തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പേ​രി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്; രണ്ട് പേർ അറസ്റ്റിൽ; പരാതിക്കാരേറുന്നു

അ​ഞ്ച​ൽ : തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​പ്പി​ക്കാ​മെ​ന്നും അ​തി​ലൂ​ടെ തൊ​ഴി​ലും ന​ല്ല വ​രു​മാ​ന​വും വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി​പേ​രി​ൽ നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ ര​ണ്ട് പേ​രെ അ​ഞ്ച​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി വി​ഷ്ണു (28 ), അ​ഞ്ച​ൽ സ്വദേശി പ്ര​ദീ​പ് ന​മ്പൂ​തി​രി (34 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഞ്ച​ൽ സി .​ഐ പി.​ബി വി​നോ​ദ് കു​മാ​ർ ,എ​സ് ,ഐ ​ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​അ​ഞ്ച​ലി​ൽ ഒരുവ്യാ​ജ സ്ഥാ​പ​ന​ത്തി​ന്‍റെപേ​രി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്നി​രി​ക്കു​ന്ന​ത്.

നിരവധി പേരാണ് പരാതിയുമായി രംഗത്തുള്ളത്. പരാതിക്കരുടെ എണ്ണം കൂടുമെന്നാണ് പോലീസ് കരുതുന്നത്. ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​യ ബി​ന്ദു ഒ​ളി​വി​ലാ​ണ്. ഇ​ന്ത്യാ ഗ​വ​ണ്മെ​ന്റി​ന്റെ സാ​മ്പ​ത്തി​ക സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ യോ​ഗാ,ത​യ്യ​ൽ, ബ്യൂ​ട്ടീ​ഷ​ൻ കോ​ഴ്സു​ക​ൾ പ​ഠി​പ്പി​ക്കു​ന്ന സെ​ന്റ​റു​ക​ൾ ആ​രം​ഭി​ച്ചാ​ൽ ഗ​വ. ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്ല ശ​മ്പ​ള​വും, ന​ൽ​കു​മെ​ന്നും യോ​ഗ കോ​ഴ്സി​ന് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് അ​യ15000 വും ​ത​യ്യ​ൽ, ബ്യൂ​ട്ടീ​ഷ​ൻ കോ​ഴ്സു​ക​ൾ​ക്ക് അ​ഫി​ലി​യേ​ഷ​ൻ ഇ​ന​ത്തി​ൽ ഒ​രു ല​ക്ഷം മു​ത​ലു​മാ​ണ് പ്ര​തി​ക​ൾ പ​രാ​തി​ക്കാ​രി​ൽ നി​ന്നും ത​ട്ടി​യെ​ടു​ത്തത്.

Related posts