എല്ലാവരും തങ്ങളുടെ പ്രായത്തേക്കാൾ ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നു. ചില ആളുകളെ കണ്ടാൽ യഥാർഥ പ്രായത്തെക്കാൾ കുറവേ തോന്നുകയുള്ളൂ. അവരെ നോക്കി അവരുടെ യഥാർഥ പ്രായം നിർണയിക്കാൻ പ്രയാസമാണ്. അത്തരത്തിലുള്ള ഒരാളാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള ലീ ഹ്യോ-ജോങ് എന്ന 52-കാരിയായ ഒരു ബിസിനസ് വനിത. 50-കളിൽ ആണെങ്കിലും അവൾക്ക് 24-ഓ 25-ഓ വയസ് മാത്രമേ തോന്നിക്കൂ. സിയോളിലെ ലണ്ടൻ ബാഗൽ മ്യൂസിയം കഫേയുടെ ഉടമയായ ലീ തന്റെ യുവത്വത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. 1973 ലാണ് ലീ ജനിച്ചത്. അവരുടെ മെലിഞ്ഞ ശരീരപ്രകൃതിയും സ്റ്റൈലിഷ് വസ്ത്രധാരണവും അവളെ ചെറുപ്പമാക്കുന്നു. ലീയുടെ ചിത്രങ്ങൾ ഒരു ഉപഭോക്താവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. യുവത്വത്തെ കുറിച്ചുള്ള രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ തൻ്റെ ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രസ്താവിച്ചുകൊണ്ട് ലീ ഹ്യോ ജോങ് അഭിപ്രായം പറഞ്ഞില്ല. അവൾ മൂന്ന്…
Read MoreDay: September 3, 2024
തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി: വെളിപ്പെടുത്തലുമായി രാധികാ ശരത് കുമാർ
ചെന്നൈ: യുവനടിക്ക് നേരേ തമിഴ് സിനിമയിലെ ഉന്നതനായ താരം ലൈംഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ. ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. മദ്യപിച്ചെത്തിയ നടൻ യുവനടിക്ക് നേരേ അക്രമം നടത്തുകയായിരുന്നു. തന്റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായതെന്ന് രാധിക പറഞ്ഞു. ഇപ്പോൾ പ്രമുഖ നായക നടന്റെ ഭാര്യയായ താരത്തിന് നേരേ വർഷങ്ങൾക്ക് മുൻപ് നടന്ന ലൈംഗികാതിക്രമ ശ്രമത്തിന്റെ കാര്യമാണ് രാധിക വെളിപ്പെടുത്തിയത്. ഞാൻ ആ നടനോട് ദേഷ്യപ്പെട്ടു. സംഭവം ഞാൻ കണ്ടെന്ന് അറിഞ്ഞതോടെ നടൻ അവിടെ നിന്നും പോയി. പിന്നാലെ ആ പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും താരം പറഞ്ഞു. ആ പെൺകുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക കൂട്ടിച്ചേർത്തു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക ആവശ്യപ്പെട്ടു. മലയാള സിനിമാ…
Read Moreനിറവയറുമായി ദീപിക; പരിഹാസങ്ങൾക്ക് മറുപടിയുമായി താരദമ്പതികളുടെ ഫോട്ടോഷൂട്ട്
ദീപിക പദുകോണും ഭര്‍ത്താവ് രണ്‍വീര്‍ സിംഗും തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ താരദമ്പതികള്‍ തങ്ങളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ദീപിക തന്റെ നിറവയര്‍ കാണിക്കുന്ന ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇമോജികള്‍ വച്ചാണ് ഇരുവരും തങ്ങളുടെ ഫോട്ടോകള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിരവധി ആരാധകരാണ് താര ദമ്പതികള്‍ക്ക് ആശംസയുമായി ഫോട്ടോയ്ക്ക് താഴെ കമന്റിടുന്നത്. നടി സറോഗസിയിലൂടെയാണ് അമ്മയാകാന്‍ പോകുന്നതെന്നും ബേബി ബംപ് എന്ന പേരില്‍ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമര്‍ശനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ സമയങ്ങളിൽ ദീപികയുടെത് വ്യാജ ഗര്‍ഭം എന്ന രീതിയിലുള്ള കമന്റുകളാണ് വന്നത്. ഈ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകുന്നതാണ് ദീപികയുടെ പുതിയ പോസ്റ്റ്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read More‘പത്ത് വർഷത്തിന് ശേഷം ഞാൻ കൈകളിൽ മെഹന്തി ഇട്ടു, വളരെ പ്രധാനപ്പെട്ട ഒരാൾ വിവാഹിതയാകുന്നു’! ചിത്രങ്ങളുമായി അഹാന
നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ വിവാഹാഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം സെപ്തംബർ ആദ്യവാരം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വിവാഹ ദിവസം പുറത്തുവിട്ടിട്ടില്ല. ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഓരോ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ദിയയ്ക്കായി അഹാനയും ഇഷാനിയും ചേർന്ന് ഒരുക്കിയ ബ്രൈഡൽ ഷവർ പാർട്ടി കഴിഞ്ഞ ആഴ്ചയായിരിന്നു. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്. കല്യാണം പ്രമാണിച്ച് വീട്ടിലെ എല്ലാവരും മെഹന്തി ഇട്ടിരിക്കുകയാണ്. 10 വർഷങ്ങൾക്ക് ശേഷമാണ് താൻ കൈയിൽ മെഹന്തി ഇടുന്നത് എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. ‘10 വർഷത്തിന് ശേഷം ഞാൻ കൈകളിൽ മെഹന്തി ഇട്ടു. വളരെ പ്രധാനപ്പെട്ട ഒരാളുടെ വിവാഹത്തിനായി’ എന്നാണ് അഹാന കുറിച്ചിരിക്കുന്നത്. അമ്മ സിന്ധു കൃഷ്ണയും മെഹന്തി ഇട്ട ചിത്രങ്ങളും വീഡിയോയും അഹാന പങ്കുവച്ചിട്ടുണ്ട്.
Read Moreനവജാത ശിശുവിന്റെ കൊലപാതകം: കുഞ്ഞിനെ കൊന്നത് അമ്മയുടെ ആൺസുഹൃത്ത്; കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുത്ത് കത്തിക്കാനും ശ്രമിച്ചു
ആലപ്പുഴ: ചേർത്തലയിലെ നവജാത ശിശുവിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ ആശയുടെ സുഹൃത്ത് രതീഷാണെന്ന് പോലീസ് കണ്ടെത്തി. ആശുപത്രിയിൽ ഭർത്താവ് ആണെന്ന വ്യാജേന ഇയാൾ കൂട്ടിരിപ്പുകാരനായി നിന്നു. തുടർന്ന് കുഞ്ഞിനെ വീട്ടിൽ എത്തിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഓഗസ്റ്റ് 31 നായിരുന്നു അമ്മയും കുഞ്ഞും ആശുപത്രി വിട്ടത്. പിന്നാലെ ആശ കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കൈമാറി. ഏറെ വൈകിയാണ് ഇരുവരും പിരിഞ്ഞത്. അന്ന് തന്നെ വീട്ടിലെത്തി കൊലനടത്തുകയും ചെയ്തു. കുഞ്ഞിനെ അനാഥാലയത്തിൽ നൽകുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി. ഭർത്താവിനോട് കുഞ്ഞ് രതീഷിന്റേതാണെന്ന് പറഞ്ഞതോടെ കുഞ്ഞില്ലാതെ വന്നാൽ മതിയെന്ന് ആശയുടെ ഭർത്താവ് പറഞ്ഞിരുന്നെന്നും മൊഴിയുണ്ട്. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. യുവതിയുടെ ആണ് സുഹൃത്തിന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നുമാണ് കുഞ്ഞിന്റെ…
Read Moreവിപണി പിടിച്ചെടുത്ത് വ്യാജൻമാർ; പരന്പരാഗത പപ്പട വ്യവസായത്തിന് തകർച്ച
കോട്ടയം: തൂശനിലയില്‍ ഓണസദ്യക്കു രുചി കൂടണമെങ്കില് പപ്പടം നിര്‍ബന്ധമാണ്. ഊണിനും പായസത്തിനുമൊപ്പം പപ്പടം പൊടിച്ചുചേര്ത്താലേ ഒരു സംതൃപ്തി വരൂ. ഓണത്തിന് ഒന്നരയാഴ്ച ബാക്കി നില്‍ക്കേ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് പപ്പട നിര്‍മാണ മേഖല. ഉഴുന്ന് ഉള്‍പ്പെടെ നിര്‍മാണ വസ്തുക്കളുടെ വില കൂടിയിട്ടും പപ്പടത്തിനു വില കൂടാത്തത് മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളില്‍നിന്ന് വലിയ തോതില്‍ പപ്പടം എത്തുന്നുണ്ട്. കൂടുതലും യന്ത്രനിര്‍മിത പപ്പടങ്ങളാണ് വിപണിയിലെത്തുന്നത്. പരമ്പരാഗതമായി പപ്പടം നിര്‍മിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരാന്‍ ഇതാണു കാരണം. തൃശൂര്‍, വയനാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നുമാണ് പ്രധാനമായും പപ്പടം എത്തുന്നത്. പപ്പടത്തിന് ഏറ്റവും കുടൂതല്‍ ആവശ്യക്കാരുള്ളത് ഓണക്കാലത്താണ്. ഇപ്പോള്‍ 100 പപ്പടം 120 രൂപയ്ക്കാണ് വില്പന. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തില്‍ പിടിച്ചുനിന്നെങ്കിലും ഇതര സംസ്ഥാന പപ്പടം കുറഞ്ഞ വിലയ്ക്കു വിപണി കീഴടക്കിയതോടെയാണ് ഈ വ്യവസായത്തിന് അടിപതറിയത്. ഇതോടെ ഉപജീവനമാര്‍ഗം തേടി പലരും മറ്റു…
Read Moreരാജ്യത്ത് ആഴ്ചയിൽ അഞ്ച് പേർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: രാജ്യത്ത് ആഴ്ചയിൽ അഞ്ച് പേർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നുവെന്ന് ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട്. 2017നും 2022നുമിടയിൽ 1551 പേർ ബലാത്സംഗത്തിനോ കൂട്ടബലാത്സംഗത്തിനോ ഇരയായി മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓരോ വർഷവും ശരാശരി 250തിലധികം പേർ കൊല്ലപ്പെടുന്നുവെന്ന കണക്കിൽ കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണ്. ആറുവർഷത്തിനിടെ 280 കേസുകൾ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തപ്പോൾ മധ്യപ്രദേശിൽ 207 കേസുകളും ആസാമിൽ 205 കേസുകളും രേഖപ്പെടുത്തി. അതേസമയം വിചാരണ പൂർത്തിയാക്കിയ 308 കേസുകളിൽ 65 ശതമാനം കേസുകളിൽ മാത്രമാണ് കുറ്റാരോപിതർ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Moreസിനിമാ മേഖലയിലെ വെളിപ്പെടുത്തലുകള്‍; സിബിഐ അന്വേഷണത്തിനായി ഹര്‍ജി
കൊച്ചി: സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെട്ട സംഭവങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റീസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെയും ഇതേത്തുടര്‍ന്ന് ചില ഇരകള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലുള്ള അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി. അഭിഭാഷകരായ എ. ജന്നത്ത്, അമൃത പ്രേംജിത് എന്നിവരാണു ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമാമേഖലയിലെ സ്ത്രീകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമം നിര്‍മിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും ഇത്തരം കേസുകള്‍ക്കായി പ്രത്യേക കോടതി വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. അഞ്ചു വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. ഇരകളുടെ സ്വകാര്യതയാണു സംരക്ഷിക്കപ്പെടേണ്ടത്. എന്നാല്‍, ഇതിന്റെ പേരില്‍ സ്വാധീനശക്തികളായ പ്രതികളുടെ സ്വകാര്യതകൂടി സംരക്ഷിക്കാനാണു റിപ്പോര്ട്ടിന്മേല് നടപടി സ്വീകരിക്കാത്തത്. ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിലൂടെ പ്രതികളെ…
Read More