ഹാനോയ്: വിയറ്റ്നാമിൽ വീശിയടിച്ച യാഗി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 64പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. കാവോ വാംഗ് പ്രവിശ്യയിൽ 20 യാത്രക്കാരുമായി പോയ ബസ് ഒലിച്ചുപോയി. ഫുതോ പ്രവിശ്യയിൽ പാലം തകർന്നു. ഈ വർഷം ഏഷ്യയിൽ വീശുന്ന ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗി കഴിഞ്ഞ ദിവസമാണ് വിയറ്റ്നാം തീരംതൊട്ടത്. തീരപ്രദേശത്തുള്ള 50,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തെക്കൻ ചൈനയിലെ ഹൈനാൻ ദ്വീപിലൂടെ കടന്നുപോയ ചുഴലിക്കാറ്റിൽ എട്ടു ലക്ഷത്തോളം വീടുകൾ നശിച്ചു. ചുഴലിക്കാറ്റ് ആദ്യം തീരംതൊട്ട ഫിലിപ്പീൻസിൽ 16 പേർക്കു ജീവൻ നഷ്ടപ്പെട്ടു.
Read MoreDay: September 10, 2024
എംപോക്സ് ഭീതി സംസ്ഥാനങ്ങളുടെ യോഗം വിളിക്കും: കനത്ത ജാഗ്രത തുടരാൻ നിര്‍ദേശം
ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചതിനുശേഷമുള്ള സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രം. തൽകാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തലെങ്കിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ചെക്ക്പോസ്റ്റുകളിലുമൊക്കെ കനത്ത ജാഗ്രത തുടരും. ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഹരിയാന ഹിസാർ സ്വദേശിയായ യുവാവിന്റെ പരിശോധനാഫലം പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രാലയം ഇന്നലെയാണ് സ്ഥിരീകരിച്ചത്. രോഗബാധിതന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. എംപോക്സിന്റെ പഴയ വകഭേദമാണ് സ്ഥിരീകരിച്ചത്. 2022ല്‍ ഇതേ വകഭേദം രാജ്യത്ത് കണ്ടെത്തിയിരുന്നു. അന്ന് മുപ്പത് പേര്‍ക്ക് രോഗബാധയുണ്ടാകുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. നിലവില്‍ വലിയ വ്യാപനത്തിനുള്ള സാധ്യത കാണുന്നില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
Read Moreകിടപ്പുരോഗിയുടെ പെൻഷൻ തട്ടിയെടുത്തു; ബാങ്കിലെ താത്കാലിക ജീവനക്കാരി വ്യാജരേഖ ചമച്ച് കവർന്നത് രണ്ടര ലക്ഷത്തോളം രൂപ
കൊല്ലം : കിടപ്പു രോഗിയായ വയോധികയുടെ മൂന്നു വർഷത്തെ പെൻഷൻ തട്ടിയെടുത്ത ബാങ്കിലെ താത്ക്കാലിക ജീവനക്കാരി അറസ്റ്റിൽ. ബാങ്ക് മാനേജരുടെയും വയോധികയുടെ ബന്ധുക്കളുടെയും പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരക്കര പുലമൺ ഇടക്കുന്നിൽ രജനി(35)യെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. പുലമൺ സ്വദേശിയായ വയോധികയുടെ പേരിൽ ദേശസാത്കൃത ബാങ്കിലുള്ള സേവിംഗ്സ് അക്കൗണ്ടിൽനിന്നു 2021 മുതൽ 2024 മാർച്ച് വരെ 28 തവണകളായി 2,40,000 രൂപ തട്ടിയെടുത്തതായി കണ്ടെത്തി. വയോധികയുടേതെന്ന പേരിൽ വ്യാജ വിരലടയാളം പതിച്ചായിരുന്നു തട്ടിപ്പ്. ഏറെ വർഷങ്ങളായി ബാങ്കിൽ താത്കാലിക ജീവനക്കാരിയായി പ്രവർത്തിച്ചിരുന്ന രജനി എല്ലാവരുടെയും വിശ്വാസ്യത നേടിയെടുത്തിരുന്നു. പണം പിൻവലിക്കൽ ഫോം കൊണ്ടുപോയി സ്വന്തം വിരലടയാളം പതിച്ചു നൽകുകയുമായിരുന്നു. വയോധികയുടെ ബന്ധു ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയതും പരാതി നൽകിയതും. എസ്.ഐ.ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് രജനിയെ അറസ്റ്റ് ചെയ്തത്.
Read Moreആണവായുധങ്ങളുടെ എണ്ണം കൂട്ടും: രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ആണവശേഷി വർധിപ്പിക്കണം; കിം ജോംഗ് ഉൻ
സോൾ: ഉത്തരകൊറിയയിൽ ആണവായുധങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഉത്തരകൊറിയൻ കമ്യൂണിസ്റ്റ് സ്വേച്ഛാധിപതി കിം ജോംഗ് ഉൻ പറഞ്ഞു. ഉത്തരകൊറിയയുടെ സ്ഥാപക വാർഷികത്തിൽ സംസാരിക്കുകയായിരുന്നു കിം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ആണവശേഷി വർധിപ്പിക്കണമെന്നും ഏതുസമയത്തും ശരിയായി ഉപയോഗിക്കാനുള്ള പാടവം നേടണമെന്നും കിം പറഞ്ഞു. അമേരിക്കയും അനുയായികളും ഉയർത്തുന്ന ഭീഷണി നേരിടാൻ ശക്തമായ സൈനിക സാന്നിധ്യം ആവശ്യമാണെന്നും ഉത്തരകൊറിയൻ പരമാധികാരി കൂട്ടിച്ചേർത്തു.
Read Moreഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ചനിലയില്‍; ഭർത്താവുമായി വേർപിരിഞ്ഞ് മറ്റൊരാളുമായി കഴിഞ്ഞുവരുകയായിരുന്നു; യുവതിയുടെ നെറ്റിയില്‍ മുറിവേറ്റ പാടുകൾ; ദാരുണസംഭവം കൊല്ലത്ത്
കൊല്ലം: ഗര്‍ഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിള്‍ തൃക്കണ്ണാപുരം ഷഹാന് മന്‍സിലില്‍ ഫാത്തിമ(22)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയ്യക്കോട് ചെറുതോടിന് സമീപം ദീപുവിന്റെ വീട്ടിലാണ് തൂങ്ങി മരിച്ചത്. ആലപ്പുഴ സ്വദേശിയെയാണ് ഫാത്തിമ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ മൂന്നു വയസുള്ള ഒരു കുട്ടിയുണ്ട്. ഭര്‍ത്താവുമായി പിണങ്ങി ആറുമാസം മുമ്പാണ് ദീപുവിനൊപ്പം യുവതി താമസം ആരംഭിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. യുവതിയുടെ നെറ്റിയില്‍ മുറിവേറ്റ പാടുകളുണ്ട്. കടയ്ക്കല്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചശേഷം ആയിരിക്കും പോലീസിന്റെ തുടര്‍ നടപടികൾ.
Read Moreഓരോന്നിനും അതിന്റേതായ സമയമുണ്ട്: മച്ചും പുറത്തു കണ്ട പെയിന്റിംഗ് ലേലം ചെയ്തു; കിട്ടിയത് 11 കോടി
പുരാതനകാലത്തെ വസ്തുക്കളിൽ പലതും വിലപിടിപ്പുള്ള നിധികളാണ്. ആരുടെയും കണ്ണിൽപെടാതെ അങ്ങനെയുള്ള ഒരുപാടു നിധികൾ ലോകത്തിന്റെ പലഭാഗത്തുമുണ്ടാകും. യൂറോപ്പിലെ ഒരു സമ്പന്ന കുടുംബത്തിന്റെ ഫാം ഹൗസിന്റെ മച്ചിൽനിന്നു കിട്ടിയ പെയിന്റിംഗിനു ലേലത്തിൽ ലഭിച്ച തുക എത്രയെന്നു കേൾക്കണോ? 11.7 കോടി രൂപ. മച്ചിൽ മറ്റു പല വസ്തുക്കളുടെയും കൂടെയാണ് പെയിന്റിംഗ് കണ്ടെത്തിയത്. “പോർട്രെയിറ്റ് ഓഫ് എ ഗേൾ’ എന്ന് പേരുള്ള പെയിന്റിംഗിൽ കറുത്ത വസ്ത്രമണിഞ്ഞ പെൺകുട്ടി വെളുത്ത കോളറും വെളുത്ത തൊപ്പിയും ധരിച്ചിരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്ത ഡച്ച് കലാകാരനായ റെംബ്രാൻഡ് ഹാർമൻസൂൺ വാൻ റിജിന്റെ പെയിന്റിംഗാണിത്. എന്നാൽ, ഈ ചിത്രത്തിൽ ചിത്രകാരന്റെ ഒപ്പില്ല. തന്റെ എല്ലാ പെയിന്റിംഗുകൾക്കും ഒപ്പിടുന്ന ആളായിരുന്നില്ല റെംബ്രാൻഡ് എന്നും പെയിന്റിംഗിന്റെ സ്റ്റൈൽ കണ്ടാൽതന്നെ അത് ഒറിജിനലാണെന്ന് തിരിച്ചറിയാമെന്നും പെയിന്റിംഗ് ലേലത്തിൽ വച്ച തോമസ്റ്റൺ പ്ലേസ് ഓക്ഷൻ ഗാലറീസ് ഉടമ കാജ വെയ്ലെക്സ് പറയുന്നു.…
Read Moreഐഫോൺ 16 സീരിസിൽ എഐ ഫീച്ചറുകളും: ഇന്ത്യയിൽ വില 79,990 മുതൽ 1,84,900 രൂപ വരെ പ്രീബുക്കിംഗ് 13 മുതൽ, 20 മുതൽ വിൽപന
കലിഫോർണിയ: കലിഫോർണിയയിലെ ആപ്പിൾ ആസ്ഥാനത്ത് പുറത്തിറക്കിയ പുതിയ ഐഫോൺ സീരിസ് വേരിയന്റുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയാണ് അവതരിപ്പിച്ച പ്രധാന മോഡലുകൾ. ഐഫോൺ 16 സീരീസിന് പുറമേ, എയർപോഡ് 4ന്റെ പുതിയ വേരിയന്റുകളും ആപ്പിൾ അവതരിപ്പിച്ചു. സെപ്റ്റംബർ 13 മുതൽ പ്രീ ഓർഡർ ചെയ്യാവുന്ന ഫോണുകൾ ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകൾ വഴി സെപ്റ്റംബർ 20 മുതൽ വിൽപന ആരംഭിക്കും. ഐഫോൺ 15നെ അപേക്ഷിച്ച് ചില ഹാർഡ്വെയർ അപ്ഗ്രേഡുകളും എഐ ഫീച്ചറുകളും ഉൾപ്പെടെയുള്ള പുതിയ സവിശേഷതകൾ ഐഫോൺ 16ൽ സജ്ജമാണ്. കാമറ ഫങ്ഷനുകൾക്കായുള്ള പ്രത്യേക ബട്ടണാണ് പ്രധാനപ്പെട്ട സവിശേഷത. ഐഫോൺ 16ന് 79,990 രൂപ മുതലാണ് ഇന്ത്യയിലെ വില. അടിസ്ഥാന വേരിയന്റിൽ 128 ജിബി സ്റ്റോറേജാണുണ്ടാവുക. 256 ജിബി സ്റ്റോറേജോട് കൂടിയ…
Read Moreആരാണ് ആ ഉന്നതൻ? എം.ആർ. അജിത്ത് കുമാറിനൊപ്പം ഉണ്ടായിരുന്ന ആ ഉന്നതന്റെ പേരിനായി കാത്ത് രാഷ്ട്രീയ കേരളം ആകാംക്ഷയിൽ
തിരുവനന്തപുരം: എഡിജിപി. എം.ആർ. അജിത്ത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവിനെ കോവളത്തെ ഹോട്ടലിൽ വച്ച് കണ്ടപ്പോൾ എഡിജിപിക്കൊപ്പമുണ്ടായിരുന്ന ഉന്നതന്റെ പേര് പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിൽ രാഷ്ട്രീയ കേരളം ആകാംക്ഷയിൽ. എഡിജിപിയും ഒരു പ്രമുഖ ബിസിനസുകാരനും ഭരണതലത്തിൽ ബന്ധമുള്ള ഒരു വ്യക്തിയും ഉൾപ്പെടെ മൂന്നു പേരാണ് കോവളത്തെ ഹോട്ടലിൽ റാം മാധവുമായി കൂടിക്കാഴ്ച നടത്തിയതെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. എഡിജിപിയുടെ കൂടെപ്പോയത് മുഖ്യമന്ത്രിയ്ക്ക് വളരെവേണ്ടപ്പെട്ടയാളാണെന്ന് ചില മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഭരണതലത്തിൽ ബന്ധമുള്ള ആൾ ആരാണെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിയോട് ഏറെ അടുപ്പം പുലർത്തുന്ന വ്യക്തിയാണെന്നുമുള്ള ഉൗഹാപോഹങ്ങളാണ് സോഷ്യൽ മീഡിയകളിലും ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എഡിജിപി അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന വിമർശനങ്ങളാണ് ദിനംപ്രതി ഉയരുന്നത്. അതിനാലാണ് എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സിപിഎമ്മിലെ…
Read Moreഎഡിജിപി അജിത്കുമാറിനെതിരേയുള്ള ആരോപണം; മുഖ്യമന്ത്രി മൗനം വെടിഞ്ഞേക്കും;എഡിജിപിയെ മാറ്റണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം: എഡിജിപി അജിത്കുമാറിനെതിരേ ഭരണകക്ഷി എംഎൽഎയുടെയും പ്രതിപക്ഷ നേതാവിന്റെയും ആരോപണങ്ങളെ തുടർന്ന് സമ്മർദത്തിലായ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ തന്നെ മൗനം വെടിഞ്ഞേക്കുമെന്നു റിപ്പോർട്ട്. അടുത്ത ദിവസം അദ്ദേഹം മാധ്യമപ്രവർത്തകരെ കാണുമെന്നാണ് ലഭിക്കുന്ന സൂചന. ഇന്നോ നാളെയോ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയേക്കുമെന്നാണറിയുന്നത്. ക്രമസമാധാനചുമതലയുള്ള എഡിജിപി. എം.ആർ. അജിത്ത് കുമാറിനെതിരേ ഓരോ ദിവസവും പി.വി. അൻവർ എംഎൽഎ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷം ചോദ്യങ്ങളുമായി രംഗത്തെത്തുകയും പ്രധാന ഘടകക്ഷിയായ സിപിഐ യും എഡിജിപിക്കെതിരേ ശക്തമായി പ്രതികരിച്ചതും സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കാൻ നിർബന്ധിതനാകുന്നത്. ആർഎസ്എസ് നേതാക്കളുമായി എഡിജിപി. അജിത്ത് കുമാർ കൂടിക്കാഴ്ച നടത്തിയതിനെ ചൊല്ലിയാണ് വലിയ വിവാദം. കൂടിക്കാഴ്ചയ്ക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയെങ്കിലും സിപിഐ അടങ്ങിയിട്ടില്ല. എഡിജിപിയെ മാറ്റണമെന്ന നിലപാടിലാണ് സിപിഐ നേതൃത്വം. ആർഎസ്എസ് നേതാവ് ദത്താത്രെയെ…
Read Moreഇതാണോ ലോകത്തിലെ ഏറ്റവും വലിയ ദോശ? നിങ്ങൾ സൗത്ത് ഇന്ത്യയിലേക്ക് വാ ബ്രോ എന്ന് കമന്റ്; വൈറലായി വീഡിയോ
പൊതുവേ ദോശ പ്രേമികളായിരിക്കും മലയാളികൾ. നല്ല ദോശ കഴിക്കണമെങ്കിൽ കേരളത്തിലോ തമിഴ്നാട്ടിലോ പോകണമെന്നാണ് മിക്കവരുടെയും അഭിപ്രായം. എന്നാൽ, മലേഷ്യയിലും നല്ല അടിപൊളി ദോശ കിട്ടുമെന്നാണ് ഇപ്പോൾ ആളുകളുടെ സംസാരം. അവിടുത്തെ ഒരു ദോശയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘ഇതാണോ ലോകത്തിലെ ഏറ്റവും വലിയ ദോശ’ എന്ന് ചോദിച്ചുകൊണ്ട് christianbrucki and amazing_kualalumpur എന്ന യൂസറാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ദോശ കണ്ട് ആളുകൾ അന്പരന്നു പോകുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ചിലർ ദോശ തൊട്ടു നോക്കുന്നു. മറ്റു ചിലർ ഫോട്ടോയും വീഡിയോയും പകർത്തുന്നു. എന്തായാലും അതിശയത്തോടെയാണ് എല്ലാവരും അതിനെ നോക്കി കാണുന്നതെന്ന് വീഡിയോയിലൂടെ വ്യക്തമാണ്. ‘തമിഴ്നാട്ടിലേക്കോ കേരളത്തിലേക്കോ വരൂ, ഇതിനേക്കാൾ വലിയ ദോശ കാണിച്ചുതരാം’ എന്നാണ് മിക്കവരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
Read More