സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനായി കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷനുകളിൽ നിന്ന് സെൽഫികൾ എടുക്കുന്നവരും വീഡിയോകൾ ചിത്രീകരിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രവൃത്തികൾ അപകടത്തിൽ കലാശിച്ചതുമായ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ തന്നെ വാർത്തയായിട്ടുമുണ്ട്. ഇതിന്റെ സമീപകാല ഉദാഹരണമാണ് ഡാർജിലിംഗിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്, ഒരു ടോയ് ട്രെയിനിന്റെ പാതയിൽ ഒരാൾ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടയിൽ തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നതാണ് സംഭവം. വൈറൽ വീഡിയോയ്ക്ക് ഇതിനോടകം 5.5 ദശലക്ഷത്തിലധികം വ്യൂസ് നേടി. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ ഇയാൾ മനഃപൂർവം ഇങ്ങനെ ചെയ്തതാണെന്നാണ് പലരും സംശയം പ്രകടിപ്പിച്ചു. മറ്റുള്ളവർ അദ്ദേഹത്തിന്റെ അശ്രദ്ധമായ പെരുമാറ്റത്തിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ടോയ് ട്രെയിൻ അടുക്കുമ്പോൾ റെയിൽവേ ട്രാക്കിൽ സോനു എന്ന വ്യക്തി നിശ്ചലമായി നിൽക്കുകയാണ്. ട്രെയിനിന്റെ ഹോൺ മുഴക്കിയിട്ടും, സോനു ഒരു സെൽഫി എടുക്കുന്നതിൽ ഉറച്ചുനിന്നു. അപകടത്തെക്കുറിച്ച് ശ്രദ്ധിച്ചില്ല. പിന്നിൽ ഭാര്യ ഭയന്ന് നിലവിളിക്കുന്നത് കേൾക്കാം.…
Read MoreDay: September 19, 2024
എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി; മലയാളി അറസ്റ്റിൽ
കൊച്ചി: വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യാത്രക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. ഫ്ളൈ ദുബായ് വിമാനത്തിലെ എയർഹോസ്റ്റസിനോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. യുവതിയുടെ പരാതിയിൽ വിമാനത്തിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreഡ്രൈവിംഗ് പരിശീലനത്തിനിടെ ആശാന്റെ കൈക്രിയ; തോന്ന്യാസം ചോദ്യം കൗമാരക്കാരിയെ ലൈംഗീകമായി ഉപദ്രവിച്ചു; പൂരം ഡ്രൈവിംഗ് സ്കൂളിലെ ആശാനെ കൈകാര്യം ചെയ്ത് നാട്ടുകാർ
തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലനത്തിനിടെ ആശാന്റെ കൈക്രിയ. എല്ലാം സഹിച്ചിരിക്കാൻ അവൾ തയാറായില്ല. പരീശിലകന്റെ തോന്ന്യാസം ചോദ്യം ചെയ്തു. കൗമാരക്കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് പരിശീലകനായ തിരുവനന്തപുരം മാറനല്ലൂർ സ്വദേശി സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെയാണ് സംഭവം. മാറനെല്ലൂർ വണ്ടന്നൂർ ഭാഗത്ത് വച്ചാണ് ഡ്രൈവിംഗ് പരീശീലനത്തിനിടെ പെൺകുട്ടിയോട് സുരേഷ് അപമര്യാദയായി പെരുമാറിയത്. ഇത് പെൺകുട്ടി ചോദ്യം ചെയ്തതോടെ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി സുരേഷിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാറനെല്ലൂർ പോലീസ് കേസെടുത്തു. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഊരൂട്ടമ്പലം പൂരം ഡ്രൈവിംഗ് സ്കൂളിലെ പരിശീലകനാണ് അറസ്റ്റിലായ സുരേഷ്. മാറനല്ലൂർ സ്വദേശിയായ ഇയാൾ നാല് മാസം മുൻപാണ് ഇവിടെ പരിശീലകനായി എത്തിയത്.
Read Moreനിപ: സംസ്ഥാനത്തിന് ആശ്വാസം; മലപ്പുറത്ത് 10 പേരുടെ പരിശോധനാ ഫലങ്ങള്‍കൂടി നെഗറ്റീവ്
മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തുവന്ന 10 പേരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന അമ്മ അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ നെഗറ്റീവായത് എന്നത് ഏറെ ആശ്വാസകരമാണ്. ഇതോടെ ആകെ 26 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇന്നലെ പുതുതായി 11 പേരെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ചു പേര് ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ്. മന്ത്രി വീണാ ജോര്‍ജിന്റെ നേത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആകെ 266 പേരാണ് സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 81 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 176 പേര് പ്രൈമറി കോണ്ടാക്ട് പട്ടികയിലും 90 പേര് സെക്കന്‍ഡറി കോണ്ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 133 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. രോഗലക്ഷണങ്ങളുമായി രണ്ട് പേര് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ്…
Read Moreഇൻസ്റ്റഗ്രാമിൽ ‘ടീൻ അക്കൗണ്ട്’ വരുന്നു; പുതിയ അപ്ഡേഷനിൽ കൗമാരക്കാരുടെ അക്കൗണ്ടുകൾക്ക് കർശന നിയന്ത്രണം
ന്യൂഡൽഹി: കൗമാരപ്രായത്തിലുള്ള ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ടീൻ അക്കൗണ്ട് ഫീച്ചർ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ 18 വയസിൽ താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകളെല്ലാം പുതിയ “ടീൻ അക്കൗണ്ട്’ സെറ്റിംഗ്സിലേക്ക് മാറ്റപ്പെടും. നേരത്തേ ബന്ധപ്പെട്ടിട്ടുള്ളവരുമായി മാത്രമേ ഇവർക്ക് പിന്നീട് ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്യാനാകൂ. അപരിചിതരായ ആളുകൾക്ക് ടീൻ അക്കൗണ്ടുകളിലേക്ക് അനുവാദമില്ലാതെ മെസേജ് അയയ്ക്കാനോ ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ സാധിക്കില്ല. ഓരോ ദിവസവും 60 മിനിറ്റ് മാത്രമേ ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ കഴിയൂ. അതുകഴിഞ്ഞാൽ ആപ്പ് ഡിസേബിൾ ആകും. കൂടാതെ രാത്രി 10 മുതൽ രാവിലെ ഏഴു വരെ ആപ്പ് സ്ലീപ്പ് മോഡിലേക്ക് മാറും. ഈ സമയങ്ങളിൽ നോട്ടിഫിക്കേഷൻ ഉണ്ടാകില്ല. ടീൻ അക്കൗണ്ടിലേക്ക് മാറിയാൽ 13 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ പ്രൈവസി സെറ്റിംഗ്സ് മാറ്റാൻ സാധിക്കൂ. എന്നാൽ 16-17 വയസുള്ള ഉപഭോക്താക്കൾക്ക് സ്വയം…
Read Moreചന്ദ്രയാൻ 4, ബഹിരാകാശ നിലയം ; ആകാശക്കുതിപ്പിന് പദ്ധതികൾ
ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തിയ ചന്ദ്രയാൻ ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിന് കേന്ദ്രസർക്കാരിന്റെ പച്ചക്കൊടി. ചന്ദ്രനിലെ കല്ലും മണ്ണും ശേഖരിച്ചു ഭൂമിയിൽ എത്തിക്കുന്ന ചന്ദ്രയാൻ 4ന് കേന്ദ്രമന്ത്രിസഭ 2104 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വികസനക്കുതിപ്പിന് നിർണായക ഊർജം നൽകുന്ന ദൗത്യത്തോടൊപ്പം ശുക്രനെ വലംവയ്ക്കുന്ന ദൗത്യം, ഗഗൻയാൻ ദൗത്യത്തിന്റെ അടുത്ത ഘട്ടം എന്നിവയ്ക്കും മന്ത്രിസഭായോഗം അംഗീകാരം നൽകി. ചന്ദ്രനിൽ ലാൻഡ് ചെയ്തു വിജയകരമായി തിരികെയെത്തിക്കുന്ന ചന്ദ്രയാൻ 4 ഇന്ത്യയുടെ ബഹിരാകാശ വികസനനേട്ടങ്ങളിലെ നാഴികക്കല്ലായിരിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. ദൗത്യം പൂർത്തീകരിക്കുന്നതിന് 36 മാസത്തെ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്. ശുക്രനെ വലംവച്ച് അവിടത്തെ അന്തരീക്ഷത്തെയും ഭൂമിശാസ്ത്രത്തെയുംപറ്റി പഠിക്കാനുള്ള ദൗത്യപേടകം 2028ഓടെ വിക്ഷേപിക്കാനാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) തയാറെടുത്തിരിക്കുന്നത്. ശാസ്ത്ര ഗവേഷണങ്ങൾക്കായി ഇന്ത്യ സ്വന്തമായി നിർമിക്കുന്ന ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷനും (ബിഎഎസ്) സർക്കാരിന്റെ അനുമതി ലഭിച്ചു. നിലവിൽ…
Read Moreഓണം വിപണി: സപ്ലൈകോ നേടിയത് 123.5 കോടിയുടെ വിറ്റുവരവ്; സപ്ലൈകോയെ ആശ്രയിച്ചത് 26.24 ലക്ഷം പേര്
കൊച്ചി: ഓണം വിപണിയില്‍ മികച്ച വരുമാന നേട്ടവുമായി സപ്ലൈകോ. വില്പനശാലകളില്നിന്ന് 123.56 കോടി രൂപയുടെ വിറ്റുവരവാണ് കഴിഞ്ഞ ഒന്നുമുതല്‍ 14 വരെയുള്ള ദിവസംകൊണ്ടു നേടിയത്. ഇതില്‍ 66.83 കോടി രൂപ സബ്സിഡി ഇനങ്ങളുടെ വില്പനയിലൂടെ നേടിയതാണ്. സബ്സിഡി ഇതര ഇനങ്ങളുടെ വില്പനയിലൂടെ 56.73 കോടി രൂപ നേടി. സപ്ലൈകോ പെട്രോള്‍ ബങ്കുകളിലെയും എല്‍പിജി ഔട്ട്ലെറ്റുകളിലെയും വിറ്റുവരവ് ഉള്‍പ്പെടാതെയുള്ള കണക്കാണിത്. ഈ മാസം ഇതുവരെ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി 26.24 ലക്ഷം പേരാണ് സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചത്. ഇതില്‍ 21.06 ലക്ഷം പേരാണ് അത്തം മുതല്‍ ഉത്രാടം വരെ സപ്ലൈകോയിലെത്തിയത്. വരവില്‍ മുന്നില്‍ തിരുവനന്തപുരം സപ്ലൈകോ 14 ജില്ലാ ഫെയറുകളില്‍ മാത്രം 4.03 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. സബ്സിഡി ഇനത്തില്‍ 2.36 കോടി രൂപയുടെയും സബ്സിഡി ഇതര ഇനത്തില്‍ 1.67 കോടി രൂപയുടെയും വിറ്റുവരവു നേടി. ജില്ലാ ഫെയറുകളില്‍…
Read More