തിരുവനന്തപുരം: സിനിമ നയ രൂപീകരണത്തിനായി സമിതിയെ രൂപീകരിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണപക്ഷ എംഎൽഎയ്ക്ക് എതിരേ ഉൾപ്പെടെ കേസെടുത്ത് മുന്നോട്ട് പോകുന്ന സർക്കാരണ് ഇത്. ഈ സർക്കാർ രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് പൂർണമായി പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടു. മുകേഷിന്റെ രാജിയെ സംബന്ധിച്ചുള്ള ഗൗരവകരമായ ചർച്ചയാണ് നടന്നത്. 16 എംപിമാരും135 എംഎൽഎമാരും രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. അവർ ആരും ഈ സ്ഥാനം രാജിവച്ചിട്ടില്ല. കേരളത്തിൽ ഇപ്പോളും രണ്ട് എംഎൽഎമാർക്ക് എതിരായി കേസുകളുണ്ട്. അതിൽ ഒരാൾ ജയിലിൽ ഉൾപ്പെടെ കിടക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരം ആരോപണം നേരിടേണ്ടിവന്ന കോൺഗ്രസ് നേതാക്കൾ ആരും സ്ഥാനം രാജിവച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടി, നീലലേഹിതദാസൻ നാടാർ , പി.ജെ. ജോസഫ് എന്നിവർ കേസിൽ പ്രതിയായിരുന്നപ്പോൾ മന്ത്രിസ്ഥാനമാണ് രാജിവച്ചിരുന്നത്. അവർ ആരും എംഎൽഎ സ്ഥാനം രാജിവച്ചില്ല. കുറ്റം ആരോപിക്കപ്പെട്ടയാൾ…
Read MoreDay: August 31, 2024
നിര്‍ത്തിയിട്ട കാറിനുള്ളിലെ മദ്യപാനം; ചോദ്യം ചെയ്ത വനിതാ എസഐക്കും പോലീസുകാര്‍ക്കും മര്‍ദനം; അടൂർ സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ
അടൂര്‍: നിര്‍ത്തിയിട്ട കാറിനുള്ളിലെ മദ്യപാനം ചോദ്യം ചെയ്ത വനിതാ എസ്ഐ ഉള്‍പ്പെടെ പോലീസുകാര്‍ക്ക് മര്‍ദനം, മൂന്നു പേര് അറസ്റ്റില്‍. സംഭവത്തില്‍ അടൂര്‍ വനിതാ എസഐ കെ.എസ്.ധന്യ, സിപിഒമാരായ വിജയ് ജി.കൃഷ്ണ, ആനന്ദ് ജയന്, റാഷിക് എം.മുഹമ്മദ് എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ മര്‍ദിച്ച സംഭവത്തില്‍ അടൂര്‍ സ്വദേശികളായ ഉണ്ണി, പ്രേംജിത്ത്, അനൂപ് എന്നിവരെ അടൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി എട്ടോടെ അടൂര്‍ വട്ടത്തറപ്പടി ജംഗ്ഷനു സമീപമായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പിനു സമീപം വാഹന പരിശോധന നടത്തുകയായിരുന്നു വനിതാ എസ്ഐയും സംഘവും. ഇതിനിടെ പോലീസ് ജീപ്പിനു പിറകില്‍ കസ്റ്റഡിയിലായവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തി കാറിനുള്ളില്‍ ഇരുന്ന് മദ്യപിച്ചു. ഇതുകണ്ട വനിതാ എസ്ഐ സംഘത്തോടു പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ സംഘം എസ്ഐയെ മര്‍ദ്ദിക്കുകയായിരുന്നു. എസ്ഐയെ മര്‍ദിക്കുന്നതുകണ്ട് തടസം പിടിക്കാന്‍ എത്തിയ പോലീസുകാരെയും കസ്റ്റഡിയിലായവര്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
Read Moreപ്രകൃതിവിരുദ്ധ പീഡനം: അന്വേഷ സംഘത്തിലെ ഐജിക്ക് മുന്നിൽ മൊഴികൊടുത്ത് യുവാവ്; കസബ പോലീസ് രഞ്ജിത്തിനെതിരേ കേസെടുത്തു
കോഴിക്കോട്: സംവിധായകന് രഞ്ജിത്തിനെതിരേ പ്രകൃതിവിരുദ്ധ പീഡനത്തിനു കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രഞ്ജിത്ത് തന്നെ പീഡിപ്പിച്ചെന്നു കാണിച്ച് കോഴിക്കോട്ടുകാരനായ യുവാവ് ഇന്നെല പ്രത്യേക അന്വേഷണ സംഘത്തിലെ എഐജി ഐശ്വര്യ ഡോഗ്രെക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മാലൂര്‍കുന്ന് എആര്‍ ക്യാമ്പില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. നഗ്നചിത്രം ഇലക്ട്രോണിക് മാധ്യമം വഴി അയച്ചുകൊടുത്തതിനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട്ട് സ്വകാര്യ സ്ഥാനത്തില്‍ ജോലി ചെയ്യുകയാണ് യുവാവ്. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം കാരണമാണ് രഞ്ജിത്തുമായി ബന്ധെപ്പട്ടതെന്ന് യുവാവ് മൊഴി നല്കി. 2012ല്‍ ബംഗളൂരുവിലെ നക്ഷത്ര ഹോട്ടലിലേക്ക് രഞ്ജിത്ത് വിളിപ്പിച്ചു. അവിടെ എത്തിയപ്പോള്‍ നഗ്നചിത്രം വേണമെന്നും അതൊരു നടിക്ക് അയച്ചുകൊടുക്കണമെന്നും പറഞ്ഞു. നഗ്ന ചിത്രം പകര്‍ത്തി. നടിക്ക് ഇഷ്ടപ്പെട്ടതായി രഞ്ജിത്ത് പറഞ്ഞു. പിന്നീട് രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയതെന്ന്…
Read Moreപരാതി പിൻവലിച്ചാൽ എന്നും കടപ്പെട്ടിരിക്കും; അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം വിവാദത്തില്‍; എസ്പിക്കെതിരേ വകുപ്പുതല അന്വേഷണം
കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയും പത്തനംതിട്ട എസ്പി എസ്. സുജിത്ദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാദത്തില്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്. അജിത്കുമാറിനെതിരേ സുജിത്ദാസ് ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവത്തോടെയാണ് ആഭ്യന്തര വകുപ്പ് കാണുന്നത്. ആഭ്യന്തര വകുപ്പില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അജിത്കുമാറാണെന്ന ഗുരുതരമായ കുറ്റപ്പെടുത്തലാണ് മേലുദ്യോഗസ്ഥനെതിരേ സുജിത്ദാസ് ഉന്നയിച്ചിട്ടുള്ളത്. സുജിത്ദാസിനെതിരേ വകുപ്പുതല അന്വേഷണത്തിനു സാധ്യതയുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കു നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അജിത്കുമാര്‍ ഡിജിപിക്ക് പരാതി നല്‍കുമെന്ന് സൂചനയുണ്ട്.മലപ്പുറം എസ്പി ഓഫീസ് കാമ്പസിലെ മരംമുറിയുമായി ബന്ധപ്പെട്ടാണ് അന്‍വറും മുന്‍ മലപ്പുറം എസ്പിയായിരുന്ന സുജിത്ദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ കാര്യങ്ങള്‍ എല്ലാം നടത്തികൊടുക്കുന്നതിനാല് അജിത്കുമാര്‍ പോലീസില്‍ സര്‍വശക്തനാണെന്ന് സുജിത്ദാസ് പറയുന്നു.പോലീസില്‍ ശക്തനായിരുന്ന ഐജി പി. വിജയനെ തകര്‍ത്തത് അജിത്കുമാറാണ്. എഡിജിപിയുടെ ഭാര്യാസഹോദരന്മാര്‍ക്ക് എന്താണ് ജോലിയെന്ന് അന്വേഷിക്കണമെന്നും…
Read Moreഇത് ‘കുട്ടികളെക്കാള്‍ കൂളായ ടീച്ചർ’ തന്നെ! കോളജിൽ തകർപ്പൻ ഡാൻസുമായി ടീച്ചർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ വൈറലായി മലയാളി ടീച്ചറുടെ ഡാൻസ്. കോളജിൽ നടന്ന പരിപാടിയിൽ സ്റ്റേജിൽ കിടിലൻ ഡാൻസ് സ്റ്റെപ്പുമായെത്തിയ ടീച്ചർക്ക് കാണികളിൽ നിന്നും നിറഞ്ഞ കൈയ്യടിയാണ് കിട്ടിയത്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറായ അരുണിമ ജെ.ആർ ആണ് സോഷ്യൽ മീഡിയയിലെ ആ വൈറൽ താരം. പത്ത് മില്യണിലധികം കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ഇതിനോടകം ലഭിച്ചിരിക്കുന്നത്. കോളജിലെ ഒരു വിദ്യാർഥിനിയാണ് ഡാൻസ് വീഡിയോ പകർത്തിയത്. ‘കുട്ടികളെക്കാള്‍ കൂളായ ടീച്ചറെ കിട്ടിയാല്‍’ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സ്റ്റേജില്‍ മറ്റ് അധ്യാപകര്‍ക്കും വിദ്യാര്ഥികള്ക്കുമൊപ്പമായിരുന്നു അരുണിമയുടെ ഡാന്‍സ്. പ്രൊഫഷണല്‍ ഡാന്‍സറാണ് അരുണിമ.
Read Moreറിപ്പോര്‍ട്ട് പൂര്‍ണമായും പുറത്ത് വിടണം; നിലപാടുള്ളവര്‍ വേണം സംഘടനകളുടെ തലപ്പത്ത് വരാന്‍; അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് ലാലു അലക്സും ഷീലുവും
കൊച്ചി: അമ്മ സംഘടനയിലെ പ്രശ്നങ്ങള്‍ ശരിയായി പറയാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്ത് വിടണമെന്ന് നടന് ലാലു അലക്സ്. ഉള്ളടക്കം ശരിയായി മനസിലായാലേ ആരാണ് നല്ലതെന്ന് പറയാന്‍ സാധിക്കൂ. വിവരങ്ങള്‍ പുഴ്ത്തിവക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി: നിഷ്പക്ഷമായി നിന്ന് നിലപാടോടുകൂടി സംസാരിക്കുന്നവര്‍ വേണം സംഘടനകളുടെ തലപ്പത്ത് വരാനെന്ന് നടിയും നിര്‍മാതാവുമായ ഷീലു ഏബ്രഹാം. പുതിയൊരു മാറ്റത്തിനുള്ള തുടക്കമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. തനിക്ക് സിനിമയില്‍നിന്ന് മോശമായ അനുഭവം നേരിട്ടിട്ടില്ലെന്നു കരുതി ഇത്തരം സംഭവങ്ങള്‍ സിനിമയിലില്ലെന്ന് പറയുന്നത് ഇരകളോട് ചെയ്യുന്ന അപമാനമാണെന്നും അവര്‍ പറഞ്ഞു.
Read Moreഒളിച്ചോടിയിട്ടില്ല, വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല: എല്ലാത്തിനും ഉത്തരം നൽകേണ്ടത് ‘അമ്മ’യല്ല, ഹേമകമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം; മോഹൻലാൽ
തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്നും വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ലന്നും മോഹൻലാൽ. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദ്ദേഹം ആദ്യമായാണ് മാധ്യമങ്ങളെ കാണുന്നത്. ‘1978-ലാണ് ആദ്യമായി അഭിനയിക്കുന്നത്. തിരുവനന്തപുരത്തെ വീടിന്റെ മുന്നിലാണ്. അതേ തിരുവനന്തപുരത്ത് വെച്ച് ഞാൻ ഉൾപ്പെടുന്ന മേഖലയുടെ ദൗർഭാഗ്യമായ കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിൽ വിഷമം ഉണ്ട്. എന്റെ ശരിയും യുക്തിയും ബുദ്ധിയിലുമാണ് ഞാന്‍ സംസാരിക്കുന്നത്. മോഹൻലാൽ ഒളിച്ചോടിയിട്ടില്ല. കേരളത്തിൽ ഇല്ലായിരുന്നു. ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. സിനിമ സമൂഹത്തിന്റെ ഭാഗം. മറ്റെല്ലാ ഭാഗത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം. രണ്ട് തവണ കമ്മിറ്റിയുടെ മുന്നിൽ…
Read Moreസാരിയിൽ ഗ്ലാമറസായി മഡോണ; ചിത്രങ്ങൾ വൈറൽ
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെയും ഒപ്പം തമിഴകത്തിന്റെയും പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. സോഷ്യൽ മീഡിയയിൽ സജീവമായ മഡോണ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഗ്രേ നിറത്തിലുള്ള സാറ്റിൻ ഔട്ട്ഫിറ്റ് അണിഞ്ഞ ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.ക്യൂട്ട്, ബ്യൂട്ടിഫുൾ, സ്റ്റണിംഗ് എന്നിങ്ങനെയാണ് ആരാധകർ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
Read Moreമലയാള സിനിമയില്‍ നിന്ന് കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്; സുപർണ
ഹേമ കമ്മിറ്റിയിൽ പറയുന്ന കാര്യങ്ങൾ പുതിയ വിഷയങ്ങളല്ല. മലയാള സിനിമാ മേഖലയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ മൂലമാണ് എനിക്ക് സിനിമ ഉപേക്ഷിക്കേണ്ടി വന്നത്. മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. എനിക്ക് പലതരത്തിലുള്ള സമ്മര്‍ദങ്ങളാണ് ഉണ്ടായിട്ടുള്ളത്. പക്ഷേ എനിക്ക് അത്തരം സമ്മര്‍ദങ്ങള്‍ക്ക് നിന്നു കൊടുക്കാൻ താത്പര്യമില്ലാത്തിനാൽ സിനിമാ അഭിനയം ഉപേക്ഷിക്കേണ്ടി വന്നു. കാസ്റ്റിംഗ് കൗച്ച് പോലുള്ള പ്രശ്നങ്ങൾ ഇത് ആദ്യമായല്ല സിനിമയിൽ ഉണ്ടാവുന്നത്. ഇതിനു മുന്‍പും ഈ പ്രശ്നങ്ങൾ സിനിമാ മേഖലയിൽ നടക്കുന്നുണ്ട്. പേര് വെളിപ്പെടുത്തി മുന്നോട്ട് വന്ന നടിമാരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. -സുപർണ
Read Moreലഹരിക്കെതിരെ ബോധവത്കരണവുമായി ശ്രീപത്മനാഭസ്വാതി സംഗമം
ജഗതി തിരുവാതിര പ്രോഡക്ഷൻസിന്റെ ബാനറിൽ സുശീലകുമാരി കെ. ജഗതി നിർമിച്ച് രചനയും ഗാനരചനയും സംവിധാനവും നിർവഹിച്ച ഭക്തിസാന്ദ്രവും ലഹരിക്കെതിരെ ബോധവത്കരണവും നൽകുന്ന ഹ്രസ്വചിത്രമാണ് ശ്രീപത്മനാഭ സ്വാതി സംഗമം. സ്ത്രീകൾക്കും കുട്ടികൾക്കും സമൂഹത്തിൽ സ്വൈരജീവിതം നയിക്കാൻ നന്മ മാർഗം ചൂണ്ടിക്കാണിക്കുന്ന ചിത്രം കൂടിയാണിത്. മധു, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ജയകൃഷ്ണൻ, നീതു സച്ചിൻ, കാർത്തിക് സച്ചിൻ, അഖിൽ എസ്. നായർ, ഗീതാ എസ്.നായർ, രേവതി (എസ്കെജെ ), ഡോ . ചാന്ദിനി, ഡോ. അനിത ഹരി, ബാലചന്ദ്രൻ, ഷീല, അനന്തൻ മൈനാഗപ്പള്ളി, സജു വൈദ്യർ, ഗോപകുമാർ, സുശീലകുമാരി, ഗോപകുമാർ, ബാബു, അനിൽ,അനിൽ എസ്. നായർ, മനോജ്, റാംസി വാരിയർ, സതീശൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ പ്രകാശന കർമം തിരുവനന്തപുരം തമ്പാനൂർ ലെനിൻ സിനിമാസിൽ ഗൗരി പാർവതി ഭായി നിർവഹിച്ചു . കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉൾപ്പെടെയുള്ള…
Read More