നാദാപുരം: മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന റോഡ് ഉദ്ഘാടനത്തിനെതിരേ കരിങ്കൊടിയും പോസ്റ്ററും. ഇന്ന് രാവിലെ 10. 30 നായിരുന്നു ഉദ്ഘാടനം. നാദാപുരം മണ്ഡലത്തിലെ പാറക്കടവ് – ചെക്യാട് റോഡ് ഉദ്ഘാടനത്തിനെതിരെയാണ് സിപിഎം ശക്തി കേന്ദ്രമായ ചെക്യാട് ബാങ്കിന് സമീപം കരിങ്കൊടി നാട്ടി പോസ്റ്റര്‍ പതിച്ചത്. റോഡ് നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് പോസ്റ്റര്‍ . റോഡിന്റെ പ്രവൃത്തി പൂര്‍ണമാവാതെ എന്തിന് തിരക്കിട്ട് ഉദ്ഘാടനം എന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്. റോഡ് നിര്‍മാണം ഏറെ വിവാദമാവുകയും പ്രവൃത്തി അനന്തമായി നീളുകയും ചെയ്തത് നിരവധി സമര കോലാഹലങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ഒടുവില്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് പുതിയ കരാറുകാരനെവച്ചാണ് പണി നടത്തിയത്. ജിഎസ് ടി ഉള്‍പെടെയുള്ളവയില്‍ മാറ്റം വന്നതോടെ റോഡ് വികസനത്തിന് തുക പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. റോഡ് ലെവലില്ലാതെയാണ് നിര്‍മിച്ചതെന്നും ആക്ഷേപമുണ്ട്. ഓവുചാലുകള്‍ ഉള്‍പെടെ അശാസ്ത്രീയമായി നിര്മിച്ചതിനാല്…
Read MoreDay: September 7, 2024
സീനിയേഴ്സിന്റെ മുന്നിൽ ഷൂസും മുടിമുറിച്ചും വരുന്നോടാ; കാവുംപടി സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ ക്രൂരമായ റാഗിംഗ്; പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ
ഇരിട്ടി: തില്ലങ്കേരി കാവുംപടി സിഎച്ച്എം ഹയർസെക്കൻഡറി സ്കൂളിൽ ജൂണിയർ വിദ്യാർഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ 15 സീനിയർ വിദ്യാർഥികൾക്കെതിരേ ആന്റി റാഗിംഗ് നിയമ പ്രകാരം കേസെടുത്തു. തില്ലങ്കേരി വടക്കേക്കര മുഹമ്മദ് ഷാനിഫിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ഷൂ ധരിച്ചതിനും തലമുടി മുറിച്ചതും ഷർട്ടിന്റെ ബട്ടൻ ഇട്ടതുമായി ബന്ധപ്പെട്ട് സീനിയർ വിദ്യാർഥികൾ ചോദ്യം ചെയ്യുകയും മർദിച്ചുമെന്നാണ് പരാതി. മർദനത്തിൽ പരിക്കേറ്റ ഷാനിഫിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനമേറ്റ വിദ്യാർഥി പ്രിൻസിപ്പൽ ഇൻ ചാർജായ എ. സന്തോഷിന് നൽകിയ പരാതി ഇദ്ദേഹം പോലീസിന് കൈമാറുകയായിരുന്നു. മുഴക്കുന്ന് പോലീസ് ഷാനിഫിന്റെ മൊഴിയെടുത്തു. കേസെടുത്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. റാഗിംഗിന്റെ പേരിൽ പലപ്പോഴും പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലും സ്കൂളിലും പരിസത്തും പതിവാണ്. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നാരംഭിച്ച സംഘർഷം…
Read Moreതൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ റെയിൽവേ പോലീസ് അറസ്റ്റു ചെയ്തു. യാത്രക്കാരനായ കൊല്ലം ചിന്നക്കട സ്വദേശി ആസിഫ് ഇക്ബാലിനെയാണ് (26) അറസ്റ്റു ചെയ്ത്. ഇയാളുടെ ബാഗിൽ എട്ടുപൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നു പുലർച്ചെ 5.30 ന് റെയിൽവേ പാലക്കാട് സബ് ഡിവിഷൻ ഡിവൈഎസ്പി സന്തോഷ് കുമാർ, ഷൊർണൂർ സർക്കിൾ റെയിൽവേ ഇൻസ്പെക്ടർ പി.വി.രമേഷ് എന്നിവരുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസഫ് സ്ക്വാഡിലെ അംഗങ്ങളായ എഎസ്ഐ അർഷദ, ജിഎസ് സിപിഒ അനിൽ, സിപിഒ നൗഷാദ്ഖാൻ എന്നിവർ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും നടത്തിയ പരിശോധനയിലാണ് തൃശൂർ റെയിൽവേ ഒന്നാം നന്പർ പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത് ഒരാളെ സംശയാസ്പദമായി ട്രാവലർ ബാഗുമായി നിൽക്കുന്നത് കണ്ടത്. ഇയാളെ സ്ക്വാഡ് അംഗങ്ങൾ തടഞ്ഞുനിർത്തുകുകയും വിവരം തൃശൂർ റെയിൽവേ പോലീസ് എസ്എച്ച് തോമസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് എസ്ഐ മാരായ…
Read Moreഇടയ്ക്ക് ഇടയ്ക്ക് എത്തുന്ന മഴ; പാരമ്പര്യ പപ്പടനിർമാതാക്കൾ ദുരിതത്തിൽ
വടക്കഞ്ചേരി: ഓണത്തിന്റെ വരവറിയിച്ച് അത്തമെത്തിയതോടെ ഓണസദ്യയിലെ പ്രധാനിയായ പപ്പടത്തിന്റെ നിർമാണം സജീവമായി. നല്ല വെയിലിനിടക്ക് കടന്നുവരുന്ന മഴയാണ് പപ്പട നിർമാതാക്കളെ വലയ്ക്കുന്നത്. വെയിൽ കാണുന്ന സമയം നോക്കി പപ്പടം ഉണക്കിയെടുക്കണം. ഇക്കുറി ഓണാഘോഷത്തിന് പകിട്ട് കുറവുണ്ടെങ്കിലും പപ്പടമില്ലാത്ത ഓണസദ്യ മലയാളിക്ക് ചിന്തിക്കാനാവില്ല. ചെറിയ പപ്പടം, വലിയ പപ്പടം അങ്ങനെ പല വലുപ്പത്തിലും പേരുകളിലുമുണ്ട്. കുറഞ്ഞ വിലക്ക് ഗുണമേന്മയില്ലാത്ത പപ്പടം വിപണിയിലെത്തുന്നത് കുലത്തൊഴിലായിട്ടുള്ള പപ്പട നിർമാതാക്കൾക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. ഉയർന്ന വിലക്ക് ഉഴുന്നുമാവ് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി നല്ല പപ്പടം ഉണ്ടാക്കി കടയിലെത്തിച്ചാൽ മത്സരിക്കേണ്ടി വരുന്നത് ഗുണമേന്മയില്ലാത്ത പപ്പടവുമായാണെന്ന് പപ്പട നിർമാണം കുലത്തൊഴിലായി ചെയ്തുവരുന്ന മുടപ്പല്ലൂർ കൈക്കോളത്തറയിലെ പപ്പട നിർമാതാക്കൾ പറയുന്നു. ആവിപാറുന്ന വെളിച്ചെണ്ണയിലിട്ടാലും പപ്പടം യാതൊരു വികാരവുമില്ലാതെ കിടക്കും. കൃത്രിമ കൂട്ടുകൾ കൊണ്ട് ഉണ്ടാക്കുന്ന പപ്പടമാണത്. ഇത്തരം പപ്പടം രോഗങ്ങൾക്കും വഴിവെക്കും. ഗുണമേന്മ പരിശോധിച്ച് മനുഷ്യന് ഹാനികരമാകുന്ന…
Read Moreമ്യൂസിക്കൽ ഫാമിലി എന്റർടെയ്നർ ‘4 സീസൺസ്’ പൂർത്തിയായി
മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എന്റർടെയ്നർ 4 സീസൺസ് ചിത്രീകരണം പൂർത്തിയായി. ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളിലുണ്ടാകുന്ന മാറ്റങ്ങളുടെയും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെയും സങ്കീർണതകളും മാനസികാവസ്ഥയുമാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. വെറുമൊരു കല്യാണ ബാന്റ് സംഗീതജ്ഞനിൽ നിന്ന് ലോകോത്തര ബ്രാൻഡായ റോളിംഗ് സ്റ്റോൺസിന്റെ മത്സരാർഥിയാകുന്ന ടീനേജുകാരന്റെ കഠിനധ്വാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും യാത്ര കൂടിയാണ് 4 സീസൺസ്. മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാൻസറായ റിയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമകല, ബിന്ദു തോമസ്, കൊച്ചുണ്ണി പ്രകാശ്, ബ്ലെസ്സി സുനിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബാനർ-ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ്, നിർമാണം-ക്രിസ് എ. ചന്ദർ, കഥ, തിരക്കഥ, സംഭാഷണം സംവിധാനം -വിനോദ് പരമേശ്വരൻ, ഛായാഗ്രഹണം…
Read Moreഅൻവറും ജലീലും സിപിഎം ബന്ധം അവസാനിപ്പിക്കണം; മഞ്ഞളാംകുഴി അലിയും അൽഫോൻസ് കണ്ണന്താനവും വിട്ടു പോയതോർമിപ്പിച്ച് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം : എംഎൽഎ മാരായ പി.വി. അൻവറും കെ.ടി. ജലീലും തങ്ങളുടെ അഭിപ്രായങ്ങൾക്ക് പുല്ലു വില കല്പിക്കാത്ത സിപിഎമ്മുമായുള്ള ബന്ധം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. അടിമക്കൂട്ടമായ സിപിഎമ്മിൽ വിപ്ലവമുണ്ടാക്കാൻ കഴിയുമെന്നത് ഇവരുടെ മൂഢവിശ്വാസമാണ്. വ്യക്തിസ്വാതന്ത്ര്യമില്ലാത്ത സിപിഎമ്മിൽ യജമാനന്മാരുടെ വളർത്തുനായ്ക്കളായി തുടരാനേ ഇവർക്കു കഴിയൂ. സഹയാത്രികരെ രണ്ടാം തരം പൗരന്മാരായാണ് സിപിഎം എപ്പോഴും കാണുന്നത്. സിപിഎം നേതൃത്വത്തിന്റെയും അണികളുടെയും പീഢനം സഹിക്കാൻ കഴിയാതെയാണ് എംഎൽ എ മാരായ മഞ്ഞളാംകുഴി അലിയും അൽഫോൻസ് കണ്ണന്താനവും വിട്ടു പോയതെന്നും അദ്ദേഹം പറഞ്ഞു.
Read Moreപൂരം കലക്കാൻ നേരത്തെതന്നെ ശ്രമം നടന്നു; തിരുവനന്തപുരം പൂരം ഉണ്ടായിരുന്നെങ്കിൽ അവിടെയും ബിജെപി ജയിക്കുമായിരുന്നെന്ന് കെ. മുരളീധരൻ
തൃശൂർ: തൃശൂർ പൂരം കലക്കാൻ നേരത്തെ തന്നെ ശ്രമം നടന്നിരുന്നുവെന്ന് തൃശൂർ ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ.എഡിജിപി-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുരളി സർക്കാരിനെതിരേ ആഞ്ഞടിക്കുകയാണ്. ബിജെപി എംപിയെ ലോക്സഭയിലേക്ക് അയയ്ക്കാനുള്ള സന്ദേശം കൈമാറിയ കൂടിക്കാഴ്ചയെന്നാണ് മുൻ എംപി കൂടിയായ മുരളി അഭിപ്രായപ്പെട്ടത്. സിപിഎം ഭരിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡ് എക്സിബിഷൻ ഗ്രൗണ്ടിന്റെ തറ വാടക രണ്ടു കോടിയായി ഉയർത്തി പൂരം കലക്കാനുള്ള മറ്റൊരു ശ്രമവും നടത്തിയിരുന്നുവെന്ന് കെ. മുരളീധരൻ ആരോപിച്ചു. 35 ലക്ഷം രൂപയായിരുന്ന തറവാടക രണ്ടു കോടിയാക്കി ഉയർത്തി. അതിൽ പ്രതിഷേധിച്ച് തൃശൂർ എംപിയായിരുന്ന ടി.എൻ. പ്രതാപൻ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്തത് താനായിരുന്നുവെന്നും മുരളി ഓർമിപ്പിച്ചു. ഒരു കാരണവശാലും പൂരം മുടക്കാൻ കഴിയില്ലെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. രണ്ട് കോടി തറവാടക കൊടുത്ത് പൂരം നടത്തില്ലെന്ന് തിരുവന്പാടി, പാറമേക്കാവ്…
Read Moreആർത്രൈറ്റിസ് രോഗനിർണയം എങ്ങനെ?
കുട്ടികളില്‍ ആര്‍ത്രൈറ്റിസ് സാധ്യതയുണ്ടോ? രോഗപ്രതിരോധശേഷിയുടെ സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ട് ഉണ്ടായേക്കാവുന്ന ആര്‍ത്രൈറ്റിസ് ഏതു പ്രായക്കാരെയും എപ്പോള്‍ വേണമെങ്കിലും ബാധിക്കാം. സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്നത് ജുവനൈല്‍ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസാണ്. പാരമ്പര്യമായി കാണപ്പെടുന്ന രോഗമാണോ ആര്‍ത്രൈറ്റിസ്? പാരമ്പര്യമായോ അല്ലാതെയോ കാണാവുന്ന ജനിതക സവിശേഷതകള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം. അതില്‍ പ്രധാനമായത് എച്ച്എല്‍എ ജീനുമായി ബന്ധപ്പെട്ട ആര്‍ത്രൈറ്റിസുകളാണ്. ഇങ്ങനെയുള്ള ആര്‍ത്രൈറ്റിസുകള്‍ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഉണ്ടെങ്കില്‍ അതുണ്ടാകാനുള്ള സാധ്യതയേറെയാണ്. ഏതെല്ലാം സന്ധികളെയാണ് ആര്‍ത്രൈറ്റിസ് ബാധിക്കുന്നത്? കാല്‍മുട്ട്, ഇടുപ്പ്, നട്ടെല്ല് തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സാധാരണയായി കാണപ്പെടുന്നത്. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് കൈകളിലെ സന്ധികള്‍ (വിരലുകളിലെ ആദ്യ രണ്ട് സന്ധികള്‍ – പ്രോക്സിമല്‍ ഇന്റര്‍ഫലാഞ്ച്യല്‍, മെറ്റാകാര്‍പോഫലാഞ്ച്യല്‍ എന്നിവ), കാല്‍ക്കുഴ, കാല്‍മുട്ട് എന്നീ സന്ധികളില്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് കാണപ്പെടുന്നു. കാലിന്റെ തള്ളവിരല്‍, കാല്‍ക്കുഴ, കാല്‍മുട്ട്, കൈമുട്ട് എന്നിവയില്‍ ഗൗട്ട് എന്ന ആര്‍ത്രൈറ്റിസും…
Read Moreമുളകുപൊടി എറിഞ്ഞശേഷം വടികൊണ്ട് തലയ്ക്കടിച്ചു, കൈ തിരിച്ചൊടിച്ചു; ഇരുപത്തിനാലുകാരിയായ ലോട്ടറി കച്ചവടക്കാരിക്ക് ക്രൂരമർദനം; പരാതി നൽകിയിട്ടും പോലീസ് ബുദ്ധിമുട്ടിച്ചെന്ന് യുവതി
കണ്ണൂർ: ബസിൽ കയറിയപ്പോൾ ഡ്രൈവറുടെ വക ചീത്തവിളിയും ഭീഷണിയും… ഡ്രൈവറുടെ കൂട്ടാളികളുടെ ദേഹോപദ്രവം ഏല്പിക്കൽ…പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ…പരാതിയുമായി പരിയാരം, പയ്യന്നൂർ പോലീസ് സ്റ്റേഷനുകളിൽ ചെന്നപ്പോൾ പോലീസുകാർ അങ്ങോടും ഇങ്ങോട്ടും ഇട്ട് ഓടിക്കുന്നു…ഒടുവിൽ വീടു കയറി ആക്രമിച്ചപ്പോൾ പരിയാരം പോലീസ് കേസെടുത്തു. പിലാത്തറ കുറ്റൂരിൽ ലോട്ടറി വില്പനക്കാരിയായ 24 കാരിയായ അതിയടത്തെ കൊയിലേരിയൻ വീട്ടിൽ കെ. ദനിലക്കാണ് മുകളിൽ പറഞ്ഞ ദുരനുഭവങ്ങൾ ഉണ്ടായിരിക്കുന്നത്. ബസ് ഡ്രൈവർ ഭീഷണിപ്പെടുത്തിയതിന് പോലീസിൽ പരാതി നൽകിയ വിരോധത്തിൽ ദനിലയെ മൂന്നംഗസംഘം വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ മാത്രമാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ദനിലപറയുന്നതിങ്ങനെ-കുറ്റൂർ ഇരൂൾ ബീവറേജിനു സമീപം ലോട്ടറി കച്ചവടം നടത്തി വരുന്ന തന്നെ പയ്യന്നൂർ-വെള്ളോറ റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീനിധി ബസിലെ ഡ്രൈവർ ശ്രീകാന്ത് ഓഗസ്റ്റ് 10ന് പയ്യന്നൂരിൽ നിന്ന് ബസിനകത്ത് വച്ച് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തിരുന്നു. തുടർന്ന്…
Read Moreപാന്പുകടിക്ക് മന്ത്രവാദചികിത്സ; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
റാഞ്ചി: പാന്പുകടിയേറ്റ കുട്ടികളെ മന്ത്രവാദിയുടെ അടുത്തു ചികിത്സയ്ക്കെത്തിച്ച സംഭവത്തിൽ മൂന്നു കുട്ടികൾക്കു ദാരുണാന്ത്യം. പതിനഞ്ചും ആൺകുട്ടിയും എട്ടും ഒന്‍പതും വയസുള്ള കുട്ടികളാണു മരിച്ചത്. ജാർഖണ്ഡ് ഗർവാ ജില്ലയിലെ ചിനിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാപ്കലി ഗ്രാമത്തിലാണു സംഭവം. കാട്ടാനയുടെ ആക്രമണം ഭയന്നു വീടിന്റെ നിലത്തുകിടന്നുറങ്ങിയ കുട്ടികൾക്കു പാമ്പു കടിയേറ്റത്. പാമ്പു കടിയേറ്റതിനെത്തുടർന്നു കുട്ടികളെ സമീപത്തെ മന്ത്രവാദിയുടെ അടുക്കലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെവച്ചു രണ്ടുകുട്ടികൾ മരിച്ചു. മൂന്നാമത്തെ കുട്ടിയെ ചികിത്സയ്ക്കായി മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. കാട്ടാന ആക്രമണം രൂക്ഷമായ മേഖലയാണ് ചാപ്കലി ഗ്രാമം. ആക്രമണം ഭയന്ന് ഗ്രാമീണർ സ്കൂൾ കെട്ടിടങ്ങളുടെ മേൽക്കൂരയിലും ഗ്രാമത്തിലെ ഏതെങ്കിലുമൊരു സ്ഥലത്തു കൂട്ടമായുമാണ് ഉറങ്ങുന്നത്.
Read More