കോഴിക്കോട്: എന്‍സിയിലെ ആഭ്യന്തര കലാപത്തിനിടയില്‍ മന്ത്രി എ.കെ. ശശീന്ദ്രന് സ്ഥാനമൊഴിയാന്‍ സാധ്യത. പകരം തോമസ് കെ. തോമസ് മന്ത്രിയാകും. മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ശശീന്ദ്രന് വിഭാഗം ശക്തമായ നീക്കം നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലാ കമ്മിറ്റി ശശീന്ദ്രനൊപ്പമാണെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. തോമസ് കെ. തോമസിന്റെ ഗ്രൂപ്പും പരമാവധി ജില്ലാ കമ്മിറ്റികളുടെ പിന്തുണ സമാഹരിക്കാനുള്ള ശ്രമത്തിലാണ്. മന്ത്രിസ്ഥാനം ഒഴിയുന്നതു സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് എ.കെ. ശശീന്ദ്രന് പ്രതികരിച്ചു. മന്ത്രിസ്ഥാനത്തു മാറ്റം വരുത്തുന്നതു സംബന്ധിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ജില്ലാ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും മാറ്റത്തിനു അനുകൂലമായാണ് പ്രതികരിച്ചത്. ഈ വികാരം ദേശീയ പ്രസിഡന്റ് ശരദ്പവാറിനെ അറിയിച്ച് മന്ത്രിയെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ചാക്കോയുടെ തീരുമാനമെന്നാണ് വിവരം. മന്ത്രിയെ മാറ്റുമെന്ന സൂചന ലഭിച്ചയുടന്‍ ശശീന്ദ്രനെ അനുകൂലിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ പവാറിനെ കണ്ട് നിലപാട് അറിയിച്ചിരുന്നു.…
Read MoreDay: September 3, 2024
തെരുവുനായയെ പേടിച്ച് നാലാംക്ലാസുകാരൻ തോട്ടിൽ ചാടി; മുങ്ങിത്താണ കൂട്ടുകാരനെ രക്ഷിച്ച് അഭിനവ്; അനുമോദിച്ച് എംഎൽഎ
അമ്പലപ്പുഴ: തെരുവുനായയിൽനിന്ന് രക്ഷപ്പെടാൻ തോട്ടിൽ ചാടി മുങ്ങിത്താണ കൂട്ടുകാരനെ രക്ഷിച്ച അഭിനവിനെ എച്ച്. സലാം എംഎൽഎ അനുമോദിച്ചു. പുറക്കാട് പഞ്ചായത്ത് ഏഴാം വാർഡ് തോട്ടപ്പള്ളി പുത്തൻവീട്ടിൽ പ്രവീൺ – സോളി ദമ്പതികളുടെ മകൻ അഭിനവി(11) നെയാണ് എച്ച്. സലാം എംഎൽഎ വീട്ടിലെത്തി അനുമോദിച്ചത്. മാന്നാർ പാവുക്കര കരയോഗം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അഭിനവ്. മൂന്നുവർഷമായി അമ്മ സോളിയുടെ മാന്നാറിലുള്ള മേൽപ്പാടം കോയിപ്പള്ളി വിരുത്തിൽ വീട്ടിൽനിന്നാണ് അഭിനവ് പഠിക്കുന്നത്. ഓഗസ്റ്റ് 23ന് വൈകിട്ട് ഇതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയും അഭിനവിന്റെ സുഹൃത്തുമായ സിദ്ധാർഥ് അഭിനവിന്റെ വീട്ടിലേക്ക് എത്തുമ്പോഴാണ് സംഭവം. ഭയന്നോടിയ സിദ്ധാർഥ് രക്ഷയ്ക്കായി സമീപത്തെ തോട്ടിലേക്കു ചാടി. ഇതുകണ്ടു അഭിനവ് സിദ്ധാർഥിനെ രക്ഷിക്കാനായി ചാടുകയായിരുന്നു.
Read Moreമമ്മൂക്ക വല്യേട്ടൻ, കുഞ്ഞിലേ മുതൽ മോഹൻലാൽ ഫാൻ: മീരാ ജാസ്മിൻ
മലയാളത്തിന്റെ പ്രിയതാരമാണ് മീരാ ജാസ്മിൻ. അന്യഭാഷാചിത്രങ്ങളിലും സജീവമായിരുന്ന താരം നടന്മാരായ മമ്മൂട്ടിയോടും മോഹൻലാലിനോടും ഉള്ള തന്റെ ഇഷ്ടത്തക്കുറിച്ച് പറഞ്ഞത് ശ്രദ്ധനേടുകയാണ്. മമ്മൂട്ടി തനിക്ക് വല്യേട്ടനെ പോലെ ആണെന്നും എന്നാൽ കുഞ്ഞിലെ മുതൽ മോഹൻലാൽ ഫാനാണ് താനെന്നും മീരാ ജാസ്മിൻ പറയുന്നു. അവർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് അവിശ്വസിനീയം ആയിരുന്നുവെന്നും മീര പറയുന്നു. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. ചെറുപ്പം മുതലെ ഞാനൊരു ലാലേട്ടൻ ഫാൻ ആയിരുന്നു. മമ്മൂക്കയോട് വല്യേട്ടൻ ഇമേജാണ്. ആ ഫീൽ ആണ് എനിക്ക്. അത് വേറൊരു വാത്സല്യം ആണ്. പത്ത്, പന്ത്രണ്ട് വയസിലൊക്കെ ലാലേട്ടൻ എന്റെ മനസിൽ ലൗവർ ആയിരുന്നു. അന്ന് അങ്ങനെ ഒക്കെ ചിന്തിക്കുമായിരുന്നു. അവർക്കൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ അവിശ്വസിനീയമായാണ് തോന്നിയത്- മീരാ ജാസ്മിൻ പറഞ്ഞു. ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങിയ…
Read Moreആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ ബ്രൂണെ, സിംഗപ്പുർ സന്ദർശനം: മോദി ഇന്നു പുറപ്പെടും
ന്യൂഡൽഹി: ബ്രൂണെ, സിംഗപ്പുർ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പുറപ്പെടും. ഇന്ന് മുതൽ അഞ്ച് വരെയാണു സന്ദർശനം. ഉഭയകക്ഷി ചർച്ചകൾക്കായി ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണെ സന്ദർശിക്കുന്നത്. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള പദ്ധതികൾ ബ്രൂണെ സുൽത്താൻ ഹസനൽ ബോൽക്കിയുമായി മോദി ചർച്ച ചെയ്യുമെന്നാണു വിവരം. ആറ് വർഷത്തിനുശേഷം സിംഗപ്പുർ സന്ദർശിക്കുന്ന പ്രധാനമന്ത്രി സിംഗപ്പുർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നം ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. വിവിധ കമ്പനി മേധാവികളുമായും ചർച്ച നടത്തുന്നുണ്ട്. ആരോഗ്യം, നൈപുണ്യ ശേഷി, ഡിജിറ്റൽ ഉൾപ്പെടെയുള്ള മേഖലകളിൽ കൈകോർക്കാനള്ള പദ്ധതികൾക്ക് ധാരണയുണ്ടാക്കുമെന്നാണു വിവരം.
Read Moreപത്തും ഇരുപതും വർഷം മുന്നേ നടന്ന കാര്യങ്ങൾ ഇപ്പോഴല്ല മുന്നോട്ടുവന്നു പറയേണ്ടത്; പൊന്നമ്മ ബാബു
ഞങ്ങൾ എല്ലാവരും അതിജീവിതക്കൊപ്പം തന്നെയാണ്. ഈ ആരോപണ വിധേയരായവർ തെറ്റുകാരെന്ന് തെളിവു സഹിതം തെളിയിക്കണം. അന്ന് ഞങ്ങൾ തന്നെ അവരെ ചെരുപ്പൂരി അടിക്കും. എന്നാൽ കുറ്റാരോപിതരെ മനഃപൂർവം തകർക്കാൻ വേണ്ടി ഇല്ലാത്ത ആരോപണങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ അതിനും ശിക്ഷ കൊടുക്കണം. മോശക്കാരാക്കി ചിത്രീകരിച്ചിട്ട് അവസാനം അവർ തെറ്റുകാരല്ലെന്ന് തെളിഞ്ഞാൽ അപ്പോഴേക്കും അവരുടെ കരിയർ വരെ നശിച്ചിട്ടുണ്ടാവും. പത്തും ഇരുപതും വർഷം മുന്നേ നടന്ന കാര്യങ്ങൾ ഇപ്പോഴല്ല മുന്നോട്ടുവന്നു പറയേണ്ടത്. അതെല്ലാം അപ്പോൾ മറുപടി കൊടുക്കണം. ഒരു പെണ്ണ് നോ എന്ന് പറയുന്നിടത്ത് അവിടെ എല്ലാം അവസാനിക്കും. മറ്റൊരു മേഖലയിലും അച്ഛനും അമ്മയെയും കൂടെ കൊണ്ടുവന്നു ജോലി ചെയ്യാൻ സാധിക്കില്ല. എന്നാൽ സിനിമയിൽ അതു സാധിക്കും. അത്രയും സുരക്ഷിതത്വം സിനിമാ മേഖലയിലൂടെ ലഭിക്കുന്നുണ്ട്. അതിനാൽ ഇനി സിനിമയിലേക്ക് വരുന്ന പെൺകുട്ടികൾ അച്ഛനും അമ്മക്കുമൊപ്പം മാത്രം അഭിനയിക്കാൻ എത്തുക -പൊന്നമ്മ ബാബു
Read Moreമരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ ഏണി തെന്നി വീണത് വൈദ്യുതി ലൈനിൽ; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും തടിവ്യാപാരിക്ക് ദാരുണാന്ത്യം
മരങ്ങാട്ടുപിള്ളി: മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടയിൽ ഏണി തെന്നിമാറി വൈദ്യുതി വിതരണ കമ്പിയിൽ തട്ടി ഷോക്കേറ്റ തടി വ്യാപാരി മരിച്ചു. മരങ്ങാട്ടുപിള്ളി ഉപ്പാശേരിൽ സുനിൽ ഫ്രാൻസിസ് (സുനു -51) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന് മുന്നിലെ കൃഷിയിടത്തിലായിരുന്നു സംഭവം. തടിവ്യാപാരം നടത്തിയിരുന്ന സുനിൽ തൊഴിലാളികൾക്കൊപ്പം മരം മുറിക്കുകയായിരുന്നു. ഏണി ഉപയോഗിച്ച് കയറിയാണ് ശിഖരം മുറിച്ച് ഇറക്കിയിരുന്നത്. ഇതിനിടയിൽ ഏണി തെന്നി വൈദ്യുതി വിതരണ കമ്പിയിൽ തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് നിലത്ത് വീണ സുനിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു (നിരപ്പേൽ കൂടല്ലൂർ). മക്കൾ: അനു (നഴ്സിംഗ് വിദ്യാർഥിനി, ബംഗളൂരു), ആൻ മരിയ, ട്രീസ. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് സഹോദരൻ ബിജു ഫ്രാൻസീസിന്റെ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.
Read More‘എന്റെ സിനിമയുടെ സെറ്റിലാണോ ഈ സംഭവം നടന്നതെന്ന്’ മോഹന്‍ലാൽ വിളിച്ചു ചോദിച്ചു: രാധിക ശരത്കുമാര്
ചെന്നൈ: കാരവാനുകളില്‍ രഹസ്യ ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് രാധിക ശരത്കുമാര് നടത്തിയ വെളിപ്പെടുത്തല്‍ എറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തയ്ക്ക് പിന്നാലെ മോഹന്‍ലാല്‍ തന്നെ വിളിച്ച് വിവരങ്ങള്‍ തിരക്കിയെന്ന് പറഞ്ഞിരിക്കുകയാണ് രാധിക. ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. “മോഹന്‍ലാല്‍ സാര്‍ എന്നെ വിളിച്ച് ചോദിച്ചു, അയ്യോ ഇത് എന്റെ സെറ്റിലാണോ നടന്നത് എന്ന്. സാര്‍, ഞാന്‍ പേര് പറയാന്‍ താല്പര്യപ്പെടുന്നില്ലെന്ന് പറഞ്ഞു. നിങ്ങളുടേതോ അതോ മറ്റാരുടെയെങ്കിലുമോ സെറ്റ് എന്ന കാര്യം വെളിപ്പെടുത്താന്‍ താല്പര്യമില്ലെന്ന കാര്യം അദ്ദേഹത്തെ അറിയിച്ചു എന്ന്”, രാധിക മാധ്യമങ്ങളോട് പറഞ്ഞു. യുവനടിക്ക് നേരേ തമിഴ് സിനിമയിലെ ഉന്നതനായ താരം ലൈംഗികാതിക്രമം നടത്തിയെന്ന കാര്യവും വാർത്താ സമ്മേളനത്തിൽ രാധിക വെളിപ്പെടുത്തി. മദ്യപിച്ചെത്തിയ നടൻ യുവനടിക്ക് നേരേ അക്രമം നടത്തുകയായിരുന്നു. തന്റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായതെന്ന് രാധിക പറഞ്ഞു. ഇപ്പോൾ…
Read Moreഅച്ചടക്കത്തോടെ കുട്ടിസല്യൂട്ട്… മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്കി ധ്രുവൻ സമ്മാനിച്ചു, താൻ വരച്ച ചിത്രവും; അച്ഛനെപ്പോലെ എനിക്കും പോലീസാകണം
കോട്ടയം: അച്ഛന് സല്യൂട്ട് നല്കുന്ന മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്കി മകന് ധ്രുവനും. കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളന ഉദ്ഘാടന വേദിയിലാണ് ഡിജിപിയെയും നൂറുകണക്കിനു പോലീസുകാരെയും സാക്ഷിനിര്‍ത്തി ധ്രുവന് മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്‍കിയത്. സമ്മേളന പ്രതിനിധിയും കേരള നിയമസഭയില്‍ ഡെപ്യൂട്ടേഷനില്‍ വാച്ച് ആന്‍ഡ് വാർഡ് ആയി ജോലി ചെയ്യുന്നയാളുമായ കൊട്ടാരക്കര വെട്ടുചോല ചക്കുവരയ്ക്കല്‍ സജി ഭവനില്‍ എസ്. സന്തോഷ്കുമാറിന്റെയും ദേവുവിന്റെയും മകനാണ് ധ്രുവന് സന്തോഷ്. ചിത്രകലയില്‍ പ്രാവീണ്യമുള്ള ധ്രുവന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരച്ചിരുന്നു. ഇതു സമ്മാനിക്കുന്നതിനായിട്ടാണ് ധ്രുവനെ വേദിയിലേക്ക് ക്ഷണിച്ചത്. ചിത്രവുമായി മുഖ്യമന്ത്രിക്ക് അരികിലെത്തിയ ധ്രുവന് ആദ്യം സല്യൂട്ട് നല്കി. ധ്രുവനെ മുഖ്യമന്ത്രിയും സദസിലുള്ളവരും അഭിനന്ദിച്ചു. ഫോട്ടോയെടുത്തശേഷം മടങ്ങാന്‍ തുടങ്ങുംമുമ്പ് ധ്രുവന് മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്കി. ഭാവിയില്‍ അച്ഛനെപ്പോലെ പോലീസാകാനാണ് ധ്രുവനും ആഗ്രഹം. അച്ഛന്റെ പോലീസ് ജോലിയെക്കുറിച്ചും പോലീസ് ഡിപ്പാര്‍ട്ടുമെന്റിനെക്കുറിച്ചും നല്ല അറിവാണ് ധ്രുവനുള്ളത്.…
Read Moreക്ഷേത്രസ്ഥലത്ത് നാല് അസ്ഥികൂടങ്ങൾ, പഴക്കം 3,000 വർഷത്തിലധികം; സുപ്രധാന കണ്ടെത്തലെന്ന് ഗവേഷകർ
വടക്കൻ പെറുവിൽ പുരാതനകാലത്ത് ക്ഷേത്രം സ്ഥിതിചെയ്തിരുന്ന സ്ഥലത്തുനിന്നു 3,000 വർഷത്തിലേറെ പഴക്കമുള്ള നാല് അസ്ഥികൂടങ്ങൾ കണ്ടെത്തി. പെറുവിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ട്രൂജില്ലോയിലെ പുരാവസ്തു ഗവേഷകരാണു നൂറ്റാണ്ടുകൾക്കു പിന്നിലേക്കു വെളിച്ചം വീശുന്ന സുപ്രധാന കണ്ടെത്തൽ നടത്തിയത്. വിരു പ്രവിശ്യയിലെ താഴ്വരയ്ക്ക് സമീപം മണ്ണിനും കല്ലിനും ഇടയിലായിട്ടായിരുന്നു അസ്ഥികൂടങ്ങൾ. ഇവയ്ക്കു 3,100 നും 3,800 നും ഇടയിൽ വർഷം പഴക്കമുണ്ടെന്നു പുരാവസ്തു ഗവേഷകനായ ഫെറൻ കാസ്റ്റില്ലോ സാക്ഷ്യപ്പെടുത്തുന്നു. പുരാതനമായ അനേകം സംസ്കാരങ്ങളുടെ കേന്ദ്രം കൂടിയാണ് അസ്ഥികൂടങ്ങൾ കണ്ട സ്ഥലം. ഈ പ്രദേശത്തെ സാംസ്കാരിക പരിണാമത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ അസ്ഥികൂടങ്ങൾ സഹായിക്കും. നാല് അസ്ഥികൂടങ്ങൾ കണ്ടെത്തിയതിനാൽ കൂടുതൽ പേരെ ഇവിടെ അടക്കം ചെയ്തിട്ടുണ്ടാവാമെന്നു കരുതുന്നതായും കാസ്റ്റില്ലോ പറഞ്ഞു.
Read Moreദീപപ്രഭയിൽ…
ദീപപ്രഭയിൽ… മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് പള്ളിയും പരിസരവും ദീപാലംകൃതമായപ്പോള്‍. -ജോണ്‍ മാത്യു.
Read More