മലപ്പുറം: കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 വയസുകാരന് നിപ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇക്കാര്യം അറിയിച്ചു. ഇതെത്തുടർന്ന് തിരുവാലി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. അതെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് ആണോ എന്ന് സംശയിച്ചത്. തുടർന്ന് ലഭ്യമായ സാമ്പിളുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു. യുവാവിന്റെ സന്പർക്ക പട്ടികയിൽ151 പേരാണുള്ളത്. നാല് സ്വകാര്യ ആശുപത്രികളില്‍ ഇയാൾ ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
Read MoreDay: September 15, 2024
അറിയാം പറയാം… നാല് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല ഇന്ത്യയിലുണ്ട്
വൈവിധ്യങ്ങളായ സംസ്കാരങ്ങളാലും ഭൂപ്രകൃതിയാലും സന്പന്നമാണ് നമ്മുടെ രാജ്യം. അതിലെ ഓരോ സംസ്ഥാനത്തിനും ഓരോ ജില്ലയ്ക്കും വരെ പ്രത്യേകതകൾ ഉണ്ട്. നാല് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു ജില്ല നമ്മുടെ രാജ്യത്ത് ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ? സോൻഭദ്ര എന്നാണ് ഈ ജില്ലയുടെ പേര്. ഉത്തർപ്രദേശിലെ ജില്ലയാണ് സോൻഭദ്ര. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളുമായാണ് ഇത് അതിർത്തി പങ്കിടുന്നത്. ഇന്ത്യയുടെ ഊർജ തലസ്ഥാനം എന്നും ഈ ജില്ല അറിയപ്പെടുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സോൻഭദ്രയെ “ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്” എന്നാണ് വിശേഷിപ്പിച്ചത്. 2018 -ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സോൻഭദ്രയെ പുർവാഞ്ചൽ മേഖലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.
Read Moreഇങ്ങനെ ചെയ്താൽ ഏത് ഭർത്താവായാലും ഉപേക്ഷിച്ച് പോകില്ല: ഭാര്യമാർക്ക് ‘സെക്സ് അപ്പീൽ’ പരിശീലന ക്യാംപ്
പങ്കാളിക്ക് നിങ്ങളോട് താൽപര്യക്കുറവ് ഉണ്ടെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? കല്യാണത്തിനു മുൻപ് എന്തൊക്കെ വാഗ്ദാനങ്ങളായിരുന്നു. ഇപ്പോ കണ്ടില്ലേ കല്യാണം കഴിഞ്ഞ് ഒന്നു മൈൻഡ് കൂടി ചെയ്യുന്നില്ല. എന്നൊക്കെ പരിഭവം പറയാറുള്ള ആളാണോ നിങ്ങൾ? പലരും പറയാറുള്ള സ്ഥിരം പല്ലവിയാണ് ഇവയൊക്കെ. ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ മാത്രമല്ല. അങ്ങ് ചൈനയിലും ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിനൊരു പരിഹാരം കണ്ടിരിക്കുകയാണ് ചൈനക്കാർ. സെക്സ് അപ്പീലൂടെ പരിശീലന ക്യാംപ് നൽകിയാണ് ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുന്നത്. പങ്കാളികൾ മറ്റു സ്ത്രീകളെ തേടിപ്പോകുന്നത് തടയുന്നതിനുള്ള മാർഗങ്ങൾ ഭാര്യമാരെ പഠിപ്പിക്കുക എന്നതാണ് ഈ ക്യാംപിലൂടെ ലക്ഷ്യമിടുന്നത്. ക്യാംപിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും 35 -നും 55 -നും ഇടയിൽ പ്രായമുള്ള സ്ത്രീകളായിരുന്നു. സെക്സ് അപ്പീൽ അക്കാദമി എന്നറിയപ്പെടുന്ന കമ്പനിയാണ് ക്യാംപ് സംഘടിപ്പിച്ചത്.
Read Moreവിചിത്ര ആചാരവുമായി ടൊറാജാൻ വംശജർ: പ്രിയപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാതെ വർഷങ്ങളോളം സൂക്ഷിച്ച് വയ്ക്കുന്ന ജനത
മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാതെ സൂക്ഷിച്ച് വയ്ക്കുന്ന ജനതയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്തോനേഷ്യയിലെ തെക്കൻ സുലവേസിയിലെ ടൊറാജാൻ വംശീയ ഗ്രൂപ്പിലാണ് ഇത്തരത്തിൽ വ്യത്യസ്തമായ ആചാരം നിലനിൽക്കുന്നത്. നിർജീവ വസ്തുക്കൾ ജീവനോടെയുണ്ടെന്നാണ് ടൊറാജാൻ വംശജർ കരുതുന്നത്. മനുഷ്യനും മൃഗങ്ങൾക്കുമെല്ലാം ആത്മാവുണ്ട്, അതിനാൽ മരണശേഷവും അവർ ബഹുമാനിക്കപ്പെടണം. ടൊറാജാൻ വംശജർ മരണശേഷം അവരുടെ പ്രിയപ്പെട്ടവരെ ഉടനടി സംസ്കരിക്കുന്നില്ല. മരിച്ചയാളുടെ മൃതദേഹം നിരവധി പാളി തുണികളിൽ പൊതിഞ്ഞ് ഫോർമാൽഡിഹൈഡും വെള്ളവും ഉപയോഗിച്ച് അഴുകാതെ അവരുടെ പരമ്പരാഗത വീടുകളായ ടോങ്കോണന് അടിയിൽ സൂക്ഷിക്കുന്നു. ഇങ്ങനെ വർഷങ്ങളോളം അവർ മൃതദേഹങ്ങള്‍ സംരക്ഷിക്കുന്നു.
Read Moreഉപ്പേരി, പപ്പടം, പായസം…സദ്യയൊരുക്കാൻ മാന്നാറിന്റെ ഓട്ടുരുളി
മാന്നാർ: ഓണത്തിന് ഉപ്പേരി, പപ്പടം, പായസം എന്നിവയില്ലെങ്കിൽ പിന്നെ എന്ത് ആഘോഷം. ഇവയൊക്കെ ഉണ്ടാക്കണമെങ്കിൽ മലയാളികൾക്ക് ഓട്ടുരുളി തന്നെ വേണം. മറ്റ് ലോഹപാത്രങ്ങളിൽ ഉണ്ടാക്കുന്നതിനേക്കാൾ രുചിയേറുന്നതിനൊപ്പം വറസാധനങ്ങൾക്ക് എണ്ണയും കുറച്ച് മതി. പൊന്നോണത്തെ വരവേൽക്കാൻ ഓട്ടുപാത്രങ്ങളുടെ ഈറ്റില്ലമായ മാന്നാറിലെ വിപണന ശാലകളിൽ പല വലുപ്പത്തിലുളള ഓട്ടുരുളികളുടെ വൻശേഖരം തന്നെയുണ്ട്. പാരമ്പരാഗതരീതിയിൽ വിവിധ ആലകളിൽ നിർമിക്കുന്ന ഓട്ടുരുളിയും വെള്ളോട്ട് ഉരുളിയും മാന്നാറിൽ ലഭ്യമാണെന്നതിനാലാണ് ഇതിന്റെ ആവശ്യക്കാർ ഇവിടെ എത്തുന്നത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും വെങ്കല പാത്ര നിർമാണവും വിപണനവും നടത്തുന്നുണ്ടെങ്കിലും മാന്നാറിലുണ്ടാക്കുന്ന ഉത്പന്നങ്ങൾക്ക് ഗുണമേന്മയുള്ളതിനാലും പരമ്പരാഗതമായി നിർമിക്കുന്നതിനാലുമാണ് ഇവിടത്തെ ഉരുളിക്ക് പ്രിയമേറുന്നത്. അതിനാൽ നിരവധി ആളുകൾ ദൂരദേശങ്ങളിൽ നിന്നു പോലും ഇവിടെയെത്തി ഓട്ടുപാത്രങ്ങൾ വാങ്ങുന്നു. ഓണത്തിന് ഉപ്പേരി വറുക്കുന്നതിനും പലഹാരങ്ങളും പായസവും പാകം ചെയ്യുന്നതിനും പൊടികൾ വറുക്കുന്നതിനും പ്രധാനമായും ഉപയോഗിക്കുന്നത് ഓട്ടുരുളിയാണ്. വീടുകളുടെ ഗൃഹപ്രവേശ ചടങ്ങുകൾക്കും വീടിന്റെ പൂമുഖം…
Read Moreമാധ്യമപ്രവർത്തക പി. എസ്. രശ്മി അന്തരിച്ചു
തിരുവനന്തപുരം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി. എസ്. രശ്മി (38) അന്തരിച്ചു. ക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം നിലവില്‍ ഈരാറ്റുപേട്ട ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. അതിന് ശേഷം പാലാ ജനറൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് വൈകിട്ട് മൂന്നിനായിരിക്കും സംസ്കാരം നടക്കുക. ഭർത്താവ് ദീപപ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോഗ്രാഫർ ആണ്.
Read Moreബ്ലോക്കിലാകരുത് ഓണം; നിർദേശങ്ങളുമായി എംവിഡി
തിരുവനന്തപുരം: ഓണക്കാലത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശങ്ങളുമായി എംവിഡി. ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കണം. ബ്ലോക്കിൽ കിടക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്കും സൈഡ് റോഡിൽ നിന്നും റോഡ് മുറിച്ചു കടക്കാൻ ആരെക്കിലും ഉണ്ടെങ്കിലും അവർക്ക് വഴി നൽകുക എന്നിവയാണ് പ്രധാന നിർദേശം. കൂടാതെ പരമാവധി പബ്ലിക് ട്രാൻസ്പോർട് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും എംവിഡി നിർദേശിച്ചു. എംവിഡി നിർദേശങ്ങൾ 1 ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കുക . 2 ബ്ലോക്കിൽ കിടക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്കും സൈഡ് റോഡിൽ നിന്നും റോഡ് മുറിച്ചു കടക്കാൻ ആരെക്കിലും ഉണ്ടെങ്കിലും അവർക്ക് വഴി നൽകുക . ഞാൻ ബ്ലോക്കിൽ അല്ലെ എല്ലാവരും കിടക്കട്ടെ എന്ന സങ്കുചിത ചിന്ത ഒഴിവാക്കുക . 3.ബ്ലോക്കിൽ നിന്നും ഒരു വണ്ടിയെങ്കിലും ഒഴിവായാൽ തനിക്ക് കുറച്ചു മുൻപേ പോകാൻ സാധിക്കും എന്ന യാഥാർഥ്യം മനസിലാക്കുക4.പരമാവധി പബ്ലിക് ട്രാൻസ്പോർട് സംവിധാനം ഉപയോഗപ്പെടുത്തുക.5.പീക്ക്…
Read Moreവളാഞ്ചേരി പൈങ്കണ്ണൂരില്‍ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി
മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂരില്‍ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്ന ഷെറിന് (27) മകള്‍ ജിന്ന മറിയം (3) മകന് ഹൈസും (5) എന്നിവരെയാണ് കാണാതായത്. മൂന്ന് പേരെയും ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. കുറ്റിപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreമീററ്റിൽ കെട്ടിടം തകർന്നുവീണു; 10 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് 10 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ കുട്ടികളുമുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചു. അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകൾ കെട്ടിടത്തിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മീററ്റിലെ ലോഹിയ നഗറില്‍ ശനിയാഴ്ച വൈകിട്ടാണ് മൂന്ന് നിലകെട്ടിടം തകർന്ന് അപകടമുണ്ടായത്. കഴിഞ്ഞയാഴ്ചയും സമാന സംഭവം സംസ്ഥാനത്തി നടന്നിരുന്നു. ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്നോവിൽ മൂന്ന് നില കെട്ടിടം തകർന്നു വീണ് എട്ട് പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Read Moreലോകമെന്പാടുമുള്ള എല്ലാ മലയാളികൾക്കും ഓണാശംസകൾ; പ്രധാനമന്ത്രി
ലോകമെന്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓണാശംസ. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. “ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ കൊണ്ടാടുന്നു” എന്നായിരുന്നു പ്രധാനമന്ത്രിയുടെ പോസ്റ്റ്.
Read More