കണ്ണൂർ: ലൈറ്റർ ചോദിച്ചിട്ട് നൽകാത്ത വിരോധത്തിൽ യുവാക്കളെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. അത്താഴക്കുന്ന് സ്വദേശി കെ. മുഹമ്മദ് സഫ്വാൻ(22), കൊറ്റാളി സ്വദേശി കെ. സഫ്വാൻ(24) എന്നിവരെയാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ 2.45 ഓടെയായിരുന്നു സംഭവം. പാപ്പിനിശേരി സ്വദേശി ടി.പി.പി. മുനവീറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പരാതിക്കരന്റെ സഹോദരനായ ടി.പി.പി. തൻസീൽ(22) സുഹൃത്ത് ഷഹബാസ്(20) എന്നിവർക്കാണ് പരിക്കേറ്റത്. പയ്യാമ്പലത്ത് നടന്ന ബർത്ത്ഡേ പാർട്ടിയിൽ വച്ച് ആറ് പേർ ചേർന്ന് തൻസീലിനോടും സുഹൃത്തിനോടും ലൈറ്റർ ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോൾ നീയൊക്കെ എന്തിനാടാ വന്നതെന്ന് പറഞ്ഞ് വാക്ക് തർക്കം നടക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തൻസീലിന്റെ തുടയ്ക്കും സുഹൃത്ത് ഷാഹബാസിന്റെ വയറിനും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
Read MoreDay: September 18, 2024
വിവാഹ അഭ്യർഥന നിരസിച്ചതിലുള്ള വിരോധം; യുവതിക്കു നേരേ ആസിഡ് ആക്രമണം; നാൽപത്തിയേഴുകാരനായ പ്രതി അറസ്റ്റിൽ
മൂവാറ്റുപുഴ: യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കടവൂർ ചാത്തമറ്റം പാറേപ്പടി ഭാഗത്ത് കാക്കുന്നേൽ റെജി (47) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്പതിന് രാത്രി 11നാണ് സംഭവം. യുവതി കുടുംബമായി താമസിക്കുന്ന ചാത്തമറ്റം കടവൂരിലെ വീട്ടിലെത്തി ഹാളിൽ ഇരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസിൽ കരുതിയിരുന്ന ആസിഡ് ജനലിലൂടെ ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് യുവതിയുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റു. തുടർന്ന് 15ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിവാഹ അഭ്യർഥന നിരസിച്ചതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ. ബ്രിജുകുമാർ, എസ്ഐമാരായ റോജി ജോർജ്, വി.സി. സജി, എസ്സിപിഒ ലിജേഷ്, സിപിഒ സുമോദ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreറഷ്യൻ സ്ഥാപനങ്ങൾക്ക് മെറ്റയുടെ നിരോധനം
സാൻ ഫ്രാൻസിസ്കോ: റഷ്യൻ സർക്കാരുമായി ബന്ധമുള്ള സ്ഥാപനങ്ങൾക്കു നിരോധനം ഏർപ്പെടുത്തുന്നതായി ഫേസ്ബുക്കിന്റെ മാതൃകന്പനിയായ മെറ്റ അറിയിച്ചു. അടുത്തിടെ യുഎസ് ഉപരോധം ചുമത്തിയ ആർടി ചാനലും ഇതിൽ ഉൾപ്പെടുന്നു. വ്യാജപ്രചാരണത്തിലൂടെ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് മെറ്റയുടെ നടപടി. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ത്രെഡ്സ് എന്നിവയിലും നിരോധനമുണ്ടാകും.
Read Moreഅമേരിക്കൻ സന്ദർശനത്തിന് പ്രധാനമന്ത്രി മോദി; കൂടിക്കാഴ്ച നടത്തുമെന്നു ട്രംപ്
മിഷിഗൺ: അടുത്തയാഴ്ച നടക്കുന്ന അമേരിക്കൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. മിഷിഗണിൽ നടന്ന പ്രചാരണ പരിപാടിയിൽ ഇന്ത്യ-യുഎസ് വ്യാപാരത്തെക്കുറിച്ചു സംസാരിക്കുന്പോഴാണു മോദിയുമായുള്ള കൂടിക്കാഴ്ച ട്രംപ് പ്രഖ്യാപിച്ചത്. അതേസമയം, കൂടിക്കാഴ്ച എവിടെയായിരിക്കുമെന്നു ട്രംപ് വിശദീകരിച്ചില്ല. വാർഷിക ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി 21 മുതൽ മൂന്നു ദിവസത്തെ അമേരിക്ക സന്ദർശനത്തിനാണു മോദി എത്തുന്നത്. 22ന് ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2020 ഫെബ്രുവരിയിൽ ഇന്ത്യാ സന്ദർശനത്തിനിടെയായിരുന്നു മോദിയുടെയും ട്രംപിന്റെയും അവസാന കൂടിക്കാഴ്ച.
Read Moreപേജർ സ്ഫോടനങ്ങളിൽ നടുങ്ങി ലോകം; മരണം 11 ആയി, 200 പേരുടെ നില ഗുരുതരം; തിരിച്ചടിക്കാൻ ഹിസ്ബുള്ള
ബെയ്റൂട്ട്: ലെബനനിലുണ്ടായ പേജർ സ്ഫോടനങ്ങളിൽ മരണസംഖ്യ ഉയരുന്നു. 11 പേർ കൊല്ലപ്പെട്ടെന്നാണ് ഒടുവിലത്തെ വിവരം. 2800ലധികം പേര്ക്ക് സ്ഫോടനങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമായി തുടരുന്നു. മരിച്ചവരിലും പരിക്കേറ്റവരിലും ഹിസ്ബുള്ള നേതാക്കളും ഉണ്ടെന്നാണു സൂചന. ലെബനനിലെ ഇറാൻ അംബാസിഡർക്കും പേജർ സ്ഫോടനത്തിൽ പരിക്കേറ്റു. ലെബനനിലെ പല ആശുപത്രികളും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയയിലും കിഴക്കൻ ബെക്കാ താഴ്വരയിലും ഇന്നലെ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെ സ്ഫോടനങ്ങൾ നടന്നത്. ഹിസ്ബുള്ള സംഘങ്ങൾ ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായ ഈ പ്രദേശങ്ങളിൽ ഏകദേശം ഒരു മണിക്കൂർ നേരം സ്ഫോടനങ്ങൾ തുടർന്നു.ആസൂത്രിത ഇലക്ട്രോണിക്സ് ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്നാണ് ഹിസ്ബുള്ളയുടെ ആരോപണം.…
Read Moreപണിയെടുത്താലേ ഭരണം കിട്ടൂ..! ഭരണ വിരുദ്ധവികാരം ഉണ്ടെന്ന് കരുതി ഇരിക്കരുത്; ഒന്നിച്ചു നിൽക്കേണ്ട കാലമായതിനാൽ കൂടുതൽ പറയാനില്ലെന്ന് കെ. മുരളീധരൻ
കോഴിക്കോട്: പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കൾ ഇന്ന് കേരളത്തിലെ കോൺഗ്രസിൽ ഇല്ലെന്ന് കെ. മുരളീധരൻ. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്നില്ല. കോൺഗ്രസിനെ കടുത്തഭാഷയിൽ വിമർശനം. കോഴിക്കോട് സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിലായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം. ഭരണ വിരുദ്ധവികാരം ഉണ്ടെന്ന് കരുതിയിരിക്കരുത്. പണിയെടുത്താലേ ഭരണം കിട്ടൂ. നേരത്തെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി എന്നിവർ മതിയാകുമായിരുന്നു. എന്നാൽ ഇന്ന് രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ വരണം. ഒന്നിച്ചു നിൽക്കേണ്ട കാലമായതിനാൽ കൂടുതൽ പറയാനില്ലെന്നും മുരളീധരൻ വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിൽ ബിജെപി – സിപിഎം ധാരണ ഒരുപാട് സ്ഥലത്തുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന്റെ സത്യം അറിയാമെന്നും മുരളീധരൻ പറഞ്ഞു. തൃശൂരില് വോട്ടുകള് ബിജെപി കൊണ്ടുപോയത് നമ്മുടെ വിദ്വാന്മാര് ഇപ്പോഴും അറിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് കോണ്ഗ്രസിന്റെ ലാസ്റ്റ് ബസാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreചൂതാട്ടകേന്ദ്രത്തിൽ യൂണിഫോമിട്ടു ചീട്ടുകളി! ആറ് പോലീസുകാർക്കു സസ്പെൻഷൻ
ടികംഗഡ് (മധ്യപ്രദേശ്): മധ്യപ്രദേശിലെ ടികംഗഡിൽ ചൂതാട്ടകേന്ദ്രത്തിൽ യൂണിഫോമിലെത്തി പണം വച്ചു ചീട്ടുകളിച്ച ആറ് പേലീസുകാർക്കു സസ്പെൻഷൻ. 12 പോലീസുകാർ ചൂതാട്ടകേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്നാണു വിവരം. ഇതിൽ തിരിച്ചറിഞ്ഞ ആറുപേരെ അടിയന്തരമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. മറ്റുള്ളവർക്കെതിരേയുള്ള നടപടികൾ ഉടൻ ഉണ്ടാകും. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് ചീട്ടുകളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ചീട്ടുകളി നടന്ന സ്ഥലവും സമയവുമൊക്കെ കണ്ടെത്താൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോലീസുകാരുടെ ഇത്തരം പ്രവൃത്തികൾ സേനയുടെ സത്പേരിന് കളങ്കം വരുത്തുമെന്നു സ്ഥലം എസ്പി പറഞ്ഞു.
Read Moreതേക്കിൻ കാട് ഇന്ന് പുലികളിറങ്ങും; താളത്തിൽ ചുവടുവച്ചെത്തുന്ന പുലിപ്പടകളെ കാണാൻ നാടും നാട്ടുകാരും ഒരുങ്ങി
തൃശൂർ: ഏതു കാട്ടിലാണ് ഏറ്റവും കൂടുതൽ പുലികൾ ഉള്ളത് എന്ന് ചോദ്യത്തിന് ഇന്നത്തെ ഉത്തരം തൃശൂർ തേക്കിൻകാട് എന്നായിരിക്കും… കാരണം തേക്കിൻ കാടിന് ചുറ്റും ഇന്ന് 350 ഓളം പുലികളാണ് മട വിട്ടിറങ്ങുക. നാടും നാട്ടാരും കാത്തിരിക്കുന്നു ആ പുലിപ്പടയെ കാണാൻ… അവരുടെ പുലിച്ചുവടുകളിൽ സ്വയം മറന്നാടാൻ .. അവർക്കൊപ്പം നഗരവീഥികളിൽ തുള്ളിക്കളിച്ച് സ്വരാജ് റൗണ്ട് ചുറ്റാൻ.. പുലിക്കൊട്ടിന്റെ രൗദ്ര താളത്തിൽ കൈകൾ ഉയർത്തി പുലിക്കൂട്ടങ്ങളിൽ ഒരാളാകാൻ… ഇന്നു വൈകിച്ച് അഞ്ചിനാണ് തൃശൂരിലെ പുലകളിക്ക ു തുടക്കമാകുക. ഇന്നലെ മുതൽ ഉറക്കമില്ലായിരുന്നു ഏഴ് പുലി മടകൾക്കും. ഇന്ന് പുലർച്ചയോടെ പുലിവര തുടങ്ങി. മനുഷ്യനെ മൃഗമാക്കുന്ന വരയുടെ മാജിക്. ശരീരം ഷേവ് ചെയ്ത് ടെമ്പറ പൗഡറും വാർണിഷും ചേർത്ത് തയാറാക്കിയ നിറങ്ങൾ പുള്ളികളായും വരകളായും ശരീരത്തിൽ പതിഞ്ഞപ്പോൾ പുതിയ പതിയെ നരൻ നരിയായ് മാറി. പുള്ളിപ്പുലികളും കരിമ്പുലികളും വരയൻ…
Read Moreഅധ്യാപകന്റെ ലൈംഗികാതിക്രമം: വിദ്യാർഥിനികളുടെ പരാതി ഒതുക്കിത്തീർക്കാൻ നീക്കം; വിദ്യാർഥിനികളും രക്ഷിതാക്കളും ഭീഷണിയുടെ നിഴലിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒരു അനാഥാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂളിലെ അധ്യാപകനെതിരേ ഒരുകൂട്ടം വിദ്യാർഥിനികൾ നൽകിയ ലൈംഗിക അതിക്രമ പരാതി ഒതുക്കിത്തീർക്കാൻ അണിയറയിൽ നീക്കം ഉൗർജിതമായി. പരാതി ഇല്ലെന്നു വരുത്തിത്തീർക്കാൻ വിദ്യാർഥിനികൾക്കും അവരുടെ രക്ഷിതാക്കൾക്കും മേൽ കടുത്ത സമ്മർദമാണുള്ളത്. അതിന്റെ ഭാഗമായി, പരാതിക്കാരായ വിദ്യാർഥിനികൾ പോലീസിനോടു മൊഴി മാറ്റിപ്പറഞ്ഞു. മൊഴി മാറ്റിയ സാഹചര്യത്തിൽ കേസെടുക്കാനാകില്ലെന്നു പോലീസ് ജില്ലാ ശിശു ക്ഷേമസമിതിക്കു റിപ്പോർട്ടു നൽകി. പരാതിക്കാർക്കു കൗണ്സലിംഗ് നൽകിയ ശേഷം വീണ്ടും മൊഴിയെടുപ്പിക്കാനാണു ശിശുക്ഷേമസമിതിയുടെ നീക്കം. വിദ്യാർഥിനികൾ സ്കൂൾ പ്രധാന അധ്യാപകനു പരാതി നൽകിയെങ്കിലും അതു പോലീസിനോ ചൈൽഡ് ലൈനോ കൈമാറാതെ ഒത്തുതീർപ്പാക്കാനാണ് ആദ്യം ശ്രമം നടന്നത്. വിദ്യാർഥിനികൾ രേഖാമൂലം നൽകിയ പരാതി പിന്നീട് ചോർന്ന് ഒരു രക്ഷിതാവിനു ലഭിച്ചു. അദേഹമാണ് ചൈൽഡ് ലൈനിൽ വിവരം നൽകിയത്. ചൈൽഡ് ലൈൻ അന്വേഷിച്ചു നൽകിയ റിപ്പോർട്ടു പ്രകാരം പോലീസ് അന്വേഷണം…
Read Moreകായികമേളയ്ക്കിടെ വിദ്യാർഥിനിയോട് മോശം പെരുമാറ്റം; പ്രിൻസിപ്പൽ അറസ്റ്റിൽ
ജയ്പൂർ: രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ സർക്കാർ സീനിയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ പ്രിൻസിപ്പലിനെ ഒരു മുറിയിൽ ബന്ധിയാക്കി മർദിച്ചതായി പോലീസ് പറഞ്ഞു. പ്രിൻസിപ്പൽ തന്നോടു മോശമായി പെരുമാറിയെന്നും ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്നും പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ആരോപിച്ചു. കുട്ടികളുടെ സംരക്ഷണനിയമത്തിലെ കടുത്ത വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Read More