂട്ടം ആളുകള്‍ പിടികൂടി മർദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇയാളെ മുട്ടില്‍ നിര്‍ത്തി വിവസ്ത്രനാക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ പിടിയിലായ വ്യക്തിയുടെ മലദ്വാരത്തിലൂടെ ഒരാള്‍ പെന്‍സില്‍ തിരുകുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. അതേസമയം, സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. ബിഹാറില്‍ “താലിബാന് രാജ്’ ആണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നതെന്ന് തേജസ്വി പറഞ്ഞു.
Read Moreസൗദിയിൽ കനത്ത മഴ; കാർ ഒഴുക്കിൽപ്പെട്ട് പ്രിൻസിപ്പലും ഭാര്യയും 2 പെൺമക്കളും മരിച്ചു
റിയാദ്: സൗദിയുടെ തെക്കൻ പ്രവിശ്യയായ അസീറിലെ അംക് പട്ടണത്തിൽ മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങിയുണ്ടായ അപകടത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ടു പെൺമക്കളും മരിച്ചു. 11 വയസുള്ള മകൻ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. പ്രദേശത്തെ അൽ ബയ്ഹഖി സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ മുഈദ് അൽ സഹ്റാനിയും കുടുംബവുമാണ് അപകടത്തിൽ മരിച്ചത്. കനത്ത മഴയെ തുടർന്നു വെള്ളം കവിഞ്ഞൊഴുകുന്ന റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാർ തെന്നി ശക്തമായ ഒഴുക്കിൽപ്പെടുകയും 10 കിലോമീറ്റർ അകലേക്ക് ഒലിച്ചുപോവുകയുമായിരുന്നു. ഉടൻതന്നെ സിവിൽ ഡിഫൻസിന് കീഴിലുള്ള റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിനെത്തി.ആരോഗ്യത്തോടെ തന്നെ 11 വയസുള്ള മകനെ രക്ഷിക്കാനായി. എന്നാൽ മറ്റുള്ളവരെ രക്ഷിക്കാനായില്ല.ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മേഖലയിൽ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്.
Read Moreസർക്കാരിനുവേണ്ടി സെൻസറിംഗ്; ഖേദം പ്രകടിപ്പിച്ച് സുക്കർബെർഗ്
വാഷിംഗ്ടൺ ഡിസി: യുഎസിലെ ബൈഡൻ ഭരണകൂടത്തിന്റെ സമ്മർദത്തിനു വഴങ്ങി കോവിഡ് കാലത്ത് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സെൻസർഷിപ്പ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് കന്പനികളുടെ ഉടമ മാർക്ക് സുക്കർബെർഗ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന ഹൗസ് ജുഡീഷറി കമ്മിറ്റി ചെയർമാൻ ജിം ജോർഡാന് അയച്ച കത്തിലാണ് സുക്കർബെർഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021 വർഷത്തിൽ തമാശകളും ആക്ഷേപഹാസ്യങ്ങളും അടക്കമുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കണമെന്നാണു വൈറ്റ്ഹൗസ് ആവശ്യപ്പെട്ടത്. സർക്കാരിന്റെ നീക്കം തെറ്റായിരുന്നുവെന്നും ഇക്കാര്യം പരസ്യപ്പെടുത്താതിരുന്നതിൽ ഖേദിക്കുന്നുവെന്നും സുക്കർബെർഗിന്റെ കത്തിൽ പറയുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് നിരുത്സാഹപ്പെടുത്തിയെന്നും സുക്കർബർഗ് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുന്‍പ് റഷ്യ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുമെന്ന് എഫ്ബിഐ മുന്നറിയിപ്പു നല്കിയ പശ്ചാത്തലത്തിലായിരുന്നിത്. എന്നാൽ ഹണ്ടറിനെതിരായ ആരോപണങ്ങൾ റഷ്യൻ ഇടപെടലിന്റെ ഭാഗമല്ലായിരുന്നു.
Read More‘ഈ പാമ്പാണ് സാറേ കടിച്ചത്, ഉടന്‍ ചികിത്സിക്കൂ…കടിച്ച മൂർഖനുമായി യുവാവ് ആശുപത്രിയില്‍..! അന്പരന്ന് ഡോക്ടർമാർ
‘ഈ പാമ്പാണ് സാറേ കടിച്ചത്… ഉടന്‍ ചികിത്സിക്കൂ…’ തന്നെ കടിച്ച ഉഗ്രവിഷമുള്ള മൂര്‍ഖനെ പ്ലാസ്റ്റിക് ഭരണിയിലാക്കി ആശുപത്രിയിലെത്തിയ യുവാവ് ഡോക്ടര്‍മാരോടു പറഞ്ഞു. പാന്പുമായെത്തിയ യുവാവിനെ കണ്ട് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ആദ്യം അമ്പരന്നെങ്കിലും പെട്ടെന്നുതന്നെ ചികിത്സ നൽകി. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയിലാണു സംഭവം. സമ്പൂര്ണനഗര് പോലീസ് സ്റ്റേഷന് പരിധിയിലെ താമസക്കാരനായ ഹരിസ്വരൂപാണ് തന്നെ കടിച്ച പാന്പുമായി ആശുപത്രിയിലെത്തിയത്. വീട്ടില്‍ ചില്ലറ ജോലികളിലേര്പ്പെട്ടിരിക്കുമ്പോഴാണു യുവാവിന്റെ കൈയില്‍ മൂര്‍ഖന്‍ കടിച്ചത്. കടിച്ച പാമ്പ് ഏത് ഇനത്തിൽപ്പെട്ടതാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞാൽ വേഗത്തില്‍ ഉചിതമായ ചികിത്സ നല്കാന് ഡോക്ടർമാർക്ക് സാധിക്കുമെന്നു മനസിലാക്കിയിരുന്ന ഹരിസ്വരൂപ് മൂര്‍ഖനെ തന്ത്രപൂര്‍വം പിടികൂടുകയും പ്ലാസ്റ്റിക് ഭരണിയിലാക്കുകയുമായിരുന്നു. മാത്രമല്ല, കടിയേറ്റ ഭാഗത്തുനിന്നു രക്തം പുറത്തേക്കൊഴുക്കുകയും വിഷം ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കു പടരാതെ തുണികൊണ്ടു കെട്ടുകയും ചെയ്തു. ഉടന്‍തന്നെ പാന്പുമായി ആശുപത്രിയിലുമെത്തി. എക്സില്‍ പ്രചരിക്കുന്ന ഇതിന്റെ വീഡിയോയിൽ ഹരിസ്വരൂപ് ആശുപത്രിയില്‍…
Read More‘ആടുജീവിത’ത്തിൽ അഭിനയിച്ചതിന് മാപ്പു പറഞ്ഞ് ജോർദാനിയൻ നടൻ
അമ്മാൻ: ‘ആടുജീവിതം’ എന്ന മലയാളസിനിമയിൽ അഭിനയിച്ചതിൽ ഖേദിക്കുന്നുവെന്നും സൗദി അറേബ്യൻ ജനതയോടു മാപ്പ് ചോദിക്കുന്നുവെന്നും ജോർദാനിയൻ നടൻ ആകിഫ് നജം. സൗദി അറേബ്യയെയും അവിടത്തെ അന്തസുറ്റ ജനങ്ങളെയും മികച്ച അവസ്ഥയില്‍ കാണിക്കാനുള്ള ആഗ്രഹത്താലാണു സിനിമയിൽ അഭിനയിച്ചതെന്നും എന്നാൽ സിനിമ പുറത്തുവന്നതോടെയാണ് യഥാർഥ കഥ അറിഞ്ഞതെന്നും താരം സമൂഹമാധ്യമത്തിൽ കുറിച്ചു. ‘ആടുജീവിത’ത്തിൽ പണക്കാരനായ അറബിയായാണ് ആകിഫ് അഭിനയിച്ചത്. സൗദികളുടെ ധീരതയും മനുഷ്യത്വവും പ്രതിഫലിപ്പിക്കുന്ന കഥാപാത്രമായതിനാലാണ് ആ വേഷം ചെയ്യാന്‍ താന്‍ സമ്മതിച്ചതെന്നും തിരക്കഥ പൂര്‍ണമായും വായിച്ചിരുന്നില്ലെന്നും താരം വെളിപ്പെടുത്തി. മറ്റുള്ളവരെപ്പോലെ സിനിമ കണ്ടപ്പോഴാണു സിനിമയിലെ സൗദിവിരുദ്ധത മനസിലായത്. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിഞ്ഞിരുന്നെങ്കില്‍ ഒരു സാഹചര്യത്തിലും അഭിനയിക്കുമായിരുന്നില്ലെന്നും ആകിഫ് നജം പറഞ്ഞു. ജോര്‍ദാന്‍ ജനതയ്ക്ക് സൗദി ഭരണാധികാരികളുമായും ജനങ്ങളുമായും സാഹോദര്യ, കുടുംബബന്ധങ്ങളുണ്ട്. ‘ആടുജീവിത’ത്തില്‍ വേഷമിട്ടതിന് സൗദി ജനതയോട് ക്ഷമാപണം നടത്തുന്നതായും ആകിഫ് നജം പറഞ്ഞു.…
Read More