കൊച്ചി: ഭാരവാഹികള്‍ കൂട്ടരാജിവച്ച താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് തുറന്നടിച്ച് നടി പത്മപ്രിയ. നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പുറത്ത് വിടാതിരുന്നതിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പത്മപ്രിയ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാല്‍ മാത്രം പോര. കമ്മിറ്റി ശുപാര്‍ശകളില്‍ എന്ത് നടപടികള്‍ സ്വീകരിക്കുന്നുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയ പറഞ്ഞു. അമ്മയിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാര്‍മികത ഉയര്‍ത്തിയാണ് രാജിയെന്ന് മനസിലാവുന്നില്ല. ആരെല്ലാം നിഷേധിച്ചാലും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകള്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു. പവര്‍ ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. എന്നാല്‍ എന്തുകൊണ്ടാണ് നാലര വര്‍ഷം റിപ്പോര്‍ട്ട്…
Read MoreDay: September 3, 2024
ഇരിട്ടി ടൗണിലെ കവർച്ച: പ്രതികൾ കർണാടകയിൽ അറസ്റ്റിൽ; പിടിയിലായത് അന്തർ സംസ്ഥാന കവർച്ചാ സംഘം
ഇരിട്ടി: ടൗണിലെ മൊബൈൽ ഷോപ്പുകളിൽ കവർച്ച നടത്തുകയും നിർത്തിയിട്ട ബൈക്ക് കവർന്ന് കടന്നുകളയുകയും ചെയ്ത സംഭവത്തിൽ പ്രതികളെ കർണാടകയിൽ വച്ച് അറസ്റ്റ് ചെയ്തു. ഇരിട്ടി പോലീസും കർണാടക പോലീസും സംയുക്തമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേരളത്തിലും കർണാടയിലും നിരവധി കേസുകളിലെ പ്രതികളായ ഉളിക്കൽ മണ്ഡപ പറമ്പ് സ്വദേശി ടി.എ. സലിം (42), കർണാടകയിലെ സോമവാർപേട്ട് താലൂക്കിലെ ഗാന്ധി നഗറിറിൽ താമസക്കാരനായ മലയാളി സഞ്ജയ് കുമാർ എന്ന സഞ്ജു (30) എന്നിവരാണ് പിടിയിലായത്. പ്രതികളായ ഇരുവരും നേരത്തെ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. ഇരിട്ടിയിലെ കവർച്ചയ്ക്ക് പുറമെ കേളകം , മാടത്തിൽ , പെരുങ്കരി എന്നിവിടങ്ങളിലെ ആരാധാനാലയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും രണ്ടംഗ സംഘം കവർച്ച നടത്തിയിട്ടുണ്ട്. കർണാടകയിൽ വാഹന കവർച്ച ഉൾപ്പെടെയുള്ള നിരവധി കേസുകളിലും പ്രതികളാണ്. നിലവിൽ കർണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ…
Read Moreരാജസ്ഥാനിൽ പരിശീലനത്തിനിടെ യുദ്ധവിമാനം തകർന്നുവീണു: പൈലറ്റ് രക്ഷപ്പെട്ടു
ജയ്പുർ: രാജസ്ഥാനിൽ പരിശീലനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് രക്ഷപ്പെട്ടു. ബാർമറിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തോടെ ജനവാസ മേഖലയിൽനിന്നു ദൂരെയാണു യുദ്ധവിമാനം തകർന്നുവീണതെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിനു ഗുരുതരമായ സാങ്കേതിക തകരാർ സംഭവിച്ചതായി വ്യോമസേന അറിയിച്ചു. ബാർമർ സെക്ടറിൽ പതിവു രാത്രി പരിശീലന ദൗത്യത്തിനിടെ മിഗ് -29 യുദ്ധവിമാനം സാങ്കേതിക തടസം നേരിട്ടു. ഇതേതുടർന്നാണ് അപകടമുണ്ടായത്. പൈലറ്റ് സുരക്ഷിതനാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയർഫോഴ്സ് അറിയിച്ചു.
Read Moreവിവാഹവാഗ്ദാനം നല്കി പീഡനം; യുവ സംഗീത സംവിധായകന് അറസ്റ്റില്‍; ശരത് മുമ്പും ലൈംഗിക പീഡനക്കേസിൽ പ്രതിയെന്ന് പോലീസ്
കൊച്ചി: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവ സംഗീത സംവിധായകന് അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ശരത് മോഹന്‍(44) നെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയാണ് ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്കി പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് ഇയാളില്‍നിന്ന് ക്രൂരമായ ശാരീരിക പീഡനം ഏല്‍ക്കേണ്ടിവന്നുവെന്നും പരാതിയിലുണ്ട്. കൊച്ചി സിറ്റി പോലീസിനുവേണ്ടി നിരവധി സംഗീത ആല്‍ബങ്ങള്‍ ഇയാള്‍ നിര്‍മിച്ചിട്ടുണ്ട്. അതിലെ അഭിനേതാക്കളും പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. പ്രതിക്കെതിരെ മുമ്പും ലൈംഗിക പീഡനകേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreവാക്കുകൾ കൂട്ടിച്ചൊല്ലാൻ പഠിക്കുന്ന പ്രായത്തിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഐബിആർ അച്ചീവർ വിയാന്‍ സ്വന്തം
തൃശൂർ: രണ്ടര വയസേയുള്ളുവെങ്കിലും വിയാൻ സാഗർ അക്ഷരാർത്ഥത്തിൽ വിജ്ഞാൻ സാഗറാണ്. ഈ കുഞ്ഞുപ്രായത്തിനുള്ളിൽ അവൻ നേടിയ അറിവിന് അംഗീകാരമായി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 2024ലെ ഐബിആർ അച്ചീവർ പുരസ്കാരം വിയാൻ സാഗറെ തേടിയെത്തുന്പോൾ അത് തൃശൂരിനും അഭിമാനമാകുന്നു. തൃശൂർ കൈപ്പറന്പ് പുറ്റേക്കര സ്വദേശിയായ ചാലകത്ത് വീട്ടിൽ സാഗർ – കൃഷ്ണ ദന്പതികളുടെ മകനായ വിയാൻ സാഗർ ഇപ്പോൾ തൃശൂരിനു മാത്രമല്ല കേരളത്തിനാകെ അഭിമാനമായി മാറിയിരിക്കുന്നു. വാക്കുകൾ കൂട്ടിച്ചൊല്ലാൻ പഠിക്കുന്ന പ്രായത്തിൽ വിയാൻ കണ്ടറിഞ്ഞു മനസിലാക്കി ഹൃദ്യസ്ഥമാക്കി പറയുന്നത് കേട്ടാൽ അത്ഭുതം തോന്നും. 11 തരം പ്രാണികൾ, 13 വാഹനങ്ങൾ ഒന്‍പതു തരം പഴങ്ങൾ, 32 മൃഗങ്ങൾ, 14 പക്ഷികൾ, ഏഴു രൂപങ്ങൾ, ഏഴു രാഷ്ട്രീയ നേതാക്കൾ, ശരീരത്തിലെ ഒന്‍പത് അവയവങ്ങൾ, ഒന്‍പതു ജലജീവികൾ, 18 ഭക്ഷ്യവസ്തുക്കൾ, ഒന്‍പത് ഉത്സവങ്ങൾ, ഏഴു ചിഹ്നങ്ങൾ, നാലു ഋതുക്കൾ എന്നിവയെല്ലാം…
Read Moreകോട്ടയത്ത് കോളജ് വിദ്യാർഥിയെ കാണാതായ സംഭവം: മീനച്ചിലാറ്റിൽ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം
കോട്ടയം: എസ്എംഇ കോളേജിൽ നിന്നും തിങ്കളാഴ്ച കാണാതായ വിദ്യാഥിയുടെ മൃതദേഹം കുടമാളൂർ പാലത്തിന് സമീപം മീനച്ചിൽ പുഴയിൽ നിന്ന് കണ്ടെടുത്തു. ഒന്നാം വർഷ എംഎൽടി വിദ്യാർഥി അജാസ് ഖാനാണ് മരിച്ചത്. തിങ്കളാഴ്ച അർധരാത്രി മുതലാണ് വിദ്യാർഥിയെ കാണാതായത്. പനമ്പാലം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുടമാളൂർ പുഴയിൽ ഫയർ ഫോഴ്സ് തെരച്ചിൽ നടത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അജാസ് ഖാൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Read Moreമുകേഷിന് ചികിത്സിക്കേണ്ട ഞരന്പുരോഗം; നടനെ വെള്ളപൂശാന്‍ പിണറായിക്ക് നാണമില്ലേയെന്ന് കെ.മുരളീധരൻ
തിരുവനന്തപുരം: നടനും സിപിഎം എൽഎയുമായ മുകേഷിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മുകേഷിന് കാര്യമായി ചികിത്സിക്കേണ്ട ഞരമ്പുരോഗമാണ്. ലൈംഗിക പീഡന പരാതി ഉന്നയിച്ച നടിയെ ആദ്യം അറിയില്ലെന്ന് പറഞ്ഞ മുകേഷ് പിറ്റേന്ന് ബ്ലാക്ക്മെയില്‍ കഥയുമായി വന്നെന്ന് മുരളീധരൻ പ്രതികരിച്ചു. നടനെ ചികിത്സ നൽകേണ്ടതിന് പകരം സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുകേഷ് നടിമാരെ മാത്രമല്ല, അവരുടെ അമ്മമാരെയും കയറിപ്പിടിച്ചിട്ടുണ്ട്. മുകേഷിനെ വെള്ളപൂശാന്‍ പിണറായിക്ക് നാണമില്ലേയെന്നും മുരളീധരൻ ചോദിച്ചു. മുകേഷും രഞ്ജിത്തും പിണറായിയുടെ വിശ്വസ്തരാണ്. ഇവരൊക്ക അകത്താകുമെന്നതുകൊണ്ടാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പുറത്തുവിടാതിരുന്നത്. കോണ്‍ഗ്രസ് അനുഭാവിയായ സിദ്ദിഖിനെതിരേയും കേസ് വന്നു. എന്നാല്‍ തങ്ങള്‍ സിദ്ദിഖിനെ ന്യായീകരിച്ചില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Read Moreട്രെയിനിൽ വെടിവയ്പ്; 4 പേർ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഷിക്കാഗോ നഗരത്തിൽ ട്രെയിനിൽ നാലുപേർ വെടിയേറ്റു മരിച്ചു. മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ മെയ്വുഡിലെ ലയോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലുമാണു മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ അക്രമിയെ പോലീസ് പിടികൂടി. ഷിക്കാഗോ ട്രാൻസിറ്റ് അഥോറിറ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയിലെ ഏറ്റവും വലിയ പൊതുഗതാഗത ശൃംഖലകളിലൊന്നാണ് ഷിക്കാഗോ ട്രെയിൻ സർവീസ്. പ്രവൃത്തിദിവസത്തിൽ ശരാശരി 317,000ത്തിലധികം ആളുകൾ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്.
Read Moreഓണം കെങ്കേമമാക്കാൻ ജില്ലാ കൃഷിത്തോട്ടം; മാങ്കാംകുഴി കോട്ടമുക്കിലെ പച്ചക്കറിയുടെ വിളവെടുപ്പ് ആരംഭിച്ചു
മാങ്കാംകുഴി: തഴക്കര പഞ്ചായത്തിലെ മാങ്കാംകുഴി കോട്ടമുക്കിലുള്ള നൂറേക്കർ ജില്ലാ കൃഷിത്തോട്ടത്തിൽ സ്വന്തം കാർഷിക ഉത്പന്നങ്ങളുമായി ഓണവിപണി ഒരുങ്ങുന്നു. ഇതിനായി പച്ചക്കറിയുടെ വിളവെടുപ്പ് ആരംഭിച്ചു. 11 മുതൽ ഉത്രാടം വരെയാണ് ഇവിടെ ഓണവിപണി ഒരുക്കുന്നത്. മറ്റ് എല്ലാ ദിവസങ്ങളിലും രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചുവരെ സാധാരണ പച്ചക്കറി വിപണി സ്റ്റാളും പ്രവർത്തിക്കുന്നുണ്ട്. ഫാമിനോട് ചേർന്നാണ് വിപണിക്കായി പ്രത്യക വിൽപ്പന സ്റ്റാൾ പ്രവർത്തിക്കുന്നത്. പച്ചക്കറിക്കൊപ്പം കൃഷിക്കു വേണ്ട തൈകളും വിത്തുകളും ലഭിക്കുന്നുണ്ട് എന്നതാണ് ജില്ലാ കൃഷിത്തോട്ടത്തിലെ പ്രത്യേകത. അതിനാൽ നാടൻ പച്ചക്കറികളും തൈകളും വിത്തുകളും വാങ്ങാൻ നിരവധിപ്പേർ ഇവിടെ എത്തുന്നുണ്ട്. പടവലം, പാവൽ, വെള്ളരി, ഏത്തക്കുല, വെണ്ടയ്ക്ക, വഴുതനങ്ങ, മത്തങ്ങ, പയർ, കുമ്പളങ്ങ, ചുരക്ക, പച്ചമുളക് തുടങ്ങിയവയുടെ വിളവെടുപ്പാണ് ഇപ്പോൾ നടക്കുന്നത്.വിളവെടുക്കുന്ന കാർഷിക ഉത്പന്നങ്ങൾ നേരിട്ട് സ്റ്റാൾ വഴി ആവശ്യക്കാർക്ക് വിലകുറച്ച് വിൽപ്പന നടത്തുകയാണ്. ഓണ വിപണിയിലേക്ക് അടുക്കുമ്പോൾ…
Read Moreമാനസമൈനേ വരൂ… മലയാളത്തിന് മനോഹര മെലഡികൾ സമ്മാനിച്ച സലിൽ ചൗധരിയുടെ 29ാം ചരമവാർഷികം സെപ്റ്റംബർ അഞ്ചിന്
അനുഗൃഹീത നടൻ മധു ജീവൻ നൽകിയ ചെമ്മീനിലെ പരീക്കുട്ടി നെഞ്ച് പൊട്ടി പാടുന്ന “മാനസമൈനേ വരൂ.. ‘ ഇന്നും വിങ്ങലോടെ ഏറ്റുപാടുന്നവരിൽ എത്രപേർ സലിൽ ചൗധരിയെ ഓർമിക്കാറുണ്ട് എന്നറിയില്ല. ബംഗാളിൽ ജനിച്ച് ആസാമിൽ വളർന്ന സലിൽ ചൗധരിയാണ് ഇന്നും മലയാളത്തെ കുത്തിനോവിക്കുന്ന മാനസമൈനേ എന്ന എക്കാലത്തേയും മലയാള സിനിമാ വിരഹഗാനത്തിന് പിന്നിൽ എന്ന് മറക്കാതിരിക്കുക. എല്ലാ അതിരുകളും കടന്ന് മനുഷ്യത്വത്തിലേക്ക്, മനുഷ്യഹൃദയങ്ങളിലേക്ക്, ഏകതയിലേക്ക് പറന്നെത്തുന്നതാണ് സംഗീതമെന്ന് വിശ്വസിച്ചു സലിൽ ചൗധരി. ഈണം പകരുന്പോൾ മറ്റെല്ലാം മറന്ന് അനന്തമായ ചിറകുകൾ വിടർത്തി സംഗീതത്തിന്റെ മാത്രം ആകാശത്തിലേക്ക് പറന്നുയരുമായിരുന്നു സലിൽ ചൗധരി. ഏറ്റവും സൂക്ഷ്മമായ, പരിപൂർണമായ സംഗീതം അത് മാത്രമേ ഉണ്ടാവുകയുള്ളു മനസിൽ. അതൊരു അന്വേഷണമോ പരീക്ഷണമോ ഒക്കെയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതവും പാശ്ചാത്യ സംഗീതവും ഉൾപ്പെടുന്ന ശാസ്ത്രീയ സംഗീതത്തിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നുവെങ്കിലും സിനിമാ സംഗീതത്തിൽ താനൊരിക്കലും ശാസ്ത്രീയ അടിത്തറ ഉപയോഗിച്ചിട്ടില്ലെന്ന്…
Read More